Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപ്രകൃതിയിൽ അലിഞ്ഞു...

പ്രകൃതിയിൽ അലിഞ്ഞു ചേരാം; ആസ്വദിക്കാം, ആരോഗ്യത്തോടെ...

text_fields
bookmark_border
Healthacation
cancel

വാനിലെ മേഘപടലങ്ങൾ തഴുകുന്ന ഗിരിനിര. കോടമഞ്ഞ് പുതച്ച് നനുത്ത കാറ്റി​​​​​െൻറ തഴുകലേറ്റ് ശാന്തമായി നിലകൊള്ളുന്ന ഇല്ലിക്കൽകല്ല് മലനിരകൾ. ഋതുഭേതങ്ങൾ ശിശിരവും ഗ്രീഷ്മവും ഹേമന്ദവുമായി ഒരൊറ്റ ദിനത്തിൽ തന്നെ പലവട്ടം സംവദിക്കാറുണ്ടിവിടെ. കണ്ണൊന്നടച്ച് ധ്യാനിച്ചാൽ മനമാകെ പൂർണ ശാന്തതയിലേക്കുയരുന്നത് അറിയാം. പ്രകൃതിയുടെ ചലനങ്ങൾ ഒരു കലർപ്പുമില്ലാതെ മനസിലും ശരീരത്തിലും സന്നിവേശിപ്പിക്കാൻ ഈ ഭൂഭാഗത്തിന് കഴിയും. കാഴ്ചകൾ ഇവിടെയും അവസാനിക്കുന്നില്ല. കണ്ണാടിപ്പാറയും, സഞ്ചാരികളുടെ പറുദീസയായ വാഗമൺ മലനിരകളും ഇലവീഴാ പൂഞ്ചിറയും കട്ടിക്കയം-മാർമല വെള്ളച്ചാട്ടങ്ങളും അതിരില്ലാത്ത സൗന്ദര്യവുമായി നിങ്ങൾക്ക് ചുറ്റും വലയം ചെയ്തിരിക്കുകയാണ്.

Healthacation

ഇവിടെയാണ് ഇല്ലിക്കൽകല്ല് മലയോരത്തെ അഞ്ച് ഏക്കറിലായി നിലകൊള്ളുന്ന ഹെൽത്ത് പാർക്ക് സന്ദർശകർക്ക് ആതിഥ്യമരുളുന്നത്. അനന്തമായ പ്രകൃതി സൗന്ദര്യത്തെ അനുഭവവേദ്യമാകുന്ന ഒരിടം. ഇവിടെ നിങ്ങൾക്ക് മുന്നിൽ പ്രതിബന്ധങ്ങളില്ല. ചിട്ടകളോ അടിച്ചേൽപ്പിക്കലുകളോ ഇല്ല. പകരം ആരോഗ്യപൂർണമായ കേരളത്തനിമയോടെയുള്ള ജീവിതം പകർന്നുതരുന്നു. ഒരു ദിവസം മുഴുവൻ നീളുന്ന ആരോഗ്യത്തിലധിഷ്ടിതമായ യാത്രയും പ്രവർത്തനങ്ങളുമാണ് ഇവെടയെത്തുന്നവർക്ക് മുന്നിൽ ആയുർവേദ ഡോക്ടറായ അനീഷ് കുര്യാസ് ഹെൽത്തക്കേഷൻ എന്ന ഹെൽത്ത് പാർക്കിലൂടെ മുന്നോട്ടുവെക്കുന്നത്.

പഞ്ചഭൂത ആശയത്തിലാണ് ഹെൽത്തക്കേഷൻറെ പ്രവർത്തനം. ശുദ്ധമായ വായു, ജലം, സ്പേസ്, അഗ്നി അഥവാ ദഹന ശക്തി എന്നിവയിൽ അധിഷ്ടിതമായി പദ്ധതി അവതിരിപ്പിച്ചിരിക്കുന്നു. ഒരു ദിവസം രാവിെല എട്ട് മുതൽ രാത്രി എട്ട് വരെയാണ് ഇവിടെ ചെലവഴിക്കാനാകുക. കുറഞ്ഞത് 40 പേരെങ്കിലുമുള്ള ഒരു ഗ്രൂപ്പിന് മാത്രമായി പൂർണമായി ഹെൽത്ത് പാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വർഷത്തിൽ 365 ബുക്കിങുകൾ മാത്രം. രാജ്യത്ത് ആദ്യമായാണ് ഒരു ഹെൽത്ത് പാർക്ക് പൂർണമായി ഒരു ഗ്രൂപ്പിന് മാത്രമായി നൽകുന്നതെന്നത് ശ്രദ്ധേയമാണ്.

ഹെൽത്തക്കേഷൻ: വെക്കേഷൻ ആരോഗ്യത്തോടെ 
അന്താരാഷ്ട്ര സഞ്ചാരികൾ തങ്ങളുടെ യാത്രകളെ എപ്പോഴും ആരോഗ്യപൂർണമാക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ സ്ഥിതി പലപ്പോഴും മറിച്ചാണ്. ഓരോ യാത്രയുടെയും അവസാന തുകയായി മാറുന്നത് ഏറ്റവും അനാരോഗ്യകരമായ ചുറ്റുപാടായിരിക്കും. വെൽനെസ്സ് ടൂറിസത്തിന് വിദേശികൾ നൽകുന്ന പ്രാധാന്യം ഇനിയെങ്കിലും നമ്മളും മനസിലാക്കിയേ മതിയാകു. ഇല്ലിക്കൽ കല്ല് മലനിരകൾക്ക് താഴെയുള്ള 'ഹെൽത്തക്കേഷൻ' എന്ന ഈ ആശയം നിങ്ങളെ ക്ഷണിക്കുന്നത് അതിലേക്കാണ്. 'ഹെൽത്ത്', 'വെക്കേഷൻ' എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് 'ഹെൽത്തക്കേഷൻ' എന്ന ആശയം രൂപകൽപന ചെയ്തിരിക്കുന്നത്.

ആരോഗ്യപരമായി വെക്കേഷൻ എങ്ങനെ കൊണ്ടുപോകാം എന്നതിനുള്ള ഉത്തരമാണിത്. ഒപ്പം നാടി​​​​​െൻറ തനിമയും പാരമ്പര്യവും യഥാർഥ പ്രകൃതിയെ അനുഭവിച്ച് തന്നെ മനസിലാക്കാനുള്ള സാഹചര്യം ഇവിടെയൊരുക്കുന്നു. ആരോഗ്യമുള്ള ആളുകൾ ആരും തങ്ങളുടെ ഭാവി ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. എന്നാൽ എല്ലാ ആഘോഷങ്ങളും യാത്രകളും ആസ്വദിച്ചുകൊണ്ടുതന്നെ തങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കാനാവശ്യമായ കാര്യങ്ങൾ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ടെന്ന് ഈ ആശയത്തിന് ചുക്കാൻ പിടിക്കുന്ന ഡോ. അനീഷ് പറയുന്നു. അതുകൊണ്ടാണ് പ്രകൃതിയോട് ചേർന്നുനിന്നുകൊണ്ട് വിനോദത്തെ സ്വായത്തമാക്കാൻ ഇവിടെ അവസരമൊരുക്കിയിരിക്കുന്നത്. നിങ്ങൾ അവധി ആസ്വദിച്ചോളു... ഞങ്ങൾ മികച്ച ആരോഗ്യം പ്രധാനം ചെയ്യാം എന്നാണ് ഹെൽത്തക്കേഷൻ തരുന്ന ഉറപ്പ്. നാളുകൾ നീളുന്ന പ്രവാസ ജീവിതത്തിനിടെ നാട്ടിലെത്തുന്നവർ തങ്ങളുടെ കുട്ടികൾക്ക് കേരളത്തനിമ മനസിലാക്കാൻ അവസരമൊരുക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും ഉചിതമായ ഉത്തരമായിരിക്കും ഹെൽത്തക്കേഷൻ.

ഹെൽത്തക്കേഷൻ

Healthacation

എവിടേക്കെങ്കിലും യാത്ര നടത്തി ഒടുവിൽ അനാരോഗ്യകരമായി ആസ്വദിച്ച അവശതയായി തിരിച്ചെത്തുന്ന മലയാളിക്ക് ഹെൽത്തക്കേഷൻ എന്ന ആശയം പുതുമ നൽകുന്നതായിരിക്കും. ഇവിടെയൊരുക്കിയിരിക്കുന്ന യാത്രകളും സൗകര്യങ്ങളുമെല്ലാം ശുദ്ധമായ മനസ്സ് പ്രധാനം ചെയ്യാൻ തക്കവണ്ണം പര്യാപ്തമാണ്. 
ഹെൽത്തക്കേഷൻ ഒരു ജീവിത ചര്യയാണെന്ന് ഈ ആശയം പ്രാബല്യത്തിലെത്തിച്ച ഡോ. അനീഷ് പറയും.  കഴിഞ്ഞ 18 വർഷമായി ആയുർവേദ ഡോക്ടറായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹം. 118 വർഷത്തെ പാരമ്പര്യത്തെയാണ് ആരോഗ്യകരമായി ആസ്വദിക്കുന്ന എന്ന ലക്ഷ്യത്തി​​​​​െൻറ ഫലപ്രാപ്തിയാണ് ഹെൽത്തക്കേഷൻ.

ടി.വി കണ്ടും അമ്യൂസ്മ​​​​​െൻറ് പാർക്കുകളും മറ്റും സന്ദർശിച്ചുമാണ് മലയാളിയുടെ വിനോദങ്ങൾ പൂർത്തീകരിക്കുന്നത്. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ മെസേജുകളും കോളുകളുമായി ഒരു ദിനം തീർക്കും. ചിലപ്പോൾ ഇൻറർനെറ്റിലും സാമൂഹ്യമാധ്യമങ്ങളിലുമായിരിക്കും. കോർപറേറ്റ് കമ്പനികൾ വലിയ തുക മുടക്കി യാത്രകൾ ആസൂത്രണം െചയ്യാറുണ്ട്. ജന്മദിന ആഘോഷങ്ങൾക്ക് യാത്രയും പാർട്ടിയും ഒരുക്കുന്നു. ഇവയുടെ ഒക്കെ ആകെത്തുകയും അവസാനം ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിലും മദ്യപാനത്തിലുമൊക്കെ അവസാനിക്കും. യഥാർഥത്തിൽ ഇതൊക്കെ യഥാർഥ സന്തോഷം കെടുത്തുന്നതും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതുമാണ്.

അവധികളും സന്തോഷങ്ങളും ആഘോഷിക്കാനുള്ളത് തന്നെയാണ്. എന്നാൽ പ്രകൃതിയിലൂടെയും ആയുർവേദത്തിലൂടെ മനസിനും ശരീരത്തിനും കുളിർമ പകരുന്നതും നവചൈതന്യം ആർജിക്കാൻ കഴിയും വിധവുമായിരിക്കണമെന്ന് ഡോ. അനീഷ് പറയുന്നു. ഇതാണ് ഹെൽത്തക്കേഷൻ എന്ന ആശയത്തിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. ഇതി​​​​​െൻറ ലക്ഷ്യത്തിന് വേണ്ടി ഹെൽത്തക്കേഷനിൽ പ്രകൃതിദത്തമായ കാര്യങ്ങൾ ആരോഗ്യത്തിനും വിനോദത്തിനുമായി ഒരുക്കുകയായിരുന്നു. പ്രകൃതി തന്നെ നമുക്ക് വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടുണ്ട്. അത് മനസിലാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനോളം സന്തോഷം പകരാനും ആസ്വദിക്കാനും കഴിയുന്നതായി മനുഷ്യ നിർമിതമായ മറ്റൊന്നിനും സാധ്യമല്ല. പ്രകൃതി അതി​​​​​െൻറ പാരമ്യതയിൽ ആസ്വദിക്കാനുള്ള വിഭവങ്ങളാണ് ഹെൽത്തക്കേഷനിലൂടെ ഡോ.അനീഷ് യാഥാർഥ്യമാക്കിയത്.

ഇവിടെയെത്തിയാൽ മഴ വരുമ്പോൾ നനയാം, ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തി​​​​​െൻറ തെറിച്ച് വീഴുന്ന വെള്ളത്തുള്ളികളിലലിയാം, ജീപ്പിൽ സാഹസികമായൊരു ഓഫ് റോഡ് യാത്ര നടത്താം, മലയിലൂടെയും അടിവാരത്തുകൂടെയും സൈക്കിളിൽ യാത്ര നടത്താം, ആരോഗ്യകരമായി ഭക്ഷണം കഴിക്കാം ഇങ്ങനെ എല്ലാ കാര്യങ്ങളും അതി​​​​​െൻറ ആഴത്തിൽ തന്നെ ആസ്വദിക്കാനുള്ള അവസരം ഒരുക്കിയാണ് ഡോ. അനീഷ് ഹെൽത്തക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷം ഒട്ടും കുറയാതെ ആരോഗ്യത്തോടെ ഒരു ദിനം വിനോദത്തിൽ കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് ഇവിടെ തയ്യാറാണ്.

പ്രകൃതി ആസ്വദിക്കാം... അതിൽ അലിഞ്ഞുചേരാം...
സമ്മർദങ്ങൾ നിറഞ്ഞതാണ് ഒരു ശരാശരി മലയാളിയുടെ ജീവിത ചുറ്റുപാട്. ജോലിയിലും കുടുംബത്തിലും അനുഭവിക്കുന്ന പിരിമുറക്കങ്ങൾ വളരെ വലുതാണ്. സ്ഥലങ്ങളിലും ഇരിപ്പിടങ്ങളിലും മാത്രമെ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടാകു. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ പുറത്ത് രാജ്യങ്ങളിലോ ആയാലും സ്ഥിതി വ്യത്യസ്ഥമല്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഹെൽത്തക്കേഷൻറെ പ്രാധാന്യം. ഇമോഷണൽ ഡീ ടോക്സിഫിക്കേഷൻ, ജല വ്യായാമം,  ലാഫിങ് എക്സർസൈസ് തുടങ്ങിയ മനസിനെ ശാന്തമാക്കുന്ന നിരവധി പ്രവർത്തനങ്ങളും ഇവിടെയുണ്ട്.

Healthacation

ജോലി സമ്മർദം, ജീവിത പ്രശ്നങ്ങൾ തുടങ്ങിയവയിൽ അനുഭവിക്കുന്ന പിരിമുറുക്കം ഇല്ലാതാക്കാനുള്ള ആയുർവേദ പ്രതിവിധികളായി ഇവയൊക്കെ തയ്യാറാക്കിയിരിക്കുകയാണ് ഹെൽത്ത് പാർക്കിൽ. വൈകാരിക പ്രശ്നങ്ങൾ പലപ്പോഴും മനസിൽ വിഷവസ്തുക്കളെപോലെയായിരിക്കും പ്രവർത്തിക്കുക. ഇത് ഇല്ലായ്മ ചെയ്യുകയാണ് ഇമോഷണൽ ഡീ ടോക്സിഫിക്കേഷൻ എന്ന പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. മനസുതുറന്നുള്ള ചിരിയിലൂടെ കൂടുതൽ പിരിമുറുക്കങ്ങളെ ഇല്ലായ്മ ചെയ്യാനാകും എന്നതിനാലാണ് ലാഫിങ് എക്സർസൈസ് ഒരുക്കിയിരിക്കുന്നത്.

സ്വിമ്മിങ് പൂളിലെ ജലത്തിൽ ഇറങ്ങി നമുക്ക് മനസിനെയും ശരീരത്തെയും കുളിർപ്പിക്കുകയുമാകാം. ഇവക്കെല്ലാമുള്ള ഉത്തരം പ്രകൃതിയിൽ തന്നെയുണ്ടെന്ന് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. രാസപദാർഥങ്ങളലേക്കാത്ത സ്വസ്തതയിൽ അതിവസിക്കുന്ന ജീവിതമാണ് ഇവിടെ ഒരുക്കുന്നത്. രാജ്യത്തിന് പുറത്ത് കുടുംബമായി ജീവിക്കുന്നവരുടെ കുട്ടികൾക്ക് കേരളമെന്താണെന്നോ ഇവിടുത്തെ ജീവിതചുറ്റുപാടുകളോ പ്രകൃതി സൗന്ദര്യങ്ങളോ ഒന്നും അറിയാൻ കഴിയില്ല. അങ്ങനെയുള്ളവർ ഹെൽത്തക്കേഷനിലെത്തിയാൽ നാടി​​​​​െൻറ ഗുണങ്ങളെല്ലാം ഒരു കുടക്കീഴിൽ അനുഭവിച്ചറിയാൻ കഴിയുമെന്നതാണ് പ്രത്യേകത.

ഒരു ദിനം, ഒരുപാട് കാര്യങ്ങൾ
ഇവിടെ പുലർകാലത്ത് കോടമഞ്ഞിനിടയിലൂടെ സൂര്യപ്രകാശം ഊളിയിട്ടു വരുന്നുണ്ടാകും. ഈ സമയം നമുക്ക് ഹെൽത്​പാർക്കി​​​​െൻറ ചുറ്റുഭാഗത്ത് കൂടെ ഒന്ന് നടന്നുനോക്കാം. അവിടെ ഫാം സൈഡ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഒരു വശത്ത് പ്രകൃതിയെ മുഴുവനായി ആസ്വദിക്കാവുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. ഓടുമേഞ്ഞ ചെറിയൊരു വീടുണ്ടവിടെ. അടുത്ത് തന്നെയുള്ള തൊഴുത്തിൽ സുന്ദരിപ്പശുക്കൾ മേയുന്നു. വേലികെട്ടിത്തിരിച്ച ഒരു പ്രദേശത്ത് ഇഷ്ടംപോലെ കോഴികളും ആടുകളും മേയുന്നു. ചെറുതേനീച്ചകളെയും ഇവിടെ വളർത്തുന്നുണ്ട്. രാസവളങ്ങളുടെ ഗന്ധംപോലുമേൽക്കാതെ പഴങ്ങളും പച്ചക്കറികളും തഴച്ചുവളർന്നിരിക്കുന്ന തോട്ടവുമുണ്ട്.

ഇവക്കിടയിലൂടെയുള്ള പാതയിലൂടെ ചെരിപ്പിടാതെ നടന്നുനോക്കണം. എർത്തിങ് എന്ന മഹത്തായ ആശയം മനുഷ്യനിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാം. കൃഷിയും പ്രകൃതിയും അറിയാൻ ഇവിടെ ക്ലാസുകളൊന്നുമില്ല. പിടിച്ചിരുത്തുന്ന നിർബന്ധങ്ങളോ അതിർവരമ്പുകളോ ഇല്ല. അനന്തമായ ആകാശം പോലെ സർവ സ്വാതന്ത്ര്യമാണ്. പരമാവധി ആസ്വദിക്കാം.

തൊഴുത്തിലുള്ളത് തനിനാടനായ പൂങ്കാനൂർ, വെച്ചൂർ കപില, കാസർകോട് കുള്ളൻ ഇനങ്ങളിൽപ്പെട്ട പശുക്കളാണ്. പറമ്പിലെ പുല്ലുമാത്രമാണ് ഇവിടെ തീറ്റ, കൃത്രിമ കാലിത്തീറ്റകളൊന്നും ഇവക്ക് ഭക്ഷിക്കാൻ നൽകാറില്ല. പശുവിനെക്കുളിപ്പിക്കുന്നതും പാൽകറക്കുന്നതുമൊക്കെ നേരിട്ട് കാണാം. അപ്പോൾ കറന്നെടുത്ത പാലുകൊണ്ട് ചായയും ഉണ്ടാക്കി കുടിക്കാം. അട്ടപ്പാടി ബ്ലാക്ക് ഗോട്ട് ഇനത്തിൽപ്പെട്ട ആടുകളാണ് ഇവിടെയുള്ളത്. മുട്ടക്കും മാംസത്തിനും അതീവ ഔഷധ ഗുണമുള്ള കരിങ്കോഴികളും ഇവിടെയുണ്ട്. കോഴി അടയിരിക്കുന്നതും മുട്ടയിടുന്നതുമൊക്കെ കാണാനാകും. അന്യം നിന്നുപോയ 25 ഓളം തരം കിഴങ്ങുകൾ ഇവിടെയുണ്ട്.  ആരോഗ്യം ഉദ്ദേശിച്ചുള്ള കാര്യങ്ങളാണ് ഇവിടെയുള്ളത്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം, എങ്ങനെ പാചകം ചെയ്യണം തുടങ്ങിയ ദൈനംദിന ജീവിത കാര്യങ്ങളെ ഇവിടെ നേരിട്ട് അനുഭവിച്ച് അടുത്തറിയാം. ഫാം ടൂറാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വരൂ... സന്തോഷിക്കാം...
സ്വസ്ഥമായി കുറച്ച് നേരമിരുന്ന് പുസ്തകം വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിസോർട്ട് സൈഡ് എന്ന ഭാഗത്തേക്ക് പോകാം. ലൈബ്രറിയിൽ പോയി പുസ്തകമെടുത്ത് വായിക്കുന്നതിന് മാത്രമല്ല സൗകര്യം. മീൻ പിടിക്കാൻ ഇഷ്ടമുള്ളവർക്ക് മീൻകുളം ഉണ്ട് ഇവിടെ. നീന്താനിഷ്ടപ്പെടുന്നവർക്കായി സ്വിമ്മിങ് പൂളുമുണ്ട്. ഒരൽപ നേരം വിശ്രമിക്കാൻ തോന്നിയാൽ പുൽമേട്ടിൽ ഇതാ നിങ്ങൾക്കായി ട​​​​​െൻറ് റെഡിയാണ്. വില്ലകളോ അപ്പാർട്ടുമ​​​​​െൻറുകളോ അല്ല താമസിക്കാൻ, വനത്തിൽ നിന്നെത്തിയ ആദിവാസി വിഭാഗത്തിലുള്ളവർ നേരിട്ട് നിർമിച്ച മുളയിലും തടിയിലും തീർത്ത വീടുകളുണ്ട്. ഇവിടെ മനസി​​​​​െൻറ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

Healthacation

മാനസിക സമ്മർദങ്ങളെല്ലാം ഇറക്കിവെച്ച് സ്വസ്ഥമാകാം. അതിനായി എർത്ത് വാക്കും ഒരുക്കുന്നുണ്ട്. ചെരുപ്പിടാതെ ഭൂമിയിൽ നടക്കാനാണിത്. ഗ്രാമീണതയിലേക്കും ആരോഗ്യത്തിലേക്കുമുള്ള മടങ്ങിപ്പോക്കാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. അസുഖങ്ങൾ വന്ന ശേഷം ചികിത്സിക്കുന്നതിനല്ല, അത് വരാതെ നോക്കുന്നതിനുള്ള ജീവിത രീതിക്കാണ് ഇവിടെ പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത്. പാചകം ഇഷ്ടപ്പെടുന്നവർക്ക് അതും ഒന്ന് പരീക്ഷിച്ച് നോക്കാം. ആയുർവേദിക് ട്രീറ്റ്മ​​​​​െൻറ് മുറിയും ഇവിടെയുണ്ട്. ആയുർവേത്തെക്കുറിച്ച് അവബോധം ലഭിക്കുന്നതിന് സഹായകമാകും ഇത്. ഇവിടെയുള്ള ഫർണീച്ചറുകൾ പനകൊണ്ട് ഉണ്ടാക്കിയതാണ്. ഒരു ഏറുമാടവും ലൈറ്റ് ഹൗസും തയ്യാറാക്കിയിട്ടുണ്ട്. 

മനം കവരും ഈ യാത്രകൾ
പറഞ്ഞാൽ തീരാത്ത മനോഹാരിതയുമായി ചുറ്റും നിലകൊള്ളുകയാണ് ഇല്ലിക്കൽ കല്ലും കണ്ണാടിപ്പാറയും വാഗമൺ മലനിരകളും ഇലവീഴാ പൂഞ്ചിറയും കട്ടിക്കയം-മാർമല വെള്ളച്ചാട്ടങ്ങളുമെല്ലാം. ഇവിടേക്ക് ഒക്കെയുള്ള യാത്രകളാണ് ഏറ്റവും കൂടുതൽ ആകർഷണീയമായ മറ്റൊരു കാര്യം.

ഹെൽത്തക്കേഷനിൽ സജ്ജമായി ഒരു ജീപ്പ് ഷെഡ് തന്നെയുണ്ട്. ഓഫ് റോഡ് റെയ്സും ട്രക്കിങും ഇവിടെയെത്തുന്നവരുടെ മനം നിറക്കുന്നതാണ്. ഇല്ലിക്കൽ കല്ലി​​​​​െൻറ ഉയരത്തിൽ പച്ചപ്പിനോട് ചേർന്ന് നിൽക്കുന്നത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.അതിനോട് കിടപിടിക്കുന്ന സൗന്ദര്യമാണ് ഇലവീഴാപൂഞ്ചിറയിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. വാഗമണിലെ മൊട്ടക്കുന്നുകളും പൈൻ കാടുകളുമെല്ലാം യാത്രയിൽ ഹരം പകരും. വെള്ളച്ചാട്ടങ്ങൾ മനസിന് കുളിരേകുന്നതാണ്. മടങ്ങിയെത്തുന്ന സഞ്ചാരി ഒരു പുതിയ ലോകവും മനസും സ്വീകരിച്ചാകും എത്തുക എന്നതിൽ സംശയമില്ല.  

അവിസ്മരണീയ ദിനം
ഇന്ത്യയിലെ ആദ്യത്തെ ഹെൽത്ത് പാർക്കാണ് ഇല്ലിക്കൽ കല്ലിലേത്. കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ടയിൽ 17 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഒരു ദിവസം എങ്ങനെ ചെലവഴിക്കാം എന്നതാണ് ഇവിടെ എത്തുന്നവർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നീളുന്നതാണ് ഹെൽത്തക്കേഷനിലെ പാക്കേജ്. ഇതിനിടിയിൽ ഇവിടുത്തെ എല്ലാ സംവിധാനങ്ങളും പൂർണമായി ആസ്വദിക്കാനുള്ള സജ്ജീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

ട്രക്കിങ്, വെള്ളച്ചാട്ടവും മലനിരകളും സന്ദർശനം, പഴയ കാല കളികൾ, ബൈക്കിങ്, സൈക്കിൾ ട്രിപ്പുകൾ തുടങ്ങി എല്ലാ കാര്യങ്ങളും ആസ്വദിക്കാം. രാത്രി തങ്ങണം എന്നുള്ളവർക്ക് ട​​​​​െൻറുകൾ തയ്യാറാക്കിയിട്ടുമുണ്ട്. ഇരുപതോളം ഗെയിമുകൾ നടത്തുന്നുണ്ട്. പഴയ തലമുറയുടെ കളികൾ ന്യൂജനറേശഷൻറേതാക്കി മാറ്റി ഇവിടെ സന്ദർശകരെ ഇടക്ക് സന്തോഷിപ്പിക്കുന്നു. 

ആർക്കൊക്കെ പ്രയോജനപ്പെടുത്താം...
ഇത്രയധികം സ്ഥലം ഒരു ഗ്രൂപ്പിന് മാത്രമായി നൽകുന്ന മറ്റൊരു സ്ഥാപനമില്ല. ഒരു ദിവസം ഒരു ടീം മാത്രമായിരിക്കും ഇവിടെയുണ്ടാകുക. ഒരു വർഷം 365 ബുക്കിങ് മാത്രം. നൽകുന്ന എല്ലാ സജ്ജീകരണങ്ങൾക്കുമൊപ്പം റസ്റ്റോറൻറിൽ നാല് നേരത്തെ കേരളീയ ഭക്ഷണം ഇതോടൊപ്പമുണ്ടാകും. മിനിമം 40 പേരടങ്ങുന്ന ഗ്രൂപ്പിന് ഒരു ലക്ഷം രൂപയാണ് ചാർജ്. വിനോദ സഞ്ചാരികൾക്ക് പുറമെ കുടുംബ സംഗമങ്ങൾ, കുടുംബവുമായുള്ള യാത്രകൾ, എൻ.ആർ.ഐ അസോസിയേഷനുകളുടെ പരിപാടികൾ, കോളജ് അലുംനി അസോസിയേഷൻ മീറ്റിങുകൾ, വിവിധ ഭാഷ സമാജങ്ങളലുടെ പരിപാടികൾ, കമ്പനി സ്റ്റാഫ് യാത്രകൾ,കല്യാണ റിസപ്ഷനുകൾ, റിട്ടയർമെൻര് പാർട്ടികൾ തുടങ്ങിയവക്കെല്ലാം ഇവിടെ ഉപയോഗപ്പെടുത്താം.

Healthacation

ഓഫീസിലെ ജീവനക്കാരുടെ സമ്മർദം കുറക്കുന്നതിനായി മാനസികാരോഗ്യ പരിപാടികളും യാത്രകളും സംഘടിപ്പിക്കുന്നവർക്കുള്ള ഒറ്റ ഉത്തരം നൽകാൻ ഹെൽത്തക്കേഷനിലൂടെ നൽകാൻ കഴിയും. തങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സിനിമ ഷൂട്ടിങിനും ഉപയോഗിക്കാവുന്നതാണെന്ന് അവർ പറയുന്നു. കമ്പനികളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ഔദ്യോഗിക ജീവിതങ്ങൾക്ക് സമ്മർദം ലഘൂകരിക്കാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥലമാണ് ഇത്. അതിന് ആവശ്യമുള്ള വിശാലമായ പ്രകൃതിയാണ് ഓരോരുത്തരെയും കാത്ത് ഇവിെടയിരിക്കുന്നത്. 300 പേരെ ഒരേ സമയം ഒരുമിച്ച് സംഘടിപ്പിക്കുവാനുള്ള സജ്ജീകരണങ്ങളാണ് ഇവിടെയുള്ളത്. ആളുകളെ ഗ്രൂപ്പായി തിരിച്ചാണ് യാത്രകളടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനായി പ്രത്യേകം പരിശീലനം ലഭിച്ച വലിയ വിഭാഗം ജീവനക്കാരുടെ നിരതന്നെയുണ്ടിവിടെ.

Sponsored

ഹെൽത്തക്കേഷനെ കുറിച്ച് കൂടുതൽ അറിയാനും ഗ്രൂപ്പ് ബുക്കിങ്ങിനും ബന്ധപ്പെടുക : 
              Mr. Prasanth - 7902500999 
              Mr. Joy - 9656878427
              W: www.healthacation.com
              e : gm@healthacation.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshealthacationhealthacation health parkvacation triphealthy vacationLifestyle News
News Summary - Healthacation-lifestyle
Next Story