Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_right'കൃഷി അന്തസ്സാവണം'-...

'കൃഷി അന്തസ്സാവണം'- മന്ത്രി പി. പ്രസാദ്

text_fields
bookmark_border
കൃഷി അന്തസ്സാവണം- മന്ത്രി പി. പ്രസാദ്
cancel

പു​തു​മു​ഖ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ പു​തി​യ മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ​നാ​ണ് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന സി.​പി.​ഐ പ്ര​തി​നി​ധി​യാ​യ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. നി​ര​വ​ധി പ​രി​സ്ഥി​തി​സ​മ​ര​ങ്ങ​ളി​ൽ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള്ളി​ച്ചെ​രി​പ്പും കോ​ട്ട​ൺ-​ഖ​ദ​ർ വ​സ്ത്ര​ങ്ങ​ളും മാ​ത്രം ധ​രി​ക്കു​ന്ന, സൈ​ക്കി​ൾ ഇ​ഷ്​​ട​വാ​ഹ​ന​മാ​യ വേ​റി​ട്ട ഈ ​നേ​താ​വി​ന് ഓ​ണ​ത്തെ​ക്കു​റി​ച്ചും പ്ര​കൃ​തിയെ​ക്കു​റി​ച്ചും കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ ഏ​റെ പ​റ​യാ​നു​ണ്ട്. 'മാ​ധ്യ​മം കു​ടും​ബ'​വു​മാ​യി മന്ത്രി മ​ന​സ്സുതു​റ​ക്കു​ന്നു...

ഓ​ണാ​ട്ടു​ക​ര​യി​ലെ ഓ​ണം

ഞ​ങ്ങ​ൾ ഓ​ണാ​ട്ടു​ക​ര​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പൂ​ക്ക​ള​വും ക​ളി​ക​ളും പാ​ട്ടും സ​ദ്യ​യു​മൊ​ക്കെ ഒ​ന്നി​നൊ​ന്ന് പ്രി​യ​പ്പെ​ട്ട​തു​ത​ന്നെ. എ​ന്നി​രു​ന്നാ​ലും അ​തി​ൽ മു​ന്നി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ത​ന്നെ. പു​ന്നെ​ല്ലിെ​ൻ​റ ചോ​റു​കൊ​ണ്ടു​ള്ള ഊ​ണ് മ​റ​ക്കാ​നാ​വില്ല. അ​തിെ​ൻ​റ നി​റ​വും രു​ചി​യും മ​ണ​വു​മൊ​ക്കെ ഇ​ന്നും നാവിൻതുമ്പി​ലു​ണ്ട്. ഒ​പ്പം പ​റ​മ്പി​ലും പാ​ട​ത്തും ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ൾ​കൊ​ണ്ടു​ള്ള ക​റി​ക​ളും. കീ​ട​നാ​ശി​നി​ക​ൾ തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത ഇ​ത്ത​രം ഭ​ക്ഷ​ണം ന​മു​ക്കി​ന്ന് അ​ന്യ​മാ​ണ്. അ​വി​ടെ​യാ​ണ് ഗ​ത​കാ​ല സു​ഖ​സ്മ​ര​ണ​ക​ളി​ൽ നാം ​അ​ഭി​ര​മി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്.

ഞ​ങ്ങ​ളു​ടെ നാ​ട്ടിൽ ഓ​ണ​നാ​ളു​ക​ൾ ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടേ​താ​ണ്. സ​മ​ത്വ​സു​ന്ദ​ര​മാ​യ ലോ​ക​മെ​ന്ന സ​ങ്ക​ൽ​പ​ത്തിെ​ൻ​റ ചെ​റി​യ ഒ​രു പ​തി​പ്പ് അ​ന്ന് ചു​റ്റി​ലും കാ​ണാ​നാ​കും. എ​ല്ലാ വി​ഷ​മ​ങ്ങ​ളും മ​റ​ന്ന് തി​രു​വാ​തി​ര​പോ​ലു​ള്ള ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ. കാ​ൽ​പ​ന്തും വോ​ളി​ബാ​ളും ക​ബ​ഡി​യു​മൊ​ക്കെ​യായിരുന്നു പു​രു​ഷ​ന്മാ​രു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​ക​ൾ. ഉ​റി​യ​ടി​യും തെ​ങ്ങ്-​ക​വു​ങ്ങുക​യ​റ്റ മ​ത്സ​ര​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​കും.

മ​ന്ത്രി പി. ​പ്ര​സാ​ദ് മാ​താ​വ് ഗോ​മ​തി​യ​മ്മ, ഭാ​ര്യ ലൈ​ന, മ​ക്ക​ളാ​യ ഭ​ഗ​ത്, അ​രു​ണ അ​ൽ​മി​ത്ര എ​ന്നി​വ​രോ​ടൊ​പ്പം

ടി.​വി ചാ​ന​ലു​ക​ളില്ലാ​തി​രു​ന്ന ആ ​പ​ഴ​യ​നാ​ളു​ക​ളി​ൽ ഗാ​ന​മേ​ള​ക​ളാ​യി​രു​ന്നു വ​ലി​യ ആ​ക​ർ​ഷ​ണം. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മൊ​ക്കെ​ ഒ​ന്നാം​ത​രം പാ​ട്ടു​കാ​രാ​യി​രു​ന്നു. പൂ​ർ​വി​ക​ർ വ​ഴി പ​ക​ർ​ന്നു​ല​ഭി​ച്ച പ​ഴ​യ പാ​ട്ടു​ക​ളും സ്വ​ന്ത​മാ​യി ര​ചി​ച്ച​തു​മാ​യ നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും മ​സ്തി​ഷ്​​ക​ങ്ങ​ൾ. കു​ട്ടി​ക​ളു​ടേ​തും വ​ലി​യ​വ​രു​ടേ​തു​മൊ​ക്കെ​യാ​യി ഒ​രു​പാ​ട് നാ​ട​ൻ​ക​ളി​ക​ളും ന​മു​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു. അ​വ​യെ​ല്ലാം ഇ​ന്ന് ഓ​ർ​മ​ക​ളി​ൽ മാ​ത്രം. നാ​ട്ടി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം നി​റ​യു​ന്ന​താ​ണ് ഓ​ണ​ത്തിെ​ൻ​റ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളു​ം.

ചി​ങ്ങ​മാ​സ​മാ​യാ​ൽ​പി​ന്നെ തി​രുേ​വാ​ണം ഒ​ന്ന് വ​ന്നു​കി​ട്ടാ​ൻ കാ​ത്തി​രി​പ്പാ​ണ്. ന​ന്നേ പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന് വീട്ടമ്മമാർ ത​യാ​റാ​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഊ​ണ് രാ​വി​ലെ പ​ത്തു മ​ണി​ക്കേ ത​ന്നെ ക​ഴി​ക്കാ​മെ​ന്ന​താ​ണ് കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ കാ​ര്യം. കാ​ര​ണം, നാ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ല്യാ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം എ​ന്ന പ്ര​ശ്നം സ​മൂ​ഹ​ത്തെ വ​ലി​യ​തോ​തി​ൽ അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്ന ഒ​രു കാ​ല​മാ​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും ആ​ഹാ​ര​ത്തിെ​ൻ​റ വി​ല ന​ല്ല​പോ​ലെ അ​റി​യാം. ആ​രും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പാ​ഴാ​ക്കി​യി​രു​ന്നി​ല്ല. സ​ദ്യ​ക്ക് കി​ട്ടി​യി​രു​ന്ന പ​ഴം, ശ​ർ​ക്ക​ര​വ​ര​ട്ടി, ഉ​പ്പേ​രി​ക​ൾ, നാ​ര​ങ്ങ തു​ട​ങ്ങി​യ​വ പ​ല​രും കൈ​യി​ലു​ള്ള കൈ​ലേ​സി​ലോ മ​റ്റോ പൊ​തി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. അ​തി​ലൊ​ന്നും ആ​ർ​ക്കും ഒ​രു കു​റ​ച്ചി​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് വി​ള​മ്പു​ന്ന ക​റി​ക​ളി​ൽ പ​ല​തും ഒ​ന്ന് തൊ​ട്ടു​നോ​ക്കാ​ൻ​പോ​ലും പ​ല​രും ത​യാ​റ​ല്ല. അ​ത് കു​പ്പ​ത്തൊ​ട്ടി​യി​ലേ​ക്ക് ക​മി​ഴ്ത്തു​ന്ന​ത് പ​തി​വു​കാ​ഴ്​​ച​യാ​ണ്.

ഇ​ന്ന് ഭ​ക്ഷ​ണ​മെ​ന്ന​ത് പൊ​തു​വെ പ്ര​യാ​സ​മി​ല്ലാ​ത്ത ഒ​ന്നാ​യി മാ​റി​യെ​ന്ന് പ​റ​യാ​തെ വ​യ്യ. പ​ണ്ടൊ​ക്കെ ഓ​ണ​ത്തി​നും വി​ഷു​വി​നു​മൊ​ക്കെ മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്ന് പ​ണം കൊ​ടു​ത്താ​ൽ തൂ​ശ​നി​ല​യി​ൽ​ എ​ണ്ണി​യാ​ൽ തീ​രാ​ത്ത ഇ​ന​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ൽ സ​ദ്യ ഏ​തു നേ​ര​ത്തും കി​ട്ടും.സദ്യ കഴിഞ്ഞാൽ കു​ട്ടി​ക​ൾ നാ​ട​ൻ​ക​ളി​ക​ളു​മാ​യി പ​റ​മ്പി​ലേ​ക്കും പാ​ട​ത്തേ​ക്കും പോ​കും.​ പു​രു​ഷ​ന്മാ​ർ​ക്കും അ​വ​രു​ടേ​താ​യ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കും. ഇ​ന്ന​ത്തെ അ​യ​ൽ​ക്കൂ​ട്ട​മോ കു​ടും​ബ​ശ്രീ സം​വി​ധാ​ന​മോ​പോ​ലെ സം​ഘ​ടി​ത രൂ​പ​മി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ അ​ന്നും സ​ജീ​വ​മാ​യി​രു​ന്നു. ത​ങ്ങ​ളു​ടേ​താ​യ നൈ​സ​ർ​ഗി​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ അ​വ​ർ വ്യാ​പൃ​ത​രാ​യി​രു​ന്നു. തീ​ർ​ത്തും ഗ്രാ​മീ​ണ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന അ​യ​ൽ​പ​ക്ക​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ത്ത​രം ജൈ​വ​ബ​ന്ധ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ഘ​ട​കം ന​ന്മ​യി​ലൂ​ന്നി​യ ഹൃ​ദ​യ​ ഐ​ക്യം മാ​ത്ര​മാ​യി​രു​ന്നു.

എ​െ​ൻ​റ​യും ചേ​ച്ചി സു​ജാ​ത​യു​ടെ​യും ഓ​ണ​ക്കാ​ലം മു​ഴു​വ​ൻ നൂ​റ​നാ​ട്ടി​ലെ വീ​ട്ടി​ൽ​ത​ന്നെ​യാ​യി​രു​ന്നു. അ​ടൂ​ർ ഏ​ഴം​കു​ള​ത്തെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് വെ​ക്കേ​ഷ​ൻ കാ​ല​ത്താ​ണ്. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ൾ ആ​ഘോ​ഷ​കാ​ല​മാ​ണ്. വി​ഷു ഏ​പ്രി​ലി​ൽ വ​രു​മെ​ന്ന​തി​നാ​ൽ ഇ​ര​ട്ടി​മ​ധു​രം. അ​ന്ന് ക​ളി​ക്കാ​ത്ത ക​ളി​ക​ളി​ല്ല. കേ​റി​യി​റ​ങ്ങാ​ത്ത വീ​ടു​ക​ളി​ല്ല. ക​ഴി​ക്കാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ളി​ല്ല. മാ​ങ്ങ, ച​ക്ക, ചാ​മ്പ​ക്ക തു​ട​ങ്ങി തൊ​ടി​ക​ളി​ൽ എ​ത്ര​യെ​ത്ര പ​ഴ​വ​ർ​ഗ​ങ്ങ​ളാ​യി​രു​ന്നു. പ​ഴ​കു​ള​ത്തെ അ​ച്ഛ​െ​ൻ​റ അ​മ്മാ​വ​െ​ൻ​റ വീ​ട്ടി​ലെ ആ​തി​ഥ്യം മ​റ​ക്കാ​നാ​വില്ല.


പ​രി​സ്ഥി​തി​സ്നേ​ഹ​ത്തിെ​ൻ​റ തു​ട​ക്കം

അ​ച്ഛ​െ​ൻ​റ അ​മ്മ കു​ട്ടി​യ​മ്മ​യു​ടെ​യും അ​മ്മ​യു​ടെ അ​മ്മ രാ​ജ​മ്മ​യു​ടെ​യും സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ലേ ആ​വോ​ളം ല​ഭി​ക്കാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി. അ​വ​ർ പ​റ​ഞ്ഞു​ത​ന്ന ക​ഥ​ക​ളി​ൽ​നി​ന്നൊ​ക്കെ​യു​ള്ള കൊ​ച്ചു​കൊ​ച്ചു അ​റി​വു​ക​ൾ​ത​ന്നെ​യാ​യി​രി​ക്കാം മ​ന​സ്സി​ൽ പ​രി​സ്ഥി​തി​യെക്കു​റി​ച്ചു​ള്ള ആ​ദ്യ വി​ത്ത് പാ​കി​യ​ത്. അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ച്ഛ​ൻ ജി. ​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ പീ​ക്കി​ങ്​ റേ​ഡി​യോ​യി​ലൂ​ടെ കേ​ട്ട 'കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ വ​സ​ന്ത​ത്തിെ​ൻ​റ ഇ​ടി​മു​ഴ​ക്ക'​ത്തി​ൽ ആ​കൃ​ഷ്​​ട​നാ​യി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ്ഥാ​നം രാ​ജി​വെ​ച്ചാ​ണ് സി.​പി.​ഐ-എം.​എ​ല്ലി​ലേ​ക്കു പോ​കു​ന്ന​ത്. ആ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​വേ​ശം​കൊ​ണ്ട് വാ​ഴൂ​ർ വി​ശ്വം, ഡോ. ​സി.​ആ​ർ. കാ​രേ​ലി തു​ട​ങ്ങി​യ​വ​രും അ​ച്ഛ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​വ​രെ​ല്ലാ​വ​രും ചേ​ർ​ന്ന് വീ​ട്ടി​ൽ ഒ​രു പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ക​പ​ട ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​നെ​തി​രെ ഘോ​ര​ഘോ​രം പ്ര​സം​ഗി​ച്ച അ​വ​രു​ടെ ശി​ഷ്​​ട​ജീ​വി​തം ജ​യി​ല​റ​ക​ളി​ലാ​യി​രു​ന്നു. മോ​ചി​ത​നാ​യ​ശേ​ഷം അ​ച്ഛ​ൻ വീ​ണ്ടും സി.​പി.​ഐ​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. അ​ന്ന് പ​ന്ത​ളം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ച്ഛ​െ​ൻ​റ ഇ​ള​യ അ​നു​ജ​ൻ ജി.​ഡി. നാ​യ​ർ പ​യ്യ​ന്നൂ​രി​ലേ​ക്ക് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി േജാ​ലി ല​ഭി​ച്ച് പോ​യി. പി​ന്നീ​ട് പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സി.​പി.​എ​മ്മിെ​ൻ​റ ചെ​യ​ർ​മാ​നാ​യി. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ​യും അ​ച്ഛ​െ​ൻ​യും മൂ​ത്ത ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും അ​ടു​ത്താ​യി​രു​ന്നു അ​മ്മൂ​മ്മ​യെ​ന്ന​തി​നാ​ൽ ഇ​ട​ക്കൊ​ക്കെ​േ​യ ഞങ്ങ​ൾ കൊ​ച്ചു മ​ക്ക​ൾ​ക്ക് അ​ടു​ത്ത് കി​ട്ടു​മാ​യി​രു​ന്നു​ള്ളൂ. ക​ഥ​ക​ളും മ​റ്റും കൂ​ടു​ത​ൽ പ​റ​ഞ്ഞു​ത​ന്നി​രു​ന്ന​ത് അ​മ്മ​യു​ടെ അ​മ്മ​യാ​യി​രു​ന്നു.


പ​ണ്ട​ത്തെ ഏ​തൊ​രു ഇ​ട​ത്ത​രം കു​ടും​ബ​ത്തി​നു​മു​ള്ള​തു​പോ​ലെ ഞ​ങ്ങ​ൾ​ക്കും വ​യ​ലും കൃ​ഷി​യു​മു​ണ്ടാ​യി​രു​ന്നു. പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും സം​ഭ​വി​ക്കാ​റു​ള്ള​തു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ വ​രു​ന്ന അ​വ​സ​ര​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യ സ്വ​ത്തു​വ​ക​ക​ൾ എ​ന്തെ​ങ്കി​ലും കൈ​​യൊ​ഴി​യേ​ണ്ടി​വ​രും. അ​ച്ഛ​െ​ൻ​റ പൊ​തുപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യ​പ്പോ​ൾ കൃ​ഷി​ഭൂ​മി വി​ൽ​ക്കേ​ണ്ടി​വ​ന്നു. അ​ക്കാ​ല​ത്ത് വ​യ​ലു​ക​ളി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ​തി​വാ​യി പോ​കു​മാ​യി​രു​ന്നു. മി​ക്ക​വ​രു​ടെ​യും മ​ക്ക​ൾ സ​ഹ​പാ​ഠി​ക​ളും അ​ടു​ത്ത കൂ​ട്ടു​കാ​രു​മാ​യി​രു​ന്നു. വ​യ​ലി​ലും വെ​ള്ള​ത്തി​ലും മ​ര​ത്തി​ലു​മൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന് സ​ദാ സ​മ​യ​വും.

അ​പ്പോ​ൾ ല​ഭി​ച്ച അ​നൗ​പ​ചാ​രി​ക അ​റി​വു​ക​ളൊ​ക്കെ പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള സാ​മാ​ന്യ ധാ​ര​ണ പ​ക​ർ​ന്നു​ന​ൽ​കി. പ​േ​ക്ഷ, അ​ന്നൊ​ന്നും ഞ​ങ്ങ​ളാ​രും വാ​സ്ത​വം പ​റ​ഞ്ഞാ​ൽ പ​രി​സ്ഥി​തി എ​ന്നൊ​രു വാ​ക്കു​പോ​ലും കേ​ട്ടി​ട്ടി​ല്ല. സ്കൂ​ളി​ൽ പ​ഠി​ക്കുേ​മ്പാ​ൾ ജൂ​ൺ അ​ഞ്ചി​ന് പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചി​ട്ടേ​യി​ല്ല. പി​ന്നീ​ട് കോ​ള​ജി​ലെ​ത്തുേ​മ്പാ​ഴാ​ണ് പ്ര​കൃ​തി സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഒ​ന്നാ​ണെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​ത്. അ​ന്ന് ലൈ​ബ്ര​റി​ക​ളി​ൽ പോ​യി കി​ട്ടാ​വു​ന്ന പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​മാ​യി​രു​ന്നു.


ആ​യി​ട​ക്കാ​ണ് സൈ​ല​ൻ​റ് വാ​ലി വി​ഷ​യ​ത്തി​ലും മാ​വൂ​ർ ഗ്വാ​ളി​​യോ​ർ റ​യോ​ൺ​സ് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​െ​ലാ​ക്കെ ക​ലാ​കൗ​മു​ദി​യി​ലും മാ​തൃ​ഭൂ​മി​യി​ലു​മൊ​ക്കെ ​പ്ര​ഫ. എം.​കെ. പ്ര​സാ​ദ് മാ​ഷിെ​ൻ​റ ലേ​ഖ​ന​ങ്ങ​ൾ വ​ന്ന​ത്. ന​ല്ലൊ​രു വാ​യ​ന​ക്കാ​ര​നാ​യ അ​ച്ഛ​ൻ വീ​ട്ടി​ൽ വാ​രി​ക​ക​ൾ വ​രു​ത്തു​മാ​യി​രു​ന്നു. വാ​യ​ന​യി​ലേ​ക്ക് വ​ഴി​തെ​ളി​ച്ചു​വി​ട്ട​തും അ​ച്ഛ​ൻ ത​ന്നെ​യാ​യി​രു​ന്നു. പ​ത്ര​ങ്ങ​ളി​ൽ വ​രു​ന്ന പ്ര​ധാ​ന മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ നീ​ള​ത്തി​ൽ വെ​ട്ടി​യെ​ടു​ത്ത് കു​ത്തി​ക്കെ​ട്ടി ​ൈബ​ൻ​ഡാ​ക്കി സൂ​ക്ഷി​ക്കും. ഓ​രോ പ​ത്ര​ങ്ങ​ളു​ടെ​യും നി​ല​പാ​ട് അ​റി​യ​ണ​മെ​ങ്കി​ൽ എ​ഡി​റ്റോ​റി​യ​ൽ വാ​യി​ക്ക​ണ​മെ​ന്ന അ​റി​വ് അ​ദ്ദേ​ഹ​മാ​ണ് പ​ക​ർ​ന്നു​ന​ൽ​കി​യ​ത്.

ന​മ്മ​ൾ മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ച പ​ല കാ​ര്യ​ങ്ങ​ളും ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് അ​ങ്ങ​നെ ബോ​ധ്യ​മാ​യി. പ​ല​പ്പോ​ഴാ​യി മ​ന​സ്സി​ൽ ചേ​ർ​ത്തു​വെ​ച്ച കാ​ര്യ​ങ്ങ​ളും വ​സ്തു​ത​ക​ളും കൂ​ടു​ത​ലാ​യി ത്വ​രി​ത​പ്പെ​ട്ടു. നാ​ഷ​ന​ൽ സ​ർ​വി​സ് സ്​​കീ​മിെ​ൻ​റ ക്യാ​മ്പി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​െ​ക്ക​ടു​ത്ത​തോ​ടെ അ​തിെ​ൻ​റ പ്ര​സ​ക്തി മ​ന​സ്സി​ലാ​ക്കി. മ​നു​ഷ്യ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ഇ​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ഇ​ത്ത​ര​മൊ​രു ധാ​ര​ണ​യു​മാ​യാ​ണ് വി​ദ്യാ​ർ​ഥിരാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കുേ​മ്പാ​ൾ​ത​ന്നെ എ.​ഐ.​എ​സ്.​എ​ഫ് താ​ലൂ​ക്ക് പ്ര​സി​ഡ​ൻ​റും പ​ത്തി​ലെ​ത്തുേ​മ്പാ​ൾ സെ​ക്ര​ട്ട​റി​യു​മാ​യി. കോ​ള​ജി​ലെ​ത്തുേ​മ്പാ​ൾ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യാ​യി. എ.​ഐ.​എ​സ്.​എ​ഫിെ​ൻ​റ ഉ​യ​ർ​ന്ന ക​മ്മി​റ്റി​ക​ളി​ലേ​ക്ക് വ​രുേ​മ്പാ​ൾ പ്ര​കൃ​തി-​പ​രി​സ്ഥി​തി വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച കെ.​വി. സു​രേ​ന്ദ്ര​നാ​ഥ്, ശ​ർ​മാ​ജി തു​ട​ങ്ങി​യ​വ​രു​മാ​യി പ​രി​ച​യ​മാ​യി. കേ​ര​ളം ബ​ഹു​മാ​നി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​രെ​പ്പോ​ലെ​യു​ള്ള പ്ര​മു​ഖ​ർ ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ന്ത​ക​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ന്നു​കൂ​ടി അ​റി​ഞ്ഞ​പ്പോ​ൾ കൂ​ടു​ത​ൽ ക​രു​ത്താ​യി.

ക​ലാ​ല​യ രാ​ഷ്​​ട്രീ​യ​ത്തി​ലും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്ക​വെ രാ​ജ്യ​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തിസ​മ​ര​ങ്ങ​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​െ​ട​യും ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ പ​രി​സ്ഥി​തി​ചി​ന്ത​ക്ക് ബ​ലം വ​ർ​ധി​പ്പി​ച്ചു. കൂ​ടു​ത​ൽ ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ചി​ന്തി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​ഞ്ഞു. മേ​ധ പ​ട്ക​ർ, വ​ന്ദ​ന ശി​വ തു​ട​ങ്ങി​യ​വ​രു​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കി. സു​ന്ദ​ർ ലാ​ൽ ബ​ഹു​ഗു​ണ​യും ച​ന്ദി പ്ര​സാ​ദ് ഭ​ട്ടും ക്ലോഡ് അ​ൽ​വാ​രി​സും പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​യി. സു​ഗ​ത​കു​മാ​രി ടീ​ച്ച​റും ജോ​ൺ​സി ജേ​ക്ക​ബ് മാ​ഷു​മൊ​ക്കെ ന​ൽ​കി​യ ഊ​ർ​ജം ചെ​റു​താ​യി​രു​ന്നി​ല്ല.


വി​വാ​ഹം, കു​ടും​ബം

രാ​ഷ്​​ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ലെ പി​ൻ​ത​ല​മു​റ​ക്കാ​രി​യാ​ണ് ഭാ​ര്യ ലൈ​ന. ച​ട​യ​മം​ഗ​ല​ത്തെ ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റു​കാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന സ​ഖാ​വ് രാ​ഘ​വ​ൻ നാ​യ​രു​ടെ മ​ക​ളു​ടെ മ​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ഹോ​ളി ഏ​യ്ഞ്ച​ൽ​സ് സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​ണ് ലൈ​ന. ഞാ​ൻ സ​ഖാ​വ് ബി​നോ​യ് വി​ശ്വ​ത്തി​െ​ൻ​റ​യും ലൈ​ന മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​െ​ൻ​റ​യും പേ​ഴ്സ​ന​ൽ സ്​​റ്റാ​ഫി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 2006ൽ ​ച​ട​യ​മം​ഗ​ല​ത്തെ ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ സ​ഖാ​വ് വെ​ളി​യം ഭാ​ർ​ഗ​വ​ൻ ഞ​ങ്ങ​ൾ ര​ണ്ടു പേ​ർ​ക്കും മാ​ല​യെ​ടു​ത്ത് ത​ന്നു. പി​ന്നീ​ട് 'സ​ന്ദേ​ശം' സി​നി​മ​യി​ൽ ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​തു​പോ​ലെ ഞ​ങ്ങ​ൾ അ​ത് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ചാ​ർ​ത്തി. ശേ​ഷം ബി​സ്​​ക​റ്റും ചാ​യ​യും കു​ടി​ച്ച് പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം പി​രി​ഞ്ഞു.​

ചേ​ച്ചി സു​ജാ​ത വീ​ട്ട​മ്മ​യാ​യി മാ​ന്നാ​റി​ലു​ണ്ട്. ഞ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ലേ​ത​ന്നെ ന​ല്ല കൂ​ട്ടാ​ണ്. അ​തു​പോ​ലെ ത​മ്മി​ൽ ത​ല്ലാ​നും മോ​ശ​മ​ല്ല. ത​ർ​ക്ക​വും വ​ഴ​ക്കും സ്ഥി​ര​മാ​യി ഉ​ണ്ടാ​കും.​ പ​േ​ക്ഷ, ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ടു​പ്പം വേ​റൊ​ന്ന​ു​ത​ന്നെ​യാ​ണ്. ഇ​ന്നും അ​ത് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.

സ്ത്രീ​കളുടെ സ​ഹ​ന​ത്തിെ​ൻ​റ നേ​ർ​സാ​ക്ഷ്യ​മാ​ണ് എെ​ൻ​റ അ​മ്മ​യും. കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യെ​ടു​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. പ​േ​ക്ഷ, കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും അ​തി​ന് വി​ല​ക​ൽ​പി​ക്കു​ന്ന​വ​ർ വി​ര​ളം. അ​യ്യാ​യി​രം രൂ​പ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​താ​ണ് വ​ലി​യ കാ​ര്യം. അ​മ്പ​തി​നാ​യി​രം രൂ​പ പ്ര​തി​മാ​സം കൊ​ടു​ത്താ​ലും സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ് ഒ​രു സ്ത്രീ ​വീ​ട്ടി​നു​ള്ളി​ൽ ചെ​യ്യു​ന്ന​ത്.​ അ​ത് അ​മ്മ​യാ​കുേ​മ്പാ​ൾ അ​തി​ലും കൂ​ടും. വാ​സ്ത​വ​ത്തി​ൽ അ​ച്ഛ​െ​ൻ​റ പ​ങ്ക് തു​ലോം തു​ച്ഛ​മാ​ണ്. ജോ​ലി​ക്കു പോ​കു​ന്ന​ത് അ​ല്ലാ​തെ കു​ടും​ബ​ത്തി​ന് സ്ത്രീ​ക​ളു​ടെ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന ചി​ന്താ​ഗ​തി​യാ​ണ് പൊ​തു​വെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്ന​ത്.

സി.​പി.​ഐ-​എം.​എ​ല്ലി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ച്ഛ​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നെ​ത്തി​യ​ത് കു​പ്ര​സി​ദ്ധ പൊ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ഐ.​ജി ല​ക്ഷ്​​മ​ണ​യും സം​ഘ​വു​മാ​ണ്. അ​തിെ​ൻ​റ ഭാ​ഗ​മാ​യി ന​ട​ന്ന റെ​യ്ഡി​ലും മ​റ്റും അ​മ്മ ന​ല്ല​പോ​ലെ അ​നു​ഭ​വി​ച്ചു. അ​ച്ഛ​ൻ അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം വീ​ടി​നു ചു​റ്റു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും കൂ​ടി. അ​ന്ന് പ​റ​ക്ക​മു​റ്റാ​ത്ത കു​ഞ്ഞു​ങ്ങ​ൾ എ​ന്ന​ു​ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ചേ​ച്ചി​യെ​യും എ​ന്നെ​യും എ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ടി​യാ​കും അ​മ്മ വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​കു​ക. മ​ക​ൻ ഭ​ഗ​ത്തും മ​ക​ൾ അ​രു​ണ അ​ൽ​മി​ത്ര​യും ജ​നി​ച്ച​പ്പോ​ഴാ​ണ് അ​തിെ​ൻ​റ തീ​വ്ര​ത എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്.

അ​മ്മ​യെ​ന്നാ​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വ​മാ​ണ്. അ​ത് ന​ൽ​കു​ന്ന ശ​ക്തി ചെ​റു​തൊ​ന്നു​മ​ല്ല. വ​ലി​യ ക​രു​ത്തും ബ​ല​വു​മാ​ണ്. ഞാ​നും അ​മ്മ​യും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല. രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കും. സ​ത്യ​പ്ര​തി​ജ്ഞ​ക്കു​മു​മ്പ് അ​മ്മ​യു​ടെ പാ​ദ​ത്തി​ൽ ന​മ​സ്​​ക​രി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ ഏ​റെ വ​രു​ക​യു​ണ്ടാ​യി. ഈ ​പ​റ​ഞ്ഞ​ത് എ​ല്ലാം ചേ​ർ​ത്തു​ള്ള എെ​ൻ​റ സ്നേ​ഹ​വും ആ​ദ​ര​വു​മാ​യി​രു​ന്നു അ​ത്. അ​ൽ​ഷൈ​മേ​ഴ്സ് ബാ​ധി​ത​നാ​യ അ​ച്ഛ​ൻ മ​രി​ച്ചി​ട്ട് എ​ട്ടു കൊ​ല്ലം ക​ഴി​ഞ്ഞു.


എല്ലാവരും അരമണിക്കൂർ കൃഷി ചെയ്യണം

എ​ല്ലാ ജ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​നി​ൽ​ക്കേ​ണ്ട​തിെ​ൻ​റ അ​നി​വാ​ര്യ​ത​യാ​ണ് ന​മു​ക്കു ചു​റ്റും സം​ഭ​വി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സം​ഭ​വ​ങ്ങ​ൾ. ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ച് നാം ​ആ​വേ​ശ​ത്തോ​ടെ പ​റ​യു​ന്നു​ണ്ട്. അ​ത് ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണ്. പ​േ​ക്ഷ, ന​മു​ക്ക് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് അ​റി​യാ​വു​ന്ന​ത്. ആ​രോ എ​ങ്ങ​നെ​യൊ​ക്കെ​യോ ഉ​ണ്ടാ​ക്കു​ന്ന​ത് ക​ഴി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​യി നാം ​മാ​റി. ആ​രാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്, ഉ​ണ്ടാ​ക്കു​ന്ന​തി​ൽ എ​ന്തൊ​ക്കെ ചേ​ർ​ന്നി​രി​ക്കു​ന്നു എ​ന്ന് അ​റി​യാ​ൻ അ​വ​കാ​ശ​വു​മു​ണ്ട്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ അ​നു​ദി​നം കൂ​ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് ന​മ്മ​െ​ള എ​ത്തി​ക്കു​ന്ന​ത് കൃ​ഷി മാ​ത്ര​മാ​ണ്. ഓ​രോ നി​മി​ഷ​വും മ​നു​ഷ്യ​െ​ൻ​റ ആ​രോ​ഗ്യം ത​ക​രു​ന്ന ഇ​ക്കാ​ല​ത്ത് വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പ​ു​വ​രു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

പ​ര​മാ​വ​ധി ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഉ​ണ​ർ​വു​ണ്ടാ​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട​ത്.​ അ​വ​ശേ​ഷി​ക്കു​ന്ന നെ​ൽ​വ​യ​ലു​ക​ൾ എ​ന്തു വി​ല​െ​കാ​ടു​ത്തും സം​ര​ക്ഷി​ച്ച​ു​നി​ർ​ത്ത​ണം. മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും പ​ങ്കാ​ളി​ത്ത​മു​ള്ള ഒ​രു കാ​ർ​ഷി​കരീ​തി സ​മൂ​ഹ​ത്തി​ൽ പു​ല​ര​ണം. എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​നും ന​ട​ക്കാ​നും ക​ഴി​യു​ന്ന എ​ല്ലാ​വ​രും ദി​നേ​ന കു​റ​ഞ്ഞ​ത് അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ജീ​വി​ത​ക്ര​മം രൂ​പ​പ്പെ​ടു​ത്ത​ണം. അ​ത്ത​ര​മൊ​രു ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഓ​രോ വീ​ട്ടി​ലും ഒ​രു​ത​രി മ​ണ്ണു​പോ​ലും വെ​റു​തെ​യി​ടാ​ത്ത, അ​വി​ടെ ന​മു​ക്ക് ആ​വ​ശ്യ​മാ​യ എ​ന്തെ​ങ്കി​ലു​മൊ​ക്കെ കൃ​ഷി ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ര​ണം.

കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​നം സം​ഭ​വി​ച്ചാ​ൽ ഉ​ൽ​പ​ന്ന​ത്തിെ​ൻ​റ സം​ഭ​ര​ണം വ​ലി​യ ത​ല​വേ​ദ​ന​യാ​കും. കൂ​ടു​ത​ൽ മൂ​ല്യ​വ​ത്താ​യ ഉ​ൽ​പ​ന്ന​ങ്ങാ​ക്കി മാ​റ്റു​ക മാ​ത്ര​മാ​ണ് പ്ര​തി​വി​ധി. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളെ ശ​രി​യാ​യി സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​മാ​ക്കി വി​പ​ണ​നം ന​ട​ത്താ​ൻ ക​ഴി​യ​ണം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ഗി​ക്ക​ണം. പ്രാ​ദേ​ശി​ക​മാ​യി ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ്​ സം​വി​ധാ​നം വ​ന്നാ​ൽ ക​ർ​ഷ​ന് മി​ക​ച്ച വി​ല ല​ഭി​ക്കു​ക​യും കൃ​ഷി ലാ​ഭ​ക​ര​മാ​യി മാ​റു​ക​യും ചെ​യ്യും. കൃഷി ലാഭകരമായ ഒന്നാണെന്ന സ്ഥിതി വരുേമ്പാൾ അതിനോടുള്ള താൽപര്യത്തിൽ പ്രകടമായ മാറ്റം വരും. അന്തസ്സാർന്ന ജീവിതത്തിെൻറ അഭിവാജ്യ ഘടകമായി കാർഷികവൃത്തി മാറുമെന്ന് കർഷകർക്ക് ഉത്തമബോധ്യം വരണം. അങ്ങനെ കാർഷിക മേഖലയിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുക എന്ന വിശാല ലക്ഷ്യം മുൻനിർത്തി ഹ്രസ്വവും ദീർഘവുമായ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

Show Full Article
TAGS:agricultureministerminister p prasad
News Summary - p prasad green crusader lands in ministry
Next Story