ഈ സൗഹൃദം ‘ഫാബുലസ്’ ആണ്...

  • മഹിള മാളിലെ ‘ഫാബുലസ്’ എന്ന കട നടത്തുന്നത് ബാല്യംതൊട്ടേ ആത്മമിത്രങ്ങളായ അഞ്ചു യുവതികൾ

fabulous-mahila-mall
ഫാബുലസ് ഷോറൂം നടത്തുന്ന ഷാസിയ അമീർ, അശ്വതി രാജ്, നിഷാനി കലന്തൻസ്, സുഹാന ഹൈഡേക്കർ എന്നിവർ

എ​ൽ.​കെ.​ജി മു​ത​ൽ എ​സ്.​എ​സ്.​എ​ൽ.​സി വ​രെ ഒ​രേ സ്കൂ​ളി​ൽ ഒ​രു​മി​ച്ച് പ​ഠ​ന​വും ച​ങ്ങാ​ത്ത​വും; പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ​ല​വ​ഴി പി​രി​ഞ്ഞെ​ങ്കി​ലും സൗ​ഹൃ​ദ​ത്തി​െൻറ നി​റ​ക്കൂ​ട്ട് മ​ങ്ങാ​തെ സൂ​ക്ഷി​ക്കാ​ൻ ആ ​അ​ഞ്ചു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ഷ​മ​മേ​തു​മി​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ൽ സൗ​ഹൃ​ദ​ത്തിന്‍റെ ആ​ഴം അ​വ​രെ കൊ​ണ്ടെ​ത്തി​ച്ച​ത് സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ മ​ഹി​ളാ​മാ​ളി​ലെ ‘ഫാ​ബു​ല​സ്’ എ​ന്ന ഫ​ർ​ണി​ഷി​ങ് ക​ട​യി​ൽ. 

മീ​ഞ്ച​ന്ത എ​ൻ.​എ​സ്.​എ​സ്.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സി​ൽ ന​ഴ്സ​റി ക്ലാ​സി​ൽ ചേ​ർ​ന്ന​പ്പോ​ഴേ ച​ങ്ങാ​ത്തം തു​ട​ങ്ങി​യ മാ​ങ്കാ​വി​ലെ അ​ശ്വ​തി രാ​ജ്, ആ​ഴ്ച​വ​ട്ട​ത്തെ സു​ഹാ​ന ഹൈ​ഡേ​ക്ക​ർ, പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി നി​ഷാ​നി ക​ല​ന്ത​ൻ​സ്, ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ഫാ​ത്തി​മ ഫ​ർ​ഹാ​ന, പ​റ​മ്പി​ൽ ബ​സാ​റി​ലെ ഷാ​സി​യ അ​മീ​ർ എ​ന്നി​വ​രാ​ണ് മ​ഹി​ളാ​മാ​ളി​ലെ ര​ണ്ടാം​നി​ല​യി​ൽ സൗ​ഹൃ​ദ​ത്തി​െൻറ നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ‘ച​ങ്കു​ക​ൾ’.

1997ലാ​ണ് ഇ​വ​ർ പ​ത്താം​ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് അ​ഞ്ചു​പേ​രും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ൾ തേ​ടി​പ്പോ​യി. എ​ങ്കി​ലും അ​ടു​പ്പ​ത്തി​ന് കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. ലാ​ൻ​ഡ് ഫോ​ണും ഇ​ട​ക്കി​ടെ​യു​ള്ള ക​ണ്ടു​മു​ട്ട​ലു​ക​ളു​മാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് ബ​ന്ധം നി​ല​നി​ർ​ത്തി​യ​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ൽ കൂ​ട്ട​ത്തി​ലൊ​രാ​ളു​ടെ വീ​ട്ടി​ലോ ന​ഗ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും മാ​ളു​ക​ളി​ലോ ആ ​അ​ഞ്ചു​പേ​ർ ഒ​ന്നി​ച്ചു.

പു​ത്ത​ൻ ആ​ശ​യ​വി​നി​മ​യ സ​ങ്കേ​ത​ങ്ങ​ൾ​ക്കൊ​പ്പം ഒ​ഴു​കി​നീ​ങ്ങി​യ അ​ഞ്ചം​ഗ സൗ​ഹൃ​ദം ഒ​ടു​വി​ൽ ‘ഫാ​ബു​ല​സ്’ എ​ന്ന  വാ​ട്​​സ്​​​ആ​പ്​ ഗ്രൂ​പ്പി​ലെ​ത്തി. അ​തി​നി​ട​യി​ലാ​ണ് മ​ഹി​ളാ​മാ​ളി​ലേ​ക്ക് വ​നി​ത സം​രം​ഭ​ക​രെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള പ​ര​സ്യം ക​ണ്ട​ത്. എ​ന്നാ​ൽ ഒ​രു കൈ ​നോ​ക്കി​യാ​ലോ എ​ന്ന ആ​ശ​യ​ത്തി​ന് എ​ല്ലാ​വ​രും ഗ്രൂ​പ്പി​ൽ തം​സ്അ​പ്​ അ​ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു ​മു​മ്പാ​ണ് ഇ​വ​ർ മാ​ളി​ലെ​ത്തി എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. 

മു​മ്പ് ഒ​രു വെ​ഡി​ങ് സ​െൻറ​റി​ൽ ജോ​ലി ചെ​യ്ത​തി​െൻറ പ​രി​ച​യ​ത്തി​ൽ അ​ശ്വ​തി​യാ​ണ് ക​ട​യൊ​രു​ക്കാ​ൻ മു​ന്നി​ൽ നി​ന്ന​ത്. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും പി​ന്തു​ണ​യും ഈ  ​യു​വ​തി​ക​ൾ​ക്ക് ഊ​ർ​ജ​മേ​കു​ന്നു. ന​മു​ക്കി​ത് ശ​രി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ‘ബി ​പോ​സി​റ്റി​വ്’ എ​ന്ന മ​ന്ത്ര​മാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. 

ഈ​റോ​ഡ്, സൂ​റ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​ട്ടു​ പോ​യാ​ണ് ക​ട​യി​ലേ​ക്കു​ള്ള പു​ത​പ്പ്, കി​ട​ക്ക​വി​രി, ക​ർ​ട്ട​ൻ, കാ​ർ​പ​റ്റ് തു​ട​ങ്ങി​യ​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. സ​മ​യം ക്ര​മീ​ക​രി​ച്ച് ക​ട​യി​ൽ ആ​ളു നി​ൽ​ക്കും. ഒ​രു​മി​ച്ചു​ണ്ടാ​വു​മ്പോ​ൾ ‘ച​ങ്ക് ഫ്ര​ൻ​ഡ്​​സ്​’ ആ​യി​രി​ക്കു​ക​യും വേ​ർ​പി​രി​ഞ്ഞാ​ൽ പ​തി​യ​പ്പ​തി​യെ ച​ങ്ങാ​ത്തം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ണ്ടു​പ​ഠി​ക്കാം ഈ ​ഫാ​ബു​ല​സ് ഫ്ര​ൻ​ഡ്​​സി​നെ.

Loading...
COMMENTS