Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightDress Makingchevron_rightവിവാഹത്തിന് തിളങ്ങാൻ...

വിവാഹത്തിന് തിളങ്ങാൻ ഫ്ലവർ ഗേൾസ്

text_fields
bookmark_border
flower girls design
cancel

പാശ്ചാത്യരീതിയാണെങ്കിലും ഇന്ന് നമ്മുടെ നാട്ടിലും ഏറെ പ്രചാരമുള്ളതാണ് മണവാട്ടിയെ അനുഗമിക്കുന്ന സുന്ദരികളായ ചെറിയ പെൺകുട്ടികൾ. വധുവിന്റെ അടുത്ത ബന്ധുക്കളായിരിക്കും ഫ്ലവർ ഗേൾസ് ആവാറുള്ളത്. മൂന്നുമുതൽ എട്ടുവരെ വയസ്സുള്ള കുഞ്ഞുങ്ങളാണ് സാധാരണ ഫ്ലവർ ഗേൾസ് ആവാറുള്ളത്. ഏറ്റവും ചെറിയ ഫ്ലവർ ഗേൾസ് ആയിരിക്കും വധുവിന്റെ തൊട്ടടുത്തായി നിൽക്കുക. വലുപ്പമനുസരിച്ച് പിന്നിലായി മറ്റു കുട്ടികളും. വധുവിന്റെ വസ്ത്രത്തിനു യോജിച്ച വസ്ത്രമിട്ടോ കൈയിൽ ബൊക്കെയോ തലയിൽ ഫ്ലവർ ബാൻഡുമൊക്കെയായി (Tiara )ഇവർ തിളങ്ങിനിൽക്കാറുണ്ട്.

വധുവിന്റെ വസ്ത്രത്തിന്റെ തലം കൈയിലേന്തിയോ പരസ്പരം കൈകൾ കോർത്തോ ബലൂണുകൾ കൈകളിൽ പിടിച്ചോ തുണികൊണ്ടുള്ള പന്തലിൽ വധുവിനെ ആനയിച്ചോ ആണ് ഇവർ വേദിയിലേക്ക് വരാറുള്ളത്. വിവാഹദിനത്തിൽ ഏറെ സമയം ധരിക്കേണ്ട വസ്ത്രമായതിനാൽ കുഞ്ഞുങ്ങൾക്ക് സൗകര്യമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ഒരുപാട് സ്റ്റിഫ് ആയി നിൽക്കാത്തതും, ഹെവി വർക് ഉള്ളതും ഒഴിവാക്കണം.

ഷിഫോൺ, ഓർഗൻസാ, ടള്ളേനെറ്റ് തുടങ്ങിയവയാണ് പൊതുവെ കാണാറുള്ളത്. മുട്ടിന് അൽപംതാഴെ വരെയുള്ളതോ, തറ വരെ ഉള്ളതോ ആയ ഡിസൈൻ തെരഞ്ഞെടുക്കാം. സൈസ് കൂടുതലുള്ള വസ്ത്രങ്ങൾ പാടെ ഉപേക്ഷിക്കണം. ബ്രൈഡൽ സ്റ്റോറുകളിലോ കസ്റ്റമൈസ് ചെയ്തതോ ഓൺലൈൻ വഴിയോ ഇത്തരം വസ്ത്രങ്ങൾ വാങ്ങാം.


ആ​വ​ശ്യമുള്ള ​സാ​ധ​ന​ങ്ങ​ൾ

മ​റൂ​ൺ, പ​ച്ച നി​റ​മു​ള്ള സാ​റ്റി​ൻ ഫാ​ബ്രി​ക്. ഫ്ല​വ​ർ മേ​ക്കിങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രീ​ൻ സ്റ്റി​ക്കീ ടേ​പ്പ്, ബോണിങ് വയർ (ഗൗ​ൺ​സ് സ്റ്റി​ഫ് ആ​യി നി​ക്കാ​ൻ യൂ​സ് ചെ​യ്യുന്ന പ്ലാ​സ്റ്റി​ക് വ​യ​ർ റാ​ണി​ത് ). ടെയ്​ല​റിങ് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​നു പ​ക​രം ഫ്ല​വ​ർ മേ​ക്കിങ്ങിന് ഉ​പ​യോ​ഗി​ക്കു​ന്ന മെ​റ്റ​ൽ വ​യ​ർ ആ​യാ​ലും മ​തി​യാ​കും

Step-1

ആ​വ​ശ്യ​മു​ള്ള വ​ട്ട​ത്തി​ൽ ബോ​ണിങ് വ​യ​ർ മു​റി​ച്ചെടു​ക്കു​ക

Step-2

സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ച് ര​ണ്ട​റ്റ​വും കൂ​ട്ടി തു​ന്നു​ക. ഇ​പ്പോ​ൾ ടി​യാ​റ​യു​ടെ ബേസ് (Tiara Base) ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

Step-3

ടി​യാ​റ ബേ​സ് ടേപ് ഉ​പ​യോ​ഗി​ച്ച് ചു​റ്റിയെടു​ക്കു​ക. ഒ​രു ഭാ​ഗം നേ​രി​യ പ​ശ​യു​ള്ള​തുകൊ​ണ്ട് ന​ല്ല രീ​തി​യി​ൽ ക​വ​ർ ചെ​യ്തെ​ടുക്കാ​ൻ എ​ളു​പ്പം സാ​ധി​ക്കും

Step -4

ഗ്രീ​ൻ ടേ​പ് ചു​റ്റി​യശേ​ഷം ഉ​ള്ള ടി​യാ​റ ബേ​സ്

Step-5

വൃ​ത്താ​കൃ​തി​യി​ൽ ആ​വ​ശ്യ​മു​ള്ള വ​ലു​പ്പ​ത്തി​ൽ മ​റൂ​ൺ നി​റ​മു​ള്ള ഫാ​ബ്രി​ക്കും പ​ച്ച നി​റ​ത്തി​ൽ ഉ​ള്ള ഫാ​ബ്രി​ക്കും കൊ​ണ്ട് ഇ​ല​യും വെ​ട്ടി എ​ടു​ക്കു​ക. ഒ​രു പൂ​വ് ഉ​ണ്ടാ​ക്കാ​ൻ മൂ​ന്ന് ലെ​യ​ർ മ​റൂ​ൺ തു​ണി​യും രണ്ട് ഇ​ല​ക​ളും ആ​വ​ശ്യ​മു​ണ്ട്.

step-6

ചി​ത്ര​ത്തി​ൽ കാ​ണു​ന്നപോ​ലെ നാലു ഭാ​ഗ​ത്തും ഇ​ത​ളു​ക​ൾ​ക്കുവേ​ണ്ടി മു​റി​ച്ചെ​ടു​ക്കു​ക.

Step -7

മെ​ഴു​കു​തി​രി ഉ​പ​യോ​ഗി​ച്ച് ഇ​ല​ക​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും അ​രി​ക് ഉ​രക്കു​ക

Step -8

ഷു​ഗ​ർ ബീ​ഡ്സ് (Sugar beads) ന​ടു​വി​ൽ വ​രു​ന്ന പോ​ലെ ലെ​യ​ർ ആ​യി പൂ​വു​ക​ളും ഇ​ല​ക​ളും ത​യാ​റാ​ക്കി തു​ന്നു​ക.

Step -9

ടിയാറ ബേസിൽ പൂവ് സൂചി, നൂല് ഉപയോഗിച്ച് തുന്നിച്ചേർക്കുക.


മോഡൽ ധരിച്ചിരിക്കുന്നത് സെൽഫ് കളർ ത്രഡ്, സ്വീക്വിൻ വർക് ഉള്ള ടള്ളേ ഗൗൺ

Models: Ishal, Riti

Photo :Anshad Guruvayoor

Designer: Jasmin kassim-fashion designer dubai

Show Full Article
TAGS:designflower girls
News Summary - flower girls design
Next Story