കുറൂരും കൊച്ചുകുട്ടിയമ്മയും; പോരാട്ടവഴിയിലെ ദമ്പതികൾ
text_fieldsകുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കൊച്ചുകുട്ടിയമ്മ
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ജീവിതം സമർപ്പിച്ച ദമ്പതികളായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും കൊച്ചുകുട്ടിയമ്മയും. കോൺഗ്രസിന്റെ നാഗ്പുർ സമ്മേളനതീരുമാനമനുസരിച്ച് തൃശൂരിൽ രൂപവത്കരിച്ച ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറും കുറൂർ ആയിരുന്നു. ഒട്ടേറെ സ്വാതന്ത്ര്യപ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകി. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ബാലഗംഗാധര തിലക് എന്നീ ദേശീയ നേതാക്കളുമായി കുറൂരിന് വ്യക്തിബന്ധമുണ്ടായിരുന്നു.
ഖാദിപ്രസ്ഥാനത്തിന്റെ ജില്ലയിലെ നെടുംതൂണായി. പിന്നീട് കേരള ഖാദി-ഗ്രാമ വ്യവസായ അസോസിയേഷന്റെ രൂപത്തിൽ വളർന്നുവന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി 1960 മുതൽ 64 വരെ അദ്ദേഹം പ്രവർത്തിച്ചു. വൈക്കം സത്യഗ്രഹം, ഉപ്പ് സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, വിദേശവസ്ത്ര ബഹിഷ്കരണം എന്നിവയിലെല്ലാം സജീവമായിരുന്നു.
1981ൽ അന്തരിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രമുഖ വനിത നേതാവായിരുന്നു ടി.സി. കൊച്ചുകുട്ടിയമ്മ. ഖാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ടും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ഒട്ടേറെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

