Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_rightഈ കറുപ്പിൽ ഞാൻ...

ഈ കറുപ്പിൽ ഞാൻ അഭിമാനിക്കുന്നു

text_fields
bookmark_border
Who Cares about Color 10th class Girl breaking rule beauty is all about white Kajal Janith
cancel
ബോ​ഡി ഷെ​യ്മി​ങ്​ ചി​രി​ച്ചു​ത​ള്ളാ​വു​ന്ന കോ​മ​ഡി​യ​ല്ല. അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്ത് ആ​ധി​പ​ത്യം ഉ​ണ്ടാ​ക്കു​കയാ​ണ് പ​ല​രുടെയും ല​ക്ഷ്യ​ം. പ​ല​പ്പോ​ഴും പെ​ൺ​കു​ട്ടി​ക​ളാ​ണ് ബോ​ഡി ഷെ​യ്മി​ങ്ങി​ന് കൂ​ടു​ത​ലും ഇ​ര​യാ​കു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ളും ബോ​ഡി​ ഷെ​യ്മി​ങ്ങി​ന് ഇ​ര​യാ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് വ​ണ്ണം കൂ​ടി​യ​തി​​െൻറ പേ​രി​ൽ ഫാ​റ്റ് ഷെ​യി​മി​ങ്ങി​നും മ​റ്റും. പലതരം ബോ​ഡി​ ഷെ​യ്മി​ങ്ങുകൾക്ക് ഇ​ര​യാ​വു​ക​യും അ​തി​നെ അ​തീ​ജി​വി​ക്കു​ക​യും ചെ​യ്ത ചി​ല​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​താ...

'അ​ച്ഛ​ൻ ജ​നി​ത്തും അ​മ്മ അ​ർ​ച്ച​ന​യും ഞാ​നും ക​റു​ത്ത നി​റ​മാ​ണ്. നി​റം നോ​ക്കാ​തെ പ്ര​ണ​യി​ച്ച് ഒ​രു​മി​ച്ച് അ​ന്ത​സ്സോ​ടെ ജീ​വി​ക്കു​ന്ന​വ​രു​ടെ മ​ക​ളാ​ണ് ഞാ​ൻ, അ​തു​ത​ന്നെ​യാ​ണ് എ​​െൻറ ക​രു​ത്തും. എ​െൻറ ജീ​വി​തം അ​താ​ണ് പ​ഠി​പ്പി​ച്ച​ത്. അ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. ഈ ​നി​റ​മാ​ണ് എ​െൻറ വ്യ​ക്തി​ത്വം. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​രി​ഹാ​സം ത​ന്നെ​യാ​ണ് എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. ആ ​പ​രി​ഹാ​സം ത​ന്നെ​യാ​ണ് എ​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​തും.'

ക​റു​ത്ത നി​റ​ത്തി​െൻറ പേ​രി​ൽ ക​ളി​യാ​ക്ക​ലു​ക​ൾ തളർത്തിയ ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു കാ​ജ​ലി​ന്. പ​ക്ഷേ, അ​തേ ക​റു​പ്പി​നെ അ​വ​ൾ ക​രു​ത്താ​ക്കി മാ​റ്റി, നി​റം സൗ​ന്ദ​ര്യ​ത്തിെൻറ അ​ള​വു​കോ​ലാ​ക്കി​യ​വ​രു​ടെ മു​ന്നി​ലേ​ക്ക് ക​റു​പ്പ​ഴ​കി​ന് കൈ​യ​ടി വാ​ങ്ങിയാണ് ഇ​ട​വ സ്വ​ദേ​ശി​യാ​യ പ​ത്താം ക്ലാ​സു​കാ​രി കാ​ജ​ലെ​ത്തിയത്.

'കു​ട്ടി​ക്കാ​ലം മു​ത​ൽ നി​റത്തി​െൻറ പേ​രി​ൽ ക​ടു​ത്ത പ​രി​ഹാ​സ​ങ്ങ​ളാ​ണ് നേ​രി​ട്ട​ത്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കൂ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും കാ​ണു​ന്ന​വ​രെ​ല്ലാം പ​രി​ഹ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഞാ​ൻ കേ​ൾ​ക്കേ പ​രി​ഹ​സി​ക്കാ​ൻ ആ​ളു​ക​ൾ മ​ത്സ​രി​ച്ച കാ​ലം. കു​ട്ടി​ക്കാ​ല​ത്താ​യി​രു​ന്നു നി​റ​ത്തി​െൻറ പേ​രി​ൽ ഏ​റ്റ​വും വി​ഷ​മി​ച്ച​ത്.

ആ​ദ്യ​മൊ​ക്കെ പ​രി​ഹാ​സം കാ​ര​ണം സ്കൂ​ളി​ൽ പോ​കാ​ൻ തന്നെ മ​ടി​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രു​ടെ ചോ​ദ്യ​വും നോ​ട്ട​വും കാ​ണു​മ്പോ​ൾ പേ​ടി​യും. സ്കൂ​ളി​ലേ​ക്ക് പോ​വു​ന്ന വ​ഴി, ക​ല്യാ​ണ വീ​ടു​ക​ൾ, ബ​സ്​​സ്​​റ്റോ​പ്, ക​ട... അ​ങ്ങ​നെ എ​വി​ടെ പോ​യാ​ലും തു​റി​ച്ചു​നോ​ക്കു​ന്ന​വ​ർ, അ​ട​ക്കം പ​റ​യു​ന്ന​വ​ർ, അ​മ്മ​യെ​യും എ​ന്നെ​യും ഉ​പ​ദേ​ശി​ക്കു​ന്ന​വ​ർ, വെളുക്കാൻ ഐ​സ്ക്രീ​മോ പ​യ​ർ​പൊ​ടി​യോ തേ​ച്ചു​കൂ​ടേ എ​ന്നൊ​ക്കെ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും വ​രെ അ​തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 'വെ​ളു​ക്കാ​നു​ള്ള പൊ​ടി​ക്കൈ​ക​ൾ' ആ​ശ്വാ​സ​ത്തി​നു പ​ക​രം അ​സ്വ​സ്ഥ​ത​ക​ളാ​ണ് എനിക്ക് നൽകിയത്.

പ​ക്ഷേ, അ​മ്മ​യും അച്ഛനും റ​സ്​​ലി​ങ് കോച്ച് സതീഷ് സഹദേവനും കു​റ​ച്ചു കൂ​ട്ടു​കാ​രും മ​ന​സ്സി​ൽ നി​റ​ച്ചു​ത​ന്ന ക​രു​ത്താ​യി​രു​ന്നു പ്ര​ചോ​ദ​നം. 'എ​ത്ര നാ​ൾ പ​രി​ഹാ​സം കേ​ട്ട് ഒ​തു​ങ്ങി​ക്ക​ഴി​യും, അ​ങ്ങ​നെ ജീ​വി​ക്കേ​ണ്ട​വ​ള​ല്ല​ല്ലോ നീ' ​എ​ന്ന അ​മ്മ​യു​ടെ ഉ​പ​ദേ​ശം ത​ന്നെ​യാ​ണ് പ​രി​ഹാ​സ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ ത​ലകു​നി​ക്കാ​തെ ജീ​വി​ച്ചു​കാ​ണി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ള​റ​ല്ല സൗ​ന്ദ​ര്യം, മ​ന​സ്സും സ്വ​ഭാ​വ​വു​മാ​ണെ​ന്ന് മ​ന​സ്സി​നെ പ​റ​ഞ്ഞു​ശീ​ലി​പ്പി​ക്ക​ലാ​യി​രു​ന്നു ആ​ദ്യ പ​ടി. ന​മ്മു​ടെ ശ​രീ​ര​ത്തെ സ്വ​യം ഉ​ൾ​ക്കൊ​ണ്ടാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​മേ ന​മു​ക്കു​ള്ളൂ.


ഫോ​ട്ടോ എ​ടു​ക്കു​ന്ന​താ​യി​രു​ന്നു എ​നി​ക്ക് ഏ​റ്റ​വും വെ​റു​പ്പു​ള്ള കാ​ര്യം. കാ​മ​റ​ക്കു മു​ന്നി​ൽ വ​രാ​ൻ പേ​ടി​ച്ചി​ട്ട​ല്ല. സ്​​റ്റു​ഡി​യോ​യി​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ പോ​യാ​ൽ വെ​ളു​പ്പി​ച്ച് ഞാ​ന​ല്ലാ​താ​യ ഫോ​ട്ടോ​യാ​യി​രു​ന്നു തി​രി​കെ ത​ന്നി​രു​ന്ന​ത്. അ​തു ക​ണ്ടാ​ൽ ഞാ​ൻ അ​ത്ര​ക്കു മോ​ശ​മാ​ണോ എ​ന്ന തോ​ന്ന​ലു​ണ്ടാ​കും. ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് എ​െൻറ ക​സി​ൻ പ്രി​ൻ​സാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ചേ​ട്ട​നാ​ണ് ഫോ​ട്ടോ ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​ത്. അ​തു ക​ണ്ടാ​ണ് മെയ്​ക്കോവർ ഫോ​ട്ടോ​ഷൂ​ട്ടി​ന് വി​ളി​ച്ച​ത്. പ​ക്ഷേ, ഇ​ത്ത​വ​ണ ഫോ​ട്ടോ ഷൂ​ട്ടി​ന് വി​ളി​ച്ച​പ്പോൾ എ​​െൻറ ക​ണ്ടീ​ഷ​ൻ ഇ​ത്ര ​മാ​ത്ര​മാ​യി​രു​ന്നു, ''വെ​ളു​പ്പി​ക്ക​രു​ത്, ഉ​ള്ള നി​റംത​ന്നെ ഫോ​ട്ടോ​ക്ക് വേ​ണം.'' ആ ​ഫോ​ട്ടോ ഷൂ​ട്ടാ​ണ് പി​ന്നീ​ട് വൈ​റ​ലാ​യ​ത്. എന്നെ മോഡലാക്കി ഫോട്ടോഷൂട്ട് എടുത്ത ഡോ. ഐഷ ആബേൽ, രാഹുൽ ആർ. നാഥ്, റോയ് ലോറൻസ് എന്നിവരോട് നന്ദിയുണ്ട്.

പ​ലത​ര​ത്തി​ലു​ള്ള ബോ​ഡി ഷെ​യ്മി​ങ്ങി​നെ​തി​രെ ഇപ്പോൾ ആ​ളു​ക​ൾ രം​ഗ​ത്തു​വ​രു​ന്നു​ണ്ടെ​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. അ​ണി​ഞ്ഞൊ​രു​ങ്ങാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത എ​നി​ക്ക് കാ​ഷ്വ​ൽ വ​സ്ത്ര​ങ്ങ​ളോ​ടാ​ണ് ഇഷ്​ടം. ഏ​ഴു​ വ​ർ​ഷ​മാ​യി റ​സ്​​ലി​ങ്​ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ഷെ​ഫ് ആ​വാ​നാ​ണ് ആഗ്രഹം.

Show Full Article
TAGS:body shamingKajal Janith#Dark Is Beautiful
News Summary - 'Who Cares about Color' 10th class Girl breaking rule 'beauty is all about white' Kajal Janith
Next Story