Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightഇതുവരെ തീർത്തത്​ 110...

ഇതുവരെ തീർത്തത്​ 110 മസ്​ജിദുകൾ!; പള്ളികളുടെ സ്വന്തം കൃഷ്​ണ​െൻറ കഥയറിയാം

text_fields
bookmark_border
ഇതുവരെ തീർത്തത്​ 110 മസ്​ജിദുകൾ!; പള്ളികളുടെ സ്വന്തം കൃഷ്​ണ​െൻറ കഥയറിയാം
cancel

ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന കേരളത്തിലെ നൂറുകണക്കിന് പള്ളിമിനാരങ്ങളിൽനിന്ന് സമയാസമയങ്ങളിൽ ബാങ്കൊലി ഉയരുമ്പോൾ സന്തോഷിക്കുന്നൊരു വയോധികനുണ്ട്, ഇവിടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ 'ഈശ്വര​െൻറ സമ്മാനം' എന്നെഴുതിവെച്ച വീട്ടിൽ. അടുപ്പമുള്ളവർ 'പള്ളികൃഷ്ണൻ' എന്ന് വിളിക്കുന്ന വാസ്തുശിൽപി ജി. ഗോപാലകൃഷ്​ണ​െൻറ വീടാണത്. കൃഷ്ണ​െൻറ കൈയൊപ്പുള്ള 110 പള്ളികളാണ് കേരളത്തിലും തമിഴ്നാട്ടിലുമായി തലയുയർത്തിനിൽക്കുന്നത്. അതിൽ തിരുവനന്തപുരത്തെ പാളയം പള്ളിയും ബീമാപ്പള്ളിയും മുതൽ എരുമേലിയിലെ വാവര് പള്ളി വരെയുണ്ട്. പള്ളികളുടെ മാനസശിൽപിയെന്ന നിലയിലുള്ള ഗോപാലകൃഷ്​ണ​െൻറ വളർച്ച തുടങ്ങിയ ആ കഥയിങ്ങനെ...

വ​ർ​ഷം 1967. നാ​ശോ​ന്മു​ഖ​മാ​യ ബീ​മാ​പ്പ​ള്ളി​ക്കു പ​ക​രം പു​തി​യ​ത്​ നി​ർ​മി​ക്കാ​ൻ മ​ഹ​ല്ല്​ ക​മ്മി​റ്റി ആ​ലോ​ചി​ക്കു​ന്ന സ​മ​യം. പ​ല​രും പ്ലാ​നു​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കമ്മിറ്റിക്ക് ഇ​ഷ്​​ട​മാ​യി​ല്ല. ഗോ​പാ​ല​കൃ​ഷ്​​ണ​ൻ ത​െൻറ മ​ന​സ്സി​ലു​ള്ള സ്വ​പ്​​ന​രൂ​പ​ത്തെ പെ​ൻ​സി​ലു​പ​യോ​ഗി​ച്ച്​ വെ​ള്ള​ക്ക​ട​ലാ​സി​ലേ​ക്ക്​ പ​ക​ർ​ത്തി മ​ഹ​ല്ല്​ നി​വാ​സി​ക​ൾ​ക്ക്​ കാ​ണി​ച്ചു​കൊ​ടു​ത്തു. മ​ഹ​ല്ലു​കാ​ർ​ക്ക​ത്​ ​ഇ​ഷ്​​ട​മാ​യി. പി​ന്നീ​ടു​ള്ള 17 വ​ർ​ഷ​ങ്ങ​ൾ അ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ക​ഠി​ന​പ്ര​യ​ത്​​ന​ങ്ങ​ളുടേ​താ​യി​രു​ന്നു. ബീ​മാ​ബീ​വി​യു​ടെ മ​ഖ്​​ബ​റ​യി​ൽ (ഖ​ബ​റി​ടം) സി​യാ​റ(​സ​ന്ദ​ർ​ശ​ന)​ത്തി​ന്​ എ​ത്തു​ന്ന​വ​ർ ന​ൽ​കു​ന്ന നേർച്ചപ്പൈസ സ്വരുക്കൂട്ടിയാണ് ഗോ​പാ​ല​കൃ​ഷ്​​ണ​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്നു​കാ​ണു​ന്ന മ​നോ​ഹ​ര​മാ​യ വ​ലി​യ പ​ള്ളി സാ​ക്ഷാ​ത്​​ക​രി​ക്കുന്നത്.

ബീ​മാ​പ്പ​ള്ളിയുടെ ചിത്രവുമായി ജി. ഗോപാലകൃഷ്​ണൻ

65 വ​ർ​ഷം, 110 പ​ള്ളി​ക​ൾ!

ആ​യു​സ്സി​ലെ ആ​റു​ പ​തി​റ്റാ​ണ്ടാ​ണ്​​ ഗോപാലകൃഷ്​ണൻ പ​ള്ളി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ പള്ളികളുടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​ല​വ​ഴി​ച്ച ദി​ന​രാ​ത്ര​ങ്ങ​ളൊ​ക്കെ​യും സ​ന്തോ​ഷ​ത്തി​െൻറ​യും ആ​ത്മ​നി​ർ​വൃ​തി​യു​ടെ​യും പെ​രു​ന്നാ​ളു​ക​ളാ​യി​രു​ന്നു​​വെ​ന്നാ​ണ്​ അദ്ദേഹം പ​റ​യു​ന്ന​ത്. മ​ല​പ്പു​റം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ മി​ക്ക​ ന​ഗ​ര​ങ്ങ​ളി​ലും ഇ​ദ്ദേ​ഹ​ത്തി​ന്​ 'സ്വ​ന്തം' പ​ള്ളി​ക​ളു​ണ്ട്. അ​വി​ട​ങ്ങ​ളി​ലെ​ല്ലാ​മാ​യി അ​നേ​കാ​യി​രം പേ​രു​മാ​യി അ​ണ​മു​റി​യാ​ത്ത സൗ​ഹൃ​ദ​വും. ഇൗ ​സൗ​ഹൃ​ദ​ങ്ങ​ളാ​ണ്, അ​വ മാ​ത്ര​മാ​ണ്​​ ഇ​പ്പോ​ഴു​ള്ള സ​മ്പാ​ദ്യം. തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​മാ​യി​രു​ന്നു പ​ല പ​ള്ളി​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന്​ അദ്ദേഹം കൈ​പ്പ​റ്റി​യ​ിരുന്നത്.

ആദ്യത്തെ കണ്മണി ബീമാപ്പള്ളി

110 പ​ള്ളി​ക​ളി​ൽ ഏറ്റവും ഇ​ഷ്​​ട​പ്പെ​ട്ട പ​ള്ളി​യേ​തെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ഒ​രു​ നി​മി​ഷം ഗോ​പാ​ല​കൃ​ഷ്​​ണ​ൻ മൗ​നി​യാ​യി. കൈ​വ​ള​രു​ന്നോ കാ​ൽ വ​ള​രു​ന്നോ എ​ന്നു​​നോ​ക്കി പോ​റ്റിവ​ലു​താ​ക്കി​യ മ​ക്ക​ളെപ്പോ​ലെ എ​ല്ലാ ​പ​ള്ളി​യും ത​നി​ക്ക്​ ഒ​ന്നി​നൊ​ന്ന്​ ഇ​ഷ്​​ട​മാ​​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ങ്കി​ലും, ത​െൻറ ആ​ദ്യ​ത്തെ കൺമ​ണി​യാ​യ ബീ​മാ​പ്പ​ള്ളി​യോ​ട്​ ഒ​രു​പ്ര​ത്യേ​ക ഇ​ഷ്​​ട​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ജ്​​മ​ഹ​ൽ മാ​തൃ​ക​യാ​ക്കി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ർ​മി​ച്ച ശൈ​ഖ്​ മ​സ്​​ജി​ദി​നോ​ടും ഇ​ഷ്​​ട​ക്കൂ​ടു​ത​ലു​ണ്ട്. അ​തി​നു​ കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച താ​ജി​െൻറ ​മാ​തൃ​ക​യി​ൽ ഒ​രു പ​ള്ളി നി​ർ​മി​ക്ക​ണം എ​ന്ന​ത്​ താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്ന ടി.​പി. കു​ട്ട്യാ​മു ​സാ​ഹി​ബി​ന്‍റെ നി​ർ​ദേ​ശ​മാ​യി​രു​ന്നു. അ​ത്​ സാ​ക്ഷാ​ത്​​ക​രി​ച്ച നി​ർ​മി​തി​യാ​ണ്​ ശൈ​ഖ്​ മ​സ്​​ജി​ദ്.

എരുമേലി വാവര്​ പള്ളി, മൂന്നാംകുറ്റി ജുമാമസ്​ജിദ്,​ ​തോട്ടാങ്ങൽ ജുമാമസ്​ജിദ്​, കൂട്ടായി ജുമാമസ്​ജിദ്,​ പറവണ്ണ ജുമാമസ്​ജിദ്​, പൊന്നാനി തബ്​ലീഗ്​ മസ്​ജിദ്​, കാഞ്ഞാർ ജുമാമസ്​ജിദ്​ എന്നിവ അദ്ദേഹത്തിെൻറ വാസ്‌തുവിദ്യാ വൈദഗ്‌ധ്യം പതിഞ്ഞവയിൽ ചിലതാണ്. ചേലുള്ള പള്ളികൾ പണിതുയർത്തുന്ന ഈ ശിൽപിയുടെ പോരിശ കേരള അതിർത്തിക്കപ്പുറത്തും പ്രസിദ്ധമാണ്. തിഴ്നാട്ടിലെ തക്കല ജുമാമസ്​ജിദ്​, ദിണ്ടിഗൽ ജുമാമസ്​ജിദ്, നാഗൽ നഗർ ജുമാമസ്​ജിദ്, തിരുനെൽവേലി ആത്തൂർ ജുമാമസ്​ജിദ്​ എന്നിവയാണത്. ''തി​രു​വ​ന​ന്ത​പു​രം പാ​ള​യം പ​ള്ളി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​ച്ഛ​ന്‍റെ സ​ഹാ​യി​യാ​യാ​ണ്​ എ​ന്‍റെ പ​ള്ളിജീ​വി​തം തു​ട​ങ്ങി​യ​ത്. അ​ന്നു​​മു​ത​ൽ ഒ​രു പ​ള്ളി​യു​മാ​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​തെ ജീ​വി​ത​ത്തി​ൽ ഒ​രു ​ദി​വ​സം​പോ​ലും ക​ട​ന്നു​പോ​യി​ട്ടി​ല്ല'' -ഗോ​പാ​ല​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു.

ചുമ്മാറി​െൻറ ചെക്കിൽ തുടങ്ങിയ പാളയം പള്ളി

കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ടി.​പി. കു​ട്ട്യാ​മു സാ​ഹി​ബ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത പാ​ള​യം പ​ള്ളി​യു​ടെ നി​ർ​മാ​ണ​ക്ക​രാ​ർ അ​ച്ഛ​ൻ ഗോ​വി​ന്ദ​നാ​യി​രു​ന്നു. പ​ള്ളി​യും ക്ഷേ​ത്ര​വും ച​ർ​ച്ചും സം​ഗ​മി​ക്കു​ന്ന ക​വ​ല​യു​ടെ മ​തേ​ത​ര പൈ​തൃ​കംപോ​ലെ നി​ർ​മാ​ണ​ത്തി​നി​ട​യി​ലും ആ​ക​സ്​​മി​ക​മാ​യ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി. അ​ക്കാ​ല​ത്ത്​ ക​രാ​റു​കാ​ര​ന് സ​ർ​ക്കാ​ർ അ​ഡ്വാ​ൻ​സ് തു​ക ന​ൽ​കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നി​ല്ല. നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ സ്വ​ന്തം​പോ​ക്ക​റ്റി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്ക​ണം. എ​ന്നാ​ൽ, അ​തി​നു​മാ​ത്രം പ​ണം അ​ച്ഛ​െൻറ​ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി.​പി. ചു​മ്മാ​ർ എ​ന്ന​ ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനാണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യ​വു​മാ​െ​യ​ത്തി​യ​ത്.

അ​ങ്ങ​നെ, ഹി​ന്ദു​ക്ക​ളാ​യ ഞ​ങ്ങ​ൾ ക്രി​സ്​​ത്യാ​നി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ മു​സ്​​ലിം പ​ള്ളി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 1967ൽ ​അ​ന്ന​ത്തെ രാ​ഷ്​​ട്ര​പ​തി സാ​ക്കി​ർ ഹു​സൈ​നാ​ണ്​ പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദി​വ​സ​വും അ​ച്ഛ​െൻറ​ കൂ​ടെ പ​ള്ളി​യു​ടെ നി​ർ​മാ​ണ​രീ​തി​ക​ൾ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ പോ​കു​മാ​യി​രു​ന്നു. അ​ന്നു​തു​ട​ങ്ങി​യ പ​ള്ളി​ക​ളോ​ടു​ള്ള മു​ഹ​ബ്ബ​ത്ത്​ ഇ​പ്പോ​ഴും തു​ട​രു​ന്നു. പള്ളിക്ക് പുറമെ നാ​ലു​ ച​ർ​ച്ചു​ം ഒ​രു ക്ഷേ​ത്ര​വും നിർമിച്ചിട്ടുണ്ട്. ചന്ദനപ്പള്ളി സെന്‍റ്​ ജോർജ്​ ഒാർത്തഡോക്​സ്​ ചർച്ച്​, വാഴമുട്ടം സെന്‍റ്​ ബഹനാൻസ് മലങ്കര കാത്തലിക് ചർച്ച്, ചന്ദനപ്പള്ളി ചർച്ച്, ആലുങ്കണ്ടം ദേവീക്ഷേത്രം എന്നിവയാണവ. ൈക​വി​റ​യ​ൽ കാ​ര​ണം ര​ണ്ടു​വ​ർ​ഷ​മാ​യി പ്ലാ​ൻ വ​ര​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന സ​ങ്ക​ട​മാ​ണ്​ ഇ​പ്പോ​ൾ.

ബീ​മാ​പ്പ​ള്ളി മു​ത​ൽ താ​ജ്​​മ​ഹ​ൽ പ​ള്ളി വ​രെ

ബീ​മാ​പ്പ​ള്ളി​യാ​ണ്​ ഞാ​ൻ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ആ​ദ്യ പ​ള്ളി. അന്ന് പ​ള്ളിനി​ർ​മാ​ണ​ത്തി​ന്​ മ​റ്റു​ചി​ല​രും പ്ലാ​നു​ക​ൾ വ​ര​ച്ചി​രു​ന്നു​വെ​ങ്കി​ലും ജ​മാ​അ​ത്ത്​ ക​മ്മി​റ്റി​ക്ക്​ ഇ​ഷ്​​ട​മാ​യ​ത്​ എ​െൻറ​ മ​ന​സ്സി​ൽ വി​രി​ഞ്ഞ പ​ള്ളി​യാ​യി​രു​ന്നു. പ്ര​സ്​​തു​ത പ്ലാ​ൻ​ ഒ​രു ബി​ഗ്​ ബ​ജ​റ്റാ​ണെ​ന്നും നി​ങ്ങ​ൾ​ക്ക്​ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ്​ ക​മ്മി​റ്റി​യെ പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​വ​ർ​ക്ക്​ ഉ​പേ​ക്ഷി​ക്കാ​ൻ മ​ന​സ്സു​വ​ന്നി​ല്ല. അങ്ങനെ 1967ൽ ​തു​ട​ങ്ങി​യ നി​ർ​മാ​ണം 1984ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കാനായ​ത്.

ജി. ഗോപാലകൃഷ്​ണനും ഭാര്യ ജയയും

വെ​ളി​ച്ചെ​ണ്ണ തേ​ച്ച ക​ട​ലാ​സു​ക​ൾ

1940ക​ളി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​െ​ക്ക​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ളോ​ട്​ ക​മ്പം തു​ട​ങ്ങി​യ​ത്. ക​രാ​റു​കാ​ര​നാ​യ പി​താ​വ് കെ. ​ഗോ​വി​ന്ദ​നി​ൽ​നി​ന്നാ​ണ്​ വ​ര​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​ലെ ഡ്രാ​ഫ്റ്റ്സ്മാ​നാ​യ ആം​ഗ്ലോ-​ഇ​ന്ത്യ​ക്കാ​ര​ൻ എ​ൽ.​എ. സ​ൽ​ദാ​ന വ​ര​ച്ച്​ ഉ​പേ​ക്ഷി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ബ്ലൂ​പ്രി​ൻറുക​ളാ​യി​രു​ന്നു അ​ക്കാ​ല​ത്ത്​ 'പാ​ഠ​പു​സ്​​ത​കം'. ഈ ​ബ്ലൂ​പ്രി​ൻറു​ക​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ കൊ​ണ്ടു​വ​രും. വെ​ള്ള​ക്ക​ട​ലാ​സി​ൽ വെ​ളി​ച്ചെ​ണ്ണ തേ​ച്ച്​ ആ ​രൂ​പ​രേ​ഖ​ക​ളു​ടെ മു​ക​ളി​ൽവെ​ച്ച്​ അ​തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ​ വ​ര​ച്ചെ​ടു​ത്തു.

വ​ര​ച്ചെ​ടു​ത്ത സ്​​കെ​ച്ചു​ക​ൾ യ​ഥാ​ർ​ഥ കെ​ട്ടി​ട​മാ​യി മാ​റു​േ​മ്പാ​ൾ എ​ന്തു​സം​ഭ​വി​ക്കു​ന്നു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ അ​ച്ഛ​െൻറ​ വ​ർ​ക്ക്​​ സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ള​വു​ക​ളും രൂ​പ​ങ്ങ​ളും മ​ന​സ്സി​ൽ കു​ടി​യി​രി​ക്കാ​ൻ ഇ​ത്​ ഏ​റെ സ​ഹാ​യി​ച്ചു. ഞാ​ൻ ഒ​രു എ​ൻ​ജി​നീ​യ​ർ ആ​ക​ണം എ​ന്നാ​യി​രു​ന്നു അ​ച്ഛ​െ​ന്‍റ ആ​ഗ്ര​ഹം. പ​ക്ഷേ, എ​നി​ക്ക് എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ത്താം​ക്ലാ​സി​നു​ശേ​ഷം എ.​ഐ.​എം.​ഇ കോ​ഴ്‌​സി​ന്​ ചേ​ർ​ന്നെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. പി​ന്നീ​ട്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​െൻറ​ കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ൽ ശ​മ്പ​ള​മി​ല്ലാ​തെ ട്രെ​യി​നി​യാ​യി ചേ​ർ​ന്നു. എ​സ്.​എ.​ടി ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​ലും മ​റ്റും സ​ജീ​വ​മാ​യി പ​ങ്കു​കൊ​ണ്ടു. ഓ​ഫി​സ്​ ജോ​ലി​യി​ലും ഇ​ക്കാ​ല​യ​ള​വി​ൽ നൈ​പു​ണ്യം നേ​ടി. ഇ​ത്​ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ധൈ​ര്യ​സ​മേ​തം കാ​ലെ​ടു​ത്തു​വെ​ക്കാ​ൻ വ​ലി​യ പ്ര​ചോ​ദ​ന​മാ​യി.

കാലിഗ്രഫി വിവാദങ്ങൾ

മ​സ്​​ജി​ദു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്​​പ​ർ​ശി​യാ​യ ഒ​േ​ട്ട​റെ അ​നു​ഭ​വ​ങ്ങ​ളും തേ​ടി​യെ​ത്തി. സൗ​ഹൃ​ദ​ത്തി​െൻറ​ ആ​ഴ​വും ന​ന്മ​യു​ടെ നീ​രു​റ​വ​ക​ളും അ​ടു​ത്ത​റി​യാ​ൻ ല​ഭി​ച്ച നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ. നി​ർ​മാ​ണ​സാ​മ​​ഗ്രി​ക​ൾ വാ​ങ്ങാ​ൻ പ​ണം തി​ക​യാ​തെ വ​രു​േ​മ്പാ​ൾ സ്വ​ന്ത​മാ​യി ഉ​ള്ള​തെ​ല്ലാം പെ​റു​ക്കി​യെ​ടു​ത്ത്​ വ​രു​ന്ന മ​നു​ഷ്യ​ർ. നി​ര​ന്ത​രം അ​ല​ട്ടു​ന്ന പ്ര​യാ​സ​ങ്ങ​ളു​ടെ ദൂ​രീ​ക​ര​ണ​ത്തി​നും ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​മാ​യി ഉ​ള്ളം​ത​പി​ച്ച്​ ന​ൽ​കു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള​ട​ക്ക​മു​ള്ള നേ​ർ​ച്ച​പ്പ​ണ​ത്തി​െൻറ​ മാ​ഹാ​ത്മ്യം. എ​ല്ലാം മ​ന​സ്സി​നെ ഏ​റെ സ്വാ​ധീ​നി​ച്ചു.

അ​തി​നി​ടെ കൗ​തു​ക​ക​ര​മാ​യ ഒ​േ​ട്ട​റെ കാ​ര്യ​ങ്ങ​ളും ക​ട​ന്നു​പോ​യി. അ​തി​ൽ ഏ​റെ ചി​ന്ത​നീ​യ​മാ​യ​ത്, പ​ള്ളി​ക​ളി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ചെ​യ്​​ത്​ കൊ​ത്തി​വെ​ക്കു​ന്ന കാ​ലി​ഗ്ര​ഫി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​കു​ഞ്ഞു​കു​ഞ്ഞു വി​വാ​ദ​ങ്ങ​ളാ​യി​രു​ന്നു. ഖു​ർ​ആ​ൻ സൂ​ക്​​ത​ങ്ങ​ളും ശ​ഹാ​ദ​ത്ത്​ ക​ലി​മ​യു​മാ​ണ്​ (സ​ത്യ​സാ​ക്ഷ്യ വാ​ച​കം) മി​ക്ക പ​ള്ളി​ക​ളി​ലും കാ​ലി​ഗ്ര​ഫി ചെ​യ്​​തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​​തെ​ന്തോ കൂ​േ​ടാ​ത്ര​പ്പ​ണി​യാ​ണ്​ എ​ന്നാ​യി​രു​ന്നു മു​സ്​​ലിം​ക​ള​ല്ലാ​ത്ത പ​ല​രും വി​ചാ​രി​ച്ചി​രു​ന്ന​ത്. ഈ ​തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ സൂ​ക്​​ത​ങ്ങ​ളു​​ടെ അ​ർ​ഥം മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​വെ​ക്കാ​മെ​ന്ന്​ ക​മ്മി​റ്റി​ക്കാ​രോ​ട്​ ഞാ​ൻ നി​ർ​ദേ​ശി​ച്ചു.

പ​ക്ഷേ, ഖു​ർ​ആ​ന്‍ വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​ത്​ അ​ക്കാ​ല​ത്ത്​ അ​ധി​ക​പേ​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​ല്ല. ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​മാ​മു​മാ​ര​ട​ക്ക​മു​ള്ള​വ​ർ സ​മ്മ​തി​ച്ചെ​ങ്കി​ലും ക​മ്മി​റ്റി​യി​ൽ ചി​ല​ർ ​വി​സ​മ്മ​തി​ച്ചു. അ​ങ്ങ​നെ, പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ ചി​ല ഫ​ല​ക​ങ്ങ​ൾ​വ​രെ വെ​ളി​ച്ചം കാ​ണാ​തെ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. എ​െൻറ നി​ർ​ദേ​ശ​മാ​യി​രു​ന്നു ശ​രി എ​ന്ന്​ കാ​ലം തെ​ളി​യി​ച്ചു. ഇ​പ്പോ​ൾ മി​ക്ക പ​ള്ളി​ക​ളി​ലും ഖു​ർ​ആ​ൻ വി​വ​ർ​ത്ത​നം ല​ഭ്യ​മാ​ണ്. ആ​ർ​ക്കും എ​പ്പോ​ഴും മാ​തൃ​ഭാ​ഷ​യി​ൽ ഖു​ർ​ആ​െൻറ സാ​രാം​ശം പ​ഠി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ഇ​പ്പോ​ൾ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.

ഞാൻ കണ്ട ഖു​ർ​ആ​ൻ

സു​ഹൃ​ത്താ​യ പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ൻറി​െൻറ വീ​ട്ടി​ൽ ഒ​രി​ക്ക​ൽ വി​രു​ന്നു​പോ​യ​താ​യി​രു​ന്നു. അ​വി​ടെ വ​രാ​ന്ത​യി​ൽ ആ​യ​ത്തു​ൽ കു​ർ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന, ഖു​ർ​ആ​നി​ലെ ര​ണ്ടാം അ​ധ്യാ​യ​മാ​യ അ​ൽ ബ​ഖ​റ​യി​ലെ 254, 255 സൂ​ക്​​ത​ങ്ങ​ൾ കാ​ലി​ഗ്ര​ഫി ചെ​യ്​​തു​വെ​ച്ചി​രി​ക്കു​ന്നു. കൗ​തു​ക​ത്തി​ന്​ ഞാ​ൻ അ​തി​െൻറ അ​ർ​ഥം സു​​ഹൃ​ത്തി​നോ​ട്​ ചോ​ദി​ച്ചു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്​ അ​ത​റി​യി​ല്ലാ​യി​രു​ന്നു. ദൈ​വ​വ​ച​ന​ത്തി​ന്‍റെ അ​ർ​ഥ​മ​റി​യാ​തെ എ​ന്തി​ന്​ എ​ഴു​തി​വെ​ച്ചു​വെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ 'ഇ​തു​ ക​ണ്ടാ​ൽത​ന്നെ ഉ​ള്ളി​ൽ ഭ​ക്തി വ​രും' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ മ​റു​പ​ടി. ഇ​ത്​ എ​ന്നെ ഏ​റെ അ​സ്വ​സ്​​ഥ​നാ​ക്കി. 'ക​ണ്ടാ​ൽ ഭ​ക്​​തി തോ​ന്നു​ന്ന' വി​ശ്വാ​സ​രീ​തി​യ​ല്ല​ല്ലോ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്​ ന​ബി പ​ഠി​പ്പി​ച്ച​ത്. അ​റി​ഞ്ഞ്​ മ​ന​സ്സി​ലാ​ക്കി ആ​രാ​ധി​ക്കു​ന്ന​താ​ണ​ല്ലോ ഇ​സ്​​ലാ​മി​െൻറ രീ​തി.

ഈ ​അ​സ്വ​സ്​​ഥ​ത ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി പ​ങ്കു​വെ​ച്ചു. വീ​ട്ടി​ൽ എ​ത്തി​യ​തു​മു​ത​ൽ ഈ ​വി​ഷ​യം എ​ന്നെ അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ, അ​ർ​ഥ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ഠി​ച്ച്​ എ​നി​ക്ക​റി​യാ​വു​ന്ന ഖു​ർ​ആ​നെ മ​നു​ഷ്യ​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്തു. അ​താ​ണ്​ 'ഞാ​ൻ ക​ണ്ട ഖു​ർ​ആ​ൻ' എ​ന്ന പു​സ്​​ത​കം ര​ചി​ക്കാ​നു​ള്ള പ്രേ​ര​ണ. ആ​യി​ര​ത്തി​ലേ​റെ പേ​ജു​വ​രു​ന്ന പ്ര​സ്​​തു​ത പു​സ്​​ത​ക​ത്തി​ന്‍റെ ര​ച​ന ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഡി.​ടി.​​പി വ​ർ​ക്ക്​ ന​ട​ന്നുെ​കാ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ല്ല പ്ര​സാ​ധ​ക​രെ ക​ണ്ടെ​ത്തി​യാ​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഖു​ർ​ആ​നി​നൊ​പ്പം ഭ​ഗ​വ​ദ്​ഗീ​ത​യും ബൈ​ബി​ളുെമല്ലാം പ​ങ്കു​വെ​ക്കു​ന്ന സാ​രാം​ശ​ങ്ങ​ൾകൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​സ്​​ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ മ​ത​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന കു​ടും​ബം

മ​ത​സൗ​ഹാ​ർ​ദം ​സം​സാ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും പു​ല​ർ​ത്താ​ൻ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. ഹി​ന്ദു നാ​ടാ​ർ സ​മു​ദാ​യാം​ഗ​മാ​യ ഞാ​ൻ ക്രി​സ്​​ത്യാ​നി​യാ​യ ജ​യ​യെ​യാ​ണ്​ ന​ല്ല പാ​തി​യാ​യി സ്വീ​ക​രി​ച്ച​ത്. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഇ​തു​വ​രെ മ​തം മാ​റി​യി​ട്ടി​ല്ല. മ​തം മാ​റ​ണ​െ​മ​ന്ന്​ കു​ടും​ബ​ക്കാ​ർ നി​ർ​ബ​ന്ധം ചെ​ലു​ത്തു​േ​മ്പാ​ൾ ഞാ​ൻ അ​വ​ർ​ക്കു​മു​ന്നി​ൽ ഒ​രു ഒ​ാപ്​​ഷ​ൻ വെ​ച്ചു: ''ശ​രി മ​തം മാ​റാം. പ​ക്ഷേ, ഹി​ന്ദു​വും ക്രി​സ്​​ത്യ​നു​മ​ല്ലാ​ത്ത മൂ​ന്നാ​മ​തൊ​രു മ​ത​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക.'' അ​തോ​ടെ ആ ​സ​മ്മ​ർ​ദം അ​സ്​​ത​മി​ച്ചു. ഗോ​വി​ന്ദ്​ ജൂ​നി​യ​ർ, ശ്രീ​നി ജി. ​ഗോ​വി​ന്ദ്, നീ​നി ജി.​ ​ഗോ​വി​ന്ദ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ആ​ൺ​മ​ക്ക​ളാ​ണ്​ ഞ​ങ്ങ​ൾ​ക്ക്.​ മൂ​വ​രും ​നി​ർ​മാ​ണ​മേ​ഖ​ല​യി​ൽത​ന്നെയുണ്ട്. ജാ​തി-​മ​ത പ​രി​ഗ​ണ​ന​ക​ൾ​ക്ക​തീ​ത​മാ​യാ​ണ്​ മ​ക്ക​ളും വി​വാ​ഹം ക​ഴി​ച്ച​ത്.

എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും അ​വ​രു​ടെ മ​ത​ത്തെ​ക്കു​റി​ച്ച്​ ന​ന്നാ​യി പ​ഠി​ച്ചാ​ൽ ഒ​രി​ക്ക​ലും പ​ര​മ​ത​ദ്വേ​ഷ​മു​ണ്ടാ​വി​ല്ല എ​ന്നാ​ണ്​ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. പ​ര​സ്​​പ​ര​മു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റ​ണം. വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹി​ഷ്ണു​ത​യും സാ​ഹോ​ദ​ര്യ​ബ​ന്ധ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 2002ൽ '​യൂ​നി​വേ​ഴ്​​സ​ൽ ബ്ര​ദ​ർ​ഹു​ഡ്​' എ​ന്ന ഒ​രു സാ​മൂ​ഹി​ക സം​ഘ​ട​ന ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

എ​ല്ലാ വി​ശ്വാ​സ​ധാ​ര​ക​ളെ​യുംകു​റി​ച്ച്​ പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു സ്​​കൂ​ൾ ഓ​ഫ്​ റി​ലീ​ജ്യ​സ്​ സ്​​റ്റ​ഡീ​സ്​ തു​ട​ങ്ങ​ണ​മെ​ന്ന​ത്​ എ​ന്‍റെ അ​ഭി​ലാ​ഷ​മാ​ണ്. അ​വി​ടെ ഹൈ​ന്ദ​വ​ത​യെക്കു​റി​ച്ച്​ ഹി​ന്ദു​മ​ത പ​ണ്ഡി​ത​രും ഇ​സ്​​ലാ​മി​നെക്കു​റി​ച്ച്​ മു​സ്​​ലിം പ​ണ്ഡി​ത​രും ക്രൈ​സ്​​ത​വ​ത​യെക്കു​റി​ച്ച്​ ക്രി​സ്​​തീ​യ പ​ണ്ഡി​ത​രും ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണം എ​ന്നാ​ണ്​ ആ​ഗ്ര​ഹം. 'ആ​ളു​ക​ൾ അ​വ​ർ​ക്ക്​ അ​റി​ഞ്ഞുകൂ​ടാ​ത്ത​തി​െൻറ ശ​ത്രു​വാ​ണ്​' എ​ന്നാ​ണ​ല്ലോ അ​റ​ബി പ​ഴ​മൊ​ഴി. എ​ല്ലാ​വ​രും എ​ല്ലാം ശു​ദ്ധ​ഹൃ​ദ​യ​ത്തോ​ടെ മ​ന​സ്സി​ലാ​ക്കി​യാ​ൽ ഈ ​ലോ​കം ഏ​റെ സു​ന്ദ​ര​മാ​കും; ന​മ്മു​ടെ മ​ന​സ്സും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbam
Next Story