Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLakshadweepchevron_rightഅഡ്മിനിസ്ട്രേറ്ററുടെ...

അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുമായി ചർച്ചക്കെത്തിയ എൻ.സി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

text_fields
bookmark_border
Lakshadweep
cancel
Listen to this Article

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാ-ചികിത്സാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുമായി ചർച്ചക്കെത്തിയ എൻ.സി.പി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തെന്ന് ആരോപണം. അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറും ആരോഗ്യസേവനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ എ. അൻപരശ് ഐ.എ.എസിനെ കാണാനെത്തിയ എൻ.സി.പി പ്രവർത്തകരായ ടി.പി. റസാഖ്, കെ.​ഐ. നിസാമുദ്ദീൻ, എ.പി. നസീർ, പി. മുഹ്സിൻ, കെ. ആസിഫ് അലി, ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘത്തിലുണ്ടായിരുന്ന ആറ് വനിതാ പ്രവർത്തകരെയും അറസ്റ്റ് ചെയ്തെന്നും എൻ.സി.പി നേതാക്കൾ ആരോപിക്കുന്നു. കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനെ തുടർന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന ദുരിതം അവസാനിപ്പിക്കുക, ദ്വീപിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക, ഗൈന​ക്കോളജിസ്റ്റിനെ നിയമിക്കുക, ആവശ്യത്തിന് മരുന്നുകളും നഴ്സുമാരെയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എൻ.സി.പിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറെ കാണാനെത്തിയത്.

Show Full Article
TAGS:Lakshadweep Issue lakshadweep news 
News Summary - Protest against the arrest of NCP activists in Lakshadweep
Next Story