Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightനമ്മൾ ദിവസവും...

നമ്മൾ ദിവസവും ഉപയോഗിക്കുന്ന പോക്കറ്റിന് പിന്നിലെ ചരിത്രം അറിയാമോ?

text_fields
bookmark_border
നമ്മൾ ദിവസവും ഉപയോഗിക്കുന്ന പോക്കറ്റിന് പിന്നിലെ ചരിത്രം അറിയാമോ?
cancel

പോക്കറ്റുകൾ എന്നാണ് ഉത്ഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അവ വളരെക്കാലമായി മനുഷ‍്യർ ഉപയോഗിക്കുന്നുണ്ട്. ഓറ്റ്‌സ്താൽ ആൽപ്‌സിൽ നിന്ന് കണ്ടെത്തിയ 'ദി ഐസ്‌മാൻ' എന്ന മമ്മിയുടെ അരപ്പട്ടയിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച ഒരു സഞ്ചിയുണ്ടായിരുന്നു. വളരെ പണ്ട് മുതലേ പോക്കറ്റുകൾ മനുഷ‍്യർ ഉപയോഗിച്ചിരുന്നവെന്ന് ഇത് തെളിയിക്കുന്നു. 'സഞ്ചി' എന്നർത്ഥം വരുന്ന 'poke' അല്ലെങ്കിൽ 'pouque' എന്ന പഴയ ഫ്രഞ്ച് വാക്കിൽ നിന്നാണ് പോക്കറ്റ എന്ന വാക്കിന്‍റെ ഉത്ഭവം.

സഞ്ചികൾ പോലെയുള്ള ഇത്തരം പോക്കറ്റുകളുടെ ഉപയോഗം സഹസ്രാബ്ദങ്ങളോളം നൂണ്ടുനിന്നിരുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിലാണ് ഇവ വസ്ത്രങ്ങളുടെ അരപ്പട്ടയിലും ബെൽറ്റിലും മറ്റും ഘടിപ്പിക്കാൻ തുടങ്ങിയത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ രൂപത്തിലുള്ള സഞ്ചികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. കള്ളന്മാരിൽ നിന്നും പിടിച്ചുപറിക്കാരിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ സംരക്ഷിക്കാൻ ഇത്തരം പോക്കറ്റുകൾ കോട്ടിനോ ജർക്കിനോ അടിയിൽ ഒളിപ്പിച്ചു വെക്കാൻ സാധിക്കുമായിരുന്നു. പിന്നീട് പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും പുരുഷന്മാരുടെ വസ്ത്രങ്ങളിൽ പോക്കറ്റുകൾ തുന്നിച്ചേർക്കാൻ തുടങ്ങി. എന്നാൽ സ്ത്രീകളുടെ വസ്ത്രങ്ങളിൽ അങ്ങനെ ചെയ്തില്ല. പകരം അവർ തങ്ങളുടെ വസ്ത്രങ്ങളുടെ ഉള്ളിലായി ബെൽറ്റിൽ ഒരു സഞ്ചി കെട്ടിത്തൂക്കുകയായിരുന്നു പതിവ്. ഈ പോക്കറ്റുകൾ പലപ്പോഴും മനോഹരമായി അലങ്കരിച്ചവയeയിരുന്നു. എന്നാൽ പുരുഷന്മാരുടെ പോക്കറ്റുകൾ പ്രായോഗികവും ഉപയോഗപ്രദവുമായിരുന്നപ്പോൾ, സ്ത്രീകളുടേത് അത്ര എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയാത്തതും പ്രായോഗികമല്ലാത്തതുമായിരുന്നു.

പണം, ആഭരണങ്ങൾ, മിഠായികൾ എന്നിവ സ്ത്രീകളുടെ ഇത്തരം സഞ്ചികളിൽ സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ വ്യാപകമായ പോക്കറ്റിന്‍റെ ഉപയോഗത്തിന് തിരിച്ചടിയായത് കള്ളന്‍മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യമായിരുന്നു. കാലക്രമേണ സത്രീകളുടെ പോക്കറ്റുകൾ മാറി വന്ന ഫാഷനനുസരിച്ച് വസ്ത്രത്തിന്‍റെ ഭംഗിയെ ബാധിച്ചു. ഇതോടെ സ്ത്രീകൾ 'റെറ്റിക്കുൾസ്' എന്ന് പേരുള്ള ചെറിയ കൈപ്പടികൾ ഉപയോഗിക്കാൻ തുടങ്ങി. ഇവയാണ് ഇന്നത്തെ ഹാൻഡ്‌ബാഗുകളുടെ മുൻഗാമികൾ. എന്നാൽ പഴയ സഞ്ചികളെ അപേക്ഷിച്ച് വളരെ കുറച്ച് സാധനങ്ങൾ ഇതിൽ ഉൾക്കൊള്ളുമായിരുന്നൊള്ളു.

സഫ്രഗെറ്റ് സ്യൂട്ടുകൾ പോലുള്ള വസ്ത്രങ്ങളുടെ ഉദയവും ലോകമഹായുദ്ധകാലത്തെ പ്രായോഗികമായ വസ്ത്രധാരണ രീതികളും കൂടി സ്ത്രീകളുടെ വസ്ത്രങ്ങളിൽ പോക്കറ്റുകൾ അനിവാര്യമായി. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. ഹാൻഡ്‌ബാഗുകളുടെ വളർച്ചയും ഒതുക്കമുള്ള വസ്ത്രങ്ങളുടെ ഉത്ഭവവും മൂലം സ്ത്രീകളുടെ വസ്ത്രങ്ങളിലെ പോക്കറ്റുകളുടെ വലിപ്പം കുറയുകയും പിന്നീട് അവ പൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്തു.

പുരുഷന്മാരുടെ സ്യൂട്ടുകൾ പരിണമിച്ചതോടെ പോക്കറ്റുകളും മാറി. ടിക്കറ്റ് പോക്കറ്റ്, കോയിൻ പോക്കറ്റ്, വെയ്സ്റ്റ് കോട്ടിൽ കാണുന്ന വാച്ച് പോക്കറ്റ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള പോക്കറ്റുകൾ പ്രചാരത്തിലെത്തി. പല ആധുനിക സ്യൂട്ടുകളിലും ഇന്നും ഇത്തരം പോക്കറ്റുകൾ കാണാം. ചില സ്ഥാപനങ്ങളിലാകട്ടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ച് ഏത് തരം പോക്കറ്റുകളുള്ള സ്യൂട്ടുകൾ വേണമെങ്കിലും തിരഞ്ഞെടുക്കാം. പലപ്പോഴും പോക്കറ്റുകൾ സ്യൂട്ടിന്റെ മൊത്തത്തിലുള്ള ഭംഗിയെ സ്വാധീനിക്കാറുണ്ട്. ഉദാഹരണത്തിന്, ഉയരമുള്ളവരും മെലിഞ്ഞവരുമാണെങ്കിൽ ടിക്കറ്റ് പോക്കറ്റുകളാണ് ഉത്തമം. അരക്കെട്ട് കൂടുതൽ വ്യക്തമായി കാണണമെന്നുണ്ടെങ്കിൽ ചരിഞ്ഞ പോക്കറ്റുകളാണ് അനുയോജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyPocketfashionsuitLifestyle
News Summary - Do you know the history behind the pockets we use every day?
Next Story