Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLakshadweepchevron_rightലക്ഷദ്വീപിന്‌ പോകേണ്ട...

ലക്ഷദ്വീപിന്‌ പോകേണ്ട യാത്രക്കാർ നെടുമ്പാശേരിയിൽ കുടുങ്ങി

text_fields
bookmark_border
lakshadweep passengers
cancel
Listen to this Article

നെടുമ്പാശേരി: കനത്ത മഴയെ തുടർന്ന് ലക്ഷദ്വീപിന്‌ പോകേണ്ട യാത്രക്കാർ നെടുമ്പാശേരിയിൽ കുടുങ്ങി. ഉച്ചക്ക് 12.08ന് 65 യാത്രക്കാരുമായി അഗത്തിയിലേക്ക് പുറപ്പെട്ട അലൈൻസ് എയർവിമാനമാണ് കനത്ത മഴയെ തുടർന്ന് അഗത്തിയിലിറങ്ങാനാവാതെ 2.29ന് നെടുമ്പാശേരിയിൽ മടങ്ങിയെത്തിയത്.

വിമാന സർവീസ് ഇന്നത്തേക്ക് റദ്ദാക്കി. യാത്രക്കാരെ എന്ന് അഗത്തിയിലേക്ക് കൊണ്ടു പോകുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഭക്ഷണമോ താമസസൗകര്യമോ നൽകാൻ വിമാന അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:Lakshadweepflight delay
News Summary - Passengers who were going to Lakshadweep got stuck in Nedumbassery
Next Story