സൂക്ഷിക്കാം പാല്‍പുഞ്ചിരി

12:31 PM
23/04/2014

തിളങ്ങുന്ന മുത്തുപോലുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. സൗന്ദര്യത്തിന്‍്റെ അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും.  തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യവും ആരോഗ്യവും തരുന്നു. പല്ലുകളുടെ സംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ പ്രത്യേക പരിചരണമില്ലാതെ  ആരോഗ്യമുള്ള പല്ലുകള്‍ സ്വന്തമാക്കാം. കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്  പല്ലിന്‍്റെ ആരോഗ്യത്തിന് നല്ലതാണ്. പേരക്ക, കാരറ്റ്, കരിമ്പ്, വെള്ളരി, നെല്ലിക്ക എന്നിവ കഴിച്ചാല്‍ പല്ലിന് മഞ്ഞ നിറം ഉണ്ടാകില്‍ല്‍. ആപ്പിള്‍ ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്ക് ദന്ത സൗന്ദര്യം നിലനിര്‍ത്താം.

 • ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കും
 • പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുക.
 • ഉണക്ക നെല്ലിക്ക കരിച്ചെടുത്ത്  അതില്‍ ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക.. അതില്‍ പഴുത്ത മാവിന്‍റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്ക്കുക.
 • സ്റ്റോബറി അരച്ച് പേസ്റ് രൂപത്തിലാക്കി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പല്ലുതേക്കുന്നത് പല്ലിന് മിനുപ്പും നിറവും നല്‍കും
 • വിനാഗിരിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അതില്‍ പല്ലുതേച്ചാല്‍ മിനുപ്പും വെളുപ്പും ലഭിക്കും
 • പഴുത്ത മാവിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുന്നതും നല്ലതാണ്.
 • ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ്. ടൂത്ത് ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും.
 • പെറോക്സൈഡ് പല്ലു വെളുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. പല്ലു തേച്ചതിന് ശേഷം അല്‍പം പെറോക്സൈഡ് കൊണ്ട് വായ കഴുകകു. ഇത് പല്ലു വെളുപ്പിക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളേയും അണുക്കളേയും നശിപ്പിക്കുകയും ചെയ്യും.
 • സെലറി പല്ലുകള്‍ വെളുക്കാന്‍ പറ്റിയ നല്ളൊരു വഴിയാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കുക മാത്രമല്ല, വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യന്നു.
 • പല്ലിലെ കറ വിട്ടുമാറാന്‍  ചെറുനാരങ്ങാനീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുക.  
 • പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍്റെ കരിയും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.
 • ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യക. പല്ലിന് നിറവും മോണകള്‍ക്ക് ബലവും ലഭിക്കും.
 • പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത് പല്ലു തേക്കുന്നത് നല്ലതാണ്.
 • പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക.
 •  ദിവസവും ചുരുങ്ങിയത് രണ്ട് നേരമെങ്കിലും പല്ല് തേയ്ക്കുക.
COMMENTS