Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂ​ട്ടു​കാ​ര​ന്റെ ഡ​യ​റി​ക്കു​റി​പ്പ് തു​ണ​യാ​യി; ബം​ഗാ​ളി ബാ​ല​ൻ ആ​ര്യാ​ൻ ഇ​നി ശ്രീ​രാ​ഗി​ന്റെ സ​ഹ​പാ​ഠി

text_fields
bookmark_border
കൂ​ട്ടു​കാ​ര​ന്റെ ഡ​യ​റി​ക്കു​റി​പ്പ് തു​ണ​യാ​യി; ബം​ഗാ​ളി ബാ​ല​ൻ ആ​ര്യാ​ൻ ഇ​നി ശ്രീ​രാ​ഗി​ന്റെ സ​ഹ​പാ​ഠി
cancel

നാ​ദാ​പു​രം: ക്ലാ​സ് മു​റി​യി​ൽ കു​റി​ച്ചി​ട്ട ഒ​രു കൊ​ച്ചു ഡ​യ​റി​ക്കു​റി​പ്പി​ലൂ​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ന് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വാ​തി​ലു​ക​ൾ തു​റ​ന്നു​കി​ട്ടി.

വ​ള​യം ഗ​വ. എ​ച്ച്.​എ​സ്.​എ​സ്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രീ​രാ​ഗി​ന്റെ സ​ഹാ​നു​ഭൂ​തി​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​വി​ന്റെ​യും ഇ​ട​പെ​ട​ലു​മാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ആ​ര്യാ​ൻ മു​ല്ല എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബാ​ല​നെ വീ​ണ്ടും അ​ക്ഷ​ര​ലോ​ക​ത്തെ​ത്തി​ച്ച​ത്.

മ​ന​സ്സു​തൊ​ട്ട ഒ​രു അ​നു​ഭ​വം ഡ​യ​റി​യി​ൽ കു​റി​ക്ക​ണം എ​ന്ന അ​ധ്യാ​പി​ക റം​ല​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ശ്രീ​രാ​ഗ് ത​ന്റെ അ​നു​ഭ​വം എ​ഴു​തി​യ​ത്. ഒ​രു​കാ​ൽ മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ൽ താ​ൻ ക​ണ്ടു​മു​ട്ടി​യ സ​മ​പ്രാ​യ​ക്കാ​ര​നാ​യ ബാ​ല​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ​യും അ​വ​നെ എ​ങ്ങ​നെ​യെ​ങ്കി​ലും സ്കൂ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി​രു​ന്നു ആ ​കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

​ശ്രീ​രാ​ഗി​ന്റെ അ​ച്ഛ​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ സു​നി​ലാ​ണ് വ​ള​യം അ​ങ്ങാ​ടി​യി​ൽ വെ​ച്ച് കാ​ൽ​മു​റി​ച്ച കു​ട്ടി​യെ ഒ​ക്ക​ത്തെ​ടു​ത്തു വ​രു​ന്ന ഒ​രാ​ളെ ശ്ര​ദ്ധി​ച്ച​ത്. തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​ഞ്ഞ സു​നി​ൽ മ​ക​നെ​യും കൂ​ട്ടി ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഈ ​കാ​ഴ്ച​യാ​ണ് ശ്രീ​രാ​ഗി​ന്റെ കു​ഞ്ഞു​മ​ന​സ്സി​ൽ മാ​യാ​ത്ത മു​റി​വാ​യ​ത്.

ക്ലാ​സ് മു​റി​യി​ലെ പ​രി​ശോ​ധ​ന​ക്കി​ടെ ശ്രീ​രാ​ഗി​ന്റെ ഡ​യ​റി​ക്കു​റി​പ്പ് വാ​യി​ച്ച അ​ധ്യാ​പി​ക റം​ല, വി​ഷ​യം മ​റ്റ് അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​മ​ഹേ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ധ്യാ​പ​ക​രാ​യ കെ.​സി. ലി​ജേ​ഷ്, സി. ​നി​ഖി​ൽ, സി.​പി. പ്ര​മി​ത എ​ന്നി​വ​ർ കു​ട്ടി​യു​ടെ വാ​ട​ക​വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി.

​പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​ൻ മു​ല്ല - കാ​ശ്മീ​ര മു​ല്ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ര്യാ​ൻ മു​ല്ല. നാ​ലാം വ​യ​സ്സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​ര്യാ​ന്റെ കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന​ത്. നാ​ട്ടി​ൽ നാ​ലാം ക്ലാ​സ് വ​രെ പ​ഠി​ച്ച കു​ട്ടി, പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ജീ​വി​ത​പ്രാ​രാ​ബ്ധ​ങ്ങ​ൾ കാ​ര​ണം തു​ട​ർ​പ​ഠ​നം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

​വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ർ ആ​ര്യാ​ന് സ്കൂ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്ന് സു​നി​ലി​ന്റെ ഓ​ട്ടോ​യി​ൽ ആ​ര്യാ​ൻ സ്കൂ​ളി​ലെ​ത്തി​ത്തു. ശ്രീ​രാ​ഗി​ന്റെ ക്ലാ​സി​ൽ​ത്ത​ന്നെ ആ​ര്യാ​ന് അ​ഡ്മി​ഷ​നും ന​ൽ​കി. സു​നി​ൽ വാ​ങ്ങി​ന​ൽ​കി​യ പു​തി​യ യൂ​നി​ഫോ​മും സ്കൂ​ളി​ൽ നി​ന്ന് ല​ഭി​ച്ച പു​സ്ത​ക​സ​ഞ്ചി​യും ചേ​ർ​ത്ത് ഇ​രു​വ​രു​മി​രി​ക്കു​മ്പോ​ൾ, ആ ​കു​രു​ന്നു​ക​ളു​ടെ മു​ഖ​ത്ത് തെ​ളി​ഞ്ഞ​ത് വി​ജ​യ​ത്തി​ന്‍റെ പു​തു​അ​ധ്യാ​യ​മാ​യി​രു​ന്നു.

മ​ഹേ​ഷ്: ഹെ​ഡ്മാ​മാ​സ്റ്റ​ർ

നാ​ദാ​പു​രം: ഒ​രു മാ​സ​മാ​യി ക്ലാ​സ്സി​ൽ എ​ത്തു​ന്ന ആ​ര്യാ​ന് സ്കൂ​ളും വി​ദ്യാ​ർ​ഥി​ക​ളും, അ​ധ്യാ​പ​ക​രും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു. സ്കൂ​ളി​ൻ്റെ അ​പ​രി​ചി​ത​ത്വ​മൊ​ക്കെ വി​ട്ട് മാ​റി സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​യാ​യി ആ​ര്യ​ൻ​മാ​റി. ഭാ​ഷ​യും ഗ​ണി​ത​വു​മെ​ല്ലാം പ്ര​ത്യേ​ക​മാ​യി പ​ഠി​പ്പി​ക്കു​ന്നു.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം വി​ദ​ഗ്ദ ചി​കി​ത്സ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റം​ല ടീ​ച്ച​ർ

നാ​ദാ​പു​രം: ക്ലാ​സി​ൽ ന​ൽ​കു​ന്ന വ്യ​ത്യ സ്ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ ഡ​യ​റി എ​ഴു​ത്ത് പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശ്രീ​രാ​ഗി​ൻ്റെ ഡ​യ​റി​യി​ലെ കു​റി​പ്പു​ക​ൾ ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി തോ​ന്നി.​അ​തി​ൽ പ്ര​ക​ട​മാ​യ കു​ഞ്ഞു മ​ന​സ്സി​ൻ്റെ ആ​കു​ല​ത​ക​ൾ എ​ന്നെ​യും ആ​ക​ർ​ഷി​ക്കു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് ആ​ര്യ​ൻ്റെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

സു​നി​ൽ; (ശ്രീ​രാ​ഗി​ന്റെ പി​താ​വ്)

നാ​ദാ​പു​രം: വ​ള​യം ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ കാ​ല് മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട ഒ​രു കു​ട്ടി​യു​മാ​യി ന​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​ന്റെ മ​ന​സ്സി​നെ വ​ല്ലാ​തെ ഉ​ല​ച്ചു. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം ക​ണ്ടു പി​ടി​ക്കു​ക എ​ന്ന​താ​യി ത​ന്റെ ല​ക്ഷ്യം. മ​ക​നെ​യും കൂ​ട്ടി ഒ​രു ദി​വ​സം അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യി. വ​ള​രെ ദ​രി​ദ്ര​മാ​യ ഒ​രു കെ​ട്ടി​ട​ത്തി​ൽ കി​ട​ക്കു​ന്ന കു​ട്ടി​യു​ടെ അ​വ​സ്ഥ എ​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തി. ഞാ​ൻ എ​ന്റെ മ​ക​നോ​ടൊ​പ്പം ഒ​രു മാ​സ​ത്തോ​ള​മാ​യി കു​ട്ടി​യെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു കൃ​ത്രി​മ​ക്കാ​ലി​ൽ മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ന​ട​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നാ​ണ് എ​ന്റെ ഇ​പ്പോ​ഴ​ത്തെ പ്രാ​ർ​ഥ​ന. അ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A friend's diary entry helped
Next Story