ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി ഒമ്പതാം ക്ലാസുകാരൻ തേജസ്സ്
text_fieldsതേജസ്സ്
ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി തേജസ്സ് നാടിനഭിമാനമായി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലോകവിവരങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്ന കൗമാരക്കാരുടെ പട്ടികയിലാണ് തേജസ്സിെൻറ മികവും രേഖപ്പെടുത്തപ്പെട്ടത്.
ഇന്ത്യാ ബുക്ക് മാറ്റുരച്ച 11 ഇനങ്ങളില്‍ അെഞ്ചണ്ണമാണ് റെക്കോഡ്സില്‍ ഇടം നേടിയത്. ആെറണ്ണമാകട്ടെ മികവ് പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. വ്യത്യസ്തങ്ങളായ അഞ്ചിനങ്ങളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍.
കേരളത്തില്‍ പ്രചാരത്തിലുള്ള വാദ്യോപകരണങ്ങളുടെ പേരുകൾ പറയുക, മോഹന്‍ലാല്‍ അഭിനയിച്ച 348 സിനിമകളുടെ പേരുകള്‍ പറയുക, കേരളത്തിലെ 44 നദികളുടെ പേരുകള്‍ പറയുക, 25 പുരാണങ്ങളുടെയും ഖുര്‍ആനില്‍ പരാമര്‍ശമുള്ള 25 പ്രവാചകരുടെയും പേരുകൾ പറയുക എന്നിവയായിരുന്നു ഇന്ത്യാ ബുക്ക് പ്രതിനിധികള്‍ തേജസ്സിന് മുന്നില്‍ ഉന്നയിച്ചത്.
ഒരു മിനിറ്റിനുള്ളില്‍ വാദ്യോപകരണങ്ങളുടെയും 40 സെക്കൻഡിനുള്ളില്‍ നദികളുടെയും മൂന്നര മിനിറ്റു കൊണ്ട് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെയും 10 സെക്കൻഡിനുള്ളില്‍ പുരാണങ്ങളുടെയും പ്രവാചകരുടെയും പേരുകള്‍ ക്രമത്തില്‍ പറഞ്ഞ് പരിശോധകരെപോലും അമ്പരിപ്പിച്ച പ്രകടനം തേജസ്സ് കാഴ്ചെവച്ചു.
കല്ലറ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ തേജസ്സ് മൂന്നുവര്‍ഷം മുമ്പാണ് ഓര്‍മശക്തി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍ ആരംഭിച്ചത്.
മാധ്യമപ്രവര്‍ത്തകനായ വേണു പരമേശ്വരൻ- കോടതി ഉദ്യോഗസ്ഥയായ ദിവ്യ ദമ്പതികളുടെ മകനാണ്. ഭാവിയില്‍ സിവിൽ സർവിസില്‍ പ്രവേശിക്കുന്നതിനാണ് തേജസ്സിന് താൽപര്യം. വണ്ടികിടക്കുംപൊയ്ക താജ് എല്‍.പി സ്കൂളിലെ വിദ്യാർഥിയായ തന്മയ് സഹോദരനാണ്. ജ്യേഷ്ഠെൻറ പാത പിന്തുടര്ന്ന് ഈ മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് തന്മയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

