സോപ്പ് ഉപയോഗിക്കുമ്പോള്‍...
text_fieldsവേനല്‍കാലത്ത് പൊടിയും അണുക്കളും മറ്റും ധാരാളമായി ശരീരത്തില്‍ പറ്റിപിടിക്കുന്നതിനാല് രണ്ടുനേരവും സോപ്പ് ഉപയോഗിച്ച് തന്നെ കുളിക്കേണ്ടി വരും. എന്നാല്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.....
സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പി.എച്ച് മൂല്യം 6-7 ഉള്ള സോപ്പ് ആണോയെന്ന് ഉറപ്പുവരുത്തുക
സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കരുത്, മറിച്ച് കൈകളില്‍ പതപ്പിച്ച് വേണം ഉപയോഗിക്കുവാന്‍. ഇത് ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും
മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം
സോപ്പുപയോഗിച്ച് കുളി കഴിഞ്ഞയുടന്‍ എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയിലൊന്ന് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിന്റെ ഈര്‍പ്പനഷ്ടം കുറക്കുകയും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും
50വയസ്സിന് ശേഷം സോപ്പ് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രായം കൂടുന്തോറും ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണിത്.
