Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightആകർഷകമായ പുഞ്ചിരി,...

ആകർഷകമായ പുഞ്ചിരി, പതിറ്റാണ്ടുകൾക്ക് ശേഷവും വേയ്ൽസിന്‍റെ പ്രിയപ്പെട്ട രാജകുമാരി; ട്രെന്‍ഡുകൾ പിന്തുടരാതെ സ്വയം ഫാഷന്‍ ഐക്കണായി മാറിയ ഡയാന

text_fields
bookmark_border
ആകർഷകമായ പുഞ്ചിരി, പതിറ്റാണ്ടുകൾക്ക് ശേഷവും വേയ്ൽസിന്‍റെ പ്രിയപ്പെട്ട രാജകുമാരി; ട്രെന്‍ഡുകൾ പിന്തുടരാതെ സ്വയം ഫാഷന്‍ ഐക്കണായി മാറിയ ഡയാന
cancel

ലോകത്ത് ഫാഷന്‍ രംഗത്തിന്‍റെ വളർച്ച ദ്രുതഗതിയിൽ സംഭവിച്ച ഒന്നല്ല കാലങ്ങളായി വിവിധ രൂപമാറ്റങ്ങൾ വിധേയമായാണ് ഇന്ന് നാം കാണുന്ന തലത്തിലേക്ക് ഫാഷനും സൗന്ദര്യ സങ്കൽപവും മാറിയത്. 80 കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഡയാന രാജകുമാരിയുടെ ഫാഷന്‍ സെന്‍സും സൗന്ദര്യവും. ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ വസ്ത്രധാരണക്കും മറ്റും നിരവധി ആരാധകർ ഇന്നും ഉണ്ട്. ജനങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കുന്ന മുഖം കൂടിയായിരുന്നു ഡയാനയുടേത്. വേയ്‍ൽസിന്‍റെ എക്കാലത്തെയും മികച്ച രാജകുമാരി എന്നാണ് എലിസബത്ത് രാജ്ഞി വിശേഷിപ്പിച്ചത്. ഫാഷന്‍ സെന്‍സ് കൊണ്ടും മുഖത്തിന്‍റെയും മനസിന്‍റെയും സൗന്ദര്യം കൊണ്ടുമാവാം ഒരു പക്ഷേ അവർക്ക് അത്തരമൊരു വിശേഷണം കിട്ടിയത്.

തന്‍റെ വശ്യമായ പുഞ്ചിരിക്കും കാരുണ്യപ്രവൃത്തികൾക്കുമൊപ്പം ഡയാനയുടെ ഫാഷന്‍ സെന്‍സും ലോകത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലോകത്തെ ഫാഷന്‍ ഐക്കണുകളിൽ ഒരാളായി ഡയാന രാജകുമാരിയുമുണ്ട്. ജീവിതത്തിലും സൗന്ദര്യസംരക്ഷണത്തിലും അച്ചടക്കം വേണമെന്ന നിലപാടായിരുന്നു വേയ്‍ൽസിന്‍റെ മികച്ച രാജകുമാരിക്കുണ്ടായിരുന്നത്. ഡയാനയുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു മേരി ഗ്രീന്‍വെൽ തന്‍റെ പ്രിയപ്പെട്ട രാജകുമാരിയുടെ വിട്ടുവീഴ്ചയില്ലാത്ത ചില സൗന്ദര്യശീലങ്ങളെക്കുറിച്ച് ഈയിടെ വെളിപ്പെടുത്തിയിരുന്നു.

ചർമസംരക്ഷണത്തിൽ കർക്കശക്കാരിയായിരുന്നു ഡയാന രണ്ട് നേരമുള്ള ക്ലെന്‍സിങും ടോണിങും ദിനചര്യയുടെ ഭാഗമാക്കി. കൂടാതെ വരണ്ട ചർമ്മമില്ലാതാക്കാന്‍ മോയ്സചുറൈസറും ഉപയോഗിച്ചിരുന്നു. എത്ര ക്ഷീണിതയാണെങ്കിലും മുഖത്തെ മേക്കപ്പ് കഴുകിക്കളഞ്ഞശേഷം മാത്രമേ ഡയാന ഉറങ്ങാറുള്ളൂ. രാജകുമാരിയുടെ ചർമത്തിന്‍റെ തിളക്കവും ആരോഗ്യവും നിലനിൽക്കാൽ ഈ ശീലത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മേരി ഗ്രീന്‍വെൽസ് കൂട്ടി ചേർത്തു. ജീവിച്ചിരുന്നെങ്കിൽ ഡയാന ഉയർന്ന നിലവാരമുള്ള വിവിധ ചർമസംരക്ഷണ പ്രൊഡക്ടുകളുടെ വലിയ ആരാധികയായിരുന്നേക്കാമെന്നും അവർ അറിയിച്ചു. തന്‍റെ ചിട്ടയോടൊപ്പം മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ ഉപദേശവും അധികാരഗർവില്ലാതെ രാജകുമാരി സ്വീകരിച്ചു.

ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന നീല ഐലൈനർ തന്‍റെ നിർദേശപ്രകാരമാണ് ഡയാന മാറ്റിയതെന്ന് ഗ്രീന്‍വെൽ പറയുന്നു. കണ്ണിന്‍റെ സ്വാഭാവികനിറത്തിന് പൊരുത്തപ്പെടുന്ന ഐലൈനറും ഐഷാഡോയും ഉപയോഗിക്കരുത്. ഇവ കണ്ണുകളെ മങ്ങിയത്പോലെ തോന്നിപ്പിക്കുമെന്നാണ് ഗ്രീന്‍വെൽ നിർദേശിച്ചത്. ആ നിർദേശം രാജകുമാരി സ്വീകരിച്ചത് ഹൃദയപൂർവ്വമാണ്. തന്നെ പരിചപ്പെട്ട ശേഷം മേക്കപ്പിനോടുള്ള ഡയാനയുടെ സങ്കൽപം മാറിയെന്നും അവർ ഓർത്തെടുത്തു. തനിക്ക് ഇഷ്ടപ്പെട്ട നീല ഐലനർ ഒഴിവാക്കി കറുപ്പും വ്യത്യസ്ത നിറത്തിലുമുള്ളവ പരീക്ഷച്ചപ്പോൾ അതിന്‍റെ ഫലം പെട്ടെന്ന് തന്നെ പ്രകടമായിരുന്നു. ചർമസംരക്ഷണം തന്‍റെ ടേബിളിലെ ക്രീം കുപ്പികളിൽ മാത്രം ഒതുങ്ങിയിരുന്നതല്ല. നല്ല ഉറക്കവും മികച്ച ജീവിതശൈലികളും ഡയാന പിന്തുടർന്നു. രാജകുമാരിയുടെ ദിനചര്യകളിലെ പ്രധാനഭാഗം ഉറക്കമായിരുന്നു. മദ്യപാനം പൂർണമായി ഒഴിവാക്കുകയും പുകവലി കുറക്കുകയും ചെയ്തു. ആന്തരികആരോഗ്യവും വിശ്രമവുമാണ് പുറം സൗന്ദര്യത്തിന്‍റെ ഏറ്റവും വലിയ അടിത്തറയെന്ന് ഗ്രീന്‍വെൽസ് പറയുന്നു.

എല്ലാവരെയും പോലെ അന്നത്തെ ഫാഷൻ ട്രെൻഡുകൾ പിന്തുടർന്നായിരുന്നു രാജകുമാരിയും തുടക്കത്തിൽ തന്റെ ഹെയർസ്റ്റൈൽ തിരഞ്ഞെടുത്തിരുന്നത്. 1980-കളിൽ തോൾവരെ നീളമുള്ളതും നല്ല കട്ടിയുള്ളതുമായ മുടിയായിരുന്നു ഏറ്റവും ജനപ്രിയമായ ശൈലി. അന്ന് ഡയാനയും ഈ ട്രെൻഡ് പിന്തുടർന്നു. എന്നാൽ ഫാഷനെക്കുറിച്ചുള്ള വലിയ തിരിച്ചറിവിലേക്ക് അവർ പിന്നീടെത്തി. ഒരു ട്രെന്‍ഡ് ജനപ്രിയമാണെന്നത് കൊണ്ട് എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല എന്നായിരുന്നു ആ തിരിച്ചറിവ്.

1990-ൽ വോഗ് മാസികയുടെ ഫോട്ടോഷൂട്ടിനിടെ ഹെയർസ്റ്റൈലിസ്റ്റ് സാം മക്നൈറ്റ് ഒരു പുതിയ നിർദേശം മുന്നോട്ടുവെച്ചു. മുടിയുടെ നീളം ഗണ്യമായി കുറച്ച് തികച്ചും വ്യത്യസ്തമായ ഒരു ലുക്ക് പരീക്ഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. രാജകുമാരിയാകട്ടെ അതിന് സമ്മതം നൽകി. പിന്നീട് ആ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ട ഒരു സ്റ്റൈലിഷ് ലുക്കിന് വഴിയൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beautyPrincess DianaMakeupfashionLifestyle
News Summary - The captivating smile, Wales' favorite princess even decades later; Diana, who became a fashion icon by defining her own style instead of following trends.
Next Story