സഹപാഠികള്‍ക്ക് കാരുണ്യ കുടുക്കയുമായി ആദിശ്രീ
text_fieldsനെടുങ്കണ്ടം: സഹപാഠികള്‍ക്ക് കാരുണ്യ കുടുക്കയുമായി ആദിശ്രീ. ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കാരുണ്യ കുടുക്കയുമായാണ് ആദിശ്രീ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയത്. തന്റെ പിറന്നാള്‍ ദിനത്തില്‍ 'കൈത്താങ്ങ് കാരുണ്യ വര്‍ഷം 2026' എന്ന പദ്ധതിക്കാണ് ഈ ആറാം ക്ലാസ് വിദ്യാര്‍ഥിനി രൂപം നല്‍കിയത്.
2018ല്‍ ഓണത്തിന് കൊലുസുവാങ്ങാന്‍ സൂഷിച്ച കുടുക്കയിലെ നാണയങ്ങള്‍ എടുത്ത് പിതാവിനു നൽകി പ്രളയത്തില്‍ ദുരിത മനുഭവിക്കുന്ന കുഞ്ഞുവാവക്ക് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുടുക്കയിലെ നാണയതുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശവാസ നിധയിലേക്ക് നല്‍കുകയായിരുന്നു. നാലുവയസില്‍ തുടങ്ങിയ സഹജീവികളോടുള്ള കാരുണ്യം പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം അധ്യാപക ദിനത്തോടനുബന്ധിച്ച് പഠിപ്പിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തപാലില്‍ ആശംസ അയച്ച് ആദിശ്രീ ശ്രദ്ധേയയായിരുന്നു. ആദിശ്രീക്ക് സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കല്ലാര്‍ പുഴയോരത്ത് വലിച്ചെറിഞ്ഞിരുന്ന മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച് പഞ്ചായത്തിന് കൈമാറിയിരുന്നു.
പിറന്നാള്‍ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനോടകം 1500ലധികം തൈകള്‍ നട്ടിരുന്നു. വിഷരഹിത പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാള്‍ ദിനത്തില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മിഠായിക്കുപകരം പയറിന്റെയും ചോളത്തിന്റെയും 15000 പച്ചക്കറി വിത്തുകള്‍ മുമ്പ് സമ്മാനിച്ചിരുന്നു.
വേനല്‍ കനക്കുമ്പോള്‍ കിളികള്‍ക്കും ജീവജാലങ്ങള്‍ക്കുമായി വിവിധ സര്‍ക്കാര്‍ ഓഫിസുകളുടെ കോമ്പൗണ്ടിലും പാതയോരങ്ങളിലും വെള്ളം നിറച്ച കലങ്ങള്‍ സ്ഥാപിക്കാറുണ്ട് സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പാതയോരത്ത് കിടക്കുന്ന മാലിന്യം ചാക്കില്‍ ശേഖരിച്ച് പഞ്ചായത്തിന് കൈമാറുകയാണ് പതിവ്. നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി. അനില്‍കുമാര്‍-ജിനു ദമ്പതികളുടെ മൂത്ത മകളാണ് ആദിശ്രീ. നിശ്രീ, ആദികേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

