അതിശയിപ്പിക്കുന്ന വിന്റർ കലക്ഷനുമായി ഗ്രാൻഡ് ഹൈപ്പർ
text_fieldsഗ്രാൻഡ് ഹൈപ്പർ അൽ റായ് ഷോറൂമിൽ സംഘടിപ്പിച്ച കിഡ്സ് ഫാഷൻ ഷോ
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ വിന്റർ കലക്ഷനുകളുടെ പ്രത്യേക വിൽപന തുടങ്ങി. സീസണിലുടനീളം ഉപയോഗിക്കാവുന്ന മികച്ച കലക്ഷനുകൾ അതിശയിപ്പിക്കുന്ന വിലയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിന്റർ കലക്ഷനുകളുടെ ഉദ്ഘാടനം ഗ്രാൻഡ് ഹൈപ്പർ അൽ റായ് ഷോറൂമിൽ നടത്തി.
അമ്പതോളം കുട്ടികൾ പങ്കെടുത്ത വിന്റർ കിഡ്സ് ഫാഷൻ ഷോ ചടങ്ങിനെ ശ്രദ്ധേയമാക്കി. ഗ്രാൻഡ് ഹൈപ്പറിൽ ലഭ്യമായ വിവിധ ഇനം വിന്റർ ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് കുട്ടികൾ റാമ്പിൽ ചുവടുവെച്ചു. വിവിധ വിഭാഗങ്ങളിലായി സഫ, മിഷിത, ലൈക, രഹ കരീം എന്നിവർ വിജയികളായി.
ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ എല്ലാ ഷോറൂമുകളിലും വിന്റർ കലക്ഷനുകൾ വിലക്കുറവിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

