Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 3:16 PM GMT Updated On
date_range 26 Jun 2018 3:32 PM GMTവീട്ടമ്മമാർക്ക് ചില സമയ പാഠങ്ങൾ
text_fieldsbookmark_border
- ആഴ്ചയുടെ അവസാനം വിലപ്പെട്ടതാണ്. അടുത്ത ഒരാഴ്ചത്തേക്ക് അത്യാവശ്യം വേണ്ടതെല്ലാം ഒരുക്കിവെക്കാന്‍ വീക്കെന്‍ഡുകള്‍ ഉപയോഗിക്കുക. മീനും ഇറച്ചിയുംപോലും മസാലപുരട്ടി ഫ്രിഡ്ജിൽ തയാറാക്കിവെക്കാം.
- ഏറ്റവും നന്നായി മനസ്സും തലച്ചോറും പ്രവർത്തിക്കുന്നത് പുലർച്ചയാണ്. ആ സമയം നന്നായി ഉപയോഗിക്കുക. നേരത്തേ ഉണരുന്നത് ശീലമാക്കുക. കുടുംബത്തിൽ എല്ലാവരെയും അത് ശീലിപ്പിക്കുക. വീട്ടമ്മമാത്രം രാവിലെ ഉണരുന്ന രീതി മാറേണ്ടതുണ്ട്.
- കുടുംബത്തിലെ ജോലികൾ വിഭജിച്ചു നൽകുക. കുട്ടികൾക്കുപോലും ചെറിയ ചുമതലകൾ നൽകുക. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സമയത്തിനുള്ളിൽ ചെയ്തുതീർക്കാനുള്ള കഴിവ് ആൺ-പെൺകുട്ടികളിൽ വളർത്തിക്കൊണ്ടുവരുക.
- കുടുംബത്തിൽ എല്ലാവരെയും ചിട്ടയുള്ളവരാക്കുക. വീട് ആര് അലങ്കോലമാക്കിയാലും പരിഹരിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും വീട്ടമ്മയുടെ ചുമലിലാവും എത്തുക. അതുകൊണ്ട് വൃത്തിയുടെ പാഠങ്ങള്‍ എല്ലാവരെയും ശീലിപ്പിക്കുക.
- ഓരോ ദിവസവും ഉറങ്ങുംമുമ്പ് അടുത്ത ദിവസം മനസ്സിൽ പ്ലാൻചെയ്യുക. ഓരോ ആഴ്ചയുടെ തുടക്കത്തിലും ആ ആഴ്ചത്തെ പ്രധാന കാര്യങ്ങൾ മനസ്സിൽ പ്ലാന്‍ ചെയ്യുക. അത്യാവശ്യം വേണ്ടതെല്ലാം കുറിച്ചുവെക്കുക.
- വിനോദത്തിനും ചുറ്റിക്കറങ്ങാനും ഉല്ലസിക്കാനും ഷോപ്പിങ്ങിനുമൊക്കെ സമയം മാറ്റിവെക്കുക. പ്രധാന കാര്യങ്ങൾക്കിടയിൽ ഇതിനായി സമയം മാറ്റിവെക്കേണ്ടിവരുന്നത് ഒഴിവാക്കുക.
- ഓര്‍മിപ്പിക്കാനും പ്ലാൻ ചെയ്യാനും റിെെമന്ഡര്, പ്ലാനിങ് മൊെെബൽ ആപ്പുകൾ ധാരാളമുണ്ട്. അവ ഉപയോഗിക്കാം.
- ഷോപ്പിങ്ങിനുമുമ്പ് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി അതു മാത്രം വാങ്ങിനോക്കൂ. സമയവും പണവും ലാഭിക്കുന്നത് അറിയാനാവും. ലിസ്റ്റ് നൽകിയാൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന കടകൾ ഇന്ന് ധാരാളമുണ്ട്. അത്തരം സാധ്യതകൾ ഉപയോഗിക്കുക.
- ചെേയ്യണ്ട കാര്യങ്ങൾക്ക് അത്യാവശ്യം, ആവശ്യം, പിന്നീട് ചെയ്യാവുന്നത് എന്നിങ്ങനെ മുൻഗണന നിശ്ചയിക്കുക. പിന്നീട് ചെയ്യാനായി നീട്ടിവെക്കാൻ കഴിയുന്ന കാര്യങ്ങൾ അങ്ങനെ ചെയ്യുക. സഹായം ചോദിക്കാൻ സ്ത്രീകള്‍ മടിക്കരുത്. ജീവിതപങ്കാളിയോട്, കുടുംബത്തിലെ മറ്റ് അംഗങ്ങളോട് ഒക്കെ മടിക്കാതെ സഹായം ചോദിക്കുക.
- ആരോഗ്യം എപ്പോഴും ശ്രദ്ധിക്കുക. രോഗസൂചനകളെ സ്ത്രീകള്‍ ഒരിക്കലും അവഗണിക്കരുത്. എത്ര തിരക്കുള്ള ജീവിതത്തിലും സ്വന്തം കാര്യങ്ങൾക്കായി സമയം മാറ്റിവെക്കുക. എന്നും നന്നായി ഉറങ്ങുക.
- ഇൻറര്‍നെറ്റ് ഉപയോഗിക്കാൻ വീട്ടമ്മമാർ നിർബന്ധമായും പഠിച്ചിരിക്കണം. ഏതാണ്ട് എല്ലാ ബില്ലുകളും ഇന്ന് ഒാൺലൈൻ വഴി അടക്കാന്‍ കഴിയും. ഷോപ്പിങ് നടത്താനും ഡോക്ടറുടെ അപ്പോയിൻമെൻറ് എടുക്കാനും ഇന്ന് ഒാണ്െെലനിലൂടെ കഴിയും. ധാരാളം സമയം ഇതിലൂടെ ലാഭിക്കാം.
- സമൂഹമാധ്യമങ്ങളുെട ഉപയോഗം നിയന്ത്രിക്കുക. ദിവസത്തിൽ പലതവണ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ചുറ്റിത്തിരിയുന്നത് ഒഴിവാക്കുക. നമ്മളറിയാതെ അവ നമ്മുടെ സമയം ചോർത്തും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തില്‍നിന്ന് ശ്രദ്ധതിരിക്കും. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നമ്മുടെ കരിയറിനും ജീവിതത്തിനും ഗുണമുള്ളതാക്കി മാറ്റുക.
- മൂഡ് ഉള്ളപ്പോൾ ഏകാഗ്രതയോടെ കൂടുതൽ കാര്യങ്ങൾ ചെയ്യുക. എത്രനേരം ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. എല്ലാം പെര്‍ഫെക്ട് ആവണം എന്ന നിർബന്ധം ഒഴിവാക്കുക. അപൂര്‍ണതകൾ മനുഷ്യസഹജമാണ്. അതില്‍ അമിതമായ ആധി വേണ്ട.
- ഒന്നിനുമായല്ലാതെ ചിലതു ചെയ്യാന്‍ ശ്രമിക്കുക. ഒരു പുതിയ ഭാഷ പഠിക്കാൻ നോക്കുക. അല്ലെങ്കില്‍ അപൂര്‍വമായ ഒരു ഹോബി കണ്ടെത്തുക. അതൊക്കെ ജീവിതത്തിന് പുതിയ ഉൗർജം നല്‍കും.
- ഉള്ള സമയത്തെ സന്തോഷകരമാക്കുക. അടുക്കള ജോലിക്കിടെ പാട്ടുകേൾക്കാം. ജോലി ചെയ്യുമ്പോൾത്തന്നെ ടി.വിയിൽ അന്നത്തെ വാർത്തകൾ ശ്രദ്ധിക്കാം. ഇങ്ങനെ സമയത്തെ കൂട്ടിച്ചേർത്തു പ്രയോജനപ്പെടുത്തുക.
Next Story