Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right25 മി​നി​റ്റി​ൽ 10...

25 മി​നി​റ്റി​ൽ 10 കി​ലോ​മീ​റ്റ​ർ; കീർത്തിയേറി കീ​ർ​ത്ത​ന

text_fields
bookmark_border
25 മി​നി​റ്റി​ൽ 10 കി​ലോ​മീ​റ്റ​ർ; കീർത്തിയേറി കീ​ർ​ത്ത​ന
cancel
camera_alt

കേ​ര​ള ന​ല്ല ജീ​വ​ന പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ സ​വാ​രി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കീ​ർ​ത്ത​ന​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

തി​രൂ​ർ: ‘കേ​ര​ള ന​ല്ല ജീ​വ​ന പ്ര​സ്ഥാ​നം’ സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല സൈ​ക്കി​ൾ ഓ​ട്ട മ​ത്സ​ര​ത്തി​ൽ പൊ​ന്നാ​നി സ്വ​ദേ​ശി​നി കീ​ർ​ത്ത​ന​ക്ക് ഒ​ന്നാം​സ്ഥാ​നം. സൈ​ക്കി​ൾ സ​വാ​രി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. തി​രൂ​ർ തു​ഞ്ച​ൻ​പ​റ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 10 കി​ലോ​മീ​റ്റ​ർ താ​ണ്ടി ആ​രം​ഭി​ച്ച സ്ഥ​ല​ത്തു​ത​ന്നെ സ​മാ​പി​ച്ചു. 25 മി​നി​റ്റി​ൽ ല​ക്ഷ്യം കൈ​വ​രി​ച്ച കീ​ർ​ത്ത​ന​ക്ക് ട്രോ​ഫി​യും 5000 രൂ​പ​യു​മാ​ണ് ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്നാ​യി 19 സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു. 61കാ​രി​യാ​യ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി റി​ട്ട. അ​ധ്യാ​പി​ക സ്നോ​ബി ജോ​സ​ഫും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. ക​ള​രി​പ്പ​യ​റ്റ് ക​ലാ​കാ​രി ടി.​വി. ശ്രീ​ക​ല ഗു​രു​ക്ക​ൾ സൈ​ക്കി​ൾ ച​വി​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജ​യ​ദേ​വ് നാ​ട്ടു​പ​ച്ച, പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീ​ന നാ​സ​ർ, വി.​പി. ഗോ​പാ​ല​ൻ, കെ.​കെ. അ​ബ്ദു​ൽ സ​ലാം, പി.​കെ.​കെ. ത​ങ്ങ​ൾ, കൃ​ഷ്ണ​ൻ കു​ട്ടി യൂ​നി​വേ​ഴ്സി​റ്റി, കെ.​കെ. റ​സാ​ഖ് ഹാ​ജി, അ​ശോ​ക​ൻ വ​യ്യാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഞ്ച് സ്ഥാ​ന​ക്കാ​രാ​യ ബി​ന്ദു (ക​ണ്ണൂ​ർ), ല​വ്യ (കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി), സു​ൽ​ത്താ​ന (ചാ​വ​ക്കാ​ട്), വി​ജി​ല രാ​ജീ​വ് (പ​റ​ശ്ശി​നി​ക്ക​ട​വ്), സെ​ലീ​ന നാ​സ​ർ (പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്) എ​ന്നി​വ​ർ​ക്ക് 1000 രൂ​പ വീ​തം സ​മ്മാ​നം ന​ൽ​കി. എ​ല്ലാ വ​ർ​ഷ​വും സ്ത്രീ​ക​ളു​ടെ സൈ​ക്കി​ൾ ഓ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള ന​ല്ല ജീ​വ​ന പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റ് ഡോ. ​പി.​എ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bicycle riding competitionkirtana
News Summary - bicycle riding competition First prise for kirtan
Next Story