Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightBe Positivechevron_rightആ ഷൂട്ട് എന്‍റെ...

ആ ഷൂട്ട് എന്‍റെ ചിന്തയെ മാറ്റിമറിച്ചു

text_fields
bookmark_border
Keralas leucoderma model manju kuttikrishnan
cancel
ബോ​ഡി ഷെ​യ്മി​ങ്​ ചി​രി​ച്ചു​ത​ള്ളാ​വു​ന്ന കോ​മ​ഡി​യ​ല്ല. അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്ത് ആ​ധി​പ​ത്യം ഉ​ണ്ടാ​ക്കു​കയാ​ണ് പ​ല​രുടെയും ല​ക്ഷ്യ​ം. പ​ല​പ്പോ​ഴും പെ​ൺ​കു​ട്ടി​ക​ളാ​ണ് ബോ​ഡി ഷെ​യ്മി​ങ്ങി​ന് കൂ​ടു​ത​ലും ഇ​ര​യാ​കു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ളും ബോ​ഡി​ ഷെ​യ്മി​ങ്ങി​ന് ഇ​ര​യാ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് വ​ണ്ണം കൂ​ടി​യ​തി​​െൻറ പേ​രി​ൽ ഫാ​റ്റ് ഷെ​യി​മി​ങ്ങി​നും മ​റ്റും. പലതരം ബോ​ഡി​ ഷെ​യ്മി​ങ്ങുകൾക്ക് ഇ​ര​യാ​വു​ക​യും അ​തി​നെ അ​തീ​ജി​വി​ക്കു​ക​യും ചെ​യ്ത ചി​ല​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​താ...

'സ്വാ​സ്ഥ്യ​വും സ​മാ​ധാ​ന​വും ഉ​ള്ള മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളും മാ​ന​വി​ക​ത​യും പ​ട​ർ​ത്താ​ൻ സാ​ധി​ക്കും' -പൊതുസമൂഹത്തി​െൻറ വികല സൗന്ദര്യ കാ​ഴ്ച​പ്പാ​ടു​ക​ളെ പൊ​ളി​ച്ച​ടു​ക്കി​യ ഫോ​ട്ടോ ഷൂ​ട്ടാ​യി​രു​ന്നു മ​ഞ്ജു കു​ട്ടി​കൃ​ഷ്ണ​​േൻറ​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ ലൂ​ക്കോ​ഡെ​ര്‍മ മോ​ഡ​ൽ​കൂ​ടി​യാ​യ മ​ഞ്ജു​വി​​െൻറ ആ ഫോ​ട്ടോ​ഷൂ​ട്ടാണ്​ ഈ​യി​ടെ വൈ​റ​ലാ​യത്​.

'എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും കാ​ന​ഡ​യി​ൽ ന​ഴ്സു​മാ​യ ഒ​രു സ്ത്രീ ​ഈ​യി​ടെ എ​ന്നെ വി​ളി​ച്ചി​രു​ന്നു. കുറച്ചു മുമ്പ് അവരുടെ ഭർത്താവിന് ലൂ​ക്കോ​ഡെ​ര്‍മ അ​സു​ഖം ഉ​ണ്ടാ​യി. എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​യി​രു​ന്ന അ​ദ്ദേ​ഹം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​തെ​, ആരോടും മി​ണ്ടാ​തെ​ റൂ​മി​ൽ ക​ത​ക​ട​ച്ച് ഇ​രി​ക്കാ​ൻ തു​ട​ങ്ങി. അതോ​ടെ കു​ടും​ബം മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി. മാ​ന​സി​ക സംഘർഷം കാ​ര​ണം അ​യാ​ൾ ഡിവോ​ഴ്സ് പെ​റ്റി​ഷ​നും ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് എ​​െൻറ ഫോ​ട്ടോ​ഷൂ​ട്ട് വി​ഡി​യോ സുഹൃത്തുക്കൾ അയാൾക്ക് അയച്ചുകൊടുത്തത്. ആ വിഡിയോയും എ​െൻറ വാക്കുകളും അയാളെ പ​ഴ​യ​ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊണ്ടുവന്നെന്നും ആ സ്ത്രീ പറഞ്ഞു. മാ​ലാ​ഖ നി​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ വ​ന്നെ​ന്നാണ് അവർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​ എത്ര അ​നു​ഭ​വ​ങ്ങ​ളും ഫോ​ൺ​കാ​ളു​ക​ളും മെ​സേ​ജു​ക​ളും. അ​തി​ൽ പ​ല​രു​ടെ​യും അ​നു​ഭ​വം കേ​ട്ട് ക​ണ്ണു​നി​റ​ഞ്ഞു. പലർക്കും പ്ര​ചോ​ദ​ന​മാ​യെ​ന്നു കേ​ൾ​ക്കു​മ്പോ​ൾ സ​ന്തോ​ഷ​മു​ണ്ട്'.

എ​നി​ക്ക് 3-4 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് രോ​ഗം ക​ണ്ടു​തു​ട​ങ്ങി​യ​ത്. അ​സു​ഖ​മാ​ണെ​ന്നു മ​ന​സ്സി​ലാ​യ​തോ​ടെ ചി​കി​ത്സ​കൾ തേ​ടി​യെങ്കി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ല. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​നു​ള്ള ചി​കി​ത്സ​യില്ല എ​ന്ന​ാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ​ മ​റു​പ​ടി. കു​ട്ടി​ക്കാ​ല​ത്ത് ലൂ​ക്കോ​െ​ഡ​ർ​മ ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണെ​ന്നോ ആ​ർ​ക്കും വ​രാ​വു​ന്ന അ​സു​ഖമാ​ണെ​ന്നോ ഉ​ള്ള തി​രി​ച്ച​റി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ട്ടു​കാ​രും കു​റ​ച്ച് അ​ധ്യാ​പ​ക​രും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ​രി​ഹ​സി​ച്ചി​ട്ടു​ണ്ട്. കളിയാക്കലുകൾ വി​ഷ​മ​ത്തെ​ക്കാ​ളേ​റെ അ​ത്ര​യേ​റെ മോ​ശം രോ​ഗ​മാ​ണെ​ന്ന തോ​ന്ന​ലാ​യി​രു​ന്നു എ​ന്നി​ലു​ണ്ടാ​ക്കി​യ​ത്.

ടീ​നേ​ജി​ൽ എ​ത്തി​യ​പ്പോ​ൾ സ​മ​പ്രാ​യ​ക്കാ​രെ കാ​ണു​മ്പോ​ൾ എ​നി​ക്ക് എ​ന്നോ​ടു​ത​ന്നെ മ​ടു​പ്പ് തോ​ന്നി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ പ​ല പ​രി​പാ​ടി​ക​ളും മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​ക്ക് പോ​യാ​ൽ ബ​ന്ധു​ക്ക​ൾ, പ​രി​ച​യ​ക്കാ​ർ എ​ല്ലാ​വ​രു​ടെ​യും സ​ഹ​താ​പം നി​റ​ഞ്ഞ ചോ​ദ്യ​ങ്ങ​ളു​ണ്ട്. 'പാ​ട് കു​റ​ഞ്ഞ​ല്ലോ, അ​ല്ലേ​ൽ കൂ​ടി​യ​ല്ലോ? കു​റ​ച്ചു​കൂ​ടി മു​തി​ർ​ന്ന​തോ​ടെ​യാ​ണ് സീ​രി​യ​സ് ആ​യി ചി​ന്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത്. ഒ​തു​ങ്ങി​ക്കൂ​ടാ​തെ സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ത​ന്നെ​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. എവിടെയായാലും അ​നീ​തി ക​ണ്ടാ​ൽ പ്ര​തി​ക​രി​ക്കാ​റു​ണ്ട് ഞാ​ൻ. പ​ക്ഷേ അ​ത് ഞാ​നാ​യ​തു​കൊ​ണ്ട് അപ്പോൾവരും കമൻറ്​, 'ചു​മ്മാ​ത​ല്ല, നീ ​ഇ​ങ്ങ​നെ ആ​യ​തെ​ന്ന്'. പ​ലത​വ​ണ അ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ട്. മാ​ന​സി​ക​മാ​യി ത​ള​രു​മ്പോ​ഴൊ​ക്കെ സ്നേ​ഹ​ത്തോ​ടെ ല​ഭി​ച്ച അ​ച്ഛ​​െൻറ ത​ലോ​ട​ലും വാ​ക്കു​ക​ളും എന്നും എ​നിക്ക് ക​രു​ത്താ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ സ്വ​യം ഉ​ഴു​തു​മ​റി​ച്ചു​കൊ​ണ്ടി​രു​ന്ന എ​​െൻറ മാ​ന​സി​കാ​വ​സ്ഥ​യെ മാ​റ്റി​മ​റി​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രു​ന്നു സെ​ലി​ബ്രി​റ്റി മേ​ക്ക​പ് ആ​ർ​ട്ടി​സ്​​റ്റായ ജ​സീ​ന ക​ട​വി​ൽ നടത്തിയ ആ ഫോട്ടോഷൂട്ട്. സു​ഹൃ​ത്തു​ക്ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, പ്ര​ഫ​ഷ​ൻ എ​ല്ലാം എനിക്ക് വലിയ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

Show Full Article
TAGS:Lifestylemanju kuttikrishnanleucodermaleucoderma modelmodel
News Summary - Kerala''s leucoderma model manju kuttikrishnan
Next Story