ലക്ഷദ്വീപിൽ ഭീമൻ പവിഴപ്പുറ്റ് കോളനി; ലോകത്തെ ഏറ്റവും വലിയ ജീവനുള്ള പവിഴപ്പുറ്റ് ശേഖരം
text_fieldsലക്ഷദ്വീപിലെ കടമത്ത് കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷകർ പരിശോധിക്കുന്നു
മട്ടാഞ്ചേരി: ലക്ഷദ്വീപ് സമൂഹത്തിൽപെട്ട കടമത്ത് ദ്വീപിൽ ഭീമൻ പവിഴപ്പുറ്റ് കോളനി കണ്ടെത്തി. 1800 വർഷത്തോളം പഴക്കം കണക്കാക്കുന്ന കോളനി 1.05 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജീവനുള്ള പവിഴപ്പുറ്റ് ശേഖരമാണിത്.
ലക്ഷദ്വീപ് ഭരണകൂടം വിവിധ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന സമുദ്ര ജൈവ വൈവിധ്യ സർവേയോടനുബന്ധിച്ച ഗവേഷണത്തിലാണ് കണ്ടെത്തൽ. 4250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റ് കോളനിക്ക് 85 മീറ്റർ നീളവും 50 മീറ്റർ വീതിയും 20 മീറ്റർ ആഴവുമുണ്ട്. ഉരുളക്കിഴങ്ങ് പാച്ച് എന്നറിയപ്പെടുന്ന പാവോണ ക്ലാവസ് ഇനത്തിൽപെട്ടതാണ് പവിഴപ്പുറ്റ് കോളനി.
നിലവിൽ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ചെങ്കടലിലെ 3973 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പവിഴപ്പുറ്റ് കോളനിയാണ് ലോകത്തെ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നത്. കടമത്ത് കണ്ടെത്തിയ പവിഴപ്പുറ്റ് കോളനിയെ കുറിച്ച ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

