ലെഗിന്‍സിനൊപ്പം സ്ലിറ്റഡ് സ്കേര്‍ട്ട്

15:44 PM
21/10/2015

ലെഗിന്‍സ് ആണല്ലോ പ്രശ്നം? എന്നാല്‍ അതിനൊരു പരിഹാരം കണ്ടുകളയാം എന്നാണ് നമ്മുടെ ന്യൂജെന്‍ പെണ്‍കൊടികള്‍ പറയുന്നത്. ലെഗിന്‍സോ ടൈറ്റ് ജീന്‍സോ ആംഗലറ്റ്സോ എന്തുമാകട്ടെ, അതിനു മുകളില്‍ ഒരു പാവാട കൂടി ഇട്ടു കളയാം... എങ്ങനെയുണ്ട്? പക്ഷെ... വേറൊരു കാര്യമുണ്ട്ട്ടോ... ഈ സ്കേര്‍ട്ട്, സ്ലിറ്റഡ് സ്കേര്‍ട്ട് ആയിരിക്കും.

ഒന്നുകില്‍ രണ്ടു വശവും സ്ലിറ്റ് ഉള്ളത് അല്ലെങ്കില്‍ ഒരു വശത്ത് ഒരു സ്ലിറ്റ് മാത്രം. നല്ല ഭംഗിയുള്ള ഫ്ളോറല്‍ സ്ലിറ്റുള്ള സ്കേര്‍ട്ടുകളും പ്ലെയ്ന്‍ കളര്‍ സ്ലിറ്റുള്ള സ്കേര്‍ട്ടുകളും ഫ്ളൂറസെന്‍റ് കളര്‍ സ്ലിറ്റുള്ള സ്കേര്‍ട്ടുകളും വിപണിയിലെത്തി കഴിഞ്ഞു. പ്ലെയ്ന്‍ കളര്‍ സ്കേര്‍ട്ട് ആണെങ്കില്‍ ഫ്ളോറല്‍ പ്രിന്‍റുള്ള ലെഗിന്‍സ് ഉള്ളില്‍ ഇടാം.

ഇനി സ്ലിറ്റുള്ള സ്കേര്‍ട്ടില്‍ നിറയെ വര്‍ണമാണെങ്കില്‍ അതിലൊരു കളറിലുള്ള ലെഗിന്‍സ് ഉള്ളിലിട്ടും ഈ വസ്ത്രത്തിന്‍െറ ഭംഗി കൂട്ടാം... സ്ളിറ്റുള്ള സ്കേര്‍ട്ടുകളുടെ വില 450 രൂപ മുതലാണ് ആരംഭിക്കുന്നത്.

എങ്ങനെയുണ്ട്?... ഇപ്പോ മനസില്‍ തോന്നുന്നത് ഞാന്‍ പറയട്ടെ! കയ്ച്ചിട്ട് ഇറക്കാനും വയ്യാ; മധുരിച്ചിട്ട് തുപ്പാനും വയ്യാ... ഈ ന്യൂജെന്‍ പെണ്‍കുട്ടികളുടെ ഒരു കാര്യം! വെറുപ്പിക്കല്‍സ് തുടരും...

തയാറാക്കിയത്: ജുവല്‍ ആന്‍

COMMENTS