മുഹമ്മദ് അബ്ദുനാസര് പ്രവാസത്തോട് വിടപറയുന്നു
text_fieldsമുഹമ്മദ് അബ്ദുനാസര്
ജിദ്ദ: സാമൂഹിക, സാംസ്കാരിക രംഗങ്ങളില് സജീവ സാന്നിധ്യമായ മുഹമ്മദ് അബ്ദുനാസര് പ്രവാസത്തോട് വിടപറയുന്നു. കോഴിക്കോട് തിക്കോടി സ്വദേശിയായ അബ്ദുനാസര് 35 വര്ഷത്തെ പ്രവാസത്തിന് ശേഷമാണ് നാടണയുന്നത്. സാമൂഹിക, ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അബ്ദുനാസര് 1991 മുതല് അല്അമൂദി ഹോളിഡൈസില് ചീഫ് അക്കൗണ്ടൻറായിരുന്നു.
തിക്കോടി പഞ്ചായത്ത് മുന് പ്രസിഡന്റായ പരേതനായ കെ. ഖാലിദാണ് പിതാവ്. നാട്ടില് തിരിച്ചത്തിയാല് പിതാവിന്റെ പാത പിന്തുടര്ന്ന് സാമൂഹിക, ജീവകാരുണ്യ മേഖലകളില് പ്രവര്ത്തിക്കാനാണ് ഉദ്ദേശമെന്ന് സുഹൃത്തുക്കള് നല്കിയ യാത്രയയപ്പ് യോഗത്തില് അദ്ദേഹം പറഞ്ഞു. യോഗത്തില് വി.കെ. ഷൗകത്ത്, കെ.എം. മുസ്തഫ തുടങ്ങിയവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

