42 സെക്കൻഡിനുള്ളിൽ യു.എസ് പ്രസിഡൻറുമാരുടെ പേര്; ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഷാരൂൺ
text_fieldsഷാരൂൺ
യു.എസ് പ്രസിഡൻറുമാരുടെ പേരുകൾ 42 സെക്കൻഡിനുള്ളിൽ പറഞ്ഞ് കണ്ണഞ്ചേരി സ്വദേശി ഷാരൂൺ സനിൽദീപ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക്.ജോർജ് വാഷിങ്ടൺ മുതൽ ജോ ബൈഡൻ വരെയുള്ള യു.എസ് പ്രസിഡൻറുമാരുടെ പേരുകൾ 57 സെക്കൻഡിൽ പറഞ്ഞ് കഴിഞ്ഞമാസം ഷാരൂൺ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിരുന്നു.
പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ നിർദേശപ്രകാരം 42 സെക്കൻഡിൽ പുതിയ റെക്കോഡ് ഉണ്ടാക്കുകയായിരുന്നു. ഹാം റേഡിയോ ഓപറേറ്ററാണ്. സനിൽദീപ് മുതുവനയും അഖില തട്ടാൻകണ്ടിയുമാണ് മാതാപിതാക്കൾ. എസ്.കെ. പൊറ്റെക്കാട്ടിെൻറ കൊച്ചുമകനാണ് ഷാരൂൺ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

