Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightറിലേഷന്‍ഷിപ്പില്‍...

റിലേഷന്‍ഷിപ്പില്‍ ഹാപ്പിയാണെങ്കിൽ ശരീരഭാരം കൂടുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ...

text_fields
bookmark_border
റിലേഷന്‍ഷിപ്പില്‍ ഹാപ്പിയാണെങ്കിൽ ശരീരഭാരം കൂടുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ...
cancel

റിലേഷൻഷിപ്പിലായ സ്ത്രീകൾ വണ്ണം വെക്കുന്നത് എന്തുകൊണ്ടെന്ന് ആലോചിച്ച് നോക്കിയട്ടുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആരോഗ്യവുമായി ബന്ധപ്പെട്ട ടിപ്പുകള്‍ പങ്കുവെക്കുന്ന ഡോക്ടര്‍ കേറ്റ് നൊവായയുടെ പോസ്റ്റ് വെറലായിരുന്നു. സ്ത്രീക്ക് തന്റെ പങ്കാളിയോടൊപ്പം സുരക്ഷിതയാണെന്ന് തോന്നുമ്പോൾ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുകയും അതേസമയം ഓക്സിടോസിൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനം വർധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മെറ്റബോളിസം മന്ദഗതിയിലാകുകയും വിശപ്പ് വർധിക്കുകയും ചെയ്യുന്നു എന്ന് കേറ്റ് അഭിപ്രായപ്പെട്ടു.

ആരോഗ്യകരമായ ബന്ധങ്ങളിൽ ആയിരിക്കുമ്പോഴാണ് സ്ത്രീകൾക്ക് പലപ്പോഴും ശരീരഭാരം കൂട്ടുന്നതെന്നും ഒരു ബന്ധത്തിനിടയിൽ ഒരു സ്ത്രീക്ക് ശരീരഭാരം ഗണ്യമായി കുറയുകയാണെങ്കിൽ, അവൾ ആരോഗ്യകരമായ ബന്ധത്തിലല്ല എന്നതിന് 90 ശതമാനം സാധ്യതയുണ്ടെന്നും അവർ അവകാശപ്പെട്ടു. ചിലർ അവരുടെ പോസ്റ്റിനോട് യോജിച്ചപ്പോൾ, മറ്റുള്ളവർ പൂർണമായും വിയോജിച്ചു. മറിച്ചാണ് സംഭവിക്കുന്നത് എന്ന് പലരും വാദിച്ചു.

ആരോഗ്യകരമായ ബന്ധം ചിലപ്പോഴൊക്കെ ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെങ്കിലും അത് എല്ലാവരിലും ഒരുപോലെയല്ല എന്നാണ് എനിടൈം ഫിറ്റ്‌നസിലെ ഫിറ്റ്‌നസ്, പെർഫോമൻസ് വിദഗ്ധനായ കുശാൽ പാൽ സിങ് വിശദീകരിക്കുന്നത്.

സന്തുഷ്ടരും സുരക്ഷിതരുമായ ദമ്പതികൾക്ക് കംഫർട്ട് ഫുഡ് അല്ലെങ്കിൽ കുറഞ്ഞ വ്യായാമം പോലുള്ള ശീലങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഒരു വ്യക്തിക്ക് റിലേഷൻഷിപ്പിൽ സുരക്ഷിതത്വം തോന്നുമ്പോൾ, അവർക്ക് അവിവാഹിതരായിരിക്കുന്നതിനേക്കാൾ ശരീരഭാരത്തെക്കുറിച്ചുള്ള ആശങ്ക കുറവായിരിക്കുമെന്ന് സിദ്ധാന്തം സൂചിപ്പിക്കുന്നു. മാത്രമല്ല, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ഭക്ഷണക്രമത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമുള്ള ശ്രദ്ധക്കുറവും ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും സിങ് കൂട്ടിച്ചേർക്കുന്നു.

ഡേറ്റിങ് സമയത്ത് ദമ്പതികൾ പലപ്പോഴും പുറത്ത് നിന്ന് കൂടുതലായി ഭക്ഷണം കഴിക്കുന്നു. അവർ വിവിധ ഭക്ഷണവിഭവങ്ങളും റെസ്റ്റോറന്റുകളും പരീക്ഷിക്കുന്നു. ഇത് സ്വാഭാവികമായും ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ചിലപ്പോൾ വ്യായാമത്തേക്കാൾ മുൻഗണന നൽകാം. ഉയർന്ന കലോറി ഉപഭോഗത്തോടൊപ്പം ശാരീരിക പ്രവർത്തനങ്ങളിലെ കുറവും ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. പല വ്യക്തികളും പങ്കാളിയുടെ ഭക്ഷണക്രമവുമായി പൊരുത്തപ്പെടാൻ അവരുടെ ഭക്ഷണരീതികൾ ക്രമീകരിക്കാറുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ പങ്കാളി പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ ആദ്യ ഭക്ഷണം വൈകിപ്പിക്കാൻ തുടങ്ങിയേക്കാം, ഇത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.

സാൻഡ്ര ഹെൽത്ത് കെയറിലെ പ്രമേഹരോഗ വിഭാഗം മേധാവിയും ശരീരഭാരം കുറക്കൽ വിദഗ്ധനുമായ ഡോ. രാജീവ് കോവിലും, പുതിയ റിലേഷൻഷിപ്പ് ശരീരഭാരം വർധിപ്പിക്കാൻ കാരണമായേക്കാമെന്ന് സമ്മതിക്കുന്നു. എന്നാൽ കേറ്റിന്റെ വൈറൽ വിഡിയോയിൽ പരാമർശിച്ചിരിക്കുന്നതുപോലെയല്ല ഹോർമോണുകലെക്കുറിച്ചുള്ള അഭിപ്രായം. സന്തോഷകരവും സുരക്ഷിതവുമായ ഒരു ബന്ധത്തിലായിരിക്കുമ്പോൾ, ശരീരം ഓക്സിടോസിൻ, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു, ഇത് സമ്മർദവും വിശപ്പും കുറക്കും. കോർട്ടിസോളിന്റെ അളവ് കുറക്കുന്നത് (സ്ട്രെസ് ഹോർമോൺ) ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും, അതേസമയം അനാരോഗ്യകരമായ ബന്ധങ്ങളിലെ വിട്ടുമാറാത്ത സമ്മർദ്ദം വർധിച്ച ആഗ്രഹങ്ങളും കൊഴുപ്പ് സംഭരണവും മൂലം ശരീരഭാരം വർധിക്കാൻ ഇടയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relationshipweight gains
News Summary - Does being in a happy relationship really make you gain weight?
Next Story