Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_rightപ്ര​ള​യം,...

പ്ര​ള​യം, ചു​ഴ​ലി​ക്കാ​റ്റ്... മ​ല​യാ​ളി​ക്ക് ഇ​നി അ​തൊ​രു ശീ​ല​മാ​കു​മോ?; പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ​റോ​ക്സി മാ​ത്യു കോ​ൾ സംസാരിക്കുന്നു

text_fields
bookmark_border
roxy
cancel
മ​നു​ഷ്യ​രാ​ശി​യെ ഭൂമിയിൽനിന്ന് പി​ഴു​തെ​റി​യാ​ൻവരെ ശേഷിയുള്ള കാ​ലാ​വ​സ്ഥ മാറ്റങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ദുരന്തകാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പരിഹാര നടപടികൾ നിർദേശിക്കുകയുമാണ്​ മലയാളിയും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ​ഡോ. ​റോ​ക്സി മാ​ത്യു കോ​ൾ ഈ അഭിമുഖത്തിൽ...

കു​റ​ച്ചു​കാ​ല​മാ​യി മ​ല​യാ​ളി​ക​ൾ കേ​ട്ടു​ശീ​ലി​ച്ച വാ​ക്കാ​ണ് കാ​ലാ​വ​സ്ഥ​മാ​റ്റം. മ​ഴ കൂ​ടു​​േമ്പാഴും കു​റ​യു​േമ്പാഴും കാ​ലാ​വ​സ്ഥ​മാ​റ്റ​മെ​ന്നാ​ണ് ന​മ്മ​ൾ പ​റ​യാ​റു​ള്ള​ത്. അ​തി​ന​പ്പു​റം ആ ​വാ​ക്കി​ന് വ്യാ​പ്തി​യു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത് അ​ടു​ത്തി​ടെ യു.​എ​ന്നി​െ​ൻ​റ ഐ.​പി.​സി.​സി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം എ​ന്ന​ത് വെ​റു​തെ കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ​യ​ല്ല. മ​നു​ഷ്യ​രാ​ശി​യെ പി​ഴു​തെ​റി​യാ​ൻ ക​രു​ത്താ​ർ​ജി​ച്ച യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ഐ.​പി.​സി.​സി റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു, വ​രാ​നി​രി​ക്കു​ന്ന​തൊ​ന്നും ന​ല്ല വാ​ർ​ത്ത​ക​ള​ല്ലെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തി​െ​ൻ​റ ഫ​ല​മാ​യു​ണ്ടാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ത്തി​െൻറ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭൂ​മി​യു​ടെ​യും സ​മു​ദ്ര​ത്തിെ​ൻ​റ​യും ചൂ​ടു വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തിെ​ൻ​റ ഫ​ല​മാ​യി പ്ര​ള​യം, ഉ​ഷ്ണ​ത​രം​ഗം, കാ​ട്ടു​തീ, ചു​ഴ​ലി​ക്കാ​റ്റ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളാ​ണ് നമ്മെ കാ​ത്തി​രി​ക്കു​ന്ന​ത്. ഈ ​വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും അ​തു തി​രി​ച്ച​റി​യാ​നോ ജാ​ഗ​രൂ​ക​രാ​വാ​നോ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഭൂ​മു​ഖ​ത്തു​ണ്ടാ​വു​ന്ന നാ​ശ​ന​ഷ്​​ട​ങ്ങ​ൾ നി​ക​ത്താ​നാ​വി​ല്ല

ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ഐ.​പി.​സി.​സി അ​വ​ലോ​ക​ന​ സ​മി​തി​യി​ലെ ഒ​രം​ഗം മ​ല​യാ​ളി​യാ​ണ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ കോ​ട്ട​യം പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി ഡോ. ​റോ​ക്സി മാ​ത്യു കോ​ൾ. മി​നി​സ്ട്രി ഓ​ഫ് എ​ർ​ത്ത്​ സ​യ​ൻ​സ​സി​​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പു​ണെ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മീ​റ്റ​ിയറോ​ള​ജി​ക്കു (ഐ.​ഐ.​ടി) കീ​ഴി​ലു​ള്ള ക്ലൈ​മ​റ്റ് ചേ​ഞ്ച് റി​സ​ർ​ച് സെ​ൻ​റ​റി​ലെ ശാ​സ്ത്ര​ജ്ഞ​നാ​ണ് റോ​ക്സി മാ​ത്യു കോ​ൾ. നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തിേ​ൻ​റ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജി​ൽ​നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് എം.​എ​സ്​​സി ഫി​സി​ക്ക​ൽ ഓ​ഷ്യനോ​ഗ്ര​ഫി ര​ണ്ടാം​റാ​ങ്കോ​ടെ പാ​സാ​യി. ജ​പ്പാ​നി​ലെ ഹൊ​ക്കാ​ഡോ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 'ഓ​ഷ്യ​ൻ ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സ​സ്' എ​ന്ന വി​ഷ​യ​ത്തി​ൽ പി​എ​ച്ച്.​ഡി. തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ലെ യൂ​റോ -മെ​ഡി​​റ്റ​റേ​നി​യ​ൻ സെ​ൻ​റ​ർ ഫോ​ർ ക്ലൈ​മ​റ്റ് ചേ​ഞ്ചി​ൽ റി​സ​ർ​ച് അ​സോ​സി​യേ​റ്റാ​യി​രി​ക്കെ​യാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കുറി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ച​ത്.

ഇ​ന്ത്യ​ൻ മീറ്റിയറോള​ജി​ക്ക​ൽ സൊ​സൈ​റ്റി 2016ൽ ​മ​ൺ​സൂ​ണിെ​ൻ​റ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ പ​ഠ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി 'യ​ങ് സ​യ​ൻ​റി​സ്​​റ്റ്​' അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഭാ​ര്യ: ജു​ബി. മ​ക്കളായ പ്ര​ത്യ​ഹാ​ര, പ​ർ​ജ​ന്യ എ​ന്നി​വ​ർ​ക്കൊ​പ്പം 12 വ​ർ​ഷ​മാ​യി പു​ണെ​യി​ലാ​ണ് താ​മ​സം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചും രാ​ജ്യ​ത്തി​ന് അ​തെ​ങ്ങ​നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും 'മാ​ധ്യ​മം കു​ടും​ബ'​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​ണ് ഡോ. ​റോ​ക്സി മാ​ത്യു കോ​ൾ.

●എ​ന്താ​ണ് ഐ.​പി.​സി.​സി?

1990 മു​ത​ലാ​ണ് യു.​എ​ൻ ഇ​ൻ​റ​ർ​ഗ​വ​ൺ​മെ​ൻ​റ​ൽ പാ​ന​ൽ ഓ​ൺ ക്ലൈ​മ​റ്റ് ചേ​ഞ്ച് (ഐ.​പി.​സി.​സി ) റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. അ​തി​നു​മു​മ്പ് കാ​ലാ​വ​സ്ഥ​മാ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്തി​പ​ര​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​പ​ഠ​ന​ങ്ങ​ളൊ​ന്നും ഒ​രു കു​ട​ക്കീ​ഴി​ലാ​യി​രു​ന്നി​ല്ല. എ​ല്ലാ പ​ഠ​ന​ങ്ങ​ളും അ​പ​ഗ്ര​ഥി​ച്ച്, കാ​ലാ​വ​സ്ഥ എ​ങ്ങ​നെ മാ​റു​ന്നു, എ​ത്ര​ത്തോ​ളം, അ​തി​ൽ മ​നു​ഷ്യ​െ​ൻ​റ ഇ​ട​പെ​ട​ൽ എ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ക്കാ​ൻ യു.​എ​ന്നി​നു കീ​ഴി​ലു​ള്ള വേ​ൾ​ഡ് മീറ്റിയറോ​ള​ജി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​ഴി ശാ​സ്ത്ര​ജ്ഞ​ർ രൂ​പംെ​കാ​ടു​ത്ത പാ​ന​ലാ​ണ് ഐ.​പി.​സി.​സി. ആ​റോ ഏ​ഴോ വ​ർ​ഷം കൂ​ടുേ​മ്പാ​ഴാ​ണ് എ​ല്ലാ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും ചേ​ർ​ത്തു​വെ​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത്. ഒ​േന്നാ ര​ണ്ടോ പ​ഠ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ല്ല, ആ​യി​ര​ക്ക​ണ​ക്കി​ന് ഗ​വേ​ഷ​ണ​ങ്ങ​ൾ പ​ഠി​ച്ചാ​ണ് ഈ ​അ​വ​ലോ​ക​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. പാ​ന​ലി​ൽ ഭൂ​രി​ഭാ​ഗം പേ​രും ശാ​സ്ത്ര​ജ്ഞ​രാ​ണ്. എ​ന്നാ​ൽ, ഇ​ക്കോ​ണ​മി​ക് സോ​ഷ്യോ ഇം​പാ​ക്ട് മ​ന​സ്സി​ലാ​ക്കാ​ൻ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ഉ​ണ്ട്. ഈ ​പാ​ന​ലിെൻ​റ ആ​റാം അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടാ​ണിപ്പോൾ പുറത്തുവന്നത്. ആ​ദ്യ​ റി​പ്പോ​ർ​ട്ടി​ൽ കാ​ലാ​വ​സ്ഥ​മാ​റ്റം വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ന്തു​കൊ​ണ്ട്, എ​ത്ര​ത്തോ​ളം എ​ന്നു പ​റ​യാ​നു​ള്ള ഡാറ്റ ന​മു​ക്കി​ല്ലാ​യി​രു​ന്നു. ഇ​ന്ന് 30 വ​ർ​ഷം പി​ന്നി​ട്ടു. 1980 മു​ത​ലു​ള്ള സാ​റ്റ​ലൈ​റ്റ് ​േഡ​റ്റ ന​മ്മു​ടെ കൈ​വ​ശമുണ്ട്. അ​തു​വെ​ച്ച് കൃ​ത്യ​ത​യോ​ടെ പ​റ​യാ​ൻ ക​ഴി​യും, ഇ​ന്ന​യി​ന്ന ഇ​ട​ങ്ങ​ളി​ലൊ​ക്കെ, ഇ​ത്ര​യി​ത്ര മാ​റ്റം ഉ​ണ്ട് എ​ന്ന്. സൂ​പ്പ​ർ ക​മ്പ്യൂ​ട്ടി​ങ് ഫെ​സി​ലി​റ്റി ഉ​പ​യോ​ഗി​ച്ച് ഭാ​വി​യി​ൽ കാ​ലാ​വ​സ്ഥ എ​ത്ര മാറു​മെന്നും പ​റ​യാ​ൻ ക​ഴി​യും.


●ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​ത്ര​ത്തോ​ളം ഗുര​ുത​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ?

കാ​ലാ​വ​സ്ഥമാ​റ്റം ബാ​ധി​ക്കു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഭൂ​പ്ര​കൃ​തി നോ​ക്കി​യാ​ൽ മൂ​ന്നു​ഭാ​ഗ​വും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​വും വ​ട​ക്ക് ഹി​മാ​ല​യ​വും. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി രാ​ജ്യ​ത്തിെ​ൻ​റ കി​ട​പ്പ് സു​ര​ക്ഷി​ത​ത്വ​മാ​ണ് ന​മു​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ൾ ഹി​മാ​ല​യ​ത്തി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​രു​കി വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്നു. മ​ഞ്ഞു​വീ​ഴ്ച കു​റ​വാ​യ​തോ​ടെ ത​ടാ​ക​ങ്ങ​ളി​ൽ ഒ​ഴു​ക്കു കു​റ​ഞ്ഞു. ഹി​മാ​ല​യ​ത്തി​ന് താ​ഴെ ക​ഴി​യു​ന്ന ജ​ന​ത കൃ​ഷി​യെ ആ​ശ്ര​യി​ച്ചു​ജീ​വി​ക്കു​ന്ന​വ​രാ​ണ്. വെ​ള്ളം ഇ​ല്ലാ​താ​യ​തോ​ടെ കൃ​ഷി മു​ട​ങ്ങി. ഉ​ത്ത​രാ​ഖ​ണ്ഡ്, ബി​ഹാ​ർ, ഹി​മാ​ച​ൽ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് മും​ബൈ പോ​ലു​ള്ള സി​റ്റി​ക​ളി​ലേ​ക്ക് പ​ലാ​യ​നം കൂടി. സ​മു​ദ്ര​ത്തി​ൽ ചൂ​ടു​കൂ​ടി​യ​തിെ​ൻ​റ ഫ​ല​മാ​യി ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി. 20-40 ശ​ത​മാ​നം വ​രെ തീ​വ്ര​ത​യും വ​ർ​ധി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ​ണ്ടു​തൊ​ട്ടേ ചൂ​ടു​കൂ​ടു​ത​ലാ​ണ്. അ​വി​ടെ ചു​ഴ​ലി​ക്കാ​റ്റ് പ​തി​വാ​ണ്. എ​ന്നാ​ൽ, അ​റ​ബി​ക്ക​ട​ലി​ൽ ചൂ​ട് കു​റ​വാ​യി​രു​ന്നു ഒ​ന്നു​ര​ണ്ട് ദ​ശ​ക​ങ്ങ​ൾ മു​മ്പു​വ​രെ. ഇ​പ്പോ​ൾ ചു​ഴ​ലി​ക്കാ​റ്റി​ന് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ൽ ചൂ​ട് വ​ർ​ധി​ച്ചു.

ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക​ത എ​ല്ലാ ദു​ര​ന്ത​ങ്ങ​ളും ഒ​രു​മി​ച്ച് സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് എ​ന്ന​താ​ണ്. ചു​ഴ​ലി​ക്കാ​റ്റ് ഉ​ണ്ടാ​കുേ​മ്പാ​ൾ ക​ട​ലി​ലെ തി​ര​മാ​ല 5-7 മീ​റ്റ​ർ വ​രെ ഉ​യ​രാം. ഈ ​തി​ര​മാ​ല വെ​ള്ള​ത്തെ ത​ള്ളി ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തിെ​ൻ​റ ഫ​ല​മാ​യി ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​കും. അ​തി​നൊ​പ്പം ചു​ഴ​ലി​ക്കാ​റ്റിെ​ൻ​റ ഫ​ല​മാ​യി മ​ഴ​യും ഉ​ണ്ടാ​വാം. മ​ഴ​യു​ടെ വെ​ള്ള​വും തി​ര​യു​ടെ വെ​ള്ള​വും ഒ​രു​മി​ച്ചു​ചേ​രു​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്കത്തി​െൻറ തീ​വ്ര​ത കൂ​ടും. ഒാ​രോ വ​ർ​ഷ​വും ഉ​യ​രു​ന്ന സ​മു​ദ്ര​നി​ര​പ്പ് ദു​ര​ന്ത​ത്തിെ​ൻ​റ ആ​ക്കം കൂ​ട്ടു​ം. സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രുേ​മ്പാ​ൾ ക​ട​ലി​ലേ​ക്ക് വെ​ള്ളം ഇ​റ​ങ്ങി​പ്പോ​കി​ല്ല. കു​ട്ട​നാ​ട്, കു​മ​ര​കം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​തിെൻറ ക​ഷ്​​ട​പ്പാ​ടും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. എ​ല്ലാ ദു​ര​ന്ത​ങ്ങ​ളും ആ​ദ്യം ബാ​ധി​ക്കു​ന്ന​ത് സ്വ​ന്ത​മാ​യി വീ​ടോ കു​ടി​വെ​ള്ള​മോ വൈ​ദ്യു​തി​യോ ഇ​ല്ലാ​ത്ത ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണെ​ന്ന​് ഓ​ർ​ക്ക​ണം.

ഉ​ഷ്ണ​ത​രം​ഗം അ​ധി​ക​വും ക​ണ്ടു​വ​രു​ന്ന​ത് ഇ​ൻ​ഡോ-​പാ​കി​സ്​താ​ൻ റീ​ജ്യ​നി​ൽ ആ​ണ്. അ​താ​യ​ത് പാ​കി​സ്​​താ​ൻ മു​ത​ൽ രാ​ജ​സ്ഥാ​ൻ, ഒ​ഡി​ഷ, ആ​ന്ധ്ര​പ്ര​ദേ​ശ് വ​രെ. കേ​ര​ള​ത്തി​ൽ അ​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്. എ​ന്നാ​ൽ 'ഹീ​റ്റ് സ്ട്രോ​ക്ക്' (സൂ​ര്യാ​ഘാ​തം) സം​ഭ​വി​ക്കാം. സ​മു​ദ്ര​തീ​ര​മാ​യ​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ താ​ര​ത​മ്യേ​ന ഹ്യു​മി​ഡി​റ്റി (ഈ​ർ​പ്പം) കൂ​ടു​ത​ലാ​ണ്. ഹ്യു​മി​ഡി​റ്റി​യും താ​പ​നി​ല​യും വ​ർ​ധി​ക്കുേ​മ്പാ​ൾ മ​നു​ഷ്യ​രി​ൽ വി​യ​ർ​പ്പ് കു​റ​യും. ഇ​തോ​ടെ താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​ൻ ശ​രീ​രം ശ്ര​മി​ക്കു​ക​യും കൂ​ടു​ത​ൽ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ക​യും ചെ​യ്യും. പ്ര​ള​യം, കൃ​ഷി​നാ​ശം, പ​ലാ​യ​നം, ദാ​രി​ദ്ര്യം എ​ല്ലാം കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തിെ​ൻ​റ ചു​വ​ടു​പി​ടി​ച്ച് പി​ന്നാ​ലെ വ​രും. ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗം.

●പ്ര​ള​യം, ചു​ഴ​ലി​ക്കാ​റ്റ്... മ​ല​യാ​ളി​ക്ക് ഇ​നി അ​തൊ​രു ശീ​ല​മാ​കു​മോ?

അ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ കാ​ണി​ക്കു​ന്ന​ത്. മ​ഴ​യെ​ക്കുറി​ച്ച് കാ​ൽ​പ​നി​ക​മാ​യി ചി​ന്തി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. മ​ഴ അ​ല​ങ്കാ​ര​വും അ​ഹ​ങ്കാ​ര​വും ആ​യി​രു​ന്നു മ​ല​യാ​ളി​ക്ക്. എ​ന്നാ​ൽ, ഇ​നി​യ​ങ്ങോ​ട്ട് അ​ങ്ങ​നെ​യ​ല്ല. മ​ഴ​യെ​യും വെ​ള്ള​ത്തെ​യും ഗൗ​ര​വ​മാ​യി കാ​ണ​ണം. വ​ര​ൾ​ച്ച, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ കാ​ണാ​ൻ ക​ഴി​യു​ക. അ​ന്ത​രീ​ക്ഷ വാ​യു​വി​ന് ചൂ​ടു​കൂടു​േമ്പാ​ൾ നീ​രാ​വി​യെ കൂ​ടു​ത​ൽ സ​മ​യം വെ​ച്ചി​രി​ക്കാ​ൻ​ ക​ഴി​യും. അ​പ്പോ​ൾ കു​റെ നാ​ൾ മ​ഴ പെ​യ്യാ​തി​രി​ക്കാം. വ​ര​ണ്ട ദി​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും. പെയ്യു​േ​മ്പാ​ൾ ഒ​റ്റ​യ​ടി​ക്ക് അ​തെ​ല്ലാം പെ​യ്തു​തീ​ർ​ക്കു​ക​യും ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്യാം. അ​തോ​ടെ വ​ലി​യ അ​ള​വി​ൽ വെ​ള്ളം ഭൂ​മി​യി​ലെ​ത്തും. ഇ​തു​ത​ന്നെ​യാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ലും സം​ഭ​വി​ക്കു​ന്ന​ത്. ഈ ​അ​തി​തീ​വ്ര​മ​ഴ​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​ത്. വെ​ള്ള​പ്പൊ​ക്കം വ​രു​േമ്പാ​ൾ ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​മി​ല്ല. ഈ ​വ​ർ​ഷം മ​ൺ​സൂ​ൺ കാ​ല​ത്ത് അ​താ​യ​ത് ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ്​ പ​കു​തി വ​രെ 25 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ്. കോ​ട്ട​യ​ത്തു മാ​ത്ര​മാ​ണ് താ​ര​ത​മ്യേ​ന ന​ല്ല മ​ഴ ല​ഭി​ച്ച​ത്. പാ​ല​ക്കാ​ട് 40-45 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ്. ന​ല്ല മ​ഴ കി​ട്ടു​ന്ന സ്ഥ​ല​മാ​ണ് കേ​ര​ളം. എ​ങ്കി​ലും പ​ല വ​ർ​ഷ​ങ്ങ​ളി​ലും വ​ര​ൾ​ച്ച അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​തും മ​റ​ക്ക​രു​ത്.


●പാ​രി​സ് ഉ​ച്ച​കോ​ടി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​പ്പെ​ട്ടോ?

ആ​ഗോ​ള താ​പ​നി​ല വ​ർ​ധ​ന ര​ണ്ട് ഡി​ഗ്രി സെ​ൻറി​ഗ്രേ​ഡ് പ​രി​ധി ലം​ഘി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത് എ​ന്ന​താ​യി​രു​ന്നു ലോ​ക​രാ​ജ്യ​ങ്ങ​ളെ​ടു​ത്ത സു​പ്ര​ധാ​ന തീ​രു​മാ​നം. 2023ഓ​ടെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് പ​ക​രം 175 ജിഗാ​വാ​ട്സ് സൗ​രോ​ർ​ജം, കാ​റ്റ് പോ​ലെ​യു​ള്ള പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഇ​ന്ത്യ​യ​ട​ക്കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഒരു രാജ്യവും ഇ​ത് പാ​ലി​ച്ചി​ല്ല. ഇ​നി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ൽ​ത​ന്നെ അ​ടു​ത്തൊ​ന്നും മാ​റ്റം വ​രാ​നി​ല്ല. ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ട് വ​രെ കാ​ർ​ബ​ൺ പുറന്തള്ള​ൽ കു​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ന​മ്മ​ൾ ആ ​വ​ഴി​ക്ക​ല്ല പോ​യ​ത്. കോ​വി​ഡ് വ​ന്നി​ട്ടു​പോ​ലും കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് കു​റ​ഞ്ഞി​ല്ല.

വ്യ​വ​സാ​യ​വ​ത്​​ക​ര​ണം, വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ വ​ഴി ഇ​തു​വ​രെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ട്ട കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക​പ്പു​റ​വും നി​ല​നി​ൽ​ക്കു​മെ​ന്ന​താ​ണ് സ​ത്യം. കാ​ർ​ബ​ൺ ത​ള്ള​ൽ കു​റ​ക്കാ​നു​ള്ള ചെ​ല​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. തീ​വ്ര​കാ​ലാ​വ​സ്ഥ മൂ​ലം രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്​​ടം വേ​റെ. 21ാം നൂ​റ്റാ​ണ്ടിെ​ൻ​റ അ​വ​സാ​ന​ത്തോ​ടെ ആ​ഗോ​ള ശ​രാ​ശ​രി താ​പ​നി​ല 1.5 മു​ത​ൽ 2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ട് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ​ത​ന്നെ അ​ന്ത​രീ​ക്ഷ താ​പ​നി​ല 1.1 ക​ട​ന്നു. 2040ന​കം ഇ​ത് 1.5 ക​ട​ക്കും. 2060ന​കം 2 ഡി​ഗ്രി ക​ട​ക്കും. അ​താ​യ​ത് ചു​ഴ​ലി​ക്കാ​റ്റ്, ഉ​ഷ്ണ​ത​രം​ഗം, പ്ര​ള​യം എ​ന്നി​വ കു​റെ കാ​ല​ത്തേ​ക്കു​കൂ​ടി നി​ല​നി​ൽ​ക്കു​മെ​ന്നു​ത​ന്നെ.

●ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മാ​ണോ?

പ​ഠി​ക്കാെ​ത ചെ​യ്യു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​യും പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​വും. ക​ട​ൽഭി​ത്തി ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​ക​ര​മാ​വും. ചി​ല​യി​ട​ങ്ങ​ളി​ൽ ഫ​ലി​ക്ക​ണ​മെ​ന്നി​ല്ല. ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഇ​ട​ക​ല​ർ​ത്തി െ​ച​യ്യാം. ശാ​സ്ത്രീ​യ​മാ​യി പ​ഠ​നം ന​ട​ത്തി​യേ ചെ​യ്യാ​വൂ. അ​ല്ലെ​ങ്കി​ൽ കോ​സ്​​റ്റ​ൽ ഡൈ​നാ​മി​ക്സ് മാ​റും. മ​ണ്ണൊ​ലി​പ്പ്, തീ​ര​ശോ​ഷ​ണം എ​ന്നി​വ സം​ഭ​വി​ക്കാം. ക​ണ്ട​ൽ ത​ന്നെ പ​ല​വി​ധ​മു​ണ്ട്. അ​തി​ൽ ഏ​താ​ണ് സ​ഹാ​യ​ക​രം എ​ന്ന് തി​രി​ച്ച​റി​യ​ണം. മാ​ത്ര​മ​ല്ല, ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​റി​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. 20 വ​ർ​ഷം മു​മ്പ് ഇ​വി​ടെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്നും അ​വി​ട​ത്തെ ക​ട​ലിെ​ൻ​റ സ്വ​ഭാ​വ​രീ​തി​യും തീ​ര​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​ത് ഇ​വ​ർ​ക്കാ​യി​രി​ക്കും.

●കേ​ര​ള​ത്തി​ന് എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക?

ക​ഴി​യു​ന്ന​ത് അ​ഡാ​പ്റ്റേ​ഷ​ൻ (പൊ​രു​ത്ത​പ്പെ​ട​ൽ) ആ​ണ്. ന​മ്മു​ടെ സ്ഥ​ല​ത്ത് കാ​ലാ​വ​സ്ഥ എ​ങ്ങ​നെ​യാ​ണ് മാ​റു​ന്ന​ത്. അ​തി​ന​നു​സ​രി​ച്ച് മാ​റു​ക. പു​ഴ, മ​ല, മ​ണ്ണ്, റോ​ഡ് എ​ന്നി​വ​യി​ൽ എ​ന്തു​ചെ​യ്യുേ​മ്പാ​ഴും അ​പ​ക​ട​സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക്കാ​ണ​ണം. വീ​ടു​വെ​ക്കാ​നാ​ണെ​ങ്കി​ലും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പ​രി​സ്ഥി​തി​യെ ഉ​ൾ​ക്കൊ​ള്ളി​ച്ച ആ​സൂ​ത്ര​ണം വേ​ണം. ന​ഗ​ര-​ഗ്രാ​മ വി​ക​സ​ന​ങ്ങ​ളി​ലും പ​രി​സ്ഥി​തി പ​രി​ഗ​ണി​ക്ക​ണം. കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര​മ​ഴ കൂ​ടു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് പ​ശ്ചിമഘ​ട്ട​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത കൂ​ട്ടും. പ​ശ്ചി​മഘ​ട്ടം ദു​ർ​ബ​ല അ​വ​സ്ഥ​യി​ലാ​ണ്. വ​ന​മേ​ഖ​ല കു​റ​യു​ന്നു. ഖ​ന​ന- നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ന്നു. കു​ന്നും മ​ര​ങ്ങ​ളും കു​റ​യു​ന്ന​തോ​ടെ അ​തി​തീ​വ്ര​മ​ഴ വ​രുേ​മ്പാ​ൾ മ​ണ്ണി​ന് വെ​ള്ള​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ക​ഴി​വ് ഇ​ല്ലാ​താ​കും. അ​പ്പോ​ൾ ഉ​രു​ൾ​പൊ​ട്ടി ഇ​തെ​ല്ലാം താ​ഴെ പു​ഴ​ക​ളി​ലേ​ക്കെ​ത്തും. എ​ന്നാ​ൽ, പു​ഴ​യി​ലെ ൈകേ​യ​റ്റംമൂ​ലം വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സ്ഥ​ല​മി​ല്ലാ​താ​കു​ന്നു. വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​വു​ക​യും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും ചെ​യ്യും. പ​രി​സ്ഥി​തി​യെ മു​ൻകൂട്ടി ​ക​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വേ​ണ്ട​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ കാ​ണ​ണം. കോ​ട്ട​യ​ത്തെ മീ​ന​ച്ചി​ൽ ന​ദീ​ത​ട സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണ്. മ​ല​പ്പു​റ​ത്തും ഇ​ത്ത​ര​ം കൂ​ട്ടാ​യ്മ​യു​ണ്ട്. മ​ഹാ​രാ​ഷ്​​​ട്ര​യി​ലെ പു​ണെ​യി​ൽ ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 250 പേ​ർ മ​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വി​ടെ​യും ഇ​ത്ത​ര​ത്തി​ൽ നെ​റ്റ്​​വ​ർ​ക് തു​ട​ങ്ങി. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും വ​ലി​യ തോ​തി​ൽ ആ​രം​ഭി​ക്ക​ണം. കാ​ര​ണം, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ൾ​ക്കു​മാ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ ചെ​യ്യാ​ൻ ക​ഴി​യു​ക.

●കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ്രാ​യോ​ഗി​ക​മാ​യി എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് സ​മൂ​ഹം ചെ​യ്യേ​ണ്ട​ത്?

കാ​ര്‍ബ​ണ്‍ പുറന്തള്ളൽ കു​റ​ക്കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​ം. പ​ക്ഷേ, ഇ​തി​പ്പോ​ള്‍ ഒ​രു വ്യ​ക്തി​യു​ടെ​യോ ഒ​രു രാ​ഷ്​​ട്ര​ത്തി​െ​ൻ​റ​യോ പ​രി​ധി​ക്ക​പ്പു​റ​മാ​ണ്. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് വേ​ണ്ട​ത്. കാ​ർ​ബ​ണി

െ​ൻ​റ ആ​യു​സ്സ്​ നൂ​റ്റാ​ണ്ടു​ക​ളി​ല​ധി​കം ആ​യ​തി​നാ​ൽ, ന​മ്മ​ൾ ഇ​പ്പോ​ൾ​ത​ന്നെ എ​ല്ലാ കാ​ര്‍ബ​ണ്‍ ഉ​ദ്യ​മ​ന​വും നി​ർ​ത്തി​യാ​ലും ആ​ഘാ​ത​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ൾ നി​ല​നി​ൽ​ക്കും. അ​തു​കൊ​ണ്ട് അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ ഒ​രു സ്ഥി​ര​ഘ​ട​കം എ​ന്ന നി​ല​യി​ല്‍ കാ​ണാ​നും അ​തി​െ​ൻ​റ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും ത​യാ​റാ​കേ​ണ്ട​തു​ണ്ട്. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തി​നും പ​രി​സ്ഥി​തി​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​ർ​ക്കാ​റു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. രാ​ഷ്​​ട്രീ​യ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​രി​സ്ഥി​തി മു​ഖ്യ​വി​ഷ​യ​മാ​ക്കു​ക. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.●ഭൂ​മി​യെ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്ന് ര​ക്ഷി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നി​ത്യ​ജീ​വി​ത​ത്തി​ൽ എ​ന്തൊ​ക്കെ ചെ​യ്യാ​നാ​വും?

മ​നു​ഷ്യ​െ​ൻ​റ നി​ല​നി​ൽ​പിനെ ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ൽ കാ​ലാ​വ​സ്ഥ​മാ​റ്റം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പാ​രി​സ്ഥി​തി​ക മാ​റ്റ​ത്തിെ​ൻ​റ ആ​ഘാ​തം കു​റ​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട്. ഉ​പ​യോ​ഗി​ക്കാ​ത്ത​പ്പോ​ൾ ലൈ​റ്റു​ക​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്യു​ക. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​തയുള്ളതാണെന്ന് (energy efficient) ഉ​റ​പ്പു​വ​രു​ത്തു​ക. സ്കൂ​ളി​ലേ​ക്കും ജോ​ലി​സ്ഥ​ല​ത്തേ​ക്കും യാ​ത്ര​ചെ​യ്യു​മ്പോ​ൾ പൊ​തു​ഗ​താ​ഗ​ത​മോ സൈ​ക്കി​ളു​ക​ളോ കാ​ർ പൂ​ളി​ങ്ങോ തി​ര​ഞ്ഞെ​ടു​ക്കു​ക. ഏ​റ്റ​വും പ്ര​ധാ​നം, പ​രി​സ്ഥി​തി​യി​ലെ​യും കാ​ലാ​വ​സ്ഥ​യി​ലെ​യും മാ​റ്റ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി അ​തി​നാ​യി ന​മ്മു​ടെ പ​ഞ്ചാ​യ​ത്തി​നെ​യും സം​സ്ഥാ​ന​ത്തെ​യും രാ​ഷ്​​ട്ര​ത്തെ​യും സ​ജ്ജ​മാ​ക്കാ​ന്‍ പ​റ്റി​യ ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ത​ന്നെ ഇ​തി​നു മു​ന്‍ഗ​ണ​ന കൊ​ടു​ക്കു​ക​യും പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍ കാ​ണു​ക​യും വേ​ണം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​ണെ​ങ്കി​ലും അ​തി​െ​ൻ​റ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ളും പ്രാ​ദേ​ശി​ക​മാ​ണ്.

●കേ​ര​ള​ത്തി​ൽ വീ​ട് നി​ർ​മി​ക്കു​മ്പോ​ൾ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്?

സ്വ​ന്ത​മാ​യി ഭ​വ​നം നി​ർ​മി​ക്കു​ക എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സ്വ​പ്ന​മാ​ണ്. ഇ​ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​െ​ൻ​റ ആ​ഘാ​തം ആ​ഗി​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വ​ന​മേ​ഖ​ല​യും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളും അ​തി​വേ​ഗം ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ലേ​ക്കു ന​യി​ച്ചു. കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 12 ല​ക്ഷം വീ​ടു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ള്‍ അ​ടി​സ്ഥാ​ന പ്ര​ശ്നം ന​മു​ക്കു മ​ന​സ്സി​ലാ​കും. ന​മു​ക്ക് ഈ ​വീ​ടു​ക​ള്‍ ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗി​ച്ചു​കൂ​ടേ? പാ​റ​ക്കും മ​ണ​ലി​നു​മാ​യി കു​ന്നു​ക​ളെ​യും ന​ദി​ക​ളെ​യും കൊ​ല്ലാ​തി​രി​ക്കാ​ൻ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പു​ന​രു​പ​യോ​ഗി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കി​ല്ലേ? ഖ​ന​നം ചെ​യ്ത് ലോ​ല​മാ​യ കു​ന്നു​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ൾ ഉ​രു​ള്‍പൊ​ട്ട​ല്‍ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ന്നു. കൂ​ടാ​തെ മ​ണ​ലും നീ​ര്‍ത്ത​ട​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട ന​ദി​ക​ൾ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ അ​തി​വേ​ഗം വെ​ള്ളം​കൊ​ണ്ട്​ മൂ​ടു​ന്നു. വ​ന​മേ​ഖ​ല​യെ​യും പു​ഴ​ക​ളെ​യും ചൂ​ഷ​ണം ചെ​യ്യാ​ത്ത സു​സ്ഥി​ര നി​ർ​മാ​ണ​മാ​ണ് ന​മ്മ​ൾ ല​ക്ഷ്യ​മി​ടേ​ണ്ട​ത്. ഒ​രു വീ​ട് പ​ണി​യു​ന്ന​തി​നു​മു​മ്പ്, ഭൂ​മി​ശാ​സ്ത്ര​പ​ര​വും കാ​ലാ​വ​സ്ഥാ​പ​ര​വു​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ക.

Show Full Article
TAGS:madhyamam kudumbam Roxy Mathew Koll 
News Summary - madhyamam kudumbam- Roxy Mathew Koll interview
Next Story