Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നന്ദിയാരോടുഞാൻ ചൊല്ലേണ്ടൂ...
text_fieldsbookmark_border
നമ്മുടെ ജീവന്റെ നെടുംതൂണുകളാണ് മാതാപിതാക്കൾ. നമുക്കുവേണ്ടിയുള്ള അവരുടെ ത്യാഗങ്ങൾക്കും സംഭാവനകൾക്കും അവരോട് ഉച്ചത്തിൽ തന്നെ കൃതജ്ഞത പ്രകടിപ്പിക്കൂ.
- അവർക്കൊപ്പമാകട്ടെ, ക്വാളിറ്റി സമയങ്ങൾ: നിങ്ങളുടെ ഏറ്റവും നല്ല സമയങ്ങൾ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കുന്നതാണ് അവരോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്. നിങ്ങളവരെ എത്ര വിലമതിക്കുന്നുവെന്ന് നിങ്ങളുടെ സാന്നിധ്യത്തിലൂടെ അവർക്ക് മനസ്സിലാക്കാനാകും.
- മക്കളുടെ നേട്ടങ്ങൾ മാതാപിതാക്കളുടെ അഭിമാനമാണ്. അതുകൊണ്ട് നിങ്ങളുടെ നേട്ടങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കണം. വലുതാവട്ടെ, ചെറുതാവട്ടെ, നിങ്ങളുടെ വിജയത്തിൽ അവരുടെ പ്രോത്സാഹനവും മാർഗദർശനവും എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് അവർക്ക് ഓർക്കാൻ കഴിയും.
- ചിലപ്പോൾ ഏറ്റവും ലളിതമായ ഒരു വാക്കായിരിക്കും ഏറ്റവും ശക്തം. അച്ഛനും അമ്മക്കുമൊപ്പം ഇരുന്ന്, അവരോടുള്ള നിങ്ങളുടെ കൃതജ്ഞത വാക്കുകൾകൊണ്ടുതന്നെ പ്രകടിപ്പിക്കൂ.
- ‘‘നിങ്ങളോടുള്ള എന്റെ ഹൃദയത്തിലെ കൃതജ്ഞത പ്രകടിപ്പിക്കാൻ ഞാനീ നിമിഷം എടുത്തോട്ടേ’’ എന്നുതന്നെ അവരോട് പറഞ്ഞുനോക്കൂ. അവർക്കത് പുതിയ അനുഭവലോകമായിരിക്കും.
- നിങ്ങളെക്കുറിച്ച് അവർക്ക് അഭിമാനിക്കാൻ നിങ്ങൾ മഹാനേട്ടങ്ങൾ കൈവരിക്കണമെന്നില്ല. ‘എത്ര വിസ്മയാവഹമായാണ് നിങ്ങളെന്നെ സ്നേഹിക്കുന്നതും സുരക്ഷിതത്വം നൽകുന്നതെന്നും ഞാനോർക്കുന്നു’വെന്ന് അവരോട് പറഞ്ഞാൽ മാത്രം മതിയാകും.
Next Story

