55ാം വയസ്സിൽ ഇടക്കയിൽ അരങ്ങേറ്റം കുറിച്ച് ഉമേഷ് നമ്പൂതിരി
text_fieldsകോവിഡിെൻറ നിയന്ത്രണങ്ങൾ കടുത്തപ്പോൾ ജോലി ചെയ്തിരുന്ന സ്ഥാപനം താൽക്കാലികമായി പൂട്ടിയപ്പോഴാണ് ഇടക്ക അഭ്യസിക്കണമെന്ന ചെറുപ്പം മുതലുള്ള ആഗ്രഹം സാക്ഷാത്കരിക്കണമെന്ന ചിന്ത ഷൊർണ്ണൂർ കോൽപ്പുറത്ത് മനയിൽ ഉമേഷ് നമ്പൂതിരിക്കുണ്ടായത്. ഒരു വർഷത്തെ അഭ്യസനത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസം ചെറുതുരുത്തി പാങ്ങാവ് ശിവ ക്ഷേത്രത്തിലെ അങ്കണത്തിലായിരുന്നു ഉമേഷ് നമ്പൂതിരിയുടെ 55ാം വയസ്സിലെ അരങ്ങേറ്റം.
Idakkaചെറുതുരുത്തി പഞ്ചകർമ്മ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഷൊർണൂർ കോൽപ്പുറത്ത് മനയിൽ ഉമേഷ് നമ്പൂതിരിയുടെ ചെറുപ്പകാലം മുതലേ ഉണ്ടായിരുന്ന ആഗ്രഹമാണ് ഇതോടെ പൂർത്തിയായത്. കോവിഡ് കാലത്തായിരുന്നു െഞരളത്ത് രാമപൊതുവാളിെൻറ സ്മരണയിൽ രൂപംകൊണ്ട െഞരളത്ത് കലാശ്രമത്തിെൻറ ഇടക്ക ആശാൻ പെരിങ്ങോട് മണികണ്ഠെൻറ ശിക്ഷണത്തിൽ ചെറുതുരുത്തിയിലും ഷൊർണൂരിലുമായി ഇടക്ക പഠിച്ചത്.
മക്കളെയും ഇടക്ക പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഉമേഷ് നമ്പൂതിരിക്കൊപ്പം സജീവ് മേനോൻ, അഭിഷേക്, സിദ്ധാർത്ഥ് കിഷോർ എന്നിവരും അരങ്ങേറ്റം നടത്തിയിരുന്നു. ഭാര്യ: സുമ. മക്കൾ: വൈശാഖ്, ആദിത്യ.