Top
Begin typing your search above and press return to search.
exit_to_app
exit_to_app
‘ഇഹ’; നൂഹയുടെ മോഹത്തിന്‍റെ പേരാണ്
cancel

‘ഇ​ഹ’ എ​ന്ന ലാ​റ്റി​ൻ വാ​ക്കി​ന്​ മോ​ഹം എ​ന്നാ​ണ​ർ​ഥം. കൊ​ച്ചി തോ​പ്പും​പ​ടി​യി​ൽ ​നി​ന്ന്​ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലേ​ക്ക്​ മ​രു​മ​ക​ളാ​യെ​ത്തി​യ നൂ​ഹ സ​ജീ​വിന്‍റെ മോ​ഹ​ങ്ങ​ൾ​ക്കും ആ ​പേ​ര്​ ന​ന്നാ​യി ചേ​രും. ചെ​റു​പ്പം മു​ത​ൽ നൂ​ഹ മ​ന​സ്സി​ലി​ട്ട്​ താ​ലോ​ലി​ച്ച്​ വ​ള​ർ​ത്തി​യ ഫാ​ഷ​ൻ ലോ​ക​ത്തെ മോ​ഹ​ങ്ങ​ൾ​ക്കാ​ ണ്​ ഇ​ഹ​യി​ലൂ​ടെ ചി​റ​കു​ക​ൾ മു​ള​ക്കു​ന്ന​ത്.

‘അ​ഭി ഇ​ഥ​ർ കോ​യി ക​ച്ച്​​റ ​െഎ​റ്റം ന​ഹീ ഹേ, ​അ​ബ്​ ജാ​വ ോ’ എ​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​യു​ടെ പ​രി​ഹാ​സ​ച്ചു​വ​യു​ള്ള വ​ർ​ത്ത​മാ​നം കേ​ട്ട്​ ക​ണ്ണു​ നി​റ​ഞ ്ഞി​ട്ടു​ണ്ട്​ നൂ​ഹ സ​ജീ​വി​ന്. എ​ന്നി​ട്ടും നൂ​ഹ പി​ന്മാ​റി​യി​ല്ല. ആ​ല​പ്പു​ഴ ​പോ​ലെ ചെ​റി​യ ന​ഗ​ര​ത്തി​ ൽ ക​ച്ച​റ​ത്തു​ണി​ക​ൾ മാ​ത്ര​മേ വി​റ്റ​ഴി​യൂ എ​ന്ന ആ ​ഉ​ത്ത​രേ​ന്ത്യ​ൻ മാ​ർ​വാ​ടി​ക്കു​ള്ള ചു​ട്ട മ​റു​പ​ട ി​യാ​ണ്​ ഇ​ന്ന്​ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഇ​ഹ ഡി​സൈ​ൻ​സിന്‍റെ ര​ണ്ട്​ ഷോ​റൂ​മു​ക​ൾ.

nooha-sajeev
നൂ​ഹ സ​ജീ​വ്​


കൊ​ച്ചി​ൻ ​േകാ​ള​ജി​ൽ ബ​യോ​ടെ​ക്​​നോ​ള​ജി​ക്ക്​ പ​ഠി​ക്കു​േ​മ്പാ​ൾ കോ​ൺ​വ​ൻ​റ്​ ജ​ങ്​​ഷ​നി​ലെ ഫാ​ഷ​ൻ ബു​ട്ടീ​ക്കു​ക​ൾ​ക്ക്​ മു​ന്നി​ലൂ​ടെ തോ​പ്പും​പ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക്​ പോ​കു​േ​മ്പാ​ഴൊ​ക്കെ ഫാ​ഷ​ൻ മേ​ഖ​ല​യി​ൽ ഒ​രു കൈ ​നോ​ക്ക​ണ​മെ​ന്ന്​ ആ ​കൗ​മാ​ര​ക്കാ​രി​ക്ക്​ മോ​ഹം തോ​ന്നി​യി​ട്ടു​ണ്ട്. അ​തി​നെ മ​ന​സ്സി​ലി​ട്ട്​ താ​ലോ​ലി​ക്കു​േ​മ്പാ​ൾ​ത​ന്നെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലേ​ക്ക്​ വി​വാ​ഹി​ത​യാ​യി എ​ത്തി. പ​ഠ​ന​വും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. അ​പ്പോ​ഴും ഫാ​ഷ​ൻ ഡി​സൈ​നി​ങ്​ എ​ന്ന ​വ​ലി​യ ആ​​ഗ്ര​ഹം നൂ​ഹ മ​ന​സ്സി​ൽ​നി​ന്ന്​ പ​റി​ച്ചെ​റി​ഞ്ഞി​ല്ല.

ഭ​ർ​ത്താ​വ്​ സ​ജീ​വി​നോ​ട്​ ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ൾ ആ​ല​പ്പു​ഴ​യി​​ൽ​ത​ന്നെ ഒ​രു സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ ഫാ​ഷ​ൻ ഡി​േ​പ്ലാ​മ​ക്ക്​ ചേ​ർ​ന്നു. ആ ​കാ​ല​ത്തു​ത​ന്നെ ന​ഗ​ര​ത്തി​ൽ പി​ച്ചു അ​യ്യ​ർ ജ​ങ്​​ഷ​നി​ൽ ഒ​രു ചെ​റി​യ ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ളു​ടെ ക​ട​യും തു​ട​ങ്ങി. തു​ട​ക്കം നി​രാ​ശ​യാ​യി​രു​ന്നു. വ​സ്​​ത്ര വൈ​വി​ധ്യ​ത്തി​നും ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ​ക്കും ഒ​ന്നും അ​ക്കാ​ല​ത്ത്​ ആ​ല​പ്പു​ഴ പി​ടി​കൊ​ടു​ത്തി​രു​ന്നി​ല്ല. ഫാ​ഷ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ​എ​റ​ണാ​കു​ള​ത്തും മ​റ്റി​ട​ങ്ങ​ളി​ലും പോ​യാ​ണ്​ വ​സ്​​ത്ര​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്.

നൂ​ഹ ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു. ഒ​ടു​ക്കം വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ നൂ​ഹ​യു​ടെ ക​ല​ക്​​ഷ​നു​ക​ൾ തേ​ടി ആ​വ​ശ്യ​ക്കാ​ർ സ​മീ​പി​ച്ചു​തു​ട​ങ്ങി. മ​ന​സ്സി​ലെ മോ​ഹ​ങ്ങ​ൾ​ക്ക്​ മ​ഴ​വി​ല്ലിന്‍റെ അ​ഴ​കു​വി​രി​ച്ച്​ ആ​ല​പ്പു​ഴ​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഇ​ഹ ഡി​സൈ​ൻ ഷോ​റൂ​മു​ക​ൾ​ക്ക്​ സ്വ​പ്​​ന​ങ്ങ​ളു​മാ​യി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ച ഒ​രു യു​വ​തി​യു​ടെ ക​ഥ പ​റ​യാ​നു​ണ്ട്. ഇ​പ്പോ​ൾ തു​ണി​ത്ത​ര​ങ്ങ​ൾ തേ​ടി അ​ഹ്​​മ​ദാ​ബാ​ദി​ലും കൊ​ൽ​ക്ക​ത്ത​യി​ലും മും​ബൈ​യി​ലും ഒ​ക്കെ എ​ത്തു​േ​മ്പാ​ൾ വ്യാ​പാ​രി​ക​ൾ​ക്ക്​ നൂ​ഹ​യോ​ട്​ ആ​ദ​ര​വാ​ണ്. ഭ​ർ​ത്താ​വ്​ സ​ജീ​വ്​ എ​ല്ലാ​റ്റി​നും കൂ​ട്ടാ​യി കൂ​ടെ​യു​ണ്ട്.

nooha-sajeev


യു.​എ.​ഇ​യി​ലെ ഒ​രു ഷോ​പ്പും ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട്​ ഷോ​പ്പു​ക​ൾ​ക്കും പു​റ​െ​മ സ്വ​ന്ത​മാ​യി പ്രൊ​ഡ​ക്​​ഷ​ൻ യൂ​നി​റ്റും ഇ​ഹ​ക്കു​ണ്ട്. ഇ​ഹ​യെ ഒ​രു ബ്രാ​ൻ​ഡാ​യി വ​ള​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. 35ല​ധി​കം ആ​ളു​ക​ൾ​ക്ക്​ നേ​രി​ട്ട്​ തൊ​ഴി​ൽ കൊ​ടു​ക്കു​ന്നു. എ​ല്ലാ​റ്റി​​നും അ​വ​രി​ൽ ഒ​രാ​ളെ​പ്പോ​ലെ കൂ​ടെ​നി​ൽ​ക്കും. ആ​ല​പ്പു​ഴ ല​ജ്​​ന​ത്ത്​ വാ​ർ​ഡി​ലെ നൂ​ഹ മ​ൻ​സി​ലി​ൽ മ​ക്ക​ളാ​യ ഇ​സ്​​മാ​യി​ൽ സ​ജീ​വി​നും സു​ഹൈ​ൽ സ​ജീ​വി​നു​മൊ​പ്പം ക​ഴി​യു​​ന്നു.

യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ഹ​യു​ടെ നാ​ല്​ ബ്രാ​ഞ്ച്​ തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഇ​പ്പോ​ൾ. ആ​ല​പ്പു​ഴ​യി​ൽ ഒ​രു സ​മ്പൂ​ർ​ണ വെ​ഡി​ങ്​ സ​​​​​​െൻറ​റും കൊ​ച്ചി​യി​ൽ ഒ​രു ബ്രാ​ഞ്ചും തു​ട​ങ്ങ​ണം. ആ​ല​പ്പു​ഴ​യി​ൽ ഒ​രു ​ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​വും തു​ട​ങ്ങി. സ്വ​പ്​​ന​ങ്ങ​ൾ ഇ​ങ്ങ​നെ പ​ട​ർ​ന്നു​ക​യ​റു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ ത​ന്നെ നൂ​ഹ​യു​ടെ ഏ​റ്റ​വും വ​ലി​യ മോ​ഹ​ത്തിന്‍റെ പേ​രു​കൂ​ടി​യാ​ണ്​ ഇ​ഹ.

Show Full Article
TAGS:Women&39;s Day Special Nooha Sajeev Eha Designs alappuzha Fashion Designing fashion lifestyle news 
News Summary - Alappuzha Eha Designs owner Nooha Sajeev -Lifestyle News
Next Story