Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
real star taapsee pannu
cancel

ദേഷ്യം മൂത്ത് സ്വയംമറന്ന നിമിഷത്തിലായിരുന്നു ആൾക്കൂട്ടത്തിനു നടുവിൽവെച്ച് അമൃത സഭർവാളി​െൻറ ചെകിട്ടത്ത് ഭർത്താവ് വിക്രം സഭർവാൾ അടിച്ചത്. ആ നിമിഷം അമൃതയിൽനിന്ന് സഭർവാൾ എന്ന വാൽ മുറിഞ്ഞുപോയി. 'വേ​െറയാരുമല്ലല്ലോ, ഭർത്താവല്ലേ തല്ലിയത്, പൊറുക്കാവുന്നതല്ലേയുള്ളൂ' എന്ന് പലരും സമാശ്വസിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ, ആ അടി മുഖത്തല്ല കൊണ്ടതെന്നും തന്നിലെ സ്ത്രീത്വത്തിനുമേലാണ് പതിച്ചതെന്നും അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. വിക്രമിൽനിന്ന് ഉരുവമെടുത്ത ബീജം ത​െൻറയുള്ളിൽ വളരുന്നെന്നറിഞ്ഞിട്ടും അവൾക്ക് പൊറുക്കാൻ കഴിയുമായിരുന്നില്ല. ഒരു പുരുഷസദസ്സിനു മുന്നിൽ താൻ തോറ്റുപോയെന്നുതോന്നിയ നിമിഷത്തിൽ വിക്രം കോപം തീർത്തത് ത​െൻറ പെണ്ണത്ത്വത്തിലാണെന്നും അത് മുഴുവൻ സ്ത്രീകളോടുംചെയ്ത അപരാധത്തിനു തുല്യമാണെന്നും അമൃതക്കുറപ്പായിരുന്നു. ഇനി വിക്രമിനൊപ്പം ഒന്നിച്ചൊരു ജീവിതമില്ലെന്ന് അവൾ തീരുമാനിച്ചപ്പോൾ അത് ശരിയായ തീരുമാനമല്ലെന്ന പക്ഷമായിരുന്നു അവളുടെ അമ്മക്കുപോലും.


വിവാഹമോചനത്തിെൻറ വക്കിൽനിന്നും അവസാന നിമിഷത്തിൽ വെട്ടിയൊഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ ശീലങ്ങളുടെ അടുക്കളയിലേക്കുതന്നെ കയറിപ്പോകുന്ന സ്ഥിരം നായികമാരെ കണ്ടുപരിചയിച്ചവർ അമൃത പൊരുതി നേടിയ വിവാഹമോചന സർട്ടിഫിക്കറ്റ് കണ്ട് അന്തംവിട്ടുപോകും. പതിവു പുരുഷശീലങ്ങൾക്ക് വഴങ്ങുന്ന നായികമാരെ കണ്ടു തഴമ്പിച്ച ചലച്ചിത്രലോകം അമൃതയായി വേഷമിട്ട തപ്സി പന്നുവിനെ ഇപ്പോഴും വിസ്മയത്തോടെതന്നെ നോക്കുന്നു.

'ഥപ്പട്' (ചെകിട്ടത്തടി) എന്ന ഹിന്ദി സിനിമയിലെ അമൃത, കഥാപാത്രവും കടന്ന് തപ്സി പന്നുവെന്ന വ്യക്തിയോട് പലവിധത്തിൽ ചേർന്നുനിൽക്കുന്നുണ്ട്. രാജ്യം ഭരിക്കുന്നതിൽ അഹന്തകൊള്ളുന്ന പാർട്ടിയോട് ഒട്ടിച്ചേരാൻ ക്യൂ നിൽക്കുന്ന താരങ്ങളിൽ തപ്സി പന്നുവില്ല. പുരുഷകേന്ദ്രിത വ്യവസ്ഥകളോടും കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധതക്കുമെതിരെ പടവെട്ടുന്നവർ കഷ്​ടപ്പെട്ട്​ പിടിച്ചുനിൽക്കുന്ന ചെറിയ ക്യൂവിെൻറ മുന്നിൽതന്നെ തപ്സി പന്നു നിൽക്കുന്നുണ്ട്. അതിനവർ വലിയ വിലയും കൊടുക്കേണ്ടിവരുന്നു. എതിർശബ്​ദങ്ങളെ വേട്ടയാടി വീഴ്ത്താൻ സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ തുടർച്ചയായ മൂന്നു ദിവസം ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് വീട്ടിൽ പരിശോധന നടത്തിയാണ് തപ്സിയോട് പകരം വീട്ടിയത്. എന്നിട്ടും അവർ വിമർശനങ്ങൾ മയപ്പെടുത്തിയില്ല.

കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ ബില്ലിനെ അനുകൂലിച്ച സെലിബ്രിറ്റികളിൽ തപ്സി ഉണ്ടായിരുന്നില്ല. ഡൽഹിയുടെ അതിരുകളിൽ വെയിലും മഞ്ഞും മഴയുമേറ്റ് സമരം ചെയ്യുന്ന കർഷകരെ അനുകൂലിച്ച അപൂർവം സിനിമക്കാരിൽ ഒരാളാണ് തപ്സി. സ്ത്രീകളോടുള്ള സമൂഹത്തിെൻറയും സിനിമലോകത്തിെൻറയും കാഴ്ചപ്പാടുകളോട് പലവട്ടം പടവെട്ടിയിട്ടുണ്ട്് അവർ. കോവിഡ്​കാലത്ത് രാഷ്​​ട്രീയ മുതലെടുപ്പിനായി കൊട്ടിയാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്തപ്പോൾ അതിലെ പൊള്ളത്തരം തുറന്നുകാട്ടിയ അപൂർവം പേരിലൊരാൾ.


ഫാഷൻ ടു ആക്​ഷൻ

1987 ആഗസ്​റ്റ്​ ഒന്നിന് ഡൽഹിയിൽ സിഖ് വംശജരായ ദിൽമോഹൻ സിങ് പന്നുവിെൻറയും നിർമൽജീതിെൻറയും മകളായി ജനിച്ച തപ്സി കമ്പ്യൂട്ടർ സയൻസ് പഠനത്തിനുശേഷം മോഡലിങ്ങിലൂടെ സിനിമയിലെത്തിയതാണ്. 'ചാനൽ വി'യുടെ 'ഗെറ്റ് ജോർജിയസ്' എന്ന പരിപാടിയിലൂടെയായിരുന്നു അവർ ശ്രദ്ധിക്കപ്പെട്ടത്. 2010ൽ വെറ്ററൻ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിെൻറ 'ജുമ്മാന്തി നാദം' എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ പ്രവേശിച്ചെങ്കിലും 2011ൽ വെട്രിമാരൻ സംവിധാനം ചെയ്ത്, ധനുഷിന് ദേശീയ പുരസ്കാരം നേടിെക്കാടുത്ത 'ആടുകള'ത്തിലൂടെയായിരുന്നു തപ്സി ശ്രദ്ധിക്കപ്പെട്ടത്. ഐറിൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ വേഷം തപ്സി മികവുറ്റതാക്കി. അതേ വർഷംതന്നെ മമ്മൂട്ടിയുടെ നായികയായി 'ഡബിൾസ്' എന്ന മലയാള സിനിമയിലും അഭിനയിച്ചു.

തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെയായി ഒരുപിടി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചെങ്കിലും ഷൂജിത് സിർക്കാറിെൻറ 'പിങ്ക്​' സിനിമയിലെ മിനാൽ അറോറയിലൂടെയായിരുന്നു തപ്സിയെ സിനിമലോകം ശരിക്കും അടയാളപ്പെടുത്തിയത്. പിങ്ക് വൻ ഹിറ്റായപ്പോൾ തപ്സിയുടെ ഡേറ്റിനായി നിർമാതാക്കൾ പിന്നാലെ കൂടി. 2019 ൽ 'സാന്ത് കി ആംഖ്', 2020 ൽ 'ഥപ്പട്' എന്നീ സിനിമകളിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലൂടെ തപ്സി വിലയേറിയ താരമായി. അനുരാഗ് കശ്യപി​േൻറതടക്കം നിരവധി സിനിമകൾ തപ്സിയുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.


നിലപാടുള്ള നായിക

കങ്കണ റണാവത്തും തപ്സി പന്നുവും ബോളിവുഡിലെ മികച്ച രണ്ട് താരങ്ങളാണ്. ബോളിവുഡിെൻറ മാറിയ കാഴ്ചപ്പാടുകൾ തിരിച്ചറിയാൻ പറ്റിയ മികച്ച രണ്ട് ഉദാഹരണങ്ങൾ. നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന കങ്കണ ഫെയിമുകളിൽനിന്ന് ദൂരെയാണ് തപ്സിയുടെ റോൾ. സോഷ്യൽ മീഡിയയിലൂടെ തപ്സി ത​െൻറ നിലപാടുകൾ ധൈര്യപൂർവം പ്രഖ്യാപിച്ചുപോന്നു. ഭരണകൂടത്തോട് അക്കാര്യത്തിൽ അവർ ഒട്ടും രാജിയായില്ല. രാജ്യമെങ്ങും സി.എ.എവിരുദ്ധ സമരം അലയടിക്കുമ്പോർ തപ്സി സമരക്കാരെ പിന്തുണച്ചു. കോവിഡ് വ്യാപനം തടയുന്നതിനുപകരം പൊറാട്ടു നാടകങ്ങൾ ആടുന്നതിനെ കളിയാക്കി. സ്ത്രീകൾക്കുനേരെ ആക്രമണങ്ങളുണ്ടായപ്പോ

ഴൊക്കെ മുൻ പിൻ നോക്കാതെ വിമർശനമുന്നയിച്ചു. കർഷകസമരത്തെ തള്ളിപ്പറഞ്ഞ് ദേശക്കൂറ് തെളിയിക്കാൻ സചിനും കങ്കണയുമടക്കമുള്ള സെലിബ്രിറ്റികൾ നെട്ടോട്ടമോടിയപ്പോൾ അവരെ വാക്കിൻ മുനയിൽ തപ്സി തൂക്കിയിട്ടു.

എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ​ശ്ര​മി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തിെൻ​റ ചെ​കി​ട്ട​ത്ത​ടി​ച്ചാ​ണ് ത​പ്സി പ​ന്നു യ​ഥാ​ർ​ഥ നാ​യി​ക​യാ​യ​ത്. സൊ​നാ​ക്ഷി സി​ൻ​ഹ​യും സ്വ​ര ഭാ​സ്​​ക​റും അ​നു​രാ​ഗ് ക​ശ്യ​പും പോ​ലു​ള്ള അ​പൂ​ർ​വം ചി​ല​ർ​ക്കൊ​പ്പം ത​പ്സി​യും. കേ​ന്ദ്ര സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പി​നെ സ്ത്രീ​പീ​ഡ​ന കേ​സി​ൽ കു​ടു​ക്കാ​ൻ നോ​ക്കി​യ​പ്പോൾ ​ത​പ്സി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്; 'ക​ശ്യ​പ് എെ​ൻ​റ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. അ​യാ​ളി​ൽ​നി​ന്ന് അ​മാ​ന്യ​മാ​യ ഒ​ര​നു​ഭ​വ​വും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല. ഈ ​ആ​രോ​പ​ണം അ​ദ്ദേ​ഹ​ത്തെ കു​ടു​ക്കാ​നാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. മ​റി​ച്ച്, ക​ശ്യ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ആ​ദ്യം അ​യാ​ൾ​ക്കെ​തി​രെ വ​രു​ക ഞാ​നാ​യി​രി​ക്കും'.


സർക്കാറിനെതിരായ വിമർശനത്തിനു പകരമായി മൂന്നു ദിവസം കേന്ദ്ര സർക്കാർ അവരുടെ വീട്ടിൽ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയിട്ടും തപ്സി കുലുങ്ങിയില്ല. കുറ്റം കണ്ടെത്താൻ അവർ നിർമല സീതാരാമനെ വെല്ലുവിളിച്ചു. കർഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ് സൂപ്പർ സ്​റ്റാർ റിഹാനക്കെതിരെ സർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ അണിനിരത്തിയപ്പോൾ തപ്സി പറഞ്ഞത് ഇതാണ്; 'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ആകുലപ്പെടുത്തുകയാണെങ്കിൽ, ഒരു തമാശയോ പ്രകടനമോ നിങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥപ്പെടുത്തുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ, മറ്റുള്ളവരുടെ പ്രചാരണ മാഷന്മാരാകരുത്'. ഉറച്ച നിലപാടിെൻറ പേരുംകൂടിയാണ് തപ്സി പന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taapsee Pannu
News Summary - real star taapsee pannu
Next Story