Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_right'തിരിച്ചുവരുമെന്ന്...

'തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രയായിരുന്നു അത്'

text_fields
bookmark_border
solo female traveller lena
cancel
ഓ​രോ യാ​ത്ര​യും അ​നു​ഭ​വ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​ണ്. ഊ​ർ​ജ​ത്തോ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള ഇ​ന്ധ​ന​ം. കാ​ഴ്ച​ക​ൾ ക​ണ്ടാ​സ്വ​ദി​ച്ച​ങ്ങ​നെ പോ​വ​ണം. അ​ത് വ​ല്ലാ​ത്തൊ​രു സ​ന്തോ​ഷ​മാ​ണ്. യാ​ത്ര​ക​ൾ ന​ൽ​കു​ന്ന ഉ​ന്മേ​ഷ​വും ഊ​ര്‍ജ​വും മ​റ്റൊ​ന്നി​നും ന​ൽ​കാ​നാ​വി​ല്ല. ജീ​വി​ത​ത്തി​ൽ പ​ല മാ​റ്റ​ങ്ങ​ളും പു​തുചി​ന്ത​ക​ളും യാ​ത്ര​ക​ൾ സ​മ്മാ​നി​ക്കാ​റു​ണ്ട്. സോ​ളോ ട്രാ​വ​ലാ​ണ് ഏ​റെ​യി​ഷ്​​ടം. അ​ങ്ങ​നെ​യൊ​രു മ​റ​ക്കാ​നാ​വാ​ത്ത യാ​ത്ര​യാ​യി​രു​ന്നു നേ​പ്പാ​ൾ യാ​ത്ര. അ​ഭി​ന​യ​ത്തി​ല്‍നി​ന്നും ഇ​ട​വേ​ള എ​ടു​ത്തു​ള്ളൊ​രു യാ​ത്ര...​ ഒ​റ്റ​ക്ക് എ​ന്നെ​ത്ത​ന്നെ മ​റ​ന്നു​ള്ള യാ​ത്ര.​സി​നി​മ​യി​ല്‍ 20 വ​ര്‍ഷ​ം പി​ന്നി​ട്ട​പ്പോ​ള്‍ ഒ​രു ഇ​ട​വേ​ള വേ​ണ​മെ​ന്ന തോ​ന്ന​ലാ​യി​രു​ന്നു യാ​ത്ര​ക്കു പി​ന്നി​ൽ. ഒ​രു പ്ലാ​നും ഇ​ല്ലാ​തെ 50 ദി​വ​സ​ം നീണ്ട യാ​ത്ര. അ​വി​ടെ എ​ത്തി അ​ത​ത് സ​മ​യം തോ​ന്നു​ന്ന​താ​യി​രു​ന്നു പ്ലാ​ൻ. ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച യാ​ത്ര​യെ വ​ർ​ണി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല.

യാ​ത്ര പോ​വ​ണ​മെ​ന്ന് മ​ന​സ്സ് പ​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ആ​ദ്യം ഓ​ർ​മ​വ​ന്ന​ത് നേ​പ്പാ​ളും ഹി​മാ​ല​യ​വും ആ​യി​രു​ന്നു. ഉ​ട​ൻത​ന്നെ കാ​ഠ്മ​ണ്ഡു​വി​ലേ​ക്കു വി​മാ​ന ടി​ക്ക​റ്റു​മെ​ടു​ത്തു. പി​ന്നെ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ​ ത​ല മൊ​ട്ട​യ​ടി​ച്ച​ു. എ​ന്നെ ആ​ർ​ക്കും എ​ളു​പ്പം തി​രി​ച്ച​റി​യാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തുത​ന്നെ ഫോ​ർ സ്​​റ്റാ​ർ ഹോ​ട്ട​ലും ബു​ക്ക് ചെ​യ്തു. ഏ​പ്രി​ൽ 19നാ​ണ് യാ​ത്ര തുടങ്ങിയത്. ത​നി​ച്ചു​ള്ള നീ​ണ്ട യാ​ത്രയായ​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്ക് ചെ​റി​യ പേ​ടി​യാ​യി​രു​ന്നു. പ​ക്ഷേ, എ​​െൻറ കാ​ര്യം ഞാ​ൻ നോ​ക്കു​മെ​ന്നു​ള്ള ഉ​റ​പ്പ് അ​വ​ർ​ക്കു​ണ്ട്. ബാ​ക്ക് പാ​ക്ക്, ടെ​ൻ​റ്​ സ്ലീ​പി​ങ്​ ബാ​ഗ്, കു​റ​ച്ച് ഡ്ര​സ് തുടങ്ങിയവയെടുത്ത് യാ​ത്ര പു​റ​പ്പെ​ട്ടു.

എ​െൻറ ഇ​ഷ്​​ട​സ്ഥ​ല​മാ​ണ് ഹി​മാ​ല​യം. ഓ​രോ യാ​ത്ര​യി​ലും പു​തി​യ അ​നു​ഭ​വ​വും കാ​ഴ്ച​യു​മാ​ണ് ഹി​മാ​ല​യം ത​രു​ന്ന​ത്. പ​രി​ച​യ​ക്കാർക്കൊ​പ്പം യാ​ത്രചെ​യ്യാ​ൻ എ​നി​ക്ക് ഇ​ഷ്​​ട​മി​ല്ല. ആ ​പ​രി​ച​യം ന​മ്മു​ടെ യാ​ത്ര​യെ പ​ഴ​യ​താ​ക്കും. അ​പ​രി​ചി​ത​രാ​യ​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ഴു​ള്ള അ​നു​ഭ​വ​ങ്ങ​ൾ വേ​റെ​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 75 മു​ത​ല്‍ 8800 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​വ്യ​ത്യാ​സ​മു​ള്ള നേ​പ്പാ​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 5000 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ ജ​ന​വാ​സ​മു​ണ്ട്. നേ​പ്പാ​ളി​െൻറ പ്ര​ത്യേ​ക പ്ര​കൃ​തിഭം​ഗി​യും, ഹി​ന്ദു-ബു​ദ്ധ മ​ത​വി​ശ്വാ​സി​ക​ളു​ടെ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും, കാ​ടും മ​ല​യും, പു​ഴ​യും ന​ദി​യും, റാ​ഫ്റ്റി​ങ്ങും ബ​ങ്കീജം​പും പാ​രാ​ഗ്ലൈ​ഡി​ങ്ങും ചെ​റി​യ വി​മാ​ന​ത്തി​ലും ഗ്ലൈ​ഡ​റി​ലും മ​ല​ക​ള്‍ക്കി​ട​യി​ലൂ​ടെ പ​റ​ന്നുന​ട​ക്കലും ഭ​ക്ഷ​ണ​വുമൊക്കെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും അ​നു​ഭ​വി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആ​ദ്യ ദി​നം. പ്ര​തീ​ക്ഷി​ച്ച അ​ത്ര ത​ണു​പ്പൊ​ന്നും ഇ​ല്ലാ​ത്ത കാ​ലാ​വ​സ്ഥ. പി​റ്റേ​ന്ന് ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ൾ ഇ​നി​യെ​ന്ത് എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് മ​ന​സ്സി​ൽ​പോ​ലും മ​റു​പ​ടി ഇ​ല്ലാ​യി​രു​ന്നു. ഹോ​ട്ട​ലി​െൻറ ക​ണ്ണാ​ടി​ക്കു​ള്ളി​ലൂ​ടെ നോ​ക്കു​മ്പോ​ൾ നേ​പ്പാ​ളിെൻറ ദൂ​ര​ഭാ​ഗ​ങ്ങ​ൾ കാ​ണാം. ര​സ​ക​ര​മാ​യ കാ​ഴ്ച. പ്ര​കൃ​തി​യു​ടെ മ​ടി​യി​ൽ ത​ല​ചാ​യ്ച്ചു​ള്ള ഉ​റ​ക്കം മി​സ് ചെ​യ്തു എ​ന്ന​ത് വ​ല്ലാ​തെ കു​റ്റ​ബോ​ധ​മു​ണ്ടാ​ക്കി.

ഇ​നി യാ​ത്ര​ക്കി​ടെ സ്​​റ്റാ​ർ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്ക​രു​ത്. എ.​സി ത​ണു​പ്പ് എ​വി​ടെ​യും അ​നു​ഭ​വി​ക്കാ​ലോ? പ്ര​കൃ​തിസൗ​ന്ദ​ര്യം ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ ഗ്രാ​മ​ത്തോ​ട് ഇ​ണ​ങ്ങ​ണം, ഉ​റ​ക്ക​മാ​യാ​ലും യാ​ത്രയാ​യാ​ലും...​ പി​ന്നെ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ തെ​രു​വി​ലൂ​ടെ ന​ട​ന്ന് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു. രാ​ത്രി​യോ​ടെ താ​മ​സ​ത്തി​നാ​യി ഹോ​സ്​​റ്റ​ൽ ക​ണ്ടു​പി​ടി​ച്ചു. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി യാ​ത്ര​ക്കി​ടെ ഹോ​സ്​​റ്റ​ലി​ൽ കി​ട​ന്നു ഞാ​ൻ. ഒ​രാ​ൾ​ക്ക് സു​ഖ​മാ​യി കി​ട​ന്നു​റ​ങ്ങാ​വു​ന്ന സ്പേ​സ്, ചാ​ർ​ജ​ർ, വൃ​ത്തി​യു​ള്ള ടോ​യ്​​ലെ​റ്റ്...​ നി​ര​വ​ധി ആ​ളു​ക​ളെ​യാ​ണ് അ​വി​ടെ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട​ത്.

പി​റ്റേ​ന്ന് പ​ശു​പ​തി നാ​ഥ് ടെ​മ്പ്ൾ, ബു​ദ്ധി​സ്​​റ്റ്​ ടെ​മ്പ്ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി. നേ​പ്പാ​ളി​ലെ വ​ള​രെ പ​ഴ​ക്ക​മേ​റി​യ​തും പ്ര​സി​ദ്ധ​വു​മാ​യ ക്ഷേ​ത്ര​മാ​ണ് പ​ശു​പ​തി നാ​ഥ് ക്ഷേ​ത്രം. കാ​ഠ്മ​ണ്ഡു​വി​ല്‍ ബാ​ഗ​മ​തി​യു​ടെ തീ​ര​ത്താ​ണ് ക്ഷേ​ത്രം.അ​ടു​ത്ത​ദി​വ​സം യാ​ത്ര പൊ​ഖ്റ​യി​ലേ​ക്കാ​ണ്. കാ​ഠ്മ​ണ്ഡു​വി​ല്‍നി​ന്ന് ഇ​രു​നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ യുള്ള ഈ ​കൊ​ച്ചു​പ​ട്ട​ണ​ത്തി​ല്‍ ടൂ​റി​സ്​​റ്റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. ബ​സി​ൽ എ​ട്ടൊ​മ്പ​ത് മ​ണി​ക്കൂ​റോ​ളം യാ​ത്ര​യു​ണ്ട്. ഹി​മാ​ല​യ​ത്തി​െൻറ പ​ര്‍വ​ത​നി​ര​ക​ള്‍ പൊ​ഖ്റ​യി​ല്‍ എ​വി​ടെ നി​ന്നു​നോ​ക്കി​യാ​ലും കാ​ണാം. ചു​റ്റി​ലും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ.

നാ​നാ​ഭാ​ഗ​ങ്ങ​ളി​ലും കു​ന്നു​ക​ളും പു​ല്‍മേ​ടു​ക​ളും പാ​ര്‍ക്കു​ക​ളു​ം. സു​ഹൃ​ത്തിെൻറ സു​ഹൃ​ത്താ​യ രാ​ജി കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ​യു​ണ്ട്. അ​വ​രാ​ണ് എ​നി​ക്ക് ഫേ​വ ത​ടാ​ക​ത്തി​നു സ​മീ​പം താ​മ​സസൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. പൊ​ഖ്റ പ​ട്ട​ണ​ത്തി​ന് തെ​ക്കു ഭാ​ഗ​ത്താ​യി സാ​രം​ഗ്കോ​ട്ട്, കാ​സ്കി​കോ​ട്ട് മ​ല​നി​ര​ക​ളോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന നേ​പ്പാ​ളി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ​ ശു​ദ്ധ​ജ​ല​ത​ടാ​ക​മാ​ണ് ഫേ​വ ത​ടാ​കം. ര​ണ്ടാ​ഴ്ച​യോ​ളം ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ധാ​രാ​ളം മീ​ന്‍ ല​ഭി​ക്കു​ന്ന ത​ടാ​ക​മാ​ണി​ത്. ത​ടാ​ക​ത്തി​െൻറ ഒ​രു ഭാ​ഗ​ത്ത് ദ്വീ​പാ​യി 'ബാ​റാ​വി മ​ന്ദി​റും' മ​റു​വ​ശ​ത്ത് താ​ഴെ അ​ന്ന​പൂ​ര്‍ണ പ​ര്‍വ​ത​മേ​ഖ​ല​യും ത​ല​യു​യ​ര്‍ത്തിനി​ല്‍ക്കു​ന്നു. ഇ​വി​ടെ​വെ​ച്ച് നി​ര​വ​ധി ആ​ർ​ട്ടി​സ്​​റ്റുകൾ, പാ​ട്ടു​കാ​ർ, ബോ​ഡി ആ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ, ജിം​നാ​സ്​​റ്റി​ക​ൾ, യോ​ഗാ അ​ധ്യാ​പ​ക​ർ തു​ട​ങ്ങിയവരെ മീ​റ്റ് ചെ​യ്തു. ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ട്ടി​ലെ മു​റി​യി​ലാ​യി​രു​ന്നു എ​െൻറ താ​മ​സം. വാ​ട​ക നൂ​റ്റ​മ്പ​തു രൂ​പ​മാ​ത്രം, ന​ല്ല ഭ​ക്ഷ​ണ​വും.

ഇ​വി​ട​ത്തെ പാ​രാ​ഗ്ലൈ​ഡി​ങ്​ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. മ​ഞ്ഞു​മ​ല​ക​ൾ, താ​ഴെ പൊ​ട്ടു​പോ​ലെ ന​ദി​യും മ​ര​ങ്ങ​ളും, ദൂ​രെ മ​ല​നി​ര​ക​ൾ...​ പ്ര​കൃ​തിഭം​ഗി​ക​ൾ ക​ൺ​കു​ളി​ർ​ക്കെ ആ​സ്വ​ദി​ച്ച് ശു​ദ്ധ​വാ​യു​വാ​ൽ നി​റ​ഞ്ഞ ഈ​റ​ൻ​ത​ണു​പ്പി​െൻറ അ​ന്ത​രീ​ക്ഷ​ത്തി​ലെ യാ​ത്ര വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി​യാ​യി​രു​ന്നു. ത​ണു​ത്ത കാ​റ്റി​െൻറ അ​ക​മ്പ​ടി​യി​ൽ ഒ​രു തൂ​വ​ൽപോ​ലെ പാ​റി​പ്പ​റ​ക്കു​ന്ന അ​നു​ഭ​വം. സൂ​ര്യോ​ദ​യം കാ​ണാ​ന്‍ സാ​രം​ഗോ​ട് കു​ന്നി​ന്‍മു​ക​ളി​ലൊ​ന്നു ക​യ​റാ​തെ സ​ന്ദ​ര്‍ശ​ക​ര്‍ പൊ​ഖ്റ​യോ​ട് യാ​ത്ര​പ​റ​യില്ല.

ഇ​നി ഭു​ജൂ​ങ്​ വി​ല്ലേ​ജി​ലേ​ക്കാ​ണ്. ജീ​പ്പി​െൻറ മു​ക​ളി​ൽ ഇ​രു​ന്ന് ന​ല്ല ത​ണു​ത്ത കാ​റ്റും കാ​ഴ്ച​യും ആ​സ്വ​ദി​ച്ചു​ള്ള യാ​ത്ര. യാ​ത്ര​യി​ലുട​നീ​ളം പ​റ​ഞ്ഞ​റി​യി​ക്കാ​ത്ത വി​ഷ്വ​ൽ ട്രീ​റ്റാ​യി​രു​ന്നു. പോ​കും​തോ​റും ഹി​മാ​ല​യം അ​ങ്ങ​നെ തൂ​വെ​ള്ള വ​സ്ത്ര​ത്തി​ൽ പൊ​തി​ഞ്ഞ് മു​ന്നി​ലേ​ക്ക് തെ​ളി​ഞ്ഞു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ചെ​റു റോ​ഡു​ക​ൾ​ക്കി​രു​വ​ശ​വും അ​രു​വി​ക​ളും പു​ഴ​ക​ളും കാ​ടു​ക​ളും നി​റ​ഞ്ഞ കാ​ഴ്ച​യു​ടെ വ​സ​ന്ത​ം...​

നേ​പ്പാ​ളി​ലെ പ​ഴ​യ വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​ണ് ഭു​ജൂ​ങ്. വീ​ടു​ക​ളെ​ല്ലാം ത​ട്ടു​ത​ട്ടു​ക‍ളാ​യാ​ണ് സ്ഥി​തിചെ​യ്യു​ന്ന​ത്. ഗ്രാ​മ​ത്തി​ന് ന​ടു​ക്ക് മ​നോ​ഹ​ര​മാ​യ ആം​ഫി തി​യ​റ്റ​റുണ്ട്. നെ​റ്റ്​​വ​ർ​ക്ക് ക​വ​റേ​ജ് ഒ​ഴി​കെ പു​തി​യ ടെ​ക്നോ​ള​ജി​ക​ളൊ​ന്നും ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​ട്ടി​ല്ല. എ​ല്ലാ​ വ​ഴി​ക​ളും സ്ഥ​ല​വും ഒ​രേ​പോ​ലെ ഇ​രി​ക്കു​ന്ന​തി​നാ​ൽ ഗ്രാ​മ​ത്തി​ൽ​നി​ന്ന് ത​നി​ച്ച് പു​റത്തി​റ​ങ്ങി​യാ​ൽ വ​ഴിതെ​റ്റാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു. അ​വി​ടെ ബു​ദ്ധ പൂ​ർ​ണി​മ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ​ത് മ​റ്റൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ബു​ദ്ധ​മ​ത​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ ഫെ​സ്​​റ്റി​വ​ലാ​ണ് ബു​ദ്ധ​പൂ​ർ​ണി​മ.

ഇ​നി​യാ​ണ് യാ​ത്ര​യി​ലെ മ​റ്റൊ​രു കി​ടി​ല​ൻ അ​നു​ഭ​വ​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​ത്. കാ​ട്ടി​ലൂ​ടെ​യു​ള്ള ട്ര​ക്കി​ങ്ങി​നു​ശേ​ഷം ബീ ​ഹ​ണ്ടി​ങ്​ ആ​ണ് ല​ക്ഷ്യം. അ​വി​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യി വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ ന​ട​ക്കു​ന്ന​താ​ണ് ബീ ​ഹ​ണ്ടി​ങ്​ അ​ല്ലെ​ങ്കി​ൽ ഹ​ണീ ഹ​ണ്ടി​ങ്. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ഞ​ങ്ങ​ൾ അ​ഞ്ചു​പേ​രാ​യി​രു​ന്നു ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ട്ടി​ലൂ​ടെ കു​ന്നും മ​ല​യും അ​രു​വി​ക​ളും പു​ഴ​യും ക​ട​ന്ന് സാ​ഹ​സി​ക ട്ര​ക്കി​ങ്. 80 വ​യ​സ്സു​ള്ള ഗു​രു​വാ​ണ് സം​ഘ​ത്തി​െൻറ ത​ല​വ​ന്‍.

വെ​ളു​പ്പി​ന് ട്ര​ക്കി​ങ് ആ​രം​ഭി​ച്ചു. പോ​കു​ന്ന വ​ഴി​യി​ലേ ചെ​ടി​ക​ളി​ൽ പ​ല​തും ഗു​രു പ​റി​ച്ച് ബാ​ഗി​ലി​ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​മു​ള്ള സാ​ല​ഡാ​ണെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​ത്. രാ​വി​ലെ​യെ​ന്നോ ഉ​ച്ച​യെ​ന്നോ ഇ​ല്ലാ​ത്ത യാ​ത്ര... എ​വി​ടേം എ​ത്തു​ന്നി​ല്ല...​ എ​ന്നെ​ക്കൊ​ണ്ടു പ​റ്റു​മോ എന്ന പേ​ടി മ​ന​സ്സി​നെ അ​ല​ട്ടി​യെ​ങ്കി​ലും കാ​ട്ടി​ലെ ശാ​ന്ത​ത​യും ഏ​കാ​ന്ത​ത​യും എ​ന്നെ വ​ശീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. അ​ന്നു രാ​ത്രി കു​ത്ത​നെ​യു​ള്ള പാ​റ​യു​ടെ മ​ട​ക്കി​ലാ​ണ് ക​ഴി​ച്ചു​കൂ​ട്ടി​യ​ത്.

രാ​ത്രി ശ​ക്ത​മാ​യ മ​ഴ പെ​യ്തെ​ങ്കി​ലും ഒ​രു തു​ള്ളി​പോ​ലും അ​ക​ത്തേ​ക്ക് എ​ത്തി​യി​ല്ല. ചോ​റും ദാ​ലു​മാ​യി​രു​ന്നു രാ​ത്രി ഭ​ക്ഷ​ണം. ന​മ്മ​ൾ ഒ​രി​ക്ക​ലും ക​ഴി​ക്കാ​ത്ത കൂ​ട്ടുക​റി​ക​ൾ, സാ​ല​ഡ്, അ​ച്ചാ​ർ...​ അ​ങ്ങ​നെ വ്യ​ത്യ​സ്​​ത രു​ചി​ക​ൾ. മ​ഴ​ക്കോ​ട്ട്, മ​ഞ്ഞി​നെ പ്ര​തി​രോ​ധി​ക്കാ​ൻ, ഉ​റ​ങ്ങാ​ൻ, വ​സ്ത്രം, പു​ത​പ്പ് തു​ട​ങ്ങി എ​ല്ലാ​ത്തി​നും അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് യാ​ക് സ്കി​ന്നാ​യി​രു​ന്നു. ഞാ​നും രാ​ജി​യും എ​​െൻറ ടെൻറിൽ കി​ട​ന്നു. ഗുരുവും സംഘവും വെ​റും മ​ണ്ണി​ൽ യാ​ക് സ്കി​ൻ പു​ത​ച്ചും കി​ട​ന്നു. പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ൽ ത​ല​ചാ​യ്ച്ചു​ള്ള ഉ​റ​ക്കം.

പി​റ്റേ​ന്ന് രാ​വി​ലെ അ​വി​ടെ വ്യ​ത്യ​സ്​​ത ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. വീ​ണ്ടും കു​റ​ച്ചുകൂ​ടി യാ​ത്ര ചെ​യ്താ​ണ് ഹ​ണ്ടി​ങ്​ സ്ഥ​ല​ത്തെ​ത്തി​യ​ത്. പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​ണ്ടി​ങ്. പോ​ഷ​കഗു​ണ​മേറെയുള്ള നേ​പ്പാ​ളി​ലെ തേ​ന്‍ ലോ​ക​പ്ര​ശ​സ്ത​മാ​ണ്.

വ​ഴി​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഒ​രു ത​രം പു​ല്ല് ക​ത്തി​ച്ചാ​ണ് ബീ ​ഹ​ണ്ടി​ങ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു​മു​മ്പ് ക​യ​ർ ഗോ​വ​ണി​യി​ട്ട് തേ​നെ​ടു​ക്കാ​നു​ള്ള വ​ഴി​യൊ​രു​ക്കും. തീ ​പു​ക​ച്ച് തേ​നീ​ച്ച​ക​ളെ ഇ​ള​ക്കി​വി​ടും. തേ​നീ​ച്ച​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ തേ​ൻ എ​ടു​ക്കാ​ൻ വി​ദ​ഗ്ധ​രാ​ണ് ഇ​വ​ർ. നേ​പ്പാ​ളി​ലെ ഹ​ണി ഹ​ണ്ടേ​ഴ്സി​ലെ അ​വ​സാ​ന ജ​ന​റേ​ഷ​നാ​യി​രു​ന്നു അ​വ​ർ. ക​യ​ർ​ഗോ​വ​ണി​യി​ൽ ക​യ​റി ക​മ്പ് വെ​ച്ച് തേ​ൻ​കൂ​ട് ഇ​ള​ക്കും. തേ​ൻ​കൂ​ടി​​െൻറ ഒ​രു​ഭാ​ഗം മു​റി​ച്ച് താ​ഴേ സ്ഥാ​പി​ച്ച കൊ​ട്ട​യി​ലേ​ക്ക് തേ​ൻ ഒ​ഴു​ക്കി​വി​ടും. ഫ്ര​ഷ് തേ​ൻ 'ചൂ​ടോ​ടെ' ആ​ദ്യ​മാ​യാ​ണ് രു​ചി​യോ​ടെ കു​ടി​ച്ച​ത്.

ഹ​ണ്ടി​ങ്ങിനുശേ​ഷം രാ​ത്രി പാ​റ​മ​ട​ക്കി​ൽ ത​ങ്ങി. തൊ​ട്ട​ടു​ത്ത പു​ഴ​യി​ൽ​നി​ന്ന് പി​ടി​ച്ച ത​വ​ള ക​റി​യാ​യി​രു​ന്നു രാ​ത്രി. ത​വ​ള​ക്കൊ​പ്പം തേ​ൻ​കൂ​ടി​ൽ (​തേ​ൻ​കൂ​ട് എ​ടു​ത്ത് പി​റ്റേ​ന്ന് രാ​വി​ലെ വ​രെ അ​ട​ച്ചുവെ​ക്കും. ശേ​ഷം അ​ത് പി​ഴി​ഞ്ഞ് തേ​ങ്ങാ​പ്പാ​ൽപോ​ലു​ള്ള പാ​ല് ല​ഭി​ക്കും)​ നി​ന്ന് ല​ഭി​ച്ച പാ​ലും ചേ​ർ​ത്താ​ണ് ക​റി വെ​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര രു​ചി​യായി​രു​ന്നു. ഒ​രു ത​വ​ള​യെ ക​റി​വെ​ച്ചു ക​ഴി​ച്ചാ​ൽ ആ ​വ​ർ​ഷം മു​ഴു​വ​ൻ അ​സു​ഖം വ​രി​ല്ലെ​ന്നാ​ണ് ഗു​രു പ​റ​ഞ്ഞ​ത്.

അടുത്തതായിരുന്നു എെൻറ സ്വ​പ്നയാ​ത്ര​. ലോ​ക​ത്തെ ഏ​റ്റ​വും വി​സ്മ​യി​പ്പി​ക്കു​ന്ന ട്ര​ക്കി​ങ്ങു​ക​ളി​ലൊ​ന്നാ​യ അ​ന്ന​പൂ​ർ​ണ സ​ർ​ക്യൂട്ട് ട്ര​ക്കി​ങ്. ഹി​മാ​ല​യ​ത്തി​ലെ കൊ​ടു​മു​ടി​യാ​ണ് അ​ന്ന​പൂ​ർ​ണ. ഉ​യ​രം (8052 മീ.) ​ലോ​ക​ത്തി​ലെ കൊ​ടു​മു​ടി​ക​ളി​ൽ പ​തി​നൊ​ന്നാ​ം സ്ഥാ​ന​മാ​ണ് അ​ന്ന​പൂ​ർ​ണ​ക്ക്. പൊ​ഖ്റ താ​ഴ്വ​ര​ക്ക്​ അ​ഭി​മു​ഖ​മാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​കൂ​റ്റ​ൻ ഗി​രി​ശൃം​ഗ​ത്തെ ത​ദ്ദേ​ശീ​യ​ർ 'വി​ള​വു​ക​ളു​ടെ ദേ​വി'യായാ​ണ്​ സ​ങ്ക​ൽ​പി​ക്കു​ന്ന​ത്. അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​നി​ര​യു​ടെ ച​രി​വു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ജ​ന​പ്രി​യ ഹൈ​ക്കി​ങ്​ റൂ​ട്ടാ​ണി​ത്. 200 കി​ലോ​മീ​റ്റ​റാ​ണ് നീ​ളം. ബെ​സാ​ഹാ​ർ ഗ്രാ​മ​ത്തി​ലാ​ണ് തുടക്കം.

14 ദി​വ​സ​മാ​ണ് ട്രക്കിങ്. ട്ര​ക്കി​ങ്ങി​നി​ട​യി​ൽ വി​ല്ലേ​ജ് ടു ​വി​ല്ലേ​ജ് സ്​​റ്റേ​യാ​ണ്. 6-8 മ​ണി​ക്കൂറാ​ണ് ഒ​രു ദി​വ​സ​ത്തെ ട്ര​ക്കി​ങ്. ആ​ദ്യ ദി​വ​സം ചാ​മ​യി​ലാ​യി​രു​ന്നു താ​മ​സം. പി​റ്റേ​ന്ന് പി​സാ​ങ്ങി​ലെ​ത്തി. ഉ​യ​രം കൂ​ടു​ന്ന​തി​നാ​ൽ ശ്വാ​സം എ​ടു​ക്കാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു.

പി​റ്റേ​ന്ന് ബ്രാ​ക്ക​യി​ലേ​ക്ക് യാ​ത്ര തു​ട​ങ്ങി. ഇ​തു​വ​രെ കാ​ണാ​ത്ത ചെ​ടി​ക​ൾ, മ​രം, ജീ​വി​ക​ൾ... സ്നോ​കാ​പ്പ് മൗ​ണ്ട​​െൻറ അ​ടു​ത്താ​യി​രു​ന്നു താ​മ​സം. ചു​റ്റും മ​നോ​ഹ​ര കാ​ഴ്ച​ക​ൾ. ശ​രി​ക്കും സ്വ​ർ​ഗീ​യ അ​നു​ഭൂ​തി. പി​റ്റേ​ന്ന് മ​നാം​ഗി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. അ​വി​ടെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. യാ​ത്ര​ക്ക് വേ​ണ​മെ​ങ്കി​ൽ കു​തി​ര, ക​ഴു​ത എ​ന്നി​വ​യെ ആ​ശ്ര​യി​ക്കാം. പ​തി​യെ ഹി​മ​പാ​ളി​ക​ൾ മ​ഞ്ഞു​പു​ത​ച്ച സു​ന്ദ​ര കാ​ഴ്ച ക​ൺ​മു​ന്നി​ൽ തെ​ളി​ഞ്ഞു​വ​രു​ന്നു. മ​നാം​ഗ് പ്ര​ദേ​ശ​ത്തെ ഗം​ഗ​പൂ​ർ​ണ, അ​ന്ന​പൂ​ർ​ണ 3 എ​ന്നീ ഹി​മാ​നി​ക​ളു​ടെ കാ​ഴ്ച അ​തി​മ​നോ​ഹ​ര​മാ​ണ്. അ​വി​ടെ​യു​ള്ള ബു​ദ്ധി​സ്​​റ്റ്​ മൊ​ണാ​സ്ട്രി​യി​ൽ പോ​യി സ്വ​സ്ഥ​മാ​യി ഇ​രു​ന്ന് പ​തി​ന​ഞ്ചു മി​നി​റ്റോ​ളം പൊ​ട്ടി​ക്ക​ര​ഞ്ഞു, പ​ക്ഷേ എ​ന്തി​നാ​ണ് ക​ര​ഞ്ഞ​തെ​ന്ന് ഇ​തു​വ​രെ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. മ​ന​സ്സി​ൽ​നി​ന്ന് എ​ന്തോ ഒ​ഴി​ഞ്ഞു​പോ​യ അ​നു​ഭ​വം...​

മ​നാം​ഗി​ൽ​നി​ന്ന് മു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ദു​ർ​ഘ​ട​​മാ​യി​രു​ന്നു. അ​ടു​ത്ത​ത് ലോ​വ​ർ ബേ​സ് ക്യാ​മ്പാ​ണ്. ഉ​യ​രം കൂ​ടു​ന്തോ​റും ശ്വാ​സ​മെ​ടു​ക്കാ​നു​ള്ള പ്ര​യാ​സം അ​ല​ട്ടി​യി​രു​ന്നു. ഹി​മാ​ല​യ​ത്തി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന സീ ​ബ​ക്ക്തോ​ൺ ജ്യൂ​സ് (ഒരുതരം പ​ഴം) കു​ടി​ച്ചാ​യി​രു​ന്നു യാ​ത്ര. ഭ​യ​ങ്ക​ര എ​ന​ർ​ജി ന​ൽ​കു​ന്ന ജ്യൂ​സ്. ക്ഷീ​ണം, ത​ല​വേ​ദ​ന, അ​സ്വ​സ്ഥ​ത... എ​ല്ലാ​ത്തി​നും ഒ​റ്റ​മൂ​ലി​യാ​യി​രു​ന്നു ജ്യൂ​സ്.

5416 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​ ഏ​റെ​യാ​ണ്. ഇ​വി​ടെ​വെ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളാ​ൽ മ​രി​ച്ച​ത്. വെ​ള്ള​പു​ത​ച്ച ആ ​മ​ല​ക​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി ഇ​രു​ന്ന് മി​നി​റ്റു​ക​ളോ​ളം പ്രാ​ർ​ഥി​ച്ചു. ഇ​നി മ​ട​ങ്ങാം...​ ഞാ​ൻ സ്വ​ർ​ഗം ക​ണ്ടി​രി​ക്കു​ന്നു...​

Show Full Article
TAGS:lenahimalayasolotrip
News Summary - solo female traveller lena
Next Story