Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightവയോധികരിൽ വീഴ്ച...

വയോധികരിൽ വീഴ്ച കൂടുന്നു, മരണങ്ങളും; ഗുരുതര പൊതുജനാരോഗ്യ പ്രശ്നത്തിലേക്ക്​ വിരൽചൂണ്ടി പഠനം

text_fields
bookmark_border
Representative Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കോട്ടയം: കേരളത്തിലെ വയോധികരിൽ വീഴ്ചകളും അതേതുടർന്നുള്ള പരിക്കും മരണവും കൂടുന്നതായി പഠനം. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്‍റെ (സി.ഡി.എസ്​) കേരള ഏജിങ് സർവേയെ അവലംബമാക്കി പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. എസ്​. ഇരുദയ രാജൻ, യമുന ദേവി എന്നിവർ 2004 മുതൽ 2019 വരെയാണ് പഠനം നടത്തിയത്​. ഇരുദയ രാജൻ എഡിറ്ററായ സ്​പ്രിങ്ങർ നേച്ചർ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഹാൻഡ്​ബുക്​ ഓഫ്​ ഏജിങ്​, ഹെൽത്ത്​ ആൻഡ്​ പബ്ലിക് പോളിസി, പേഴ്​സ്​പെക്ടിവ്​ ഫ്രം ഏഷ്യ എന്ന ഗ്രന്ഥത്തിൽ​ ഈ ഗവേഷണഫലമുണ്ട്​​. സംസ്ഥാനത്ത്​ വയോധികരുടെ എണ്ണം കൂടുന്നതിനാൽ വരുംവർഷങ്ങളിൽ വീഴ്ചകളുടെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും എണ്ണം വർധിച്ചേക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

കൂടുന്ന വീഴ്ചകൾ

  • പ്രായമായവരിൽ വീഴ്ചയുടെ നിരക്ക് സർവേ കാലയളവിൽ വർധിച്ചു. 19.5 ശതമാനമെന്ന വീഴ്ച നിരക്ക് 15 വർഷം കൊണ്ട് 58.6 ശതമാനമായി ഉയർന്നു.
  • വീഴ്ചയുടെ സംഭവ്യത 13.8 ശതമാനം മുതൽ 26.1 ശതമാനം വരെയാണ്.
  • സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 60 ശതമാനം പേർ ഗവേഷണ കാലയളവിൽ ഒരുതവണയെങ്കിലും വീണിട്ടുണ്ട്​.

സ്ത്രീകൾ വീഴുന്നു, പുരുഷന്മാരേക്കാൾ

സ്ത്രീകളിലാണ് വീഴ്ച കൂടുതലായി കണ്ടുവരുന്നത്. പ്രായമായ ഓരോ അഞ്ച് സ്ത്രീകളിലും ഒരാൾക്ക് വീഴ്ച സംഭവിച്ചതായാണ്​ റിപ്പോർട്ട്. വീണത്​ മൂലമുള്ള പരിക്കുകളും സ്ത്രീകളിലാണ് കൂടുതൽ (60 ശതമാനത്തിലധികം). സ്​ത്രീകളിൽ തന്നെ വിധവകളാണ്​ കൂടുതൽ വീഴുന്നത്​.

പ്രായം കൂടുന്നു; വീഴ്ചയും

വീഴ്ചയിൽ പ്രായം ഒരുപ്രധാന ഘടകമാണ്. 70 വയസ്സിനും അതിൽ കൂടുതലുമുള്ളവരിൽ വീഴ്ചയുടെ തോത് കൂടുതലാണ്. പ്രായമായവർക്ക് വീഴ്ച മൂലമുള്ള പരിക്കുകളിൽനിന്ന് സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുന്നു. മൂന്നിലൊന്ന് പേർക്ക് പൂർണമായി സുഖംപ്രാപിക്കാൻ സാധിച്ചിട്ടില്ല. പ്രായം കൂടുന്തോറും വീഴ്ചക്ക്​ ശേഷമുള്ള അതിജീവനം കുറയുന്നതായും പഠനം പറയുന്നു. മുൻ സർവേയിൽ ഒരുതവണ വീണ 11.5 ശതമാനം പേർ അടുത്തസർവേ വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ മരിച്ചിട്ടുണ്ട്​. മുമ്പ്​ വീഴ്ച സംഭവിച്ചവർക്ക് വീണ്ടും വീഴ്ചയുണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ ഇരട്ടിയാണ്.

പ്രത്യാഘാതം ഗുരുതരം

വാർധക്യത്തിലെ വീഴ്ചകൾ വൈകല്യം, സ്വാതന്ത്ര്യനഷ്ടം, മരണനിരക്ക് വർധിപ്പിക്കൽ തുടങ്ങിയ അപകടങ്ങളിലേക്ക്​ നയിച്ചേക്കാവുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടുന്നു​. പലരെയും വീഴ്ചയിലേക്ക്​ നയിച്ചത്​ സാമൂഹിക ഒറ്റപ്പെടലും മറ്റു രോഗബാധകളുമാണ്​. മരുന്നുകളുടെ ഉപയോഗം വീഴ്ചകൾക്കുള്ള ഒരു പ്രധാന കാരണമാണ്​.

ഇടപെടൽ അനിവാര്യം

ഒന്നിലധികം രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമുള്ള 70 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് വീഴ്ചയുടെ നിരക്കും സാധ്യതകളും കൂടുതൽ. അതിനാൽ, ഈ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക ഇടപെടലുകൾ ആവശ്യമാണ്​. ആരോഗ്യ വിദഗ്​ധർ പ്രായമായ രോഗികൾക്കും കുടുംബങ്ങൾക്കും ഇത്​ സംബന്ധിച്ച ബോധവത്​കരണം നൽകേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സർവേ ഇങ്ങനെ

2004- 2019 വരെ വിവിധ ഘട്ടങ്ങളിലായി നടന്ന സർവേ.

4940 മുതിർന്ന പൗരൻമാർ സർവേയിൽ സംബന്ധിച്ചു (2272 പുരുഷന്മാരും 2668 സ്ത്രീകളും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmenthealthcare crisisGovernment of KeralaPublic Healthelderly people
News Summary - Falls and deaths are increasing among the elderly People; Study points to serious public health problem
Next Story