വൈറലായി ഹന ഖൈസിന്റെ 'ഹെയലി'
text_fieldsഒാൺലൈനിൽ എഴുതിയ 'ഹെയലി'കഥ വൈറലായതിെൻറ ത്രില്ലിലാണ് ഹന ഖൈസ്. ഇതിനകം ലക്ഷത്തിലധികം പേരാണ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹനയുടെ കഥ വായിച്ചത്. ഒാൺലൈൻ കഥയെഴുത്ത് ആപ്പായ വാട്പാഡിലാണ് 37 അധ്യായങ്ങളുള്ള കഥ പിറന്നത്. കോവിഡ് കാലത്തെ വിരസതയകറ്റാൻ എഴുതിത്തുടങ്ങിയതാണ് ഹന. യു.എസിലും കാനഡയിലുമാണ് ഏറ്റവും കൂടുതൽ പേർ തെൻറ കഥ വായിച്ചതെന്ന് ഹന ഖൈസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
മൂന്നര മാസത്തെ ശ്രമത്തിനൊടുവിലാണ് കഥ എഴുതിത്തീർന്നത്. ഒാരോ അധ്യായം അവസാനിക്കുേമ്പാഴും വായനക്കാരിൽനിന്ന് നല്ല േപ്രാത്സാഹനം ലഭിച്ചു. നല്ലൊരു ശതമാനം കൗമാരപ്രായക്കാരാണ് തെൻറ കഥയുടെ വായനക്കാരായുള്ളതെന്നും ഹന വ്യക്തമാക്കി.
അനാഥയായി വളർന്ന ഹെയലി എന്ന പെൺകുട്ടിയെ ദത്തെടുത്ത് വളർത്തിയ കുടുംബത്തിലെ ജീവിതാനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഹനയുടെ ആദ്യത്തെ എഴുത്താണ് 'ഹെയലി'. കുറേയധികം വായിക്കുന്ന ശീലമുണ്ട്. വാട്പാഡ് ആപ്പാണ് വായനക്ക് ഉപയോഗിക്കാറ്. സ്കൂളുകളിൽ ചെറിയ മത്സരങ്ങളിലൊക്കെ പെങ്കടുക്കാറുണ്ടെന്ന് ഹന പറഞ്ഞു. ക്ലാസ് ടീച്ചറും സഹപാഠികളും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. തെൻറ കഥ പുസ്തകമാക്കണമെന്നാണ് ഹനയുടെ ആഗ്രഹം. എൽ.കെ.ജി മുതൽ ഇബ്നുൽ ഹൈഥം സ്കൂളിലും പിന്നീട് കുറച്ചുകാലം നാട്ടിലും എട്ടാം ക്ലാസ് മുതൽ ഇന്ത്യൻ സ്കൂളിലുമാണ് ഹനയുടെ പഠനം.
ചെറുപ്പത്തിലേ നല്ല വായനക്കാരിയാണ് ഹനയെന്ന് പിതാവ് ഖൈസ് പറഞ്ഞു. പലപ്പോഴും നാട്ടിൽനിന്ന് അവധി കഴിഞ്ഞ് വരുേമ്പാൾ ധാരാളം പുസ്തകങ്ങൾ വാങ്ങാറുണ്ട്. കുറേയേറെ വായിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു കഥ എഴുതാൻ സാധിച്ചതെന്ന് ഹനയും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് ചേന്ദമംഗലൂരാണ് ഹനയുടെ സ്വദേശം. പിതാവ് ഖൈസ് തയറ്റുംപാലി ബഹ്റൈനിൽ ബിസിനസ് നടത്തുന്നു. ഉമ്മ നദീറ ഖൈസ് അൽനൂർ ഇൻറർനാഷനൽ സ്കൂൾ അധ്യാപികയാണ്. സഹോദരിമാർ: നിയ ആമിന ഖൈസ്, അനം ഖൈസ്, ഷെസ ആമിന ഖൈസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

