Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
life on wheels
cancel
camera_alt

അങ്കിത കുമാറും ശരണ്യ അയ്യരും തങ്ങളുടെ കാരവാൻ ‘ലൂണ’യിൽ സിക്കിം യാത്രക്കിടെ

വാ​ഹ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​നും ച​ര​ക്കു​നീ​ക്ക​ത്തി​നും മാ​ത്ര​മാ​ണെ​ന്ന സ​ങ്ക​ൽ​പ​ങ്ങ​ൾ തി​രു​ത്തി​ക്കു​റി​ക്കു​ന്ന​താ​ണ് വാ​ൻ​ ലൈ​ഫ്. ജീ​വി​തം​ത​ന്നെ വാ​ഹ​ന​ങ്ങ​ളി​ൽ ആ​സ്വ​ദി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ഒ​രു വീ​ട്ടി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം വാ​ഹ​ന​ത്തി​ലും അ​വ​ർ സാ​ധ്യ​മാ​ക്കു​ന്നു. ബെ​ഡ്റൂം, അ​ടു​ക്ക​ള, ശു​ചി​മു​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ടി.​വി, ഫ്രി​ഡ്ജ് തു​ട​ങ്ങി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. ആ​രും കൊ​തി​ച്ചു​പോ​കു​ന്ന ജീ​വി​തം. വി​ദേ​ശി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രുയു​ഗം മു​​േമ്പ ന​ട​ന്ന​വ​ർ.

വീ​ടും സ്ഥ​ല​വു​മെ​ല്ലാം വി​റ്റ് പ​ല​രും വാ​നി​ലൊ​തു​ക്കി ജീ​വി​തം. പി​ന്നെ മ​നു​ഷ്യ​ർ തീ​ർ​ത്ത അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ച് ഉ​ല​കം ചു​റ്റും. ഏ​റെ​ക്കാ​ലം മ​ല​യാ​ളി​ക​ൾ​ക്കും ഇ​ത്ത​രം യാ​ത്ര​ക​ൾ സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. സി​നി​മ ന​ട​ന്മാ​ർ​ക്കും മ​റ്റു വി.െ​എ.​പി​ക​ൾ​ക്കും മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്ന വാ​ൻ​ ലൈ​ഫ് ഇ​ന്ന് സാ​ധാ​ര​ണ​ക്കാ​രും ആ​സ്വ​ദി​ച്ചു​തു​ട​ങ്ങി. കോ​വി​ഡ് കാ​ല​ത്താ​ണ് ഇൗ ​ട്രെ​ൻ​ഡ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ​ത്.

യാ​ത്ര​ക​ൾ പ​ഴ​യ​പോ​ലെ സു​ര​ക്ഷി​ത​മ​ല്ല എ​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റി​ച്ചി​ന്തി​ക്കാ​ൻ മ​ല​യാ​ളി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. ഹോ​ട്ട​ലു​ക​ളി​ൽ റൂം ​എ​ടു​ക്കേ​ണ്ട, സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്യാം എ​ന്ന​തെ​ല്ലാം ഏ​റെ സൗ​ക​ര്യ​മാ​ണ്. സോ​ളാ​ർ, ജ​ന​റേ​റ്റ​ർ, ഇ​ൻ​വെ​ർ​ട്ട​ർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന സ​മ​യ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​ണ്ടെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, മോേ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പിെ​ൻ​റ പ​ഴ​ഞ്ച​ൻ നി​യ​മ​ങ്ങ​ൾ, വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്താ​നു​ള്ള ചെ​ല​വ്, ല​ക്​​ഷ്വ​റി ടാ​ക്സ്, സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യി​ടാ​നു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ അ​ഭാ​വം എ​ന്നി​വ​യെ​ല്ലാം പ​ല​രെ​യും ഇൗ ​മോ​ഹ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, മോ​ഹ​വി​ല ന​ൽ​കി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഇ​വ വാ​ട​ക​ക്ക് ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ, സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കാ​യി കു​റ​ഞ്ഞ​ ചെ​ല​വി​ൽ കാ​ര​വ​ാൻ ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ണ്ട്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ട്രിപ്പി വീൽസ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. സ​ഞ്ജ​ന, വ​ത്സ​ല എ​ന്നീ യു​വ​തി​ക​ളാ​ണ് ഇൗ ​സം​രം​ഭ​ത്തി​നു പി​ന്നി​ൽ.

റി​ക്രി​യേ​ഷ​ന​ൽ വെ​ഹിക്​ൾ​സ്

വാ​ൻ​ ലൈ​ഫി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ അ​തിെ​ൻ​റ ഘ​ട​ന​ക്ക​നു​സ​രി​ച്ച് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. റി​ക്രി​യേ​ഷ​ന​ൽ വെ​ഹി​ക്​​ൾ​സ് എ​ന്നാ​ണ് ഇ​വ​യെ പൊ​തു​വാ​യി പ​റ​യാ​റ്

ഒാ​വ​ർ​ലാ​ൻ​ഡി​ങ്

വാ​ഹ​ന​ത്തിെ​ൻ​റ റൂ​ഫി​ന് മു​ക​ളി​ൽ ടെ​ൻ​റ് സ്ഥാ​പി​ച്ച് അ​തി​ൽ ക​ഴി​യു​ന്ന രീ​തി​യാ​ണി​ത്. പോ​ർ​ട്ട​ബ്​ൾ ടെ​ൻ​റു​ക​ളാ​ണ് പൊ​തു​വെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റ്. വാ​ഹ​നം നി​ർ​ത്തുേ​മ്പാ​ൾ മാ​ത്രം ടെ​ൻ​റ് സ്ഥാ​പി​ച്ചാ​ൽ മ​തി. റൂ​ഫി​ന് ന​ല്ല ബ​ല​മു​ണ്ടാ​യി​രി​ക്ക​ണം. ന​ല്ല വീ​തി​യു​ള്ള നി​ര​ന്ന റൂ​ഫാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് കി​ട​ക്കാം. വാ​ഹ​ന​ത്തിെ​ൻ​റ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ പ്ര​ത്യേ​ക ഏ​ണി​യു​മു​ണ്ടാ​കും.


കാ​ര​വാ​ൻ

വാ​ഹ​ന​ങ്ങ​ളു​ടെ പി​റ​കി​ൽ കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​കു​ന്ന ട്രെ​യി​ല​റു​ക​ളെ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കാ​ര​വാ​ൻ എ​ന്ന് പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ റൂ​മു​ക​ൾ മു​ത​ൽ അ​ത്യാ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ വ​രെ നി​റ​ഞ്ഞ ട്രെ​യി​ല​റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റ്. ഇ​വ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​ൻ സാ​ധി​ക്കും. വാ​ഹ​ന​ത്തി​ന് പു​റ​മെ ഇൗ ​ട്രെ​യി​ല​റി​നും പ്ര​ത്യേ​ക അ​നു​മ​തി നേ​ടേ​ണ്ട​തു​ണ്ട്.

കാ​മ്പ​ർ വാ​ൻ

ഒ​രു വാ​നി​നു​ള്ളി​ൽ താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന രീ​തി​യാ​ണി​ത്. ഇ​താ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, തെ​റ്റി​ദ്ധാ​ര​ണ കാ​ര​ണം പ​ല​രും ഇ​വ​യെ കാ​ര​വാ​നു​ക​ളാ​യാ​ണ് വി​ശേ​ഷി​പ്പി​ക്കാ​റ്.

മോ​ട്ടാ​ർ ഹോം

​ശ​രി​ക്കും ഒ​രു ച​ലി​ക്കു​ന്ന വീ​ടു​ത​ന്നെ​യാ​ണി​ത്. വ​ലി​യ ബ​സി​ലോ ട്രക്കി​ലോ ആ​ണ് ഇ​ത് ഒ​രു​ക്കു​ന്ന​ത്. കാ​മ്പ​ർ വാ​നി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ​ക്ക് യാ​ത്രപോ​കാം എ​ന്ന​താ​ണ് ഇ​തിെ​ൻ​റ പ്ര​ത്യേ​ക​ത. ഒ​ന്നി​ല​ധി​കം ബെ​ഡ്റൂം, വി​ശാ​ല​മാ​യ ബാ​ത്ത്റൂം, കി​ച്ച​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇതിനെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

മാ​റ​ണം നി​യ​മ​ങ്ങ​ൾ

1880ക​ൾ മു​ത​ൽ വാ​ൻ​ ലൈ​ഫ് യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ട്. എ​ന്നി​ട്ടും ന​മ്മ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പി​റ​കി​ലാ​കാ​ൻ കാ​ര​ണം ഇ​വി​ട​ത്തെ നി​യ​മ​ങ്ങ​ൾ​ത​ന്നെ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​യാ​റാ​ക്കി​യ ച​ട്ട​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ളാണ് ആളുകളെ പി​റ​കോ​ട്ട് ന​യി​ക്കു​ന്നതെ​ന്ന് ഇൗ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്ക്വ​യ​ർ ഫീ​റ്റ് ക​ണ​ക്കാ​ക്കി​യാ​ണ് ല​ക്​​ഷ്വ​റി ടാ​ക്സ് അ​ട​ക്കേ​ണ്ട​ത്. ട്രാ​വ​ല​ർ പോ​ലു​ള്ള ഒ​രു വാ​ഹ​നം കാ​മ്പ​ർ വാ​നാ​ക്കി മാ​റ്റുേ​മ്പാ​ൾ ല​ക്ഷ​ങ്ങ​ൾ നി​കു​തി​യാ​യി ന​ൽ​ക​ണം.

ഇ​ന്ത്യ​യി​ൽ എ.​ആ​ർ.െ​എ.​എ (ഒാേ​ട്ടാ​മോ​ട്ടിവ് റി​സ​ർ​ച് അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ) അ​പ്രൂ​വ​ലു​ള്ള കാ​മ്പ​ർ വാ​നു​ക​ളും മോേ​ട്ടാ​ർ​ഹോ​മു​ക​ളും വാ​ങ്ങാ​ൻ ല​ഭി​ക്കും. ഇ​ത്ത​ര​ത്തി​ൽ കാ​മ്പ​ർ​ വാ​നു​ക​ൾ നി​ർ​മി​ക്കു​ന്ന അം​ഗീ​കൃ​ത ക​മ്പ​നി കേ​ര​ള​ത്തി​ലു​മു​ണ്ട്.ട്രാ​വ​ല​ർ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ​യാ​ണ് കാ​മ്പ​ർ​ വാ​നാ​യി രൂ​പാ​ന്ത​രം ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ വ​രു​ത്തു​ന്ന ഒാ​രോ മാ​റ്റ​ത്തി​നും എ.​ആ​ർ.െ​എ.​എ​യു​ടെ അം​ഗീ​കാ​രം നേ​ട​ണം. അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ രൂ​പ​മാ​റ്റം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

പാ​സ​ഞ്ച​ർ കാ​റു​ക​ളെ വാ​ൻ​ലൈ​ഫി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ.​ആ​ർ.​എ.െ​എ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഒാ​രോ ക​മ്പ​നി​ക​ളും കാ​റു​ക​ൾ ഇ​റ​ക്കു​ന്ന​ത്. ഇ​തി​ൽ മാ​റ്റം വ​ന്നാ​ൽ ഇ​വ​യു​ടെ സ്ഥി​ര​ത ന​ഷ്​​ട​പ്പെ​ടു​ക​യും അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്യും.സീ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി കി​ട​ക്ക​യാ​ക്കി മാ​റ്റു​ക, ബൂ​ട്ടി​ൽ ടോ​യ്​​ല​റ്റ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ രീ​തി​ക​ളാ​ണ് പൊ​തു​വെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ ചെ​യ്യാ​റ്. ഇ​വ​യെ​ല്ലാം കു​റ്റ​ക​ര​മാ​ണ്. അ​തേ​സ​മ​യം, വാ​ഹ​ന​ത്തിെ​ൻ​റ ബൂ​ട്ടി​ൽ ചെ​റി​യ​രീ​തി​യി​ൽ പാ​ച​ക​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് പ്ര​ശ്ന​മി​ല്ല. നി​ർ​ത്തി​യി​ടുേ​മ്പാ​ൾ മാ​ത്ര​മേ പാ​ച​കം ചെ​യ്യാ​വൂ.

മ​ഹാ​രാ​ഷ്​​ട്ര മോ​ഡ​ൽ

നി​ല​വി​ലെ നി​യ​മ​ത്തി​നു​ള്ളി​ൽ​നി​ന്ന് വാ​ൻ ലൈ​ഫി​നെ എ​ങ്ങ​നെ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​മെ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് 2021 ഫെ​ബ്രു​വ​രി​യി​ൽ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ര​വാ​ൻ ടൂ​റി​സം േപാ​ളി​സി. മ​ഹാ​രാ​ഷ്​​​ട്ര​യു​ടെ പ്ര​കൃ​തി​സു​ന്ദ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ കാ​ര​വ​ാനി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​ത്ര​പോ​കാം. വാ​ഹ​നം നി​ർ​ത്തി​യി​ടാ​നും മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി കാ​ര​വ​ാൻ പാ​ർ​ക്കു​ക​ളും ഒ​രു​ക്കും. വ​നം​വ​കു​പ്പിെ​ൻ​റ സ്ഥ​ല​ങ്ങ​ളി​ൽ വ​രെ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. വെ​ള്ളം, റോ​ഡ്, വൈ​ദ്യു​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥ​ല​ങ്ങ​ള്‍ കാ​ര​വ​ാൻ പാ​ർ​ക്കു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാം.


കാ​ർ ലൈ​ഫ് സ്​റ്റോറീസ്

കുറഞ്ഞ ചെലവിൽ വാഹനത്തെ കാർലൈഫിനായി എങ്ങനെ മാറ്റിയെടുക്കാം എന്ന് കാണിച്ചുതരുകയാണ് 'ടിൻപിൻ സ്​റ്റോറീസ്' യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ ഹരികൃഷ്ണനും ഭാര്യ ലക്ഷ്മിയും. കഴിഞ്ഞ ഒക്ടോബർ മുതൽ ഇരുവരും സ്വന്തം കാറിനെ വീടാക്കി മാറ്റി മാസങ്ങളോളം ഇന്ത്യയാകെ ചുറ്റി. രാജസ്ഥാൻ, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ കാർലൈഫും ആസ്വദിച്ച് ഇവരുടെ ഹ്യുണ്ടായ് ക്രെറ്റ മുന്നോട്ടുകുതിച്ചു.

കാറിെൻറ പിൻസീറ്റിൽ കിടക്ക സ്ഥാപിച്ച് അതിലായിരുന്നു ഉറക്കം. പാചകം ചെയ്യാൻ ഗ്യാസ് സ്​റ്റൗവും മറ്റ്​ ഉപകരണങ്ങളുമുണ്ട്. രാത്രി ഉറങ്ങുേമ്പാൾ അകത്തെ ചൂട് കുറക്കാൻ പവർ ബാങ്കിൽ പ്രവർത്തിക്കുന്ന ഫാൻ സ്ഥാപിച്ചു. പെട്രോൾ പമ്പുകൾക്ക് സമീപം വാഹനം നിർത്തിയാണ് ഉറക്കം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ താമസത്തിന് റൂം എടുത്തു.

ഹരികൃഷ്ണൻ തൃശൂർ കോലാഴി സ്വദേശിയും ലക്ഷ്മി വടക്കാഞ്ചേരി സ്വദേശിനിയുമാണ്. 2019ലായിരുന്നു ഇവരുടെ വിവാഹം. ബംഗളൂരുവിലെ ജോലി രാജിവെച്ചാണ് ഹരികൃഷ്ണൻ യാത്രക്കിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vanwheelslife on wheels
News Summary - life on wheels
Next Story