Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightവികാരങ്ങളും

വികാരങ്ങളും ലൈംഗികതയും

text_fields
bookmark_border
വികാരങ്ങളും ലൈംഗികതയും
cancel

ഭൂ​മി​യി​ല്‍ ബു​ദ്ധി​പ​ര​മാ​യി ​ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽക്കു​ന്ന മ​നു​ഷ്യ​​െൻറ മ​ന​സ്സ് വി​കാ​ര​ങ്ങ​ളു​ടെ ക​ല​വ​റയാ​ണ്. ഇ​വയില്‍, മ​നു​ഷ്യ​രാ​ശിയു​ടെ തു​ട​ക്കം​ തൊ​ട്ടേ ഏ​റ്റ​വും പ്രാ​ധ​ാന്യം ന​ല്‍കി​യി​രു​ന്ന വി​കാ​ര​ങ്ങളാണ് സ്‌​നേ​ഹ​വും ലൈം​ഗികതയും (love and sexuality). ലോ​ക​മെ​മ്പാ​ടുമുള്ള ക​വി​ക​ളും ക​ലാ​കാ​ര​ന്മാരും എക്കാലവും ഈ ​ര​ണ്ടു സ​ങ്കീ​ര്‍ണ വി​കാ​ര​ങ്ങ​ളെ അ​വ​രു​ടെ സൃ​ഷ്​ടി​ക​ളി​ല്‍ നി​ര​ന്ത​രം ഉ​പയോഗപ്പെടുത്തിയിരുന്നു.

സ്​നേ​ഹ​മാ​യാ​ലും പ്ര​ണ​യ​മാ​യാ​ലും ലവ് എന്ന വികാരത്തെ പ​രി​ശു​ദ്ധ​മാ​യും ദൈ​വി​ക​മാ​യുമാണ് സ​മൂഹം കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, ലൈം​ഗി​കത അ​ങ്ങ​നെ​യ​ല്ല. ലൈം​ഗി​ക​ത​യെ പല സ​മൂ​ഹങ്ങളും കാണുന്ന​ത് തെ​റ്റാ​യും പാ​പ​മാ​യുമൊക്കെയാണ്. അ​റ​പ്പ്, വെ​റു​പ്പ്, ലജ്ജ എ​ന്നീ വി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യു​മാ​ണ് അതിനെ പലരും നോക്കിക്കാണുന്നത്. ഒ​ളി​ഞ്ഞും മ​റ​ഞ്ഞും ന​മ്മ​ള്‍ ഇ​ഷ്​ടപ്പെ​ടു​ന്ന ലൈം​ഗിക​ത​യെ ഇം​ഗ്ലീഷിൽ 'വി​ല​ക്ക​പ്പെ​ട്ട ആ​ന​ന്ദം' എ​ന്നാണ് വിശേഷിപ്പിക്കുന്നത്. കു​റ്റ​ബോ​ധം തോ​ന്നാ​നാണെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ഇ​ൗ വി​കാ​ര​ത്തെ പ്ര​കൃ​തി ന​മു​ക്ക്​ ന​ൽകിയ​ത്. എ​ന്തു​കൊ​ണ്ടാണ് മ​റ്റു ജീ​വി​കളി​ല്‍ വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം ഉ​ണ്ടാ​കു​ന്ന ഈ വ​ികാ​രം മനുഷ്യരിൽ സ്ഥി​ര​വ​ികാ​ര​മാ​യി നിലനിൽക്കുന്നത്.

മനുഷ്യസഹജ വികാരം

ലൈം​ഗികത മ​നു​ഷ്യസ​ഹ​ജമായ വി​കാ​രമാണ്. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ച്​ യാതൊരു അറിവുമില്ലാത്ത ര​ണ്ടുേപര്‍ക്കി​ട​യി​ൽ പോലും ലൈം​ഗി​ക ആ​ക​ര്‍ഷ​ണ​ങ്ങ​ളും സ​മ്പ​ര്‍ക്ക​ങ്ങ​ളും മറ്റാരും പ​റ​ഞ്ഞുകൊടു​ക്കാ​തെ സംഭവിക്കും എ​ന്നാണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. അ​ത് പ്ര​ജ​ന​ന​ത്തി​നു മാ​ത്ര​മ​ല്ല, പ​ങ്കാ​ളി​കളുടെ അ​ടു​പ്പ​ത്തി​നും​ കൂ​ടി​യാ​ണ്. സെ​ക്‌​സിനും ലൈം​ഗി​ക വി​കാ​ര​ങ്ങ​ള്‍ക്കും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും സാ​മൂ​ഹിക ജീ​വി​ത​ത്തി​ലും മ​റ്റു വി​കാ​ര​ങ്ങ​ളോടൊപ്പമോ അതിലേറെയോ സ്ഥാനമുണ്ട്.

ജീ​വ​ന്‍ സൃ​ഷ്​ടിക്കാ​നും ഇ​ല്ലാ​താ​ക്കാ​നും കഴിവുള്ള വി​കാ​ര​മാ​ണ് ലൈം​ഗികത. ഭൂമിയിൽ ജീവനുണ്ടാകാൻ-കുഞ്ഞ് ജനിക്കാൻ കാരണമാകുന്ന ഇ​തേ വി​കാ​രം തന്നെയാണ്​ പ​ല​രെ​യും ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്​. ലോ​ക​ത്ത് ഓ​രോ 16 മി​നി​റ്റി​ലും ഒ​രു പെ​ണ്‍കു​ട്ടി മാനഭംഗത്തിനിരയാകുന്നതായി ക​ണ​ക്കു​ക​ൾ പറയുന്നു. ദാമ്പത്യം കെട്ടുറപ്പോടെ തുടരാനും ദമ്പതികൾക്കിടയിലെ സ്വരച്ചേർച്ച നിലനിർത്താനും ലൈംഗികത അത്യാവശ്യമാകുമ്പോൾ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തി െൻറ അഭാവം ലൈംഗിക കുറ്റകൃത്യങ്ങൾ സമൂഹത്തിൽ പെരുകാൻ ഇടയാക്കുന്നു.

ന്യൂറോ ട്രാ​ന്‍സ്മി​റ്റ​റു​ക​ൾ

മ​ന​സ്സി​ന്​ ആ​ന​ന്ദവും സ​മ​ാധാ​ന​വും ലഭിക്കാനായി പ​ല കാ​ര്യ​ങ്ങ​ള്‍ മ​നു​ഷ്യ​ന്‍ ചെ​യ്യാറുണ്ട്​. സി​നി​മ, യാ​ത്ര​, വി​നോ​ദ​ങ്ങ​ള്‍ എന്നിവയൊക്കെ അത്തരം പ്രവർത്തനങ്ങളാണ്. ന്യൂറോ ട്രാ​ന്‍സ്മി​റ്റ​റു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​സ​പ​ദാ​​ര്‍ഥ​ങ്ങ​ള്‍ ഇ​ത്ത​രം വി​നോ​ദ​ങ്ങളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ ത​ല​ച്ചോ​റി​ല്‍ നി​ർമി​ക്ക​പ്പെ​ടു​ന്നു. ഇത​ാണ് ന​മു​ക്ക് ആ​ന​ന്ദ​വും അ​നു​ഭൂ​തി​യും സ​മാ​ധ​ാന​വുമൊക്കെ ന​ല്‍കു​ന്നത്. എ​തി​ര്‍ ലിം​ഗ​ത്തി​ലൊ​രാ​ളോ​ട് ഇ​ഷ്​ടം തോ​ന്നു​മ്പോൾ ലൈം​ഗി​ക വി​കാ​ര​ങ്ങ​ള്‍ ഉ​ണ​രു​ന്ന​ു. അപ്പോഴും ശ​രീ​ര​ത്തി​ല്‍ വി​വി​ധ രാ​സപ​ദാ​ര്‍ഥ​ങ്ങ​ളെ ഉ​ൽപാ​ദി​പ്പി​ക്കപ്പെടുന്നു. ലൈം​ഗി​കചോദനയും ഈ ​രാ​സപ​ദാ​ര്‍ഥ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

വേണം ശരിയായ അറിവ്

ലൈം​ഗി​ക​തയെ​ക്കു​റി​ച്ചു​ള്ള കാ​ഴ​്​ചപ്പാ​ടിലെ തെറ്റിദ്ധാരണ കാരണമാണ്​ ലൈം​ഗി​ക​ത​യെ ഒ​ളി​വി​ലും മ​റ​വി​ലും ദ്വ​യാ​ര്‍ഥം നി​റ​ഞ്ഞ ത​മാ​ശ​ക​ളി​ലും ഒ​തു​ക്കുന്നത്​. പ​ല​രും ലൈം​ഗിക വി​കാ​ര​​െത്ത ശാ​രീ​രി​ക താ​ൽപ​ര്യ​മാ​യും അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യും ഒ​​െക്ക​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, മാ​ന​സി​ക​മാ​യ അ​ടു​പ്പമില്ല​ാതെ ഭൂരിഭാഗം പേർക്കും ലൈംഗികതക്ക്​ കഴിയി​ല്ല.

ഒ​രു​പാ​ട്​ ന്യൂറോ ട്രാ​ന്‍സ്മി​റ്ററുകളുടെ ഉ​ൽപാ​ദ​നം കാ​ര​ണം ലൈ​ംഗി​കതയിൽ അ​നേ​കം വി​കാ​രങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാം. വി​കാ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ ഒ​ാര്‍മക​ള്‍ മ​ന​സ്സി​ല്‍ ആ​ഴ​ത്തി​ല്‍ പ​തി​ഞ്ഞു​നി​ല്‍ക്കും എ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ലൈം​ഗി​കതയുടെ പ്ര​സക്തി ദ​ാമ്പ​ത്യജീ​വിത​ത്തില്‍ വർധിക്കുന്ന​ത്.

ഒ​രു​മി​ച്ചു പു​റ​ത്തുപോ​കു​ക, ഭ​ക്ഷ​ണം പ​ങ്കു​വെക്കു​ക, മ​റ്റു വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ക എ​ന്നി​വക്കൊപ്പം ന​ല്ല ദ​ാമ്പ​ത്യജീ​വി​തത്തിന്​ സെ​ക്‌​സ്​ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്തതാണ്. അത് ദാ​മ്പ​ത്യം കെ​ട്ടു​റ​പ്പോ​ടെ നിലനിർത്തും. ദമ്പ​തി​ക​ള്‍ക്കി​ട​യി​ലെ സ്വ​ര​ച്ചേ​ര്‍ച്ചയുണ്ടാക്കും. ദൈ​നംദി​ന​ ജീ​വി​തത്തി​ലെ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ അ​ക​റ്റും. ദ​ാമ്പ​ത്യജീ​വി​തത്ത​ിലെ ന​ല്ല ഓ​ർമകൾ പ​ങ്കാ​ളി​യോ​ട് സ്‌​നേ​ഹ​ത്തോ​ടെ​യും ഇ​ണ​ക്ക​ത്തോ​ടെ​യും പെ​രു​മാ​റാൻ സഹായിക്കും. സമ്മർദമില്ലാത്ത ജീ​വി​തം മ​നു​ഷ്യ​നെ നല്ല സാ​മൂഹ​ിക ജീ​വിയാക്കി മാ​റ്റും. സെ​ക്​ഷ്വല്‍ ലൈ​ഫ് മ​നോ​ഹ​രമാക്കാൻ പ​ര​സ്പ​ര ധ​ാര​ണ​യും പ​ങ്കാ​ളി​ക​ളുടെ ആ​വ​ശ്യങ്ങളും അ​പ്പോ​ഴ​ത്തെ മാ​ന​സി​ക അ​വ​സ്ഥ​യും അ​റ​ിഞ്ഞി​രി​ക്കേ​ണ്ട​തും നി​ര്‍ബ​ന്ധ​മാ​ണ്.

വേണ്ട നിർബന്ധങ്ങൾ

ലൈംഗികതയിലെ നി​ര്‍ബ​ന്ധങ്ങൾ​ കുടുംബജീവിതത്തെ ബാ​ധി​ക്കും. ക്ഷീ​ണം, ശാ​രീ​രി​ക അ​സ്വ​സ്ഥ​ത, അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള​പ്പോ​ള്‍ സെക്​സിന്​ മു​തി​രു​ന്ന​തും പ​ങ്കാ​ളി​യെ പ്രേ​രി​പ്പി​ക്കു​ന്ന​തും ന​ല്ല​ത​ല്ല. സെ​ക്‌​സി​ൽ ആശയവിനിമയവും സംതൃപ്​​തിയും ​പ്രധാനമാണ്​. പ​ങ്കാ​ളി​ക്ക്​ സെ​ക്‌​സി​നോ​ട്​ താ​ൽപ​ര്യം കു​റ​ഞ്ഞാൻ നി​ര്‍ബ​ന്ധി​ക്കാ​തി​രി​ക്കു​ക. ക്ഷ​മ​യും സ​മ​യ​വും എ​ടു​ത്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചുവേ​ണം മു​ന്നോ​ട്ടുപോ​കാ​ന്‍. ലൈംഗിക പ്ര​ശ​്​ന​ങ്ങ​ളുണ്ടെങ്കിൽ ന​ല്ല സൈ​ക്കോ​ള​ജി​സ്​റ്റി​നെ​യോ സെക്​സോ​ള​ജി​സ്​റ്റിനെ​യോ കാണണം.

വ​യ​സ്സാ​യി​ല്ലേ, കു​ട്ടി​ക​ള്‍ ആ​യി​ല്ലേ ഇനി ഇ​തൊ​ക്കെ എ​ന്തി​നാണെന്ന ചി​ന്ത​ാഗ​തി മാറ്റിവെക്കാം. മ​ന​സ്സി​ലെ വി​ഷ​മ​ങ്ങ​ള്‍ പ​ങ്കാ​ളി​യോ​ട് തു​റ​ന്നുപ​റ​ഞ്ഞ​ശേ​ഷം പ​ര​സ്പ​ര ധാ​ര​ണ​യി​ല്‍ സെ​ക്‌​സി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ഡി​പ്ര​ഷ​ന്‍, ആ​ങ്‌​സൈ​റ്റി പോ​ലു​ള്ള മാ​ന​സി​ക അസ്വ​സ്ഥത​ക​ൾ കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും. ലൈം​ഗികതയിൽ സ്വ​കാ​ര്യ​ത അ​ത്യാ​വ​ശ്യ​മാ​ണ്. അതിനായി ചെ​റു​പ്പ​ത്തി​ലേ കു​ട്ടി​ക​ളെ മാ​റി​ക്കി​ട​ക്ക​ാന്‍ പ​ഠി​പ്പി​ക്കാം. സെക്സിന് സ്വ​കാ​ര്യ​ ഇടങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​കയും വേണം.

ലൈം​ഗി​ക വി​ദ്യാഭ്യാ​സ​ം

ശരിയായ ലൈം​ഗി​ക വി​ദ്യാഭ്യാ​സ​ം ലഭിക്കാത്തത് സ​മൂ​ഹത്തി​ല്‍ പലവിധ പ്ര​ശ്‌​ന​ങ്ങ​ളുണ്ടാക്കുന്നുണ്ട്. ലൈം​ഗിക വി​കാ​ര​ത്തെ നിയ​ന്ത്രിക്കാൻ കഴിയാത്തത് അത്തരം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു. കു​ട്ടി​ക​ൾ വഴിതെറ്റാൻ ഇടയാക്കുന്നു. ലൈം​ഗിക പ​രി​ജ്ഞാ​ന​ക്കു​റ​വ് മൂലം ലൈംഗിക പ്രശ്നങ്ങൾക്ക് ശരിയായ സമയത്ത് ചികിത്സ തേടാൻ കഴിയാതെ പോവുന്നു.

ലൈം​ഗിക​തയും ലൈം​ഗിക വി​കാ​ര​വും സംബന്ധിച്ച കൃ​ത്യ​മാ​യ അ​റി​വ് ഒരു പ്രായമായാൽ കു​ട്ടി​ക​ൾക്ക്​ പ​ക​ർന്നു​കൊ​ടു​ക്കേ​ണ്ട​ത് സാമൂ​ഹി​ക ഉ​ത്തരവാ​ദി​ത്ത​മാ​ണ്. സ്ത്രീ​ക​ൾക്കും കു​ട്ടിക​ള്‍ക്കും നേ​രെ​യു​ള്ള ലൈം​ഗി​ക അതിക്രമങ്ങളും ലൈം​ഗി​ക​ പ്ര​ശ്‌​ന​ങ്ങ​ളും കു​റ​ക്കാ​ന്‍ അത് സ​ഹാ​യി​ക്കും. കുട്ടികളുടെ ഭ​ാവി​ കുടുംബജീവിതം ഭദ്രമാക്കാനും അതുപകരിക്കും. കു​ട്ടി​ക​ളുടെ നല്ല ഭാവിക്ക്​ ശു​ഷ്‌​കാ​ന്തി കാ​ണി​ക്കു​ന്ന മാ​താപി​താ​ക്ക​ൾ പക്ഷേ അവരുടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം അ​ത്യാ​വ​ശ്യ​മാ​യ ലൈം​ഗിക വി​ദ്യാഭ്യാ​സം ന​ല്‍കാ​ന്‍ ഇന്നും മ​ടി​ക്കുകയാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം. ലൈം​ഗി​ക അ​തിക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ത് തു​റ​ന്നുപ​റ​യാ​നും ലൈംഗിക വിദ്യാഭ്യാസം കു​ട്ടികളെ സഹായിക്കും.

കോഴിക്കോട് അബ്സല്യൂട്ട് മൈൻഡിൽ ക്ലിനിക്കൽ സൈക്കോളജിസ്​റ്റാണ് ലേഖിക


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamSex education
News Summary - madhyamam kudumbam Sex education article
Next Story