Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2022 4:23 PM GMT Updated On
date_range 30 Dec 2022 4:23 PM GMTലക്ഷദ്വീപിൽ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ പ്രവേശിക്കുന്നതിന് നിരോധനം
text_fieldsകൊച്ചി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ മുൻകൂർ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് കലക്ടർ ഡോ. രാകേഷ് മിൻസാഹ് ഉത്തരവിറക്കി. 17 ദ്വീപുകളിൽ തേങ്ങയിടുന്നതിനും മത്സ്യബന്ധനത്തിനുമാണ് ആളുകൾ എത്തുന്നത്.
ഈ തൊഴിലാളികൾക്കൊപ്പം സാമൂഹിക, ദേശീയവിരുദ്ധരും കയറിക്കൂടി ആൾത്താമസമില്ലാത്ത ദ്വീപുകളിൽ ഒളിഞ്ഞു താമസിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Next Story