അൽപം ശ്രമിച്ചാല്‍, ഒാഫിസിനെ വീടു പോലെ തന്നെ സന്തോഷമുള്ള ഇടമാക്കി മാറ്റാം. ഇതാ, ഈ വഴികള്‍ ശ്രദ്ധിക്കൂ...
- ആരെയും വിലകുറച്ചു കാണാതിരിക്കുക. ഒട്ടും പോരെന്ന് നിങ്ങള്‍ കരുതുന്ന ഒരു സഹപ്രവര്‍ത്തകയും ശരിയായ അവസരം കിട്ടിയാല്‍ മികവു കാട്ടിയേക്കാം.
- എല്ലാ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ വ്യക്തികള്‍ ആവണമെന്നില്ല. ഒാഫിസ് സംവിധാനം പ്രഫഷനല്‍ അല്ലെങ്കില്‍ വീഴ്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിെൻറ പേരില്‍ വ്യക്തികളെ അമിതമായി കുറ്റപ്പെടുത്താതിരിക്കുക.
- സഹപ്രവര്‍ത്തകരെ തിരുത്തേണ്ടി വരുമ്പോള്‍ അത് അവരോട് രഹസ്യമായി, ശാന്തമായി പറയുക. അഭിനന്ദിക്കേണ്ടി വരുമ്പോള്‍ അത് പരസ്യമായി ചെയ്യുക.
- സഹപ്രവര്‍ത്തകരുടെ വിജയങ്ങള്‍ നിങ്ങളുടേതു പോലെ ആഘോഷിക്കുക. ഒാഫിസില്‍ ചെറിയ ആഘോഷങ്ങളുടെ സംഘാടകയാവുക. അത് നിങ്ങള്‍ക്ക് വലിയ സന്തോഷം തരും.
- ലഞ്ച് െെടമും വിശ്രമവേളകളുമൊക്കെ സജീവമാക്കുക. പുതുതായി എത്തുന്നവരെ മടിച്ചുനില്ക്കാതെ അങ്ങോട്ടുപോയി പരിചയപ്പെടൂ.
- ഒാഫിസിലെ അന്തരീക്ഷത്തെയും സഹപ്രവര്‍ത്തകരെയും കുറിച്ച് കുടുംബത്തിനും ജീവിതപങ്കാളിക്കും ധാരണ വേണം. പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും.
- കുടുംബങ്ങള്‍ക്കായുള്ള ഒാഫിസ് സംഗമങ്ങളില്‍ കുടുംബമായിത്തന്നെ സംബന്ധിക്കുക.
- ഒരു വിഷയത്തിലും രണ്ട് അഭിപ്രായം സ്വീകരിക്കാതിരിക്കുക. നിങ്ങളുടെ അഭിപ്രായം അതത് വേദികളില്‍ ശാന്തമായി പറയുക.
- സമ്മർദങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല. ഒരാളെ ടെന്ഷനിലാക്കുമ്പോള് അയാളുടെ പ്രവര്‍ത്തനശേഷി കുറയുകയേയുള്ളൂ. ജോലി ആസ്വദിക്കാന്‍ ശ്രമിക്കുക.
- സോഷ്യല്‍മീഡിയയില്‍ നമ്മള് ഉണ്ടാക്കുന്ന പ്രതിച്ഛായ പ്രധാനമാണ്. ഇന്ന് ഏതൊരു കമ്പനിയും ഉദ്യോഗാര്‍ഥികളുടെ സോഷ്യല്‍മീഡിയ പ്രൊഫലുകള്‍ വിശദമായി പരിശോധിക്കാറുണ്ട്. മോശം ഇമേജ് സൃഷ്ടിക്കുന്നതൊന്നും ഫേസ്ബുക്കിലൂടെ പരസ്യമാക്കാതിരിക്കുക.
- നിങ്ങളുടെ ജീവിതത്തിലെ സ്വകാര്യമായ നേട്ടങ്ങളുടെ സന്തോഷവും സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുക. കഴിയുമെങ്കില്‍ നിങ്ങളുടെ ഒാഫിസ് ടീമിനെ വല്ലപ്പോഴും വീട്ടിലേക്ക് ക്ഷണിക്കുക.
- വേണ്ടപ്പോള്‍ മറ്റുള്ളവരെ സഹായിക്കുക. അവശ്യ സമയത്തു മാത്രം മറ്റുള്ളവരുടെ സഹായം തേടുക.
- മുതിര്‍ന്നവരുടെ അനുഭവ പരിചയത്തെ മാനിക്കുക.
- ഒരാളുടെ മാത്രമായ നേട്ടപ്രകടനങ്ങള് ഏത് ഒാഫിസിലും അസ്വസ്ഥതയുണ്ടാക്കും. വണ്മാന് ഷോകള്‍ ഒഴിവാക്കുക.
- പ്രമോഷന്, അവാര്‍ഡ് തുടങ്ങി ഏതു തൊഴിൽ നേട്ടത്തിലും സന്തോഷത്തില്‍ മിതത്വം പാലിക്കുക. അതിന് സഹായിച്ചവര്‍ക്ക് പരസ്യമായി നന്ദി പറയുക.