ചിരട്ടയിൽ ഇന്ത്യയുടെ ഭൂപടം നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
text_fieldsസി.കെ. സൈനുൽ ആബിദ്
ചിരട്ടയിൽ ഇന്ത്യയുടെ ഭൂപടം നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി 22കാരൻ. അത്തിപ്പറ്റ ചേർക്കാംകുന്നത്ത് കുഞ്ഞാപ്പുവിന്റെയും റംലയുടെയും മകൻ സി.കെ. സൈനുൽ ആബിദാണ് ചിരട്ടയിൽ ഇന്ത്യയുടെ ഭൂപടം നിർമിച്ചത്.
ആക്സോ ബ്ലേഡ് ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ടാണ് ചിരട്ടയിൽ ഭൂപടം നിർമിച്ചത്. അംഗീകാരമായി മെഡലും സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. വിദ്യാർഥിയായിരുന്നപ്പോൾ തന്നെ ചിരട്ടക്കൊണ്ട് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആബിദ് നിർമിക്കാറുണ്ട്.
സേലത്തുള്ള കമ്പനിയിൽ കെമിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന സൈനുൽ ആബിദിന് ജോലിയോെടാപ്പം ആർട്ട് വർക്കും കൊണ്ടു പോവണമെന്നാണ് ആഗ്രഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

