നിലത്തറ്റം ഇറങ്ങി കിടക്കുന്ന സല്‍വാര്‍... അരഭാഗം മുതല്‍ നിറയെ ഫെ്ളയര്‍ (ചുരുക്കുകള്‍). താഴെ നല്ല വട്ടത്തിലുള്ള അംബ്രല്ല കട്ടിങ്. ഇതില്‍ ബോര്‍ഡര്‍ പോലെ വര്‍ക്ക് കാണാം. ഷാളിലും കൈകളിലും വര്‍ക്ക് ഉണ്ടാകും.... ഇത് ഫെ്ളയര്‍ ചുരിദാര്‍. ഇവയില്‍ തന്നെ സല്‍വാറിന്റെ നീളം കൂടിയതും കുറഞ്ഞതും കാണാം.
ഷോള്‍ഡര്‍ മുതല്‍ കണങ്കാലുവരെ ഒരേ വീതിയില്‍ നീണ്ടുകിടക്കുന്ന ടോപ്പ്, നീളത്തിലുള്ള സ്ലിറ്റുകള്‍, നീളന്‍ കൈകള്‍, ചുരിബോട്ടം, കുഴഞ്ഞുകിടക്കുന്ന ദുപ്പട്ട... ഇത് സ്ട്രെയ്റ്റ് കട്ട് ചുരിദാര്‍.
ഇവയൊക്കെയാണ് വിപണി കീഴടക്കിയിരിക്കുന്ന ലേറ്റസ്റ്റ് മോഡല്‍ ചുരിദാറുകള്‍. നീളന്‍ ചുരിദാറുകള്‍ എക്കാലത്തും എലഗന്‍റ് ലുക്ക് നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചുരിദാറുകളില്‍ പുതുമ പരീക്ഷിക്കാന്‍ ഡിസൈനര്‍മാര്‍ക്കും ആവേശമാണ്.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫാഷന്‍ ലോകം അടക്കിവാണ അനാര്‍ക്കലി ചുരിദാറിന് രൂപമാറ്റം വരുത്തിയതാണ് ഇപ്പോഴത്തെ ഫ്ളെയര്‍ ചുരിദാറുകള്‍. നെറ്റ്, ഷിഫോണ്‍, കോട്ടണ്‍, ബ്രോക്കേഡ്, റോസ് സില്‍ക്ക്, ടിഷ്യൂ എന്നിങ്ങനെ വിവിധ തരം തുണികളില്‍ ഫ്ളെയര്‍ സല്‍വാര്‍ ലഭ്യമാണ്. ഫ്ളെയര്‍ ചുരിദാറില്‍ പല മെറ്റീരിയല്‍ മിക്സ് ചെയ്താല്‍ ഡിസൈനര്‍ പാര്‍ട്ടിവെയര്‍ സല്‍വാറാക്കാം. ഇതിനായി ലേസ്, ബീഡ്സ് വര്‍ക്ക് എന്നിവ ചെയ്യാം.
ഫ്ളെയര്‍ ചുരിദാറുകള്‍ക്ക് ഹെവി ഓര്‍ണമെന്‍സ് ആണ് കൂടുതല്‍ ചേരുക. കല്ലുകള്‍ പതിച്ച നീളന്‍ കമ്മലുകള്‍, ഇതിന് ചേരുന്ന നെക്ലേസ്, കൈ നിറയെ വളകള്‍. വളകള്‍ ഇടാത്തതും ഫാഷനാണ്. കഴുത്തിന് ചുറ്റും വര്‍ക്കുള്ള സല്‍വാര്‍ ആണെങ്കില്‍ അല്‍പ്പം ഗ്രാന്‍റ് വര്‍ക്കുള്ള കമ്മല്‍ മാത്രം മതിയാവും. ഇത്തരം സല്‍വാറുകള്‍ക്ക് ചുരിബോട്ടം ആയതിനാല്‍ ഹൈ ഹീല്‍ഡ് സാന്‍ഡല്‍സ് ആണ് അനുയോജ്യം. ഫ്ളാറ്റ് ഹീല്‍ പംപ് സ് അല്ലെങ്കില്‍ രാജസ്ഥാനി ഷൂസും ചേരും.
സുന്ദരിമാരുടെ മനം കവര്‍ന്ന് ഫ്ളെയര്‍ ചുരിദാറുകള്‍ മുന്നേറുന്നതിനിടെയാണ് സ്ട്രെയ്റ്റ് കട്ട് ചുരിദാറുകള്‍ കടന്നുവന്നത്. ഷിഫോണ്‍, ജോര്‍ജെറ്റ്, ക്രെയിപ്, കോട്ടണ്‍ തുടങ്ങി വിവിധ തുണികളില്‍ സ്ട്രെയ്റ്റ് കട്ട് ചുരിദാറുകള്‍ ഉണ്ട്. കല്യാണം ഉള്‍പ്പെടെയുള്ള വിശേഷാവസരങ്ങളില്‍ ഇപ്പോള്‍ സ്ട്രെയ്റ്റ് കട്ട് ചുരിദാറുകളാണ് ട്രെന്‍ഡ്. കോളജ് കുമാരികളെ ആകര്‍ഷിക്കാനായി സിംപ്ള്‍ വര്‍ക്കും കോണ്‍ട്രാസ്റ്റ് കളറിലുളളവയും ബുട്ടീക്കുകളില്‍ സുലഭമാണ്.
-നാന്‍സി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2014 9:47 PM GMT Updated On
date_range 2014-08-24T03:17:50+05:30ചുരിദാര്‍ വിശേഷങ്ങള്‍...
text_fieldsNext Story