Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mother of Valayar girls shaves her head; protests
cancel
പെ​ണ്മ​ക്ക​ൾ ഒ​രു വീ​ട്ടി​ൽ നി​റ​ക്കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നു​ണ്ടോ? വ​ള​ർ​ന്നു​വ​രു​​ന്ന ഓ​രോ ഘ​ട്ട​ത്തി​ലും മാ​താ​പി​താ​ക്ക​ൾ കാ​ണു​ന്ന സ്വ​പ്​​ന​ങ്ങ​ളി​ൽ അ​വ​ര​ങ്ങ​നെ മാ​ലാ​ഖ​മാ​രാ​യി ഉ​യ​ർ​ന്നു​പ​റ​ക്കും. എ​ന്നാ​ൽ, കു​ഞ്ഞി​ളം​പ്രാ​യ​ത്തി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ന​ഷ്​​ട​പ്പെ​ട്ട ഒ​രു കു​ടും​ബ​മു​ണ്ട്​ ഇ​വി​ടെ പാ​ല​ക്കാ​ട്. കേ​ര​ള​ത്തിെ​ൻ​റ നൊ​മ്പ​ര​മാ​യി മാ​റി​യ വാ​ള​യാ​ർ കു​ടും​ബ​ത്തി​ൽ. കു​ഞ്ഞു​മ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​യി രാ​പ്പ​ക​ൽ ജോ​ലി​യെ​ടു​ത്ത്​ കു​ടും​ബം പോ​റ്റി​യ ദ​രി​ദ്ര​ദ​മ്പ​തി​ക​ൾ. അ​വ​ർ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ്​ ര​ണ്ടു മ​ക്ക​ളെ ന​ഷ്​​ട​മാ​യ​ത്, മാ​ന​വരാ​ശി​യു​ടെ​ത​ന്നെ ശ​ത്രു​ക്ക​ളാ​യ പ്ര​തി​ക​ളാ​ൽ. അ​ന്നീ കൂ​ര​യി​ൽ വീ​ണ ക​ണ്ണീ​രി​ന്നു​മു​ണ​ങ്ങി​യി​ട്ടി​ല്ല, വ​ർ​ഷം അ​ഞ്ചു ക​ഴി​ഞ്ഞി​ട്ടും. നീ​തി​ര​ഹി​ത​മാ​യ കാ​ല​ത്തിെ​ൻ​റ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ​പോ​ലെ... സ​മൃ​ദ്ധി​യു​ടെ കാ​ലം വി​ളി​ച്ച​റി​യി​ച്ച് ഇ​ക്കു​റി​യും വി​ഷു വി​രു​ന്നെ​ത്തു​േ​മ്പാ​ൾ വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്തെ ഈ ​വീ​ട്ടി​ൽ ക​ണ്ണീ​രോ​ർ​മ​യാ​യ ര​ണ്ടു കു​രു​ന്നു​ക​ളു​ടെ നേ​ർ​ത്ത ക​ര​ച്ചി​ൽ കേ​ൾ​ക്കാം. 13 വ​യ​സ്സു​കാ​രി​യെ 2017 ജ​നു​വ​രി 13നും ​ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ 2017 മാ​ർ​ച്ച് നാ​ലി​നു​മാ​ണ് വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തോ​ടെ നീ​തി​ക്കു​വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​രു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബ​ത്തി​ന്.

മ​ക്ക​ളി​ല്ലാ​തെ അ​ഞ്ചാം വി​ഷു

ഞ​ങ്ങ​ളു​ടെ വി​ഷു​വി​ല്ലാ​താ​യി​ട്ട്​ വ​ർ​ഷം അ​ഞ്ചു​ക​ഴി​ഞ്ഞു. ആ​ഘോ​ഷ​ത്തി​െ​ൻ​റ ദി​വ​സ​മാ​ണെ​ങ്കി​ലും ന​ല്ല വ​സ്​​ത്ര​മെ​ടു​ക്കാ​നോ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യാ​നോ സാ​മ്പ​ത്തി​ക​സ്​​ഥി​തി പ​ണ്ടേ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. സ്വ​ന്തം മ​ക്ക​ൾ​ക്ക്​ നീ​തി​ക്കു​വേ​ണ്ടി തെ​രു​വി​ലൂ​ടെ അ​ല​യാ​ൻ ഒ​ര​ച്ഛ​നു​മ​മ്മ​ക്കും ഈ ​ഗ​തി വ​ര​രു​തേയെന്നാണ് ഈ അ​മ്മ പ​റ​യു​ന്നത്.

അ​ന്ന്, മ​ക്ക​ൾ കൂ​ടെ​നി​ന്ന്​ പ​ഠ​നം തു​ട​ങ്ങി ഒ​ന്ന​ര വ​ർ​ഷം മാ​ത്ര​മേ ആ​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഗു​രു​വാ​യൂ​രി​ലെ ഒ​രു മഠത്തിെൻറ ഹോ​സ്​​റ്റ​ലി​ലാ​യി​രു​ന്നു ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും താ​മ​സി​ച്ച്​ പ​ഠി​ച്ചി​രു​ന്ന​ത്. മൂ​ത്ത​യാ​ളി​നെ ഒ​ന്നാം ക്ലാ​സി​ലും ചെ​റി​യ കു​ട്ടി​യെ എ​ൽ.​കെ.​ജി​യി​ലു​മാ​ണ് ചേ​ർ​ത്ത​ത്.

13ാം വ​യ​സ്സി​ൽ അ​ച്ഛ​ൻ ത​ള​ർ​വാ​തം പി​ടി​ച്ച്​ കി​ട​പ്പി​ലാ​യ​തോ​ടെ​യാ​ണ്​ എെ​ൻ​റ ഹോ​സ്​​റ്റ​ൽ ജീ​വി​ത​മാ​രം​ഭി​ക്കു​ന്ന​ത്. അ​മ്മ ഹോ​ട്ട​ലി​ൽ പാ​ത്രം ക​ഴു​കാ​ൻ പോ​കും. അ​വി​ടെ​നി​ന്ന്​ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം​കൊ​ണ്ടാ​ണ്​ ജീ​വി​തം ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ടും​ബ​ത്തി​െ​ൻ​റ ദു​ര​വ​സ്​​ഥ ക​ണ്ട, അ​ച്ഛ​ന്​ സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ർ​ഥി​ക്കാ​ൻ വീ​ട്ടി​ൽ വ​ന്ന ഗു​രു​വാ​യൂ​രി​ലെ അ​മ്മ​മാ​രാ​ണ്​ ത​ന്നെ കൂ​ട്ടി​​ക്കൊ​ണ്ടു​പോ​യ​ത്. 10 വ​ർ​ഷ​ത്തോ​ളം അ​വി​ടെ ക​ഴി​ഞ്ഞു. അ​ച്ഛ​ന്​ തീ​രെ വ​യ്യാ​താ​യ​പ്പോ​ഴാ​ണ്​ പാ​ല​ക്കാ​ടേ​ക്ക്​ മ​ട​ങ്ങി​യ​ത്. 13 വ​യ​സ്സു മു​ത​ൽ 22 വ​യ​സ്സു​വ​രെ ഹോ​സ്​​റ്റ​ലി​ൽ ജീ​വി​ച്ച പ​രി​ച​യ​ത്തി​ലാ​ണ്​ അ​ന്ന് മ​ക്ക​ളെ ഹോ​സ്​​റ്റ​ലി​ൽ പ​ഠി​ക്കാ​ൻ വി​ട്ട​ത്.

ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള​താ​ണ്​ മൂ​ത്ത​മോ​ൾ. അ​വ​ളെ എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​േ​മ്പാ​ഴാ​ണ്​ കൂ​ടെ ജോ​ലി ചെ​യ്​​തി​രു​ന്നയാളെ സ്​​നേ​ഹി​ച്ച്​ വി​വാ​ഹം ചെ​യ്​​ത​ത്. ആ ​വി​വാ​ഹ​ത്തി​ലു​ള്ള​താ​ണ്​ ര​ണ്ടാ​മ​ത്തെ മോ​ളും ചെ​റി​യ മോ​നും. ​ ക്രി​സ്​​മ​സ്, ഓ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി​ക​ൾ​ക്കാ​ണ്​ മ​ക്ക​ൾ വീ​ട്ടി​ൽ വ​രു​ക. ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചു​കൊ​ണ്ടു​വി​ടും. മൂ​ത്ത മോ​ൾ 11ാം വ​യ​സ്സി​ൽ വ​യ​സ്സ​റി​യി​ച്ച​തോ​ടെ വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​വ​രുകയായിരുന്നു.


ഭീ​ഷ​ണി​പ്പെ​ടു​ത്തി, പീ​ഡ​നം തു​ട​ർ​ന്നു

മ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വി​ന്​ പെ​​ട്ടെ​ന്ന്​ സു​ഖ​മി​ല്ലാ​താ​യ​തോ​ടെ ഞാ​നൊ​റ്റ​ക്കാ​ണ്​ ജോ​ലി​ക്ക്​ പോ​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ്​ സു​ഖ​വി​വ​ര​മ​ന്വേ​ഷി​ക്കാ​നെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​കൂ​ടി​യാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ വീ​ട്ടി​ലേ​ക്ക്​ വ​രാ​ൻ തു​ട​ങ്ങി​യ​ത്. അന്നൊരിക്കൽ, പു​റ​ത്തേ​ക്ക്​ പോ​കു​ന്നെ​ന്ന്​ പ​റ​ഞ്ഞ്​ പി​റ​കി​ലെ പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്കാ​ണ്​ ഇ​യാ​ൾ പോ​യ​ത്. അ​വി​ടെ വെ​ച്ച്​ മൂ​ത്ത​മോ​ളെ, മ​റ്റു​ള്ള​വ​രെ കൊ​ല്ലു​മെ​ന്നു​പ​റ​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സു​ഖ​മി​ല്ലാ​​തെ കി​ട​ന്നി​രു​ന്ന അ​ച്ഛ​ൻ ഒ​രു​ദി​വ​സം ഷെ​ഡി​ൽനി​ന്ന്​ പ്ര​തി ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത്​ ക​ണ്ട​തോ​ടെ​യാ​ണ്​ വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ്​ ചോ​ദി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ സ​ഹോ​ദ​രി​മാ​രു​ടെ ഭാ​വി ആ​ലോ​ചി​ച്ച്​ കേ​സ്​ കൊ​ടു​ക്ക​രു​തെ​ന്നും അ​വ​ൻ അ​ങ്ങോ​ട്ടു​വ​രാ​തെ നോ​ക്കാ​മെ​ന്നും പ്ര​തി​യു​ടെ അ​മ്മ പ​റ​ഞ്ഞ​തോ​ടെ കേ​സി​ന്​ നി​ന്നി​ല്ല. എ​ന്നാ​ൽ, ത​ങ്ങ​ള​റി​യാ​തെ പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നു -അ​മ്മ​യു​ടെ വാ​ക്കു​ക​ൾ ഇ​ട​റി.

മ​ര​ണ​ദിവസം ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും വാ​ർ​ക്ക​പ്പ​ണി​ക്ക്​ പോ​യി​രിക്കുകയായിരുന്നു. ഇ​ള​യ​മ​ക​ൾ ആ​ടി​നെ അ​ഴി​ച്ച്​ മ​ട​ങ്ങി​വ​രു​േ​മ്പാ​ൾ ര​ണ്ടു​പേ​ർ ഇ​റ​ങ്ങി​പ്പോ​കു​ന്ന​താ​ണ്​ ക​ണ്ട​ത്. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ചേ​ച്ചി​യെ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടു. എ​ന്നാ​ൽ, അ​വ​ർ ആ​രാ​ണെ​ന്നോ എ​ന്താ​​ണെ​ന്നോ പു​റ​ത്തു​പ​റ​യാ​തി​രു​ന്നി​ട്ടും അ​വ​ളെ​യും ഒ​ന്ന​ര മാ​സ​ത്തി​നു​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 'മൂ​ത്ത മ​ക​ൾ മ​രി​ച്ച്​ 41 ദി​വ​സം ഞങ്ങൾ പ​ണി​ക്കു​പോ​യി​ല്ല.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും പല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ അ​വ​ർ ത​ന്നി​ല്ല. മൂ​ത്ത​മോ​ൾ മ​രി​ച്ച​പ്പോ​ൾ നേ​ര​ത്തെ​ക​ണ്ട കാ​ര്യ​ങ്ങ​ൾ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. ബ​ന്ധു​വാ​യ പ്ര​തി​യെ അ​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ജാ​മ്യ​ത്തി​ലി​റ​ങ്ങി.'


ത​ല​മു​ണ്ഡ​ന സ​മ​രം​

'തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​േ​മ്പാ​ൾ വോ​ട്ട്​ ചെ​യ്യു​മെ​ന്ന​ല്ലാ​തെ ഞ​ങ്ങ​ൾ​ക്ക്​ രാ​ഷ്​​ട്രീ​യ​മി​ല്ല. കൊ​ടി പി​ടി​ക്കാ​നോ മ​റ്റോ പോ​യി​ട്ടി​ല്ല, ജീ​വി​ക്കാ​നു​ള്ള പെ​ടാ​പ്പാ​ടി​നു​ള്ളി​ൽ അ​തി​നു​ള്ള സ​മ​യ​വു​മി​ല്ലാ​യി​രു​ന്നു'. വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന് നീ​തി സ​മ​ര​സ​മി​തി ആ​രോ​പി​ക്കു​ന്ന ഡി​വൈ.​എ​സ്.​പി സോ​ജ​ൻ, എ​സ്.​ഐ ചാ​ക്കോ എ​ന്നി​വ​ർ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് മു​മ്പ്​ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പിന്നീട് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ത​ല മു​ണ്ഡ​നം​ചെ​യ്ത​തും മ​ക്ക​ൾ​ക്കു​ണ്ടാ​യ ദു​രി​തം നാ​ടു​മു​ഴു​വ​ൻ അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തും.

തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ കാ​സ​ർ​കോ​ട്ടു​നി​ന്ന്​ ആ​രം​ഭി​ച്ച നീതിയാത്ര തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തൃശൂരിൽ അവസാനിപ്പിച്ച് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 'ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ച​ശേ​ഷം വീ​ടി​െ​ൻ​റ അ​വ​സ്​​ഥ മോ​ശ​മാ​യ​തി​നാ​ലും സു​ര​ക്ഷ ക​രു​തി​യും മ​ക​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, 15 ദി​വ​സ​ത്തി​നു​ശേ​ഷം ഹോ​സ്​​റ്റ​ലി​ൽ പു​ല​ർ​ച്ച നാ​ലി​ന്​ ര​ണ്ടു​പേ​ർ മ​ക​നെ അ​ന്വേ​ഷി​ച്ചെ​ത്തി. ഇ​ങ്ങ​നെ ദ്രോ​ഹി​ക്കാ​ൻ മാ​ത്രം ഞ​ങ്ങ​ൾ എ​ന്തു​തെ​റ്റാ​ണ്​ ചെ​യ്​​ത​ത്... നി​സ്സ​ഹാ​യ​യാ​യ ഈ അ​മ്മ ചോ​ദി​ക്കു​ന്ന​ത് കേ​ര​ള​ത്തോ​ടാ​ണ്.


''തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും 2019 ഒ​ക്​​ടോ​ബ​ർ 25ന്​ ​പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​​പ്പെ​ട്ട്​ രം​ഗ​ത്തി​റ​ങ്ങി. സ​മു​ദാ​യ നേ​താ​വി​നൊപ്പം മു​ഖ്യ​മ​ന്ത്രി​യെ ചെ​ന്നു​ക​ണ്ടു. കു​ടും​ബ​ത്തി​ന്​ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​​യെ​ടു​ക്കു​മെ​ന്നും വാ​ക്ക്​ ന​ൽ​കി. എ​ന്നാ​ൽ, ഞങ്ങ​ൾ പ​റ്റി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​തോ​ടെ ഇ​ത്​ വ്യ​ക്​​ത​മാ​യി. വാ​യി​ക്കാ​ന​റി​യാ​ത്ത​തി​നാ​ലാ​ണ്​ ഞ​ങ്ങ​ളെ ചൂ​ഷ​ണം​ചെ​യ്​​ത​ത്. അ​തി​നാ​ലാ​ണ്​ പ്ര​തി​ക​ൾ​ക്കൊ​പ്പം കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ശി​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത്. ●

Show Full Article
News Summary - Mother of Valayar girls shaves her head; protests
Next Story