ഷാള്‍ അണിയാം; അനാര്‍ക്കലി സ്റ്റൈലില്‍

09:35 AM
09/09/2017
Shawl

ഷാള്‍ ഫാബ്രിക് വലിയുന്ന തരത്തിലുള്ളതാണെങ്കില്‍ എളുപ്പത്തില്‍ അനാര്‍ക്കലി സ്റ്റൈലില്‍ അണിയാനാകും. കൗമാരക്കാരിലും യുവതികളിലും ഏറെ പ്രിയമേറിയ സ്റ്റൈലാണിത്. കണ്ടണ്ടംപററി സ്റ്റൈല്‍ രീതിയില്‍ തലയും നെഞ്ചും നന്നായി മറയ്ക്കാന്‍ ഇത് സഹായിക്കുന്നു. താടിയെല്ലിന് താഴെയായി വരുന്ന തുന്നലുകള്‍ തലയില്‍ നിന്ന് ഷാള്‍ തെന്നിമാറാതെ നോക്കും. ഏത് മുഖ ഷെയ്പിലുള്ളവര്‍ക്കും അനുയോജ്യമാണിത്.

സാരിക്കും സല്‍വാറിനുമൊപ്പമാണ് ഉപയോഗിക്കുന്നതെങ്കില്‍ ലെയറുകളുടെ എണ്ണം കൂട്ടി മുന്‍വശത്തെ ഇറക്കം കുറക്കാം. കുര്‍ത്തയോ അബായയോ ആണ് വേഷമെങ്കില്‍ മുന്‍വശം നന്നായി മറയുന്ന രീതിയില്‍ അണിയാം. 

1. മു​ടി ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത്​ ചു​രു​ട്ടി​ക്കെ​ട്ടു​ക.

2. ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തു​പോ​ലെ അ​നാ​ർ​ക്ക​ലി സ്​​റ്റൈ​ലി​ൽ ഇ​ൻ​സ്​​റ്റ​ൻ​റ്​ ഷാ​ൾ ധ​രി​ക്കു​ക.

3. ഇ​ട​തു​വ​ശ​ത്തു​ള്ള ഷാ​ളി​െ​ൻ​റ ഭാ​ഗം ഇ​ട​തു കൈ​യി​ൽ പി​ടി​ച്ച്​ അ​തി​െ​ൻ​റ തു​മ്പി​നെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക്​ വ​ലി​ച്ചെ​ടു​ക്കു​ക.

4. അ​തി​നെ വ​ലി​​ച്ച്​ ബ​ണ്ണി​െ​ൻ​റ മു​ക​ളി​ലാ​യി പി​ന്നി​ൽ പി​ൻ ചെ​യ്യു​ക.

5. ഇ​നി വ​ല​തു​വ​ശ​ത്തു​ള്ള തു​മ്പി​നെ ഉ​ള്ളി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ത്ത്​ ഇ​ട​തു​വ​ശ​ത്തു ചെ​വി​യു​ടെ മ​ു​ക​ളി​ലേ​ക്ക്​ എ​ടു​ക്കു​ക.

6. ബ​ണ്ണി​െ​ൻ​റ ഇ​ട​തു​ഭാ​ഗ​ത്ത്​ അ​തി​നെ പി​ൻ ചെ​യ്യ​ു​ക. 

7. ഇ​ട​തു​വ​ശ​ത്തു​ള്ള തു​ണി പു​റ​ത്തെ​ടു​ത്ത്​ ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തു​പോ​ലെ ഫ്രി​ൽ ഒ​തു​ക്കിവെ​ക്കു​ക. 

(മുകളിലെ കളർ ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തു​ പോ​ലെ ഇ​തി​ൽ പ​ല​ത​രം ഹി​ജാ​ബ്​ ബ്രൂ​ച്ച​സ്​ ​െവ​ച്ച്​ അ​ല​ങ്ക​രി​ക്കാ​വു​ന്ന​താ​ണ് )

Pardha shawl

COMMENTS