Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightസൈലൻറ്​ വാലിയുടെ...

സൈലൻറ്​ വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര...

text_fields
bookmark_border
സൈലൻറ്​ വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര...
cancel
camera_alt

ചിത്രം: silentvalley.gov.in

നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകളാൽ കവചം ചെയ്യപ്പെട്ട, പ​ല​യി​ട​ങ്ങ​ളി​ലും മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​ത്ത ക​ന്യാ​വ​നം. നിശ്ശബ്​ദത ചൂഴ്ന്നുനിൽക്കുന്ന സൈലൻറ്​ വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര...

പ​തി​നൊ​ന്ന് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളു​ള്ള അ​ട്ട​പ്പാ​ടി ചു​രം ക​ട​ന്ന് മു​ക്കാ​ലി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ എ​ത്തു​ന്നവർക്കാ​യി സൈ​ര​ന്ധ്രി വ​ന​ത്തി​ലേ​ക്കു പോ​കാ​ൻ വ​നം വ​കു​പ്പി​െ​ൻ​റ ജീ​പ്പു​ണ്ട്. മു​ക്കാ​ലി​യി​ൽ​നി​ന്ന്​ ഇ​നി​യും 23 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്യ​ണം ഉ​ൾ​വ​ന​ങ്ങ​ളി​ൽ എ​ത്താ​ൻ. ജീ​പ്പ് ഡ്രൈ​വ​ർ അ​ശ്വ​ഹൃ​ദ​യ​മ​റി​യു​ന്ന പ​ട​യാ​ളി. കാ​ടി​െ​ൻ​റ എ​ല്ലാ ഉ​ൾ​ത്ത​ള​ങ്ങ​ളും ആ ​കൈ​രേ​ഖ​യി​ലു​ണ്ട്.

ജ​ല​സ​മാ​ധി​യി​ലാ​ണ്ടു​ പോ​കേ​ണ്ടി​യി​രു​ന്ന സൈ​ല​ൻ​റ്​ വാ​ലി എ​ന്ന ജൈ​വ​ വൈ​വി​ധ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​ത്. കൊ​ച്ചി​യി​ൽ​നി​ന്ന്​ തി​രി​ച്ച്​ പാ​ല​ക്കാ​ട്ടെ മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും വീ​ണ്ടും യാ​ത്ര​ ചെ​യ്ത്​ മു​ക്കാ​ലി​യി​ൽ എ​ത്തു​മ്പോ​ൾ നേ​രം മ​ധ്യാ​ഹ്നം. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ സ​ന്ദ​ർ​ശ​ന സ​മ​യം. അ​തു​കൊ​ണ്ടുത​ന്നെ ന​ല്ല സ്പീ​ഡി​ൽ ഇ​ങ്ങോ​ട്ടേ​ക്കു എ​ത്തു​ക​യാ​യി​രു​ന്നു.

ശാ​സ്ത്ര​ സാ​ഹി​ത്യ​ പ​രി​ഷ​ത്തിെ​ൻ​റ ശാ​സ്ത്ര​ക്ലാ​സു​ക​ളി​ൽ ​െവ​ച്ചു​ത​ന്നെ കേ​ട്ടു കു​ളി​ര​ണി​ഞ്ഞ ഒ​രു പ​രി​സ്ഥി​തി വി​ജ​യ​ഗാ​ഥ​യാ​ണ​ല്ലോ സൈ​ല​ൻ​റ്​ വാ​ലി.മു​ക്കാ​ലി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ സൈ​ല​ൻ​റ്​ വാ​ലി​യി​ലേ​ക്കു​ള്ള യാ​ത്ര വ​നം വ​കു​പ്പിന്‍റെ ജീ​പ്പി​ലാ​ണ്. ഇപ്പോൾ ബസ് സ​ർ​വി​സുമുണ്ട്.ജീ​പ്പി​ൽ അ​ഞ്ചു പേ​ർ​ക്കു​വ​രെ പോ​കാം. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ അ​നു​മ​തി​യി​ല്ല. മു​ൻ‌​കൂ​ർ അ​നു​മ​തി വാ​ങ്ങി​യാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ക്കേ​ണ്ട​ത് എ​ന്ന​തു​ത​ന്നെ ഇ​തിെ​ൻ​റ പ​രി​സ്ഥി​തി​പ്രാ​ധാ​ന്യം വെ​ളി​വാ​ക്കു​ന്നു. അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു പ്ര​കൃ​തി​സ്നേ​ഹം ഇ​വി​ടെ കാ​ണാ​നു​ണ്ട്. വ​ള​രെ ക​ർ​മ​നി​ര​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ...

ഡാം നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലം ചിത്രം: വിനോദ് വി.ജി

കാ​ടിന്‍റെ മ​ക്ക​ൾ​ ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും ഗൈ​ഡു​ക​ളാ​യി കൂ​ടെ വ​രു​ന്ന​ത്. അ​വ​ർ​ക്ക് കാ​ട​കം കൈ​രേ​ഖ​പോ​ലെ സു​പ​രി​ചി​തം. ചെ​ക്ക്​​പോ​സ്​​റ്റ്​ ക​ഴി​ഞ്ഞ്​ കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ബ​ഫ​ർ​സോ​ണി​ലെ ഇ​ലപൊ​ഴി​യും കാ​ടു​ക​ളി​ൽ​നി​ന്നും പേ​ര​റി​യാ​ത്ത കി​ളി​ക​ളു​ടെ ശ​ബ്​​ദം. മ​രു​ത്, ഈ​ട്ടി, വേ​ങ്ങ തു​ട​ങ്ങി​യ മ​ര​ങ്ങ​ളെ​ല്ലാം ഗൈ​ഡ് മ​ക​ൾ​ക്കു കാ​ണി​ച്ചുകൊ​ടു​ത്തു.

മ​ര​ങ്ങ​ളു​ടെ ചി​ല്ല​ത്ത​ല​പ്പു​പോ​ലും എ​ത്താ​ത്ത ഉ​യ​ര​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റ് കൂ​ടി​ൽ വ​സി​ക്കു​ന്ന അ​വ​ൾ വി​സ്മ​യ​ത്തോ​ടെ വൃ​ക്ഷ​രാ​ജാ​ക്ക​ന്മാ​രെ നോ​ക്കി​നി​ന്നു.ഉ​ൾ​ക്കാ​ട്ടി​ലെ മ​ര​ങ്ങ​ൾ ഇ​തി​ലും വ്യ​ത്യ​സ്ത​മ​ത്രെ. ചു​രു​ളി, പു​ന്ന തു​ട​ങ്ങി​യ വ​ന്മ​ര​ങ്ങ​ൾ.ഇ​രു​ള​ർ, മു​കു​ട​ർ, കു​റു​മ്പ​ർ തു​ട​ങ്ങി കാ​ടിെ​ൻ​റ അ​ധി​പ​രാ​യ ആ​ദി​വാ​സി​ക​ളും ഇ​വി​ടെ​യു​ണ്ട്. കാ​പ്പി​ത്തോ​ട്ട​ങ്ങ​ളും ക​രു​വാ​ര​ക്കു​ണ്ട് കോ​ള​നി​യും ക​ഴി​യു​മ്പോ​ൾ പ്ര​താ​പി​ക​ളാ​യ വ​ന്മ​ര​ങ്ങ​ളും ചെ​റു​വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ക​ണ്ടു​തു​ട​ങ്ങി.

ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്‌ നി​ർ​മി​ച്ച വ​ഴി​യി​ലൂ​ടെ ജീ​പ്പ് ത​െ​ൻ​റ ഹ​നു​മാ​ൻ ഗി​യ​റി​ൽ പാ​യു​ന്നു. അ​ന്ത​രീ​ക്ഷം ചൂ​ടി​ൽ​നി​ന്ന്​ ത​ണു​പ്പിെ​ൻ​റ അ​ല​ക​ളി​ലേ​ക്ക് ഒ​ഴു​കി​ മാ​റു​ന്നു.

സൈ​ല​ൻ​റ്​ വാ​ലി ഒ​രു ഐ​സ്ബ​ർ​ഗ് ആ​ണെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ക​ണ്ട​തി​ലും എ​ത്ര​യോ ബൃ​ഹ​ത്താ​യ പ്ര​കൃ​തി​സൗ​ന്ദ​ര്യം ഒ​ളി​പ്പി​ച്ചു​െ​വ​ച്ചി​രി​ക്കു​ന്ന ശാ​ദ്വ​ല ഭൂ​മി. കാ​ണു​ന്ന​തി​ലും എ​ത്ര​യോ ആ​ഴം ഉ​ള്ളി​ലൊ​ളി​പ്പി​ച്ച ജൈ​വ​വൈ​വി​ധ്യ ഹോ​ട്ട്​ സ്പോ​ട്ട്. പ​ല​പ്പോ​ഴും വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും വ​രു​ന്ന​വ​ർ ഇ​വി​ടെ നി​രാ​ശ​പ്പെ​ട്ടേ​ക്കും. ഇ​തു കാ​ടാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​ത്ത ക​ന്യാ​വ​നം.

മലയണ്ണാൻ

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ടി​ന്​ അ​ടു​ത്താ​ണ് ഈ ​നി​ത്യ​ഹ​രി​ത ജൈ​വ​സ​മ്പ​ന്ന​ത സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ഞ്ചു​കോ​ടി വ​ർ​ഷംകൊ​ണ്ടു​ണ്ടാ​യ​ത​ത്രെ ഈ ​നി​ശ്ശ​ബ്​​ദ വ​നം. കു​ന്തി​പ്പു​ഴ​യി​ൽ അ​ണ​കെ​ട്ടി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പ്ലാ​നി​ങ് ക​മീ​ഷ​ൻ സ​ർ​ക്കാ​റി​ന് 1973ൽ ​പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​തോ​ടെ സൈ​ല​ൻ​റ്​ വാ​ലി അ​ശാ​ന്ത​മാ​യി. നി​ര​വ​ധി പ​രി​സ്ഥി​തി​സ്നേ​ഹി​ക​ളു​ടെ ശ​ബ്​​ദ​മു​യ​ർ​ത്ത​ലു​ക​ൾ​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഈ ​താ​ഴ്‌​വ​ര ര​ക്ഷ​പ്പെ​ട്ടു. 1984ൽ ​സൈലൻറ് വാലിയെ നാ​ഷ​ന​ൽ പാ​ർ​ക്കാ​യി ശ്രീ​മ​തി ഇ​ന്ദി​ര ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചു.

സൈ​ല​ൻ​റ്​ വാ​ലി​ക്കു​വേ​ണ്ടി ശ​ബ്‌​ദി​ച്ച ധാ​രാ​ളം നാ​വു​ക​ൾ ഓ​ർ​ത്താ​ൽ ഏ​തു പ​രി​സ്ഥി​തി​വാ​ദി​യു​ടെ​യും ക​ര​ൾ കു​ളി​ർ​ക്കും. കേ​ര​ള​ത്തി​ൽ പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ധ​ർ​മ​യു​ദ്ധ​മാ​ണ​ത്.അ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ വാ​ശി​ക​ല​ർ​ന്ന ദൗ​ത്യം വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​ജൈ​വ​വൈ​വി​ധ്യം അ​പ്പാ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​കാ​ഘാ​ത​ത്തി​ന് കേ​ര​ള ജ​ന​ത സാ​ക്ഷ്യം​വ​ഹി​ച്ചേ​നെ.

ഹീറോ സിംഹവാലൻ

ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ജീ​പ്പ് ക​യ​റു​മ്പോ​ൾ അ​രി​കി​ലെ വേ​ങ്ങാ​ചോ​ല​മ​ര​ത്തി​ലെ ക​ടു​വ​യു​ടെ ന​ഖ​പ്പാ​ടു​ക​ൾ ഡ്രൈ​വ​ർ കാ​ട്ടി​ത്ത​ന്നു. ഇ​ര​പി​ടി​ക്കു​മ്പോ​ഴു​ള്ള മു​റി​വു​ക​ൾ​ക്ക് ഈ ​മ​ര​ത്തിെ​ൻ​റ നീ​ര് ഉ​ഗ്ര​ൻ ഔ​ഷ​ധ​മ​ത്രെ. ഇ​ട​യ്ക്കെ​പ്പോ​ഴോ വെ​ടി​പ്ലാ​വി​ലെ മു​ള്ള​ഞ്ച​ക്ക അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​ന്മാ​രെ ക​ണ്ടു.​ജീ​പ്പി​ൽ​നി​ന്ന്​ ചാ​ടി ഇ​റ​ങ്ങി. തി​രി​ച്ചു​ക​യ​റി​യ​ത് കു​ള​യ​ട്ട​ക​ൾ ക​ടി​ച്ചു​തൂ​ങ്ങി​യ കാ​ലു​മാ​യാ​ണ്. ഡ്രൈ​വ​റു​ടെ പ​രി​ച​യ​സ​മ്പ​ത്ത്​ ഇ​വി​ടെ​യും തു​ണ​യാ​യി. കൈ​യി​ലെ ഉ​പ്പു വി​ത​റി​യ​പ്പോ​ൾ കു​ള​യ​ട്ട സ​ക്ക​ർ വി​ട​ർ​ത്തി മ​ണ്ണി​ലേ​ക്ക് തി​രി​ച്ചു​പോ​യി. പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​രി​ചി​ത​രെ ക​ണ്ട മ​ല​യ​ണ്ണാ​െ​ൻ​റ സൈ​റ​ൺ.

കു​ര​ങ്ങു​കൂ​ട്ടം മു​ക​ൾ​ചി​ല്ല​യി​ൽ സാ​കൂ​തം നോ​ക്കി​യി​രി​പ്പു​ണ്ടാ​യി​രു​ന്നു. ന​ര​ച്ച​താ​ടി​യും ക​റു​ത്ത രോ​മ​മു​ള്ള ദേ​ഹ​വും സിം​ഹ​ത്തിെ​ൻ​റ വാ​ലു​മു​ള്ള ഇ​വ​ർ നി​ശ്ശ​ബ്​​ദ താ​ഴ്‌​വ​ര​യു​ടെ സ്വ​ന്തം മ​ക്ക​ളാ​ണ്. പൊ​ക്ക​മു​ള്ള മ​ര​ങ്ങ​ളു​ടെ ഇ​ഷ്​​ട​താ​മ​സ​ക്കാ​ർ. ലോ​ക​ത്തി​ൽ​ത​ന്നെ പ​ശ്ചി​മ​ഘ​ട്ട വ​ന​ങ്ങ​ളി​ൽ മാ​ത്രം കാ​ണു​ന്ന സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ​ക്ക് ഇ​വി​ടെ ചെ​റി​യ ഒ​രു ഹീ​റോ പ​രി​വേ​ഷ​മു​ണ്ട്.


വെ​ടി​പ്ലാ​വ് ഉ​യ​ര​മേ​റി​യ വൃ​ക്ഷ​മാ​ണ്. നി​റ​യെ തേ​ൻ നി​റ​ഞ്ഞ പൂ​ക്ക​ളു​ള്ള വൃ​ക്ഷം. സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളു​ടെ ഏ​റ്റ​വും പ്രി​യ ഭ​ക്ഷ​ണം ഇ​തും ഇ​തി​ലെ മാ​ധു​ര്യ​മേ​റി​യ മു​ള്ള​ഞ്ച​ക്ക​യു​മാ​ണ്.വ​ർ​ഷ​ത്തി​ൽ എ​ല്ലാ​യ്പോ​ഴും കാ​യ്ക​നി​ക​ൾ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ​ർ നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളു​ടെ പ്ര​ണ​യി​ക​ളാ​യ​ത്.കു​ദ്ര​യ്മു​ഖി​ലും ഗ​വി​യി​ലും ക​ണ്ട ക​ര​യു​ന്ന കാ​ട​ല്ല ഇ​വി​ടെ. ചീ​വിടു​ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​ന​ക്ക​മി​ല്ലാ​ത്ത കാ​ട് എ​ന്നു​ത​ന്നെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.അ​ന്നു കു​ദ്ര​യ്മു​ഖി​ലെ വ​ന​സ​മ്പ​ത്തു ന​ശി​ച്ച​ത് ഖ​ന​നം മൂ​ല​മാ​യി​രു​ന്നു.ഇ​ന്നു കാ​ട്ടു​തീ​യും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും മ​നു​ഷ്യ​െ​ൻ​റ അ​ധി​നി​വേ​ശ​സ്വ​ഭാ​വ​വും സൈ​ല​ൻ​റ്​ വാ​ലി​യെ​യും ബാ​ധി​ക്കു​ന്നു.

ഭ​വാ​നി​പ്പു​ഴ​യു​ടെ​യും കു​ന്തി​പ്പു​ഴ​യു​ടെ​യും താ​ഴ്‌​വാ​ര​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് വീ​ണ്ടും ഉ​ള്ളി​ലേ​ക്ക്. നി​ശ്ശ​ബ്​​ദ താ​ഴ്‌​വ​ര എ​ന്ന് പേ​രു​കേ​ട്ട ഈ ​ബ​ഫ​ർസോ​ൺ ഏ​രി​യ​യി​ൽ ഇ​ന്നു ചീ​വിടു​ക​ളു​ണ്ട്. മ​നു​ഷ്യ​െ​ൻ​റ അ​ധി​നി​വേ​ശ​ത്തിെ​ൻ​റ ഫ​ലം. പ​േ​ക്ഷ, ഉ​ൾ​ക്കാ​ടു​ക​ൾ ഇ​ന്നും ശാ​ന്ത​സു​ന്ദ​ര​മാ​ണ്. നാ​ലു ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് താ​ഴ്‌​വ​ര​യു​ടെ സം​ര​ക്ഷ​ണം. സൈ​ര​ന്ധ്രി, പൂ​ച്ചി​പ്പാ​റ, നീ​ലി​ക്ക​ല്ല്, വാ​ള​ക്കാ​ട് എ​ന്നി​ങ്ങ​നെ...

പാത്രക്കടവ് എന്ന അക്ഷയപാത്രം

70 ദ​ശ​ല​ക്ഷം വ​ർ​ഷം​കൊ​ണ്ടു​ണ്ടാ​യ മ​ഹാ​വ​നം. അ​തിബൃ​ഹ​ത്താ​യ സ​സ്യ​ജാ​ലം. സൂ​ര്യ​പ്ര​കാ​ശം താ​ഴെ​യെ​ത്താ​ത്ത​വി​ധം പ​ന്ത​ലി​ച്ചു​നി​ൽ​ക്കു​ന്ന ഇ​ല​ച്ചാ​ർ​ത്തു​ക​ൾ. തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ആ​മ​സോ​ൺ കാ​ടു​ക​ളോ​ടും മ​ധ്യാ​ഫ്രി​ക്ക​യി​ലെ കോം​ഗോ മ​ഴ​ക്കാ​ടു​ക​ളോ​ടും പ​രി​സ്ഥി​തിശാ​സ്ത്ര​ജ്ഞ​ർ സ​ദാ ഉ​പ​മി​ക്കു​ന്ന ക​ന്യാ​വ​നം. സ​സ്യ​ജ​ന്തു ഗ​വേ​ഷ​ക​രു​ടെ നി​ധി​കു​ഭം. ഇ​ന്നും ഓ​രോ പു​തി​യ ഇ​നം സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ൾ ഇ​വി​ടെ ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ന്നു.

പ​തി​വു​പോ​ലെ മ​ദ്രാ​സ് ബൊ​ട്ടാ​ണി​ക്കൽ ഗാ​ർ​ഡ​ൻ ഡ​യ​റ​ക്ട​റാ​യി​രു​ന്ന റോ​ബ​ർ​ട്ട് വൈ​റ്റ് എ​ന്ന സ്കോ​ട്ട്​​ല​ൻ​ഡു​കാ​ര​നാ​ണ് ഈ ​ജൈ​വ​വൈ​വി​ധ്യ​ത്തെ പു​റം​ലോ​ക​ത്ത്​ എ​ത്തി​ച്ച​ത്. ന​മ്മു​ടെ പെ​രു​മ​ക​ൾ പ​ല​തും നാം ​തി​രി​ച്ച​റി​ഞ്ഞ​ത് ബ്രി​ട്ടീ​ഷു​കാ​ർ വ​ഴി​യാ​ണ​ല്ലോ.

വ​ന​വാ​സ​കാ​ല​ത്ത്​ പാ​ണ്ഡ​വ​ർ പ​ത്നി ദ്രൗ​പ​ദി​യു​മൊ​ത്ത് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന്​ ഐ​തി​ഹ്യം. അ​ക്ഷ​യ​പാ​ത്രം ക​ഴു​കി ക​മി​ഴ്ത്തി​െ​വ​ച്ച പാ​ത്ര​ക്ക​ട​വും കു​ന്തീ​ദേ​വി​യു​ടെ പേ​രു​ള്ള പു​ഴ​യും പൂ​ജ ന​ട​ത്തി​യ പൂ​ച്ചി​പ്പാ​റ​യും ദ്രൗ​പ​ദി​യു​ടെ പേ​രി​ലു​ള്ള സൈ​ര​ന്ധ്രി​വ​ന​വും തു​ട​ങ്ങി പേ​രി​നു പി​ന്നി​ൽ ക​ഥ​ക​ളു​ടെ സാ​ഗ​ര​മാ​ണ്.

ത​വ​ള​വാ​യ​ൻ​ കി​ളി​യും പ്രാ​ക്കു​രു​വി​യും നീ​ല​ത്ത​ത്ത​യും ചെ​റു​തേ​ൻ​ കി​ളി​ക​ളു​മൊ​ക്കെ അ​ട​ങ്ങു​ന്ന അ​ത്യ​പൂ​ർ​വ ഗ​ഗ​ന​ചാ​രി​ക​ൾ. ചി​ത്ര​ശ​ല​ഭ​ങ്ങ​ളും ഒ​ച്ചു​ക​ളും ത​വ​ള​ക​ളും വ​ണ്ടു​ക​ളും അ​നേ​ക​മാ​യി​രം ത​രം സ​സ്യ​ങ്ങ​ളും അ​ത്യ​പൂ​ർ​വ​യി​നം ഓ​ർ​ക്കി​ഡു​ക​ളും. കോ​ർ​വ​ന​ത്തി​ലെ സൈ​ര​ന്ധ്രി​യി​ലെ​ത്തു​മ്പോ​ൾ കാ​ടി

െ​ൻ​റ രൂ​പ​മാ​റ്റം വി​സ്മ​യാ​വ​ഹം. വ​ള്ളി​ച്ചെ​ടി​ക​ളും വ​ന്മ​ര​ങ്ങ​ളു​മാ​യി കാ​ട​കം ന​മ്മെ അ​തിെ​ൻ​റ ഹൃ​ദ​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച പോ​ലെ തോ​ന്നും.

ഒ​രേ​സ​മ​യം പ​ന്ത്ര​ണ്ടു പേ​ർ​ക്കു മാ​ത്രം ക​യ​റാ​വു​ന്ന 30 മീ​റ്റ​ർ ഉ​യ​ര​മു​ള്ള വാ​ച്ച്​ ട​വ​റിെ​ൻ​റ മു​ക​ളി​ൽ​നി​ന്ന് നോ​ക്കു​മ്പോ​ൾ ന​മ്മ​ൾ സ്ത​ബ്​​ധ​രാ​കു​ന്നു. പ​ച്ച​യു​ടെ വി​വി​ധ ഷേ​ഡു​ക​ൾ... കി​ഴ​ക്ക്​ അ​ട്ട​പ്പാ​ടി വ​ന​ങ്ങ​ളും തെ​ക്ക് നീ​ല​ഗി​രി​ക്കു​ന്നു​ക​ളും പ​ടി​ഞ്ഞാ​റ്​ നി​ല​മ്പൂ​ർ കാ​ടു​ക​ൾ വ​രെ​യും ഏ​താ​ണ്ട് 237 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ സൈ​ര​ന്ധ്രി​വ​നം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യം. നീ​ലാ​കാ​ശം അ​തി​രി​ടു​ന്ന പ​ശ്ചി​മ​ഘ​ട്ടം. ഹൃ​ദ​യം ത​ണു​പ്പി​ക്കു​ന്ന കു​ളി​ർ​കാ​റ്റ്. ദൂ​രെ കു​ന്തി​പ്പു​ഴ ഉ​റ​വ പൊ​ട്ടി​യൊ​ഴു​കു​ന്ന​ത് കാ​ണാം. ഇ​ങ്ങ​നെ​യൊ​രു ന​ദി ഇ​ന്ത്യ​യി​ൽ​ത​ന്നെ അ​പൂ​ർ​വം. മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​തെ കു​ന്തി​പ്പു​ഴ കി​ലോ​മീ​റ്റ​റു​ക​ളോ​ളം യാ​ത്ര​ചെ​യ്യു​ന്നു.

കുന്തിപ്പുഴ ചിത്രം keralatourism.org

സൈ​ല​ൻ​റ്​ വാ​ലി​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ വ​ന​മേ​ഖ​ല​യാ​ണ് അ​ങ്കി​ണ്ട-​സി​സ് പാ​റ മേ​ഖ​ല. അ​വി​ടെ​നി​ന്നാ​ൽ ദൂ​രെ വ​യ​നാ​ട് വ​രെ​യും കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് ഗൈ​ഡ്. അ​തി​നു​മ​പ്പു​റ​മാ​ണ് ബ​ങ്കി ത​പാ​ൽ. സി​സ് പാ​റ​യി​ലെ ഷോ​ർ​ട്ട്​​ക​ട്ടി​ൽ​ക്കൂ​ടി ബ്രി​ട്ടീ​ഷു​കാ​ർ ഊ​ട്ടി​ക്കും കോ​ഴി​ക്കോ​​ട്ടേ​ക്കും പോ​യി​രു​ന്നു​വ​ത്രെ. ത​മി​ഴ്നാ​ട്ടി​ലെ മൂ​ക്കു​ർ​ത്തി മ​ല​യു​ടെ തെ​ക്കെ​യ​റ്റ​മാ​ണ് അ​ങ്കി​ണ്ട പീ​ക്.

വാ​ച്ച് ട​വ​ർ ഇ​റ​ങ്ങി കു​ന്തി​പ്പു​ഴ​യെ കാ​ണാ​നാ​യി കു​ള​യ​ട്ട​ക​ൾ നി​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ ന​ട​ത്തം. ഇ​രു​വ​ശ​ങ്ങ​ളി​ലും രു​ദ്രാ​ക്ഷ​മ​രം​പോ​ലെ​യു​ള്ള അ​പൂ​ർ​വ വൃ​ക്ഷ​ങ്ങ​ൾ. പു​ഴ​ക്ക്​ സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന തൂ​ക്കു​പാ​ല​ം. താഴേക്ക് നോ​ക്കു​മ്പോ​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ൽ മു​ട്ടി ചി​രി​ച്ചൊ​ഴു​കു​ന്ന ജീ​വ​നു​ള്ള, ജീ​വ​സ്സു​റ്റ ഒ​രു അ​നാ​ഘ്രാ​ത സു​ന്ദ​രി. തെ​ളി​നീ​രി​ൽ പു​ഴ​യു​ടെ ഏ​താ​ണ്ട് അ​ടി​ത്ത​ട്ട് വ​രെ​യോ​ളം കാ​ണാം. ഭാ​ര​ത​പ്പു​ഴ​യു​ടെ പോ​ഷ​ക​ന​ദി​ക​ളി​ൽ അ​ണ​ക്കെ​ട്ടു​കൊ​ണ്ട് ത​െ​ൻ​റ ഒ​ഴു​ക്ക​ിന്​ ത​ട​സ്സം വ​രാ​ത്ത ഏ​ക​ന​ദി​യാ​ണി​ത്. ഇ​രു​ക​ര​ക​ളി​ലും നി​റ​യെ കു​ന്തി​രി​ക്ക​വൃ​ക്ഷ​ങ്ങ​ൾ.

ഇ​വി​ടെ പു​ഴ ചി​രി​ക്കു​ന്നു

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ശാ​ന്ത​ശീ​ല​യാ​യ ന​ദീസു​ന്ദ​രി​യാ​ണ് ഇ​ത്. കു​ന്തി​പ്പു​ഴ​യു​ടെ പാ​ത്ര​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് പ​ഴ​യ ഡാം ​നി​ർ​മാ​ണ​ത്തി​നു​ള്ള അ​ര​ങ്ങു​ക​ൾ ഒ​രു​ങ്ങി​യ​ത്. ഹെ​ക്ട​ർക​ണ​ക്കി​ന് മ​ഴ​ക്കാ​ടു​ക​ളെ ജ​ല​സ​മാ​ധി​യാ​ക്കുമാ​യി​രു​ന്ന, അ​തി​ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മു​ള​വാ​ക്കു​മാ​യി​രു​ന്ന ഒ​രു ദു​ര​ന്ത​ത്തി​ന് കേ​ര​ള ജ​ന​ത സാ​ക്ഷ്യം​വ​ഹി​ച്ചേ​നെ. ഇ​ന്ന്​ ഇ​വി​ടെ പു​ഴ നി​റ​ഞ്ഞുചി​രി​ക്കു​ക​യാ​ണ്.

ജ്യോ​ഗ്ര​ഫി ക്ലാ​സി​ൽ കേ​ട്ടുമ​റ​ന്ന ഗോ​ണ്ട്വാ​നാ​ലാ​ൻ​ഡ് പൊ​ട്ടി​പ്പി​ള​ർ​ന്ന്​ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം ഏ​ഷ്യ​ൻ വ​ൻ​ക​ര​യു​മാ​യി ചേ​രു​ന്ന കാ​ലത്താണ്​ മ​ഴ​ക്കാ​ടും വാ​ലി​യും ജ​നി​ച്ച​ത​ത്രെ. അ​ന്നു മു​ത​ൽ പ്ര​കൃ​തി​ത​ന്നെ ​െവ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള നി​ബി​ഡ​വ​ന​ങ്ങ​ൾ... ഇ​ട​തൂ​ർ​ന്നു വ​ള​ർ​ന്ന ആ​മ്പ​ൽ​പ്പു​ല്ലു​ക​ൾ... ചോ​ല​വ​ന​ങ്ങ​ളും നി​ത്യ​ഹ​രി​ത മ​ഴ​ക്കാ​ടു​ക​ളും.

ഇ​വി​ടെ കാ​ടി​ല്ല എ​ന്നു കാ​ണി​ക്കാ​നു​ള്ള ഡാം ​സ്നേ​ഹി​ക​ളു​ടെ മ​രം ക​ത്തി​ക്ക​ലി​ലും തി​ര​ഞ്ഞെ​ടു​ത്ത മ​ര​ങ്ങ​ൾ മാ​ത്രം മു​റി​ച്ചു​മാ​റ്റാ​നു​ള്ള സെ​ല​ക്​​ഷ​ൻ ഫെ​ല്ലി​ങ് സ​മ്പ്ര​ദാ​യം കാ​ര​ണ​വും റെ​യി​ൽ​വേ സ്ലീ​പ്പ​റു​ക​ൾ​ക്കു​വേ​ണ്ടി സു​രു​ളി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ വ​ഴി​യി​ലും അ​നേ​കം വൃ​ക്ഷ​സ​മ്പ​ത്ത്​ ഇ​തി​നോ​ട​കം സൈ​ല​ൻ​റ്​ വാ​ലി​യി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു.

ലേഖികയും കുടുംബവും

വാ​ച്ച് ട​വ​റി​ന​രി​കി​ൽ വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യ ഓ​ഫി​സു​ണ്ട്. ഒ​രു ചെ​റി​യ എ​ക്സി​ബി​ഷ​ൻ ഏ​രി​യ​യും ചെ​ടി​ക​ൾ കൃ​ത്യ​മാ​യി വെ​ട്ടി​നി​ർ​ത്തി​യ ഒ​രു കു​ഞ്ഞ​ൻകെ​ട്ടി​ട​വും അ​ട​ങ്ങി​യ കാ​ര്യാ​ല​യം.

തി​രി​കെ പോ​രു​മ്പോ​ൾ ഹൃ​ദ​യം അ​ഭി​മാ​നം​കൊ​ണ്ട് നി​റ​ഞ്ഞു. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​രു മ​ഴ​ക്കാ​ടു​ണ്ട്. അ​ങ്ങേ​യ​റ്റം സ്നേ​ഹി​ക്ക​പ്പെ​ടു​ന്ന, സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ഉ​ഷ്ണ​മേ​ഖ​ല വ​നം. വ​രും ത​ല​മു​റ​ക്ക്​ കാ​ണാ​ൻ.

കാ​ടിെ​ൻ​റ സം​ഗീ​തം കേ​ൾ​ക്കാ​ൻ... സ്നേ​ഹ​ത്തോ​ടെ വ​രുംകാ​ല​വും സം​ര​ക്ഷി​ക്കാ​ൻ...

പാ​ത്ര​ക്ക​ട​വി​ൽ ക​ണ്ട വ​നം വ​കു​പ്പിെ​ൻ​റ ബോ​ർ​ഡി​ലെ വ​രി​ക​ൾ ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു. ''പാ​ത്ര​ക്ക​ട​വും ക​ട​ന്നു മ​ണ്ണാ​ർ​ക്കാ​ട് സ​മ​ത​ല​ത്തി​ലേ​ക്കു കു​ന്തി​യൊ​ഴു​കു​ന്നു... ഇ​വി​ടെ​െ​വ​ച്ച്​ ഈ ​ഒ​ഴു​ക്ക് എ​ന്നെ​ന്നേ​ക്കു​മാ​യി നി​ല​ക്കു​മാ​യി​രു​ന്നു. സൈ​ല​ൻ​റ്​ വാ​ലി ജ​ല​വൈ​ദ്യു​തി അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച സ്ഥാ​ന​മി​താ​യി​രു​ന്നു.''

അ​തി​ൽ ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ണ്ട്...

അ​തി​ശ​ക്ത​മാ​യ താ​ക്കീ​തു​ണ്ട്...

അ​തി​തീ​വ്ര​മാ​യ പ്ര​കൃ​തി​സ്നേ​ഹ​മു​ണ്ട്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamSilent Valley National Park
News Summary - silent valley travel
Next Story