Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളരിയുടെ ഗുണങ്ങള്‍

text_fields
bookmark_border
വെള്ളരിയുടെ ഗുണങ്ങള്‍
cancel

ഇന്ത്യയാണ് വെള്ളരിക്കയുടെ മാതൃരാജ്യം എന്ന് പറയപ്പെടുന്നു. ഏതാണ്ട് 3500 വര്‍ഷങ്ങളായി ഇവിടെ ഇത് ഉപയോഗത്തിലുണ്ടത്രെ. ഇന്ത്യയില്‍ നിന്നായിരുന്നു ഗ്രീക്, ഈജിപ്ത്, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. മെസപ്പെട്ടോമിയ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന സുമേറിയന്‍ ജനതയുടെ ചക്രവര്‍ത്തിയായിരുന്ന ‘ഉര്‍ഗ്’നെക്കുറിച്ചുള്ള ശിലാഫലകങ്ങളില്‍ സുമേറിയന്‍ ജനത വെള്ളരിക്ക ഭക്ഷണമായി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേലില്‍ വെള്ളരിക്ക കൃഷി ചെയ്ത വിവരങ്ങള്‍ ബൈബിളില്‍ പ്രതിപാദിച്ചു കാണുന്നു. റോബര്‍ട്ട് ദാനിയല്‍ എന്നയാള്‍, അറബികള്‍ വെള്ളരിക്കക്ക് ‘അല്‍ഗിത്താ’ എന്ന് നാമകരണം ചെയ്ത്  ഉഷ്ണകാലങ്ങളില്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ ഭക്ഷണയോഗ്യമായി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളരിക്കയുടെ സസ്യനാമം ‘കുകൂമിസ്സാറ്റിവസ്’ എന്നാണ്. ഇത് ‘കുകൂര്‍ ബീട്ടേസിയേ’ എന്ന സസ്യ കുടുംബത്തിന്‍െറ കീഴിലാണ്.

പൊതുവില്‍ വെള്ളരിക്കയുടെ പുറംതോട് ലേശം തടിച്ചിട്ടാണ് കാണപ്പെടുന്നത്. അതേസമയം അര്‍മീനിയയിലെ വെള്ളരിക്കയുടെ പുറംതോട് വളരെ മൃദുലമാണ്. ‘കേഗിരി’ എന്ന നാമമുള്ള ശ്രീലങ്കന്‍ വെള്ളരിക്കയുടെ പുറംതോടും നേര്‍ത്തതാണ്. വടക്കേ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ‘മാരാ’ എന്ന ഇനം വെള്ളരി രൂപത്തില്‍ ചെറുതും നിറത്തില്‍ കടുംപച്ചയുമാണ്. ബ്രിട്ടനിലെ ‘സെയിന്‍സ്പെറി’ ഇനത്തില്‍പെട്ട വെള്ളരിയുടെ പുറംതോട് ഉള്‍വശത്തെ മാംസം കാണത്തക്കവിധം കണ്ണാടിപോലിരിക്കും. ‘ബെല്‍റ്റ് ആപ്പിള്‍’ എന്നുപേരായ വെള്ളരിക്ക, അതിന്‍െറ കായ്പരുവത്തില്‍ തന്നെ മധുരിക്കുമത്രെ! ത്രിനിപ്പഴം എന്നറിയപ്പെടുന്ന ഒരിനം പഴത്തിന് ഗുണ്ട് വെള്ളരിക്ക എന്നും പറയപ്പെടുന്നു.

ഒൗഷധഗുണങ്ങള്‍
വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കുന്നു. വെള്ളരിയുടെ ചാറ്, നാരങ്ങാനീരുമായി കലര്‍ത്തി കഴിച്ചാല്‍ നല്ല ഉന്മേഷം ലഭിക്കും. വെള്ളരിക്ക തുടര്‍ന്ന് കഴിച്ചു കൊണ്ടിരുന്നാല്‍ ഗ്രീഷ്മകാലത്തുണ്ടാകുന്ന ചിക്കന്‍ പോക്സ്, വസൂരി എന്നീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. പിഞ്ചു വെള്ളരിക്ക പിത്തം ശമിപ്പിക്കുന്നതിനോടൊപ്പം കുടലുകളില്‍ തണുപ്പ് ലഭിക്കുന്നതിനും സഹായിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും തലചുറ്റല്‍ എന്നിവക്കും അത്യുത്തമമാണ്.

അതേ സമയം, പാചകം ചെയ്ത് ഭക്ഷിക്കുമ്പോള്‍ ഇതിന്‍െറ ഗുണമേന്മ നഷ്ടപ്പെടുന്നു. ഇത് ധന്വന്തരി നിഘണ്ടുവില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. ഏറെ ജലാംശമുള്ള കായാണ് വെള്ളരി. കൊഴുപ്പ്, ധാതു ഉപ്പുകള്‍, ചുണ്ണാമ്പ് സത്ത്, പാസ്പ്പരസ്, ഇരുമ്പ് തുടങ്ങിയ എല്ലാ അംശങ്ങളും വെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story