Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightതാ​മ​സം പൊ​ളി​യാ​റാ​യ...

താ​മ​സം പൊ​ളി​യാ​റാ​യ ഷെ​ഡി​ൽ; 12 വ​ർ​ഷ​മാ​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ ഒ​രു കു​ടും​ബം

text_fields
bookmark_border
താ​മ​സം പൊ​ളി​യാ​റാ​യ ഷെ​ഡി​ൽ; 12 വ​ർ​ഷ​മാ​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ ഒ​രു കു​ടും​ബം
cancel
camera_alt

ടാ​ർ​പാ​യ കെ​ട്ടി​യ ഷെ​ഡി​നു മു​ന്നി​ൽ സു​മ​തി​യും മ​ക​ൾ അ​ശ്വ​തി​യും

പ​ന്ത​ളം: വീ​ടെ​ന്നു​പോ​ലും പ​റ​യാ​ൻ പ​റ്റാ​ത്ത ഷെ​ഡി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷം ജീ​വി​ച്ചി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​തെ ഒ​രു കു​ടും​ബം. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 19ാം വാ​ർ​ഡി​ൽ പൂ​ഴി​ക്കാ​ട് പ​ടി​ഞ്ഞാ​റ് മ​ഞ്ജു ഭ​വ​നി​ൽ ഭാ​സ്ക​ര​നും നാ​ലം​ഗ കു​ടും​ബ​വും ജീ​വി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. പ​റ​ന്ത​ൽ-​ഐ​രാ​ണി​ക്കു​ഴി വ​ലി​യ തോ​ടി​ന്റെ ഒ​രു ക​ര​യി​ൽ ടാ​ർ​പാ​യ കെ​ട്ടി നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കൂ​ര​ക്കു​ള്ളി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം.

പാ​ട​ശേ​ഖ​ര​ത്തി​ന​രി​കി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭാ​സ്ക​ര​ൻ വാ​ങ്ങി​യ 7 സെ​ന്റ് ഭൂ​മി​യി​ൽ ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്ന ഇ​വ​ർ വീ​ടി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. രോ​ഗ​ബാ​ധി​ത​നാ​യ ഭാ​സ്ക​ര​ൻ, ഭാ​ര്യ സു​മ​തി, സു​മ​തി​യു​ടെ മ​ക​ൾ അ​ശ്വ​തി അ​ശ്വ​തി​യു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ൾ സാ​ന്ദ്ര എ​ന്നി​വ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. സാ​ന്ദ്ര​യു​ടെ ചി​കി​ത്സ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കു​ര​മ്പാ​ല ഗ​വ​ൺ​മെ​ന്റ് എ​ൽ.​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സ് പ​ഠ​ന​ത്തി​നാ​യി സാ​ന്ദ്ര എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ അ​വ​സ്ഥ പു​റം​ലോ​കം അ​റി​യു​ന്ന​ത്. വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വ​ഴി​യി​ല്ല. ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കു​ന്ന കൂ​ര​യി​ൽ ജീ​വി​തം പ​ണ​യം​വെ​ച്ചാ​ണ് ഈ ​കു​ടും​ബം ജീ​വി​ക്കു​ന്ന​ത്. ഹോ​ട്ട​ൽ ജോ​ലി​യെ​ടു​ത്ത് ജീ​വി​ക്കു​ക​യാ​യി​രു​ന്ന സു​മ​തി അ​സു​ഖ​ബാ​ധി​ത​യാ​യ​തോ​ടെ ജോ​ലി​ക്ക് പോ​കാ​താ​യി. റേ​ഷ​ന​രി ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്രം കു​ടും​ബം ക​ഞ്ഞി​കു​ടി​ക്കു​ന്നു. രോ​ഗ​വും ജീ​വി​ത​വും വ​ഴി​മു​ട്ടി​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം . വീ​ടി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.

റേ​ഷ​ൻ കാ​ർ​ഡ് ഉ​ണ്ടെ​ങ്കി​ലും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്ക് ല​ഭി​ക്കാ​റി​ല്ല. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ മ​നോ​ജ് കു​മാ​ർ വീ​ട്ടി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ൽ മ​ന​സ്സി​ലാ​ക്കി. മി​ക്ക​പ്പോ​ഴും വീ​ട്ടി​ൽ പാ​മ്പി​നെ കാ​ണാ​മെ​ന്നും ഒ​രു ദി​വ​സം മു​ട്ട​യും പാ​മ്പി​നെ​യും ക​ണ്ട​താ​യും അ​ശ്വ​തി പ​റ​ഞ്ഞു. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ സോ​ളാ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ഒ​രു ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സു​ഖ​മി​ല്ലാ​ത്ത കു​ഞ്ഞു​മാ​യി ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Familylife`Pandalam News
News Summary - A family without anyone looking back
Next Story