Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightതെളിനീർകണക്കെ മലയാളം...

തെളിനീർകണക്കെ മലയാളം പറയുന്ന അമേരിക്കക്കാരി; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ വൈ​റ​ലാ​യ അപർണയുടെ ജീവിതം..

text_fields
bookmark_border
തെളിനീർകണക്കെ മലയാളം പറയുന്ന അമേരിക്കക്കാരി; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ വൈ​റ​ലാ​യ അപർണയുടെ ജീവിതം..
cancel

മ​ല​യാ​ളിയെപ്പോലെ മ​ല​യാ​ളം പ​റ​യു​ന്ന മ​ദാ​മ്മ​യെക്കു​റി​ച്ച് ചി​ന്തി​ച്ചു​നോ​ക്കൂ.. എ​ന്തു​ ര​സ​മാ​യി​രി​ക്കു​മ​േ​ല്ല? ഇ​ഡ​ലി​യും ച​മ്മ​ന്തി​യും കി​ലു​ക്ക​ത്തി​ലെ കി​ട്ടു​ണ്ണി​യെ​യും കേ​ര​ള​ത്തി​ലെ പ​ച്ച​പ്പും ഇഷ്​ട​പ്പെ​ടു​ന്നൊ​രാ​ൾ അ​ങ്ങ് ദൂ​രെ അ​മേ​രി​ക്ക​യി​ലു​ണ്ട്. മ​ല​യാ​ള​പ്രി​യംകൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​ണ് അ​പ​ർ​ണ മ​ൾ​ബെ​റി. തെ​ളി​നീ​ർ​ക​ണ​ക്കെ​യാ​ണ് അ​പ​ർ​ണ​യു​ടെ മ​ല​യാ​ളം.

യോ​ഗ​യും ആ​ത്മീ​യ​ത​യും ഇ​ഷ്​ട​പ്പെ​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​വ​രാ​ണ് അ​പ​ർ​ണ​യു​ടെ മാ​താ​പി​താ​ക്ക​ൾ. അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന പ്രേ​മും വി​ന​യ​യും കേ​ര​ള​ത്തി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ഈ ​പേ​രു​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​വ​ർ മ​ക​ൾ​ക്ക് അ​പ​ർ​ണ​യെ​ന്നും പേ​രു​ന​ൽ​കി. അ​ങ്ങ​നെ മൂ​ന്നു​വ​യ​സ്സു മു​ത​ൽ അ​പ​ർ​ണ ത​നി മ​ല​യാ​ളി​യാ​യി. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ശി​ഷ്യ​രാ​യ പ്രേ​മും വി​ന​യ​യും മ​ക​ളെ കൊ​ല്ലം പു​തി​യ​കാ​വ് അ​മൃ​ത​വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ത്തു. പാ​ട്ടും ക​ഥ​ക​ളു​മൊ​ക്കെ​യാ​യി 12 വ​ർ​ഷ​മാ​ണ് അ​പ​ർ​ണ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് പി​താ​വി​നൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചു​പോ​യി. എങ്കി​ലും മ​ല​യാ​ള​ക്ക​ര​യോ​ടു​ള്ള ബ​ന്ധം അ​വ​ൾ തു​ട​ർ​ന്നു. മെ​യി​ലു​ക​ളാ​യും പി​റ​ന്നാ​ൾസ​ന്ദേ​ശ​ങ്ങ​ളാ​യും സൗ​ഹൃ​ദ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചു. പി​ന്നെ​യൊ​രു 13 വ​ർ​ഷം അ​മേ​രി​ക്ക​യി​ലും സ്പെ​യി​നി​ലു​മാ​യി ക​ഴി​ഞ്ഞു.


ത​ല​തി​രി​ഞ്ഞ തേ​ങ്ങ

പ​ല ​വാ​ക്കു​ക​ളാ​യി മ​റ​വി ബാ​ധി​ച്ചു​തു​ട​ങ്ങി​യ മ​ല​യാ​ള​ത്തെ വീ​ണ്ടും പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത് ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്. അ​മൃ​താ​ശ്ര​മ​ത്തി​ലു​ള്ള അ​മ്മ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണാ​നാ​യി 2020ൽ ​കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഇതോടെ യാത്ര മു​ട​ങ്ങി. വീ​ണ്ടു​മൊ​രു വി​ദ്യാ​രം​ഭം ക​ണ​ക്കെ​യാ​ണ് മ​ല​യാ​ളം സം​സാ​രി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​മാ​യി ഇ​ൻ​സ്​റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. സൈ​ബ​റി​ട​ത്തി​ലെ മ​ല​യാ​ളി​ക​ളാ​കെ 'ഇ​ൻ​േ​വ​ർ​ട്ട​ഡ് കോ​ക്ക​ന​ട്ട്' എ​ന്ന പേ​ജ് നെ​ഞ്ചി​ലേ​റ്റി. ഈ ​പേ​രി​ൽ​പോ​ലു​മു​ണ്ട് അ​ൽ​പം കു​സൃ​തി. അ​പ​ർ​ണ​യു​ടെത​ന്നെ ഭാ​ഷ​യി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ തേ​ങ്ങ​യു​ടെ ഉ​ള്ളി​ലാ​ണ് വെ​ള്ള​യെ​ങ്കി​ൽ വെ​ള്ള​ക്കാ​രി​യാ​യ ത​െ​ൻ​റ ഉ​ള്ളി​ൽ നി​റ​യെ മ​ല​യാ​ളി​ത്ത​മാ​ണ്, അ​തു​കൊ​ണ്ടാ​ണ് ത​ല​തി​രി​ഞ്ഞ തേ​ങ്ങ​യു​ടെ പേ​രി​ൽ പേ​ജ്​ തു​ട​ങ്ങി​യ​ത്. ''നി​ങ്ങ​ൾ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തു ​കേ​ൾ​ക്കുേ​മ്പാ​ൾ കൊ​തി​യാ​വു​ന്നു'' എ​ന്ന ക​മ​ൻ​റാ​യി​രി​ക്കും ഒ​രു​പ​ക്ഷേ അ​പ​ർ​ണ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ച്ച​ത്. ത​െ​ൻ​റ ഇ​ൻ​ബോ​ക്സി​ൽ മ​ല​യാ​ളം മി​ണ്ടാ​നെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും അ​വ​ർ മ​റു​പ​ടി ന​ൽ​കി. മ​ല​യാ​ള​ത്തി​ൽ പാ​ട്ടു​ക​ൾ പാ​ടി, ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു, സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു, ഇ​ട​ക്ക് കാ​ഴ്ച​പ്പാ​ടും നി​ല​പാ​ടു​ക​ളും വി​ഷ​യ​മാ​യെ​ത്തി.

നാ​ട്ടി​ലെ​ത്തി​യ വി​ദേ​ശി​ക​ളോ​ട് ക​മ​ൻ​റ് പ​റ​യു​ക​യും ക​ളി​യാ​ക്കു​ക​യും ചെ​യ്യുേ​മ്പാ​ൾ മു​റി​മ​ല​യാ​ള​ത്തി​ൽ മ​റു​പ​ടി പ​റ​യു​ന്ന മ​ദാ​മ്മ​മാ​രു​ടെ​യും സാ​യി​പ്പ​ന്മാ​രു​ടെ​യും രം​ഗ​ങ്ങ​ൾ ഒ​രു​പാ​ട് മ​ല​യാ​ള സി​നി​മ​ക​ളി​ലു​ണ്ട്. പ​ച്ച​വെ​ള്ളംപോ​ലെ മ​ല​യാ​ളം പ​റ​യു​ന്ന അ​മേ​രി​ക്ക​ക്കാ​രി​യെ ക​ണ്ടും കേ​ട്ടും ഞെ​ട്ടി​യ​വ​ർ ഒ​രു​പാ​ടാ​ണ്. വ​ർ​ഷാ​വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തുേ​മ്പാ​ൾ 'ഒ​ന്നു പു​തി​യ​കാ​വു​വ​രെ പോ​കാ​മോ ചേ​ട്ടാ' എ​ന്ന് കേ​ൾ​ക്കുേ​മ്പാ​ൾ ഞെ​ട്ടു​ന്ന ഓ​ട്ടോ​ചേ​ട്ട​ന്മാ​രും അ​ൽ​പംകൂ​ടി ക​റി ഒ​ഴി​ക്കു​വെ​ന്ന്​ പ​റ​യുേ​മ്പാ​ൾ ഞെ​ട്ടു​ന്ന ഹോ​ട്ട​ലു​കാ​രും പി​ന്നീ​ട് അ​പ​ർ​ണ​യു​മാ​യി കൂ​ട്ടു​കൂ​ടാെ​ന​ത്തി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും ക​ട​ക​ളി​ലു​മെ​ത്തുേ​മ്പാ​ൾ ഭാ​ഷ​യ​റി​യി​ല്ലെ​ന്ന് ക​രു​തി ക​മ​ൻ​റ് അ​ടി​ക്കു​ന്ന​വ​ർ മ​ദാ​മ്മ​യു​ടെ തെ​ളി​മ​ല​യാ​ളം​കേ​ട്ട് അ​ന്തം​വി​ട്ട ക​ഥ​ക​ൾ പ​റ​യുേ​മ്പാ​ൾ ഭാ​ഷ​യൊ​ന്നു​മി​ല്ലാ​ത്ത മ​ട്ടി​ൽ അ​പ​ർ​ണ ചി​രി​ച്ചു.

ഇഡ​ലി​യും ച​മ്മ​ന്തി​യും തേടി

കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യി​ട്ടും അ​പ​ർ​ണ​യെ വി​ടാ​തെ പി​ന്തു​ട​രു​ന്ന​ത് ഇ​വി​ട​ത്തെ രു​ചി​ക​ളാ​ണ്. ഇഡ​ലി​ലും ച​മ്മ​ന്തി​യും കേ​ര​ള​സ​ദ്യ​യു​മെ​ല്ലാം ഇ​ന്നും മ​ന​സ്സി​ലു​ണ്ട്. അേ​മ​രി​ക്ക​യി​ലും സ്പെ​യി​നി​ലും അ​ട​ക്കം 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം പ​ല​യി​ട​ത്തും ല​ഭി​ക്കു​മെ​ങ്കി​ലും സൗ​ത്തി​ന്ത്യ​ൻ രു​ചി​ക്ക് അ​ൽ​പം ബു​ദ്ധി​മു​ട്ട​ണ​മെ​ന്നാ​ണ് അ​പ​ർ​ണ​യു​ടെ അ​നു​ഭ​വം. ഒ​രി​ക്ക​ൽ ഇഡ​ലി​യു​ം ചമ്മന്തിയും തേടി സൗ​ത്ത് ഫ്രാ​ൻ​സി​ൽ​നി​ന്ന് പാ​രി​സ് വ​രെ ആ​റു ​മ​ണി​ക്കൂ​ർ ട്രെ​യി​ൻ​യാ​ത്ര ന​ട​ത്തി​ അ​പ​ർ​ണ​. ഹോ​ട്ട​ൽ ശ​ര​വ​ണ​ഭ​വ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ താ​മ​സ​മാ​ക്കി ഒ​രാ​ഴ്ച നി​റ​യെ സൗ​ത്ത് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വും അ​ക​ത്താ​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചു​പോ​യ അ​പ​ർ​ണ​യെ തേ​ടി​യെ​ത്തി​യ​ത് ക​ടു​ത്ത മാ​ന​സി​കസംഘർഷങ്ങ​ളാ​യി​രു​ന്നു. പു​തി​യ കൂ​ട്ടു​കാ​ർ, ഭാ​ഷ, അ​ന്ത​രീ​ക്ഷം... മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യി കേ​ര​ള​ത്തി​ലെ​ത്തുേ​മ്പാ​ൾ അ​നു​ഭ​വി​ച്ച അ​പ​രി​ചി​ത​ത്വ​ത്തിെ​ൻ​റ ഇ​ര​ട്ടി​യാ​ണ് അ​മേ​രി​ക്ക​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ച്ഛ​െ​ൻ​റ വാ​ക്കു​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട്​ ഹൃ​ദ​യ​ത്തോ​ടു​ചേ​ർ​ന്ന ഇ​ന്ത്യ​യെ ഉ​ള്ളി​ലി​രു​ത്തി​യാ​ണ് അപർണ ഇത് മറികടന്നത്. അ​മേ​രി​ക്ക​ൻ സം​സ്കാ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വും സം​സാ​ര​വു​മെ​ല്ലാം മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നു. പ​ക്ഷേ, ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞ മ​ല​യാ​ളം മറന്നില്ല.

നി​ല​വി​ൽ സൗ​ത്ത് ഫ്രാ​ൻ​സി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​ണ് അ​പ​ർ​ണ. ഓ​ൺ​ലൈ​നി​ല​ട​ക്കം 3500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ർ​ണ​യു​ടെ ശി​ഷ്യ​രാ​യു​ള്ള​ത്. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും മ​ല​യാ​ളം എ​ഴു​തി​യും പ​റ​ഞ്ഞും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് അ​പ​ർ​ണ. ഏ​തു​ ലോ​ക​ത്ത​​​ു പോ​യാ​ലും കേ​ര​ള​ത്തിെ​ൻ​റ ഒ​രു ശ​ക​ല​മെ​ങ്കി​ലും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് അ​പ​ർ​ണ​യു​ടെ പ​ക്ഷം.

Show Full Article
TAGS:Madhyamam kudumbam 
Next Story