ഇനി മറക്കാം വരണ്ട മുടി

22:58 PM
29/10/2015

വരണ്ട മുടി യുവതികളെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് വരാതിരിക്കാൻ നമ്മൾ കൂടുതൽ ശ്രദ്ധയും സംരക്ഷണവും മുടിക്ക് നൽകിയേ മതിയാകൂ. അല്ലെങ്കിൽ ക്രമേണ മുടിയുടെ കരുത്തില്ലാതായി അവ പൊട്ടി പോകുകയും തിളക്കം നഷ്ടപ്പെടുകയും ചെയ്യും. ഇതിന് പരിഹാരമായി ചില പ്രകൃതിദത്ത മാർഗങ്ങൾ അവലംബിക്കാം.

ഒന്ന്:

  • നല്ലെണ്ണ –മൂന്ന് ടേബ്ൾ സ്​പൂൺ
  • കരുമുളക് –20 എണ്ണം
  • ഉലുവ –50 ഗ്രാം
  • ജീരകം –ഒരു സ്​പൂൺ

തയാറാക്കേണ്ട വിധം:
കരുമുളക്, ഉലുവ, ജീരകം എന്നിവ നന്നായി പൊടിച്ച ശേഷം നല്ലെണ്ണ ചൂടാക്കി അതിലിട്ട് തിളപ്പിക്കുക. തണുത്ത ശേഷം ഒരു കുപ്പിയിലാക്കി വെക്കുക. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് എണ്ണയിൽ നിന്ന് അൽപമെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. രാവിലെ കഴുകി കളയുക. ഈ രീതി തുടർന്നാൽ വരണ്ട മുടി മാറുകയും നല്ല കറുത്ത നിറവും തിളക്കവും ലഭിക്കും.

രണ്ട്:

  • ഒലീവ് എണ്ണ –മൂന്ന് ടീസ്​പൂൺ
  • മുട്ട –രണ്ട് എണ്ണം

തയാറാക്കേണ്ട വിധം:
ഒലീവ് എണ്ണയും മുട്ടയും കൂടി നന്നായി മിക്സ്​ ചെയ്ത ശേഷം തലമുടിയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷവർ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ഒലീവ് എണ്ണ മുടിയിഴകൾ പൊട്ടി പോകാതെയും മുട്ട മുടിക്ക് കരുത്തും നൽകുന്നു. 

COMMENTS