Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_rightമരണമെത്തുന്ന നേരത്തിൽ...

മരണമെത്തുന്ന നേരത്തിൽ തളച്ചിടാൻ ഇഷ്ടമില്ല- റ​ഫീ​ക്ക് അ​ഹ​മ്മ​ദ്

text_fields
bookmark_border
interview with rafeek ahammed
cancel

പ്ര​ണ​യ​മെ​ഴു​തി​യാ​ലും വി​ര​ഹ​മെ​ഴു​തി​യാ​ലും കേ​ള്‍ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ല്‍ കി​ട​ന്ന് വി​ങ്ങും റ​ഫീ​ക്ക് അ​ഹ​മ്മ​ദി​െ​ൻ​റ വ​രി​ക​ള്‍. 'രാ​ക്കി​ളി​ത​ന്‍ വ​ഴി​മ​റ​യും നോ​വി​ന്‍ പെ​രു​മ​ഴ​ക്കാ​ലം...' എ​ന്നെ​ഴു​തി​യ റ​ഫീ​ക്കി​െ​ൻ​റ തൂ​ലി​ക​ക്ക്​ 'ജോ​ണീ മോ​നേ ജോ​ണീ...' എ​ന്നും അ​നാ​യാ​സം വ​ഴ​ങ്ങും. ഭാ​വ​തീ​വ്ര​മാ​യ പ്ര​ണ​യ​ഗാ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, സി​നി​മ​യാ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്തും ഭാ​ഷ​ക്ക്​ പ​രി​ക്കു​പ​റ്റാ​തെ എ​ഴു​താ​ന്‍ ഒ​രു പാ​ട്ടെ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ ബാ​ധ്യ​സ്ഥ​നാ​ണ് എ​ന്ന് പ​റ​യു​ന്നു റ​ഫീ​ക്ക് അ​ഹ​മ്മ​ദ്. ജീ​വി​തം, പ്ര​ണ​യം, പാ​ട്ട്, കോ​വി​ഡ് കാ​ല​ത്തെ എ​ഴു​ത്ത് തു​ട​ങ്ങി​യ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​െ​ൻ​റ കാ​വ്യ​സു​ഗ​ന്ധ​മു​ള്ള പാ​ട്ടെ​ഴു​ത്തു​കാ​ര​ന്‍.

ഈ ​പ്ര​തി​സ​ന്ധിഘ​ട്ട​ത്തെ എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന​നി​ല​യി​ല്‍ എ​ങ്ങ​നെ കാ​ണു​ന്നു?

തീ​ര്‍ച്ച​യാ​യും രാ​ജ്യം മാ​ത്ര​മ​ല്ല, ലോ​കം​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്നു. എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ കാ​ണു​മ്പോ​ള്‍ ഇ​ത്ത​രം വ​ലി​യ ദു​ര​ന്ത​ങ്ങ​ളെ മ​നു​ഷ്യ​ന്‍ എ​ങ്ങ​നെ സ​മീ​പി​ക്കു​ന്നു എ​ന്നൊ​ക്കെ മാ​റി​നി​ന്ന് നോ​ക്കാ​നു​ള്ള ശ്ര​മം എ​ഴു​ത്തു​കാ​ര​നി​ലു​ണ്ടാ​വും. ന​മ്മ​ളും​കൂ​ടി ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യ​തു​കൊ​ണ്ട് അ​ത് പെ​െ​ട്ട​ന്ന് സാ​ധി​െ​ച്ച​ന്നു വ​രി​ല്ല. ന​മ്മ​ളും വ​ലി​യ ഭ​യ​ങ്ങ​ളി​ലാ​ണ്. മ​ല​യാ​ളി​ക്ക് വ​ലി​യ ദു​ര​ന്ത​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​ന്നി​ട്ടി​ല്ല. പ്ര​ള​യ​വും ശേ​ഷം കോ​വി​ഡു​മൊ​ക്കെ വ​രു​മ്പോ​ള്‍ എ​ല്ലാ മ​നു​ഷ്യ​രെ​യും സ്വ​യം ഒ​ന്ന് ചി​ന്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ളാ​ണ്.

ന​മ്മ​ള്‍ ഇ​ത്ര​യൊ​ക്കെ​യേ ഉ​ള്ളൂ എ​ന്ന് തി​രി​ച്ച​റി​വു​ണ്ടാ​ക്കു​ന്ന സ​ന്ദ​ര്‍ഭം. ഇ​ങ്ങ​നെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ മ​റ്റെ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും ഒ​രു വം​ശം എ​ന്ന നി​ല​യി​ല്‍ നി​ല​നി​ൽ​പി​നാ​യി ഒ​രു​മി​ച്ചു​നി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കും. എ​ന്നാ​ല്‍, മ​നു​ഷ്യ​ര്‍ക്കി​ട​യി​ല്‍ അ​ങ്ങ​നെ​യ​ല്ല, ദു​ര​ന്ത​ത്തി​ല്‍നി​ന്നും മു​ത​ലെ​ടു​ക്കു​ന്ന ശ​ക്തി​ക​ള്‍, രാ​ഷ്​​​ട്രീ​യ ലാ​ഭം നോ​ക്കു​ന്ന​വ​ര്‍ അ​ങ്ങ​നെ വി​ചി​ത്ര​മാ​യ കാ​ഴ്ച​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​നി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​തുപോ​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളോ​ട് ഏ​റ്റു​മു​ട്ടി മാ​ത്ര​മേ മ​നു​ഷ്യ​വ​ര്‍ഗ​ത്തി​ന് മു​ന്നോ​ട്ടു​പോ​വാ​ന്‍ പ​റ്റൂ എ​ന്നു തോ​ന്നു​ന്നു.


ലോ​ക്ഡൗ​ണി​ലെ സ​ര്‍ഗാ​ത്മ​ക​ത എ​ങ്ങ​നെ​യാ​ണ്?

ചു​റ്റു​പാ​ടും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് എ​ന്ന അ​റി​വ് ബാ​ധി​ക്കു​ന്നു​ണ്ട്. ലോ​കം മു​ഴു​വ​ന്‍ വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ​യി​ലാ​ണ് എ​ന്ന ചി​ന്ത ബാ​ധി​ക്കു​ന്നു​ണ്ട്. അ​ത്ര സ്വാ​സ്ഥ്യ​മു​ള്ള ഇ​രു​പ്പ​ല്ല ഇ​ത്. സ​ര്‍ഗാ​ത്മ​ക​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ങ്ങ​നെ ചെ​യ്യാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ​യി​ല​ല്ല. മ​ന​സ്സി​ലൂ​ടെ പ​ല ആ​ശ​ങ്ക​ക​ളും ക​ട​ന്നു​പോ​വും. ഈ ​സ​മ​യ​ത്തെ ഇ​രി​പ്പ് സ​ര്‍ഗാ​ത്മ​ക​മാ​ക്കാ​ന്‍ ശ്ര​മി​ച്ചു​നോ​ക്കു​ന്നു എ​ന്നേ​യു​ള്ളൂ. പി​ന്നെ യാ​ത്ര​യി​ലൊ​ന്നും വ​ലി​യ ക​മ്പ​മി​ല്ലാ​ത്ത​തി​നാ​ല്‍ ലോ​ക്ഡൗ​ണി​ല്‍ അ​ത്ത​രം വി​ഷ​മ​ങ്ങ​ളൊ​ന്നു​മി​ല്ല.


തി​ര​ക്ക​ഥാരം​ഗ​ത്തേ​ക്കും ചു​വ​ടു​വെ​ക്കു​ക​യാ​ണ​ല്ലോ? തി​ര​ക്ക​ഥ​യി​ലും ഇ​നി റ​ഫീ​ക്ക് അ​ഹ​മ്മ​ദ് മാ​ജി​ക് കാ​ണാം?

സ​ത്യ​ത്തി​ല്‍ ര​ണ്ട് തി​ര​ക്ക​ഥ മു​മ്പ് എ​ഴു​തി​യി​ട്ടു​ണ്ട്. അ​ത് വെ​ളി​ച്ചം കാ​ണാ​തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ എ​ഴു​തു​ന്ന തി​ര​ക്ക​ഥ മി​ക്ക​വാ​റും ന​ട​ക്കു​മെ​ന്നു​ത​ന്നെ ക​രു​തു​ന്നു. മാ​ജി​ക് ഉ​ണ്ടാ​വു​മോ എ​ന്നൊ​ന്നും അ​റി​യി​ല്ല. ക​ഴി​യു​ന്ന രീ​തി​യി​ല്‍ ന​ന്നാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. വിജീഷ് മണിയാണ് സംവിധായകൻ, ഹിന്ദിയിലാണ് സിനിമ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെയാ വരിക എന്നറിയില്ല. ഡൽഹിയിലും കേരളത്തിലുമായാണ് കഥ നടക്കുന്നത്. കേരളത്തോട് വലിയ അഭിനിവേശമുള്ള ഒരു ചെറുപ്പക്കാര െൻറ ജീവിതത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയാണ് കഥ.

പാ​ട്ടി​ല്‍ പ്ര​ണ​യ​മൊ​ക്കെ ഇ​ങ്ങ​നെ തീ​വ്ര​മാ​വു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?

എ​ന്തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചെ​ഴു​തു​മ്പോ​ഴും അ​തി​നെ മു​ഴു​വ​നാ​യി ഉ​ള്‍ക്കൊ​ണ്ട് അ​തി​െ​ൻ​റ തീ​വ്ര​ത മ​ന​സ്സി​ലാ​ക്കി എ​ഴു​താ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. ഒ​രു​പ​ക്ഷേ, സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ​യോ പ്ര​മേ​യ​ത്തി​െ​ൻ​റ​യോ അ​വ​സ്ഥ​യെ​ക്കാ​ളും അ​ത് ഉ​യ​ര്‍ന്നു​പോ​വു​ന്നു​ണ്ടാ​വും. മ​ല​യാ​ള​ത്തി​ലെ പ​ഴ​യ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​മ്പോ​ള്‍ ന​മു​ക്ക​ത് മ​ന​സ്സി​ലാ​വും. അ​പ്പോ​ഴാ​ണ് ഇ​തൊ​ന്നും അ​ത്ര വ​ലി​യ കാ​ര്യ​മു​ള്ള​ത​ല്ല എ​ന്നു മ​ന​സ്സി​ലാ​വു​ക. ഇ​പ്പോ​ഴും ആ​സ്വ​ദി​ക്കു​ന്ന പ​ഴ​യ പ​ല ഗാ​ന​ങ്ങ​ളു​ടെ​യും ചി​ത്രം ന​മ്മ​ള്‍ ഓ​ര്‍ക്കു​ന്നു​പോ​ലു​മു​ണ്ടാ​വി​ല്ല. സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ന​മു​ക്ക് തോ​ന്നി​യാ​ലും പാ​ട്ടു​ക​ള്‍ ഇ​ന്നും നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. പു​തി​യ കാ​ല​ത്തും പാ​ട്ടു​ക​ള്‍ അ​ങ്ങ​നെ കാ​ല​ത്തെ അ​തി​ജീ​വി​ച്ച് നി​ല​നി​ല്‍ക്ക​ണം എ​ന്ന്​ ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ട്.

ട്യൂ​ണി​നൊ​പ്പി​ച്ചെ​ഴു​തു​മ്പോ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടിവ​രു​മോ?

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പാ​ട്ടു​ക​ള്‍ മി​ക്ക​തും ട്യൂ​ണി​ന​നു​സ​രി​ച്ചു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. സ​ങ്കീ​ര്‍ണ​മാ​യ ട്യൂ​ണു​ക​ളി​ല്‍ കു​റ​ച്ച് സ​മ​യ​മെ​ടു​ക്കും എ​ഴു​താ​ന്‍. മ​ല​യാ​ള ഭാ​ഷ​യെ​ക്കു​റി​ച്ച​റി​യു​ന്ന​വ​ര്‍ ഉ​ണ്ടാ​ക്കു​ന്ന ട്യൂ​ണു​ക​ളി​ല്‍ എ​ഴു​താ​ന്‍ എ​ളു​പ്പ​മാ​യി​രി​ക്കും. പാ​ട്ട് എ​ഴു​തി​ക്കൊ​ടു​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ സ്വ​ത​ന്ത്ര​രാ​ണ്. എ​ങ്കി​ലും ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​ത്ര​യൊ​ക്കെ​യേ പ​റ്റൂ. സി​നി​മ​ക്ക് ചേ​ര്‍ന്നു​പോ​കു​ന്ന ട്യൂ​ണ്‍ ആ​യി​രി​ക്കും സം​ഗീ​തസം​വി​ധാ​യ​ക​ന്‍ ത​രു​ന്ന​ത്.

മ​ര​ണ​മെ​ത്തു​ന്ന നേ​ര​മെ​ന്ന പാ​ട്ട്​ ഇ​ന്നും ച​ര്‍ച്ച​യാ​വു​ന്നു​ണ്ട്?

ഞാ​ന്‍ അ​റു​നൂ​റോ​ളം പാ​ട്ടു​ക​ളും മു​ന്നൂ​റി​ല്‍പ​രം ക​വി​ത​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്. 'മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്ത്' എ​ന്ന ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​പ്പോ​ള്‍ അ​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടൊ​ന്നു​മി​ല്ല. സി​നി​മ​യി​ല്‍ വ​ന്ന​പ്പോ​ള്‍ പ​ക്ഷേ, വ​ലി​യ പ്ര​ചാ​ര​മു​ണ്ടാ​യി. കു​റെ ആ​രാ​ധ​ക​രും ഈ ​പാ​ട്ടി​നു​ണ്ടാ​യി. മ​ര​ണ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, പ​ല വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും എ​ഴു​തി​യി​ട്ടു​ണ്ട്. ഈ ​പാ​ട്ടി​ല്‍ മാ​ത്ര​മാ​ണ് ആ​ളു​ക​ള്‍ എ​ന്നെ ത​ള​ച്ചി​ടു​ന്ന​ത്. റ​ഫീ​ക്ക്​ അ​ഹ​മ്മ​ദ് എ​ന്നു പ​റ​ഞ്ഞാ​ല്‍ 'മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്ത്' എ​ഴു​തി​യ ആ​ള്‍ എ​ന്ന രീ​തി​യി​ല്‍ ത​ള​ച്ചി​ടു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഈ ​പാ​ട്ടി​നെ​ക്കു​റി​ച്ചു​മാ​ത്രം ഒ​രു​പാ​ട് ആ​ള്‍ക്കാ​ര്‍ പ്ര​ശം​സി​ച്ച് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മൊ​ന്നു​മി​ല്ല. മ​റ്റു ര​ച​ന​ക​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ഇ​തി​െ​ൻ​റ മു​ക​ളി​ല്‍ മാ​ത്രം കു​റ്റി​യ​ടി​ച്ചു​നി​ര്‍ത്തു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ല.

'പ​ര​ദേ​ശി'​യി​ലെ 'ത​ട്ടം​പി​ടി​ച്ച് വ​ലി​ക്ക​ല്ലേ...'എ​ന്ന പാ​ട്ടി​നും ആ​സ്വാ​ദ​ക​രേ​റെ​യാ​ണ്

പെ​ണ്‍കു​ട്ടി ക​ല്യാ​ണം ക​ഴി​ഞ്ഞ് പോ​കു​ന്ന സ​ന്ദ​ര്‍ഭ​ത്തി​ലാ​ണ് ഗാ​നം. പ​രി​ച​യ​മു​ള്ള ഒ​രു സ​ന്ദ​ര്‍ഭ​മാ​ണ​ല്ലോ അ​ത്. ഇ​താ​ണെ​ങ്കി​ല്‍ ക​ല്യാ​ണം അ​ന്യ​രാ​ജ്യ​ത്തേ​ക്കാ​ണ്. ഈ ​വി​ഷ​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് 'ഒ​റ്റ​നി​ല​ത്തി​ൻ സു​ല്‍ത്താ​ന' എ​ന്ന ഒ​രു ക​വി​ത മു​മ്പ് എ​ഴു​തി​യി​ട്ടു​ണ്ട്.

പാ​ട്ട് എ​ഴു​തു​മ്പോ​ള്‍ ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ വി​കാ​ര​ത്തി​ല്‍ വീ​ണു​പോ​വു​ന്ന അ​വ​സ്ഥ​യു​ണ്ടോ?

പാ​ട്ട് ന​മ്മു​ടെ ആ​വ​ശ്യ​ത്തി​ന​ല്ല​ല്ലോ. ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ അ​വ​സ്ഥ​യൊ​ക്കെ ആ​ലോ​ചി​ക്കു​മെ​ങ്കി​ലും ആ ​വി​കാ​ര​ത്തി​ല്‍ ന​മ്മ​ള്‍ വീ​ണു​പോ​വു​ക​യൊ​ന്നു​മി​ല്ല. ആ​ദ്യ​മാ​യി എ​ഴു​തി​യ 'ഗ​ര്‍ഷോ​മി'​ലെ ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ അ​വ​സ്ഥ കു​റ​ച്ചു​കാ​ലം മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. 'പ​റ​യാ​ന്‍ മ​റ​ന്ന പ​രി​ഭ​വ​ങ്ങ​ള്‍...' എ​ന്ന പാ​ട്ട് എ​ഴു​തി​യ​പ്പോ​ള്‍. പാ​ട്ടെ​ഴു​ത്ത് അ​ത്ര പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല അ​ന്ന്.

പാ​ട്ടി​ല്‍ മ​ഴ​യും പു​ഴ​യു​മൊ​ക്കെ ഇ​ട​ക്കി​ടെ വ​രു​ന്നു​ണ്ട​ല്ലോ?

അ​ത് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​ക്കി​യ​ത്. മ​ഴ മ​ഴ എ​ന്നു​മാ​ത്രം വേ​ണ്ട എ​ന്ന് ക​രു​തി ഇ​പ്പോ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. മ​ഴ​യും പു​ഴ​യു​മൊ​ക്കെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തുകൊ​ണ്ടാ​വാം.

'ചെ​മ്പാ​വ് പു​ന്നെ​ല്ലി​ൻ ചോ​റോ...' കേ​ള്‍ക്കു​മ്പോ​ള്‍ നാ​വി​ല്‍ വെ​ള്ള​മൂ​റു​ന്ന 'സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി'​ലെ പാ​ട്ട്. പാ​ച​കം വ​ശ​മു​ണ്ടോ? ന​ല്ല ഭ​ക്ഷ​ണം തേ​ടി​പ്പോ​വാ​റു​ണ്ടോ?

പാ​ച​കം അ​റി​യി​ല്ല (ചി​രി​ക്കു​ന്നു). പാ​ച​കം എ​നി​ക്ക​റി​യി​ല്ലെ​ങ്കി​ലും അ​തി​നോ​ട് ബ​ഹു​മാ​ന​മു​ണ്ട്. ക​വി​ത​പോ​ലെ പാ​ച​ക​വും ന​ല്ല ഒ​രു ക​ല​യാ​ണ്. ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന ആ​ളാ​ണ്. ന​ല്ല ബീ​ഫും മ​സാ​ല​ദോ​ശ​യു​മൊ​ക്കെ കി​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി ക​ഴി​ക്കാ​റു​ണ്ട്.

സി​നി​മാ​ലോ​ക​ത്തു​നി​ന്ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ കി​ട്ടാ​റു​ണ്ടോ?

'ആ​റ്റു​മ​ണ​ല്‍പ്പാ​യ​യി​ല്‍...' എ​ന്ന പാ​ട്ട് മോ​ഹ​ന്‍ലാ​ല്‍ ആ​ണ് പാ​ടി​യ​തും അ​ഭി​ന​യി​ച്ച​തും. അ​ത് വ​ള​രെ ഇ​ഷ്​​ട​പ്പെ​ട്ടു പാ​ടി​യ പാ​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ ചി​ല​രൊ​ക്കെ പ​റ​യാ​റു​ണ്ട്.


പ​ഴ​യ ത​ല​മു​റ​യി​ല്‍ കൂ​ടു​ത​ലി​ഷ്​​ടം?

വ​യ​ലാ​ര്‍-​, ദേ​വ​രാ​ജ​ന്‍ പാ​ട്ടു​ക​ള്‍ വ​ലി​യ ഉ​ന്മേ​ഷം ത​രാ​റു​ണ്ട്. പി. ​ഭാ​സ്‌​ക​ര​ന്‍-​, ബാ​ബു​രാ​ജ്, പി. ​ഭാ​സ്‌​ക​ര​ന്‍-​, കെ. രാ​ഘ​വ​ന്‍ പാ​ട്ടു​ക​ളൊ​ക്കെ കേ​ള്‍ക്കാ​നി​ഷ്​​ട​മാ​ണ്.

എ​ഴു​ത്തി​നോ​ടു​ള്ള ആ​സ്വാ​ദ​ക പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​ണ്?

ചി​ല​ര്‍ പ​റ​യും പ​ഴ​യ കാ​ല​ത്തെ പാ​ട്ടു​ക​ള്‍പോ​ലെ മ​നോ​ഹ​ര​മ​ല്ല ഗാ​ന​ങ്ങ​ള്‍ എ​ന്ന്. സി​നി​മ​യി​ലെ മാ​റ്റം പാ​ട്ടി​ലു​മു​ണ്ടാ​വും, സി​നി​മ​ക്കു​വേ​ണ്ടി​യാ​ണ് പാ​ട്ടു​ക​ള്‍ ഉ​ണ്ടാ​വു​ന്ന​ത്. പു​തി​യ കാ​ല​ത്തെ സി​നി​മ​യി​ല്‍ 'ആ​ത്മ​വി​ദ്യാ​ല​യ​മേ...' പോ​ലൊ​രു ഗാ​നം ഉ​ണ്ടാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. പു​തി​യ കാ​ല​ത്തെ പാ​ട്ടു​ക​ളെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ണ്ട്. വി​മ​ര്‍ശ​ന​ത്തോ​ടെ കാ​ണു​ന്ന​വ​രു​മു​ണ്ട്. ക​വി​ത വ​ള​രെ കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മേ അം​ഗീ​ക​രി​ക്കു​ക​യു​ള്ളൂ.

എ​ഴു​തി​യ ആ​ളെ​വെ​ച്ച് വി​ല​യി​രു​ത്തു​ന്ന​താ​യും തോ​ന്നി​യി​ട്ടു​ണ്ട്. പാ​ട്ടി​െ​ൻ​റ ആ​സ്വാ​ദ​ക​ര്‍ പ​ല​പ്പോ​ഴും വ​ള​രെ നി​ഷ്‌​ക​ള​ങ്ക​രാ​ണ്. ആ​രാ​ണ് എ​ഴു​തി​യ​ത്, സം​ഗീ​തം ചെ​യ്ത​ത് എ​ന്ന​റി​ഞ്ഞു​കൊ​ണ്ടൊ​ന്നു​മ​ല്ല അ​വ​ര്‍ ആ​സ്വ​ദി​ക്കു​ന്ന​ത്. അ​വ​ര്‍ കു​റെ​ക്കൂ​ടി സ​ത്യ​സ​ന്ധ​രാ​യി​ട്ടു​ള്ള​വ​രാ​ണ്. ഉ​ദാ​ര​മ​ന​സ്‌​ക​രാ​യി​ട്ടു​ള്ള​വ​രാ​ണ്. ക​ല​ര്‍പ്പി​ല്ലാ​ത്ത ഇ​ഷ്​​ട​മാ​ണ​ത്. പാ​ട്ടെ​ഴു​ത്തി​ന് കി​ട്ടി​യി​ട്ടു​ള്ള ആ​സ്വാ​ദ​ക ശ്ര​ദ്ധ ക​വി​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കി​ട്ടി​യി​ട്ടി​ല്ല.


വാ​യ​ന

ലോ​ക​ത്ത് ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ടു​ന്ന വ​സ്തു എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ പു​സ്ത​കം​ ത​ന്നെ​യാ​ണ്. വാ​യ​ന​യാ​ണ് എ​ന്നെ ഞാ​നാ​ക്കി​മാ​റ്റി​യ​ത്. പ​ണ്ട് വാ​യി​ച്ചി​രു​ന്ന​പോ​ലെ ഏ​കാ​ഗ്ര​മാ​യി വാ​യി​ക്കാ​ന്‍ പ​റ്റാ​റി​ല്ല. വാ​യ​ന​യോ​ടു​ള്ള ബ​ന്ധം വ​ള​രെ ആ​ഴ​ത്തി​ലാ​ണ്. എ​ന്തെ​ങ്കി​ലും, ഒ​ന്നു വാ​യി​ക്കാ​തെ ഒ​രു ദി​വ​സം ക​ട​ന്നു​പോ​വാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

സി​നി​മ ജീ​വി​ത​ത്തെ മാ​റ്റി​യോ?

സി​നി​മാ​രം​ഗ​ത്തു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സി​നി​മ എ​െ​ൻ​റ വി​ദൂ​ര​സ്വ​പ്‌​ന​ത്തി​ല്‍പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ലേ​ക്ക് മു​ഴു​വ​നാ​യും മു​ഴു​കാ​ന്‍ ക​ഴി​യാ​റി​ല്ല. പാ​ട്ടെ​ഴു​ത്തു​കൊ​ണ്ട് സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​മാ​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ ലോ​ക​ത്ത് അ​ഭി​ര​മി​ക്കു​ക, അ​തി​െ​ൻ​റ താ​ര​പ്ര​ഭാ​വ​ങ്ങ​ളി​ല്‍ അ​ലി​ഞ്ഞു​ചേ​രു​ക അ​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ല. എ​നി​ക്ക​തി​ല്‍ ചേ​ര്‍ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന വ്യ​ക്തി​ത്വ​മ​ല്ല ഉ​ള്ള​ത്. പാ​ട്ടെ​ഴു​തും, മി​ണ്ടാ​തെ തി​രി​ച്ചു​പോ​രും അ​ത്ര​യേ​യു​ള്ളൂ. പാ​ട്ടെ​ഴു​ത്ത് എ​െ​ൻ​റ അ​ടി​സ്ഥാ​ന​പ​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ല്‍ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.

സൗ​ഹൃ​ദ​ങ്ങ​ള്‍?

വ​ള​രെ വി​പു​ല​മാ​യ സൗ​ഹൃ​ദ​മൊ​ന്നു​മി​ല്ല. ആ​ത്മാ​വി​നോ​ട് തൊ​ട്ടു​നി​ല്‍ക്കു​ന്ന​വ​ര്‍ വ​ള​രെ കു​റ​ച്ചേ​യു​ള്ളൂ. ബ​ന്ധ​ങ്ങ​ളാ​യി നി​ല​നി​ല്‍ക്കു​ന്ന​ത് പ​ണ്ടു​മു​ത​ലേ​യു​ള്ള വ​ള​രെ കു​റ​ച്ച് ബ​ന്ധ​ങ്ങ​ളാ​ണ്. അ​ത് അ​ന്നും ഇ​ന്നും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്.

പാ​ട്ടെ​ഴു​താ​ന്‍ ഏ​കാ​ന്ത​ത ആ​വ​ശ്യ​മാ​ണോ?

ൈസ്വ​രം വേ​ണ​മെ​ന്നു​ണ്ട്. മ​ന​സ്സി​ന് സ്വ​സ്ഥ​ത​യും വേ​ണം.

എ​ഴു​തി​യ​ശേ​ഷം സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ വി​സ്മ​യം തോ​ന്നി​യ പാ​ട്ടു​ക​ളേ​താ​വാം?

ട്യൂ​ണ​റി​യാ​തെ എ​ഴു​തി​യ പാ​ട്ടു​ക​ളാ​ണ് അ​ങ്ങ​നെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ള്ള​ത്. 'സൂ​ഫി പ​റ​ഞ്ഞ ക​ഥ'​യി​ലെ 'തെ​ക്കി​നി​കോ​ലാ​യ​ച്ചു​മ​രി​ല്‍...', 'ഡോ. ​പേ​ഷ്യ​ൻ​റി'​ലെ 'മ​ഴ ഞാ​ന​റി​ഞ്ഞി​രു​ന്നി​ല്ല...', 'ആ​മി'​യി​ലെ 'നീ​ര്‍മാ​ത​ള​പ്പൂ​വി​നു​ള്ളി​ല്‍...' ഈ പാ​ട്ടൊ​ക്കെ അ​ങ്ങ​നെ കേ​ട്ട​പ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം തോ​ന്നി​യി​ട്ടു​ണ്ട്. ര​മേ​ഷ് നാ​രാ​യ​ണ​നു​മാ​യി മി​ക്ക പാ​ട്ടു​ക​ളും എ​ഴു​തി സം​ഗീ​തം ചെ​യ്ത​വ​യാ​ണ്. എം. ​ജ​യ​ച​ന്ദ്ര​െ​ൻ​റ കൂ​ടെ​യും ചി​ല പാ​ട്ടു​ക​ള്‍ അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ട്. സം​ഗീ​ത​ത്തി​െ​ൻ​റ മാ​ന്ത്രി​ക സ്പ​ര്‍ശ​ത്തി​ലൂ​ടെ ന​മ്മ​ള്‍ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ല്‍ പാ​ട്ടു​മാ​റു​മ്പോ​ള്‍ അ​ത്ഭു​തം തോ​ന്നി​യി​ട്ടു​ണ്ട്.

പു​തി​യ പാ​ട്ടു​ക​ള്‍

വ​രാ​നി​രി​ക്കു​ന്ന ര​ണ്ട് പ്ര​ധാ​ന സി​നി​മ​ക​ള്‍... ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന 'ആ​ടുജീ​വി​തം'. എ.​ആ​ര്‍. റ​ഹ്മാ​നാ​ണ് സം​ഗീ​തം. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന '19ാം നൂ​റ്റാ​ണ്ട്'. റി​ലീ​സാ​യ 'വ​ര്‍ത്ത​മാ​നം', 'ര​ണ്ട്', 'വ​ണ്‍' എ​ന്നീ സി​നി​മ​ക​ളി​ല്‍ എ​ഴു​തി​യി​രു​ന്നു.

മി​ക​ച്ച പ്ര​ണ​യ​ഗാ​ന​ങ്ങ​ളെ​ഴു​തി​യ ആ​ള്‍ക്ക് പ്ര​ണ​യവി​വാ​ഹ​മ​ല്ല?

പ്ര​ണ​യ​വും വി​വാ​ഹ​വും ര​ണ്ടു വി​ഷ​യ​ങ്ങ​ളാ​ണ്. വി​വാ​ഹം, കു​ടും​ബം... അ​ത് ഒ​രു പ്ര​ത്യേ​ക സ്ഥാ​പ​ന​മാ​ണ്. പ്ര​ണ​യം സ​ർ​വ​സ്വ​ത​ന്ത്ര​മാ​ണ്. അ​ത് എ​ന്തെ​ങ്കി​ലും ഉ​പാ​ധി​യോ​ടു​കൂ​ടി​യ​ത​ല്ല. അ​ത് എ​ല്ലാ​കാ​ല​ത്തും മ​നു​ഷ്യ​രി​ലു​ണ്ടാ​വും. പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തു​ന്ന​തോ​ടെ ക​ഴി​ഞ്ഞു എ​ന്ന രീ​തി​യി​ലാ​ണ് ന​മ്മു​ടെ സി​നി​മ​ക​ളി​ലും ജീ​വി​ത​ങ്ങ​ളി​ലു​മൊ​ക്കെ കാ​ണാ​നാ​വു​ന്ന​ത്.


കു​ടും​ബം?

ഭാ​ര്യ ലൈ​ല. ര​ണ്ടു മ​ക്ക​ള്‍: മ​നീ​ഷ് അ​ഹ​മ്മ​ദ്, ലാ​സ്യ. ര​ണ്ടു​പേ​രും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

എഴുത്തി െൻറ പിരിമുറുക്കത്തോട് വീട്ടുകാരുടെ പ്രതികരണ വും പിന്തുണയുമെങ്ങനെയാണ് ?

എഴുത്തിന്റെ പേരിൽ കുടുംബത്തി െൻറ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞ് മാറാറില്ല. വീട്ടിലെ ചെറിയ കാര്യങ്ങൾ വരെ അറിയുകയും ഇടപെടുകയും ചെയ്യുന്ന കുടുംബസ്ഥൻ തന്നെയാണ്. ഞാനെഴുത്തുകാരനാണ്, ഒന്നിലും ഇടപെടാൻ പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് നിൽക്കാറില്ല. അങ്ങനെയുളളവർ കല്യാണം കഴിക്കാൻ പാടില്ലല്ലോ. എഴുത്തി െൻറ സമ്മർദ്ദങ്ങൾ അവരെ ബാധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. ചെറിയ കുടുംബമാണ്. സ്വസ്ഥമായി ജീവിക്കുന്നു.

Show Full Article
TAGS:interview rafeek ahammed music movie 
News Summary - interview with rafeek ahammed
Next Story