Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 5:37 PM GMT Updated On
date_range 2020-12-30T00:39:38+05:30ഡബ്ല്യൂ.ഇ പുരസ്കാരപ്പട്ടികയിലിടം പിടിച്ച് ഡോ.റുഖയ മുഹമ്മദ്കുഞ്ഞി
text_fieldsവുമൺ എംപവേർഡ് ഇന്ത്യയുടെ പുരസ്കാരപ്പട്ടികയിലിടം പിടിച്ച് ഡോ.റുഖയ മുഹമ്മദ്കുഞ്ഞി. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ റുഖയ 'എമേർജിങ് പോയറ്റ്സ്' വിഭാഗത്തിൽ ജാഗരി മുഖർജിയുമായി പുരസ്കാരം പങ്കിട്ടു. ഇന്ത്യയിലെ ഇംഗ്ലീഷ് പെണ്ണെഴുത്തുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് വുമൺ എംപവേർഡ് ഇന്ത്യ. സംഘടനയുടെ കമല ദാസ് അവാർഡ് കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ മുൻ മേധാവി സഞ്ജുക്ത ദാസ് ഗുപ്ത സ്വന്തമാക്കി.
കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ റുഖയയുടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യ ട്രാഫിക് വിഭാഗത്തിൽ നിന്നും വിരമിച്ച മുഹമ്മദ് കുഞ്ഞിയുടേയും പരേതയായ മറിയുമ്മയുടേയും മകളാണ്.
Next Story