Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅമ ദബ്​ലാം കൊടുമുടി...

അമ ദബ്​ലാം കൊടുമുടി കീഴടക്കി ഫഹദ് ബദർ

text_fields
bookmark_border
അമ ദബ്​ലാം കൊടുമുടി കീഴടക്കി ഫഹദ് ബദർ
cancel
camera_alt

ഫ​ഹ​ദ് ബ​ദ​ർ അ​മ ദ​ബ്​​ലാം കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​പ്പോ​ൾ 

ഹി​മാ​ല​ത്തിെൻറ മാ​റ്റ​ർ​ഹോ​ൺ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മ ദ​ബ്​​ലാം കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഖ​ത്ത​രി പ​ർ​വ​താ​രോ​ഹ​ക​നാ​യ ഫ​ഹ​ദ് ബ​ദ​ർ വീ​ണ്ടും ശ്ര​ദ്ധേ​യ​നാ​യി. അ​മ ദ​ബ്​​ലാ​മിെൻറ ഉ​ച്ചി​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത് ഖ​ത്ത​രി​കൂ​ടി​യാ​ണ് ഫ​ഹ​ദ് ബ​ദ​ർ. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 11ന് ​മോ അ​ൽ​ഥാ​നി അ​മ ദ​ബ്​​ലാം പ​ർ​വ​ത​ത്തിെൻറ ഉ​ച്ചി​യി​ലെ​ത്തി ച​രി​ത്രം കു​റി​ച്ചി​രു​ന്നു.

ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ എ​വ​റ​സ്​​റ്റ് കൊ​ടു​മു​ടി​യേ​ക്കാ​ൾ പ്ര​യാ​സ​മേ​റി​യ​താ​ണ് അ​മ ദ​ബ്​​ലാം കൊ​ടു​മു​ടി. അ​തി​ശൈ​ത്യ​വും കോ​വി​ഡ്-19 സൃ​ഷ്​​ടി​ച്ച വെ​ല്ലു​വി​ളി​ക​ളും ത​ര​ണം ചെ​യ്താ​ണ് ഫ​ഹ​ദ് ബ​ദ​ർ ഉ​ച്ചി​യി​ലെ​ത്തി​യ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കൊ​ടു​മു​ടി​ക​ളി​ലൊ​ന്നാ​യാ​ണ് അ​മ ദ​ബ്​​ലാം അ​റി​യ​പ്പെ​ടു​ന്ന​ത്. കി​ഴ​ക്ക​ൻ നേ​പ്പാ​ളി​ലെ ഖും​ബു പ്ര​ദേ​ശ​ത്ത് സ്​​ഥി​തി ചെ​യ്യു​ന്ന അ​മ ദ​ബ്​​ലാം പ്ര​ശ​സ്​​ത​മാ​യ പ​ര്യ​വേ​ക്ഷ​ണ പാ​ത കൂ​ടി​യാ​ണ്. കൊ​ടു​മു​ടി​യി​ലേ​ക്കു​ള്ള പാ​ത ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ങ്കി​ലും ഇ​വി​ടെ​നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ഏ​റെ മ​നോ​ഹ​ര​മാ​ണെ​ന്നാ​ണ് പ​ർ​വ​താ​രോ​ഹ​ക​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 6856 മീ​റ്റ​റാ​ണ് അ​മ ദ​ബ്​​ലാ​മിെൻറ ഉ​യ​രം. ഏ​പ്രി​ൽ-​മേ​യ് മാ​സ​ത്തി​ലോ സെ​പ്​​റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലോ ആ​ണ് സാ​ധാ​ര​ണ​യാ​യി അ​മ ദ​ബ്​​ലാം കീ​ഴ​ട​ക്കാ​ൻ പ​ർ​വ​താ​രോ​ഹ​ക​ർ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യം. എ​ന്നാ​ൽ, എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും ത​ര​ണം ചെ​യ്താ​ണ് അ​തി​ശൈ​ത്യ​ത്തി​ൽ ഫ​ഹ​ദ് ബ​ദ​ർ അ​മ ദ​ബ്​​ലാ​മിെൻറ ഉ​ന്ന​തി​യി​ൽ ഖ​ത്ത​ർ പ​താ​ക പാ​റി​ച്ച​ത്. ഒ​രൊ​റ്റ ട്രി​പ്പി​ൽ എ​വ​റ​സ്​​റ്റും ലോ​ട്ട്സും കീ​ഴ​ട​ക്കി​യ പ്ര​ഥ​മ അ​റ​ബ് പൗ​ര​ൻ കൂ​ടി​യാ​ണ് ഫ​ഹ​ദ് ബ​ദ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ama Dablam PeakFahad Badar
Next Story