Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​ക്ഷ​ര​ങ്ങ​ളെ...

അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ച്ച വീ​ട്ട​മ്മ​ക്ക് വാ​യ​നോ​ത്സ​വ സ​മ്മാ​നം

text_fields
bookmark_border
അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ച്ച വീ​ട്ട​മ്മ​ക്ക് വാ​യ​നോ​ത്സ​വ സ​മ്മാ​നം
cancel
camera_alt

ബി​ന്ദു മ​ണി​ക​ണ്ഠ​ൻ

സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ന്ന അ​ക്ഷ​ര​യാ​നം വാ​യ​നോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ മു​റ്റി​ച്ചൂ​ർ സ്വ​ദേ​ശി കു​റു​വ​ത്ത് വീ​ട്ടി​ൽ ബി​ന്ദു മ​ണി​ക​ണ്ഠ​ൻ അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന ഒ​രു വീ​ട്ട​മ്മ കൂ​ടി​യാ​ണ്. 2020 ജൂ​ലൈ 22ന് ​തു​ട​ങ്ങി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് അ​വ​സാ​നി​ച്ച അ​ക്ഷ​ര​യാ​നം വാ​യ​ന മ​ത്സ​ര​മാ​ണ് ഇ​വ​രെ പു​സ്ത​ക​ങ്ങ​ളോ​ട് ഏ​റെ അ​ടു​പ്പി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ രീ​തി​യി​ലു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു ന​ട​ന്ന​ത്. ബി​ന്ദു​വിെൻറ വാ​യ​ന​ലോ​ക​ത്തെ ഇ​ള​ക്കി​മ​റി​ച്ച അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ ക​ട​ന്ന് പോ​യ​ത്.

'ഖ​സാ​ക്കിെൻറ ഇ​തി​ഹാ​സം' പ്ര​സി​ദ്ധീ​ക​രി​ച്ച 50ാം വ​ർ​ഷ​ത്തി​ൽ ഒ.​വി. വി​ജ​യ‍െൻറ ലോ​കോ​ത്ത​ര ക്ലാ​സി​ക്കി​ൽ​നി​ന്ന് തു​ട​ങ്ങി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ഞ്ഞി​ലൂ​ടെ മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്രം പ്ര​തി​പാ​ദി​ക്കു​ന്ന ഹ​രാ​രി​യു​ടെ സാ​പ്പി​യ​ൻ​സി​ലൂ​ടെ ക​ട​ന്ന് ബ്ര​ർ​ട്രാ​ൻ​റ് റ​സ്സി​ലിെൻറ ശാ​സ്ത്ര ചി​ന്ത സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ സ​ഞ്ച​രി​ച്ച് മാ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത​റി​ഞ്ഞി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മ​ത്സ​ര​ത്തിെൻറ ചോ​ദ്യ​ങ്ങ​ൾ​ക്കു​പു​റ​മെ വാ​യ​ന​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ക്ക​ലും പ​ങ്കി​ട​ലും പു​റ​മെ ച​ർ​ച്ച​ക​ളും ഗൂ​ഗി​ൽ മീ​റ്റി​ലൂ​ടെ ന​ട​ന്നു.

പൊ​തു​ജ​ന​ങ്ങ​ളും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ലാ​യി​രു​ന്നു ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്. അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 536 മ​ല​യാ​ളി​ക​ൾ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. 536ൽ​നി​ന്ന് പ്രാ​ഥ​മി​ക​മാ​യി മി​ക​ച്ച 30 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ​നി​ന്നും 10 മി​ക​ച്ച വ​രെ ഗൂ​ഗി​ൾ ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് ബി​ന്ദു മ​ണി​ക​ണ്ഠ​ന് ല​ഭി​ച്ച​ത്. ന​വം​ബ​റി​ലാ​യി​രു​ന്നു ഫ​ല​പ്ര​ഖ്യാ​പ​നം.

ജ​നു​വ​രി 26ന് ​വി​വേ​കോ​ദ​യം ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റ​സ്​​റ്റ് റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ടി.​വി. സ​ജീ​വി​ൽ നി​ന്നാ​ണ് ബി​ന്ദു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. തൃ​ശൂ​രി​ലെ മൂ​റ്റി​ച്ചൂ​രി​നു സ​മീ​പ​മു​ള്ള വാ​ള മു​ക്കി​ലാ​ണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​ൻ അ​റി​യ​പ്പെ​ടു​ന്ന ചെ​സ് മാ​സ്​​റ്റ​ർ ആ​ണ്. ഏ​ക മ​ക​ൻ സാ​യ് കാ​ർ​ത്തി​ക് ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story